- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കാസർകോട്: റിപ്പബ്ലിക് ദിനത്തിൽ കാസർകോട് ഡി.സി.സി പ്രസിഡന്‍റ് പി കെ ഫൈസൽ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. ബി ആർ അംബേദ്കർ, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ് എന്നിവർക്കൊപ്പം വി ഡി സവർക്കറുടെ ചിത്രവും ഉൾപ്പെട്ടതാണ് വിവാദത്തിന് കാരണം. ഇന്നലെ രാവിലെയാണ് പോസ്റ്റ് ഷെയർ ചെയ്തത്. സംഭവം വിവാദത്തിൽ കലാശിച്ചതോട ഫൈസൽ പോസ്റ്റ് നീക്കം ചെയ്തു.
റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ സൗദി സൂപ്പർ കപ്പിന്‍റെ സെമി ഫൈനലിൽ പുറത്തായി. ഇന്നലെ നടന്ന സെമി ഫൈനലിൽ അൽ ഇത്തിഹാദിനോട് നസർ 3-1 എന്ന സ്കോറിന് പരാജയപ്പെട്ടു. റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ഇത്തിഹാദിന്റെ റൊമാരീന്യോയും അബ്ദുറസാഖ് ഹംദല്ലയും ഗോളുകൾ നേടി. രണ്ടാം പകുതിയിൽ ആൻഡേഴ്സൺ ടലിസ്ക നസറിനായി ഒരു ഗോൾ നേടിയെങ്കിലും പിന്നീട് മുഹന്നദ് അൽ ഷാൻഖ്വിതിയിലൂടെ ഇത്തിഹാസ് വിജയം ഉറപ്പിച്ചു. മത്സരത്തിൽ നസറിനായി റൊണാൾഡോ ആദ്യ ഇലവനിൽ കളിച്ചിരുന്നു. മുഴുവൻ സമയവും അദ്ദേഹം കളത്തിലുണ്ടായിരുന്നുവെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. സൗദി ലീഗിൽ അൽ ഫത്തേയ്ക്കെതിരെയാണ് നസറിന്‍റെ അടുത്ത മത്സരം.
കണ്ണൂര്‍: ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്ന് സ്വത്ത് കണ്ടുകെട്ടുന്നത് തുടരുന്നതിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പിന്തുണയുമായി എസ്.ഡി.പി.ഐ രംഗത്ത്. എല്ലാവരും സംരക്ഷിക്കപ്പെടും. ആർക്കും ചിരിക്കാൻ അവസരം നൽകില്ല. ജപ്തി നടപടിയുടെ പേരിൽ ആരും വഴിയാധാരമാകേണ്ടി വരില്ലെന്നും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്‍റ് എം.കെ ഫൈസി പറഞ്ഞു. കൊച്ചിയില്‍ നടന്ന എസ്.ഡി.പി.ഐയുടെ സമര പ്രഖ്യാപന സമ്മേളനത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്. പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിലെ നാശനഷ്ടങ്ങൾക്ക് പകരമായി നേതാക്കളുടെ വസ്തുവകകൾ ജപ്തി ചെയ്യുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ റിപ്പബ്ലിക് ദിനത്തിലെ അറ്റ് ഹോമിൽ പങ്കെടുത്തില്ല. നേരത്തെ മന്ത്രിയോടുള്ള പിന്തുണ ഗവർണർ പിൻവലിച്ചിരുന്നു. എന്നാൽ ബഡ്ജറ്റ് തയ്യാറെടുപ്പുകളുടെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് ധനമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. രാജ്ഭവനിൽ നടന്ന അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു. സ്പീക്കർ എ എൻ ഷംസീർ, ഭക്ഷ്യമന്ത്രി ജി ആർ അനിൽ എന്നിവരും സന്നിഹിതരായിരുന്നു. വിവിധ ജില്ലകളിലായതിനാൽ മറ്റ് മന്ത്രിമാരാരും റിപ്പബ്ലിക് ദിനാഘോഷത്തിലെ അറ്റ് ഹോമിൽ പങ്കെടുത്തില്ല. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അസാധാരണമായ നീക്കവുമായി ഗവർണർ രംഗത്തെത്തിയത്. ധനമന്ത്രിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. നിയമനാധികാരി എന്ന നിലയിലുള്ള പ്രീതി നഷ്ടപ്പെട്ടതിനാൽ മന്ത്രിയെ പിൻവലിക്കണമെന്നായിരുന്നു ആവശ്യം. അന്വേഷണത്തിൽ ഗവർണറുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും തുടർനടപടി ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. കേരള സർവകലാശാലയിൽ നടന്ന പരിപാടിയിൽ നടത്തിയ പ്രസംഗമാണ് ഗവർണറെ പ്രകോപിപ്പിച്ചത്. മന്ത്രി കെ എൻ ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തി. മനഃപൂർവ്വം സത്യപ്രതിജ്ഞ ലംഘിക്കുകയും രാജ്യത്തിന്‍റെ ഐക്യവും…
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റുകൾ കാണാതായ സംഭവത്തിൽ പെരിന്തൽമണ്ണയിൽ പോലീസ് കേസെടുത്തു. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്. കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. പെരിന്തല്‍മണ്ണ പൊലീസ് ആയിരിക്കും കേസ് അന്വേഷിക്കുക.
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള അടുപ്പം; ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു
ന്യൂഡല്‍ഹി: പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി (ടിഎംസി) അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ ബിജെപി സംസ്ഥാന നേതൃത്വം ഗവർണറെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രിയോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്ത പരിപാടിയിൽ ഗവർണ്ണർ “ജയ് ബംഗ്ലാ” എന്ന മുദ്രാവാക്യം ഉയർത്തിയിരുന്നു. ഇതാണ് സംസ്ഥാന ബി.ജെ.പി. നേതൃത്വത്തെ പ്രകോപിതരാക്കിയത്. മമതയുമായുള്ള ഗവർണറുടെ സൗഹൃദം ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നു. ഗവർണർ മുഖ്യമന്ത്രിയുടെ സെറോക്സ് മെഷീനായി മാറിയെന്നായിരുന്നു രാജ്യസഭാ എംപി സ്വപൻദാസ് ഗുപ്തയുടെ ആരോപണം. ഇതിന് പിന്നാലെ സംസ്ഥാന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഗവർണറുടെ നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ചു. ഗവർണർ ക്ഷണിച്ച പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സുവേന്ദു പരസ്യമായി പ്രഖ്യാപിച്ചു. ഇരുവരും ബി.ജെ.പി നേതാക്കളാണ്.
ഈരാറ്റുപേട്ട: മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. രാജസ്ഥാൻ സ്വദേശിയായ നിർമൽ കുമാർ നെഹ്റ (22) ആണ് മരിച്ചത്. ഐ.ഐ.ഐ.ടി വലവൂരിലെ വിദ്യാർത്ഥിയാണ്. ഉച്ചയ്ക്ക് ശേഷം മാർമല അരുവിയിൽ കുളിക്കാനെത്തിയതായിരുന്നു എട്ടംഗ സംഘം. ഇതിൽ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ട് പേരെ രക്ഷപ്പെടുത്തി. എന്നാൽ നിർമൽ കുമാറിനെ രക്ഷിക്കാനായില്ല. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടും വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയതായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഈരാറ്റുപേട്ട നന്മക്കൂട്ടം അംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധികയെ കബളിപ്പിച്ച് സ്വത്തും ആഭരണങ്ങളും തട്ടിയെടുത്തെന്ന ആരോപണത്തിൽ സിപിഎം കൗൺസിലർ സുജിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സി.പി.എം നെയ്യാറ്റിൻകര ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഞ്ച് വർഷത്തേക്കാണ് സസ്പെൻഷൻ. നെയ്യാറ്റിൻകരയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ബേബി എന്ന സ്ത്രീയിൽ നിന്ന് 12.5 സെന്‍റ് ഭൂമിയും 17 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് സുജിൻ, ഭാര്യ ഗീതു എന്നിവർക്കെതിരെയുള്ള പരാതി. വയോധികയെ സംരക്ഷിക്കാനെന്ന വ്യാജേന കുടുംബത്തോടൊപ്പം വീട്ടിൽ താമസിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മരണത്തോടെ ബേബി തനിച്ചായി. ഇവർ അവിവാഹിതരാണ്. 78 വയസ്സായി. മാരായമുട്ടം പൊലീസ് പരിധിയിൽ ഇവർ ഒറ്റയ്ക്കായിരുന്നു താമസം. 2021 ഫെബ്രുവരിയിലാണ് സുജിൻ, ഭാര്യ, കുട്ടി, ഭാര്യയുടെ അച്ഛൻ, അമ്മ എന്നിവരോടൊപ്പം ഈ വീട്ടിൽ താമസം തുടങ്ങിയത്.
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റി വീണ്ടും ശ്രദ്ധേയമായ കരാർ ഒപ്പിട്ടു. ഐ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡിന്റെ പ്രതിരോധ താരം ഹാർദിക് ഭട്ടുമായാണ് മുംബൈ സിറ്റി കരാർ ഒപ്പിട്ടത്. ഖേൽനൌ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 25 കാരനായ ഹാർദിക് മഹാരാഷ്ട്ര സ്വദേശിയാണ്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ യുണൈറ്റഡിന്‍റെ ഭാഗമായിരുന്ന ഹാർദിക് പ്രതിരോധത്തിൽ വിവിധ പൊസിഷനുകളിൽ മികവ് പുലർത്തിയിരുന്നു. ഈ സീസണിൽ രാജസ്ഥാനുവേണ്ടി 10 മത്സരങ്ങളാണ് ഹാർദിക് കളിച്ചത്. ലോൺ കരാറിലാണ് താരം ഇപ്പോൾ മുംബൈയിലേക്ക് ചേക്കേറുന്നത്. അതേസമയം, സ്ഥിരമായി ഈ താരത്തെ സ്വന്തമാക്കാനും മുംബൈക്ക് അവസരമുണ്ട്. ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ മുംബൈയ്ക്കൊപ്പം ചേരുന്ന രണ്ടാമത്തെ രാജസ്ഥാൻ കളിക്കാരനാണ് ഹാർദിക്. നേരത്തെ യുവ മിഡ്ഫീൽഡർ ഗ്യാമർ നിഖുമിനെ രാജസ്ഥാനിൽ നിന്ന് മുംബൈ സ്വന്തമാക്കിയിരുന്നു.
വാഷിംഗ്ടൺ ഡിസി : ശക്തമായ ഒഴുക്കിൽ ഒറ്റപ്പെട്ട 22കാരനായ മുങ്ങൽ വിദഗ്ധനെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കണ്ടെത്തിയ കുടുംബത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒഴുക്കിൽപ്പെട്ട് മുങ്ങൽ വിദഗ്ധനായ ഡിലനെ കാണാതാവുകയായിരുന്നു. കടലിൽ ഒറ്റപ്പെട്ട അദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ കരയിൽ പുരോഗമിക്കുമ്പോൾ തിരികെ കരയിലെത്താൻ ആത്മധൈര്യത്തോടെ തുഴയുകയായിരുന്നു അദ്ദേഹം. മത്സ്യബന്ധനത്തിനായി നിക്ഷേപിച്ച ഇരകളെ പിന്തുടർന്ന് നീങ്ങുമ്പോൾ സ്രാവ് പോലുള്ള വലിയ മീനുകളുടെ ആക്രമണമുണ്ടായാൽ അതിനെ നേരിടാൻ തയ്യാറായിരുന്നുവെന്നും, എന്നാൽ അത് വേണ്ടി വന്നില്ലെന്നും ഡിലൻ പറഞ്ഞു. ഡിലനെ കണ്ടെത്തുന്നതിനായി പുറപ്പെട്ട ബോട്ടിൽ കുടുംബാംഗങ്ങളോടൊപ്പം അമ്മ ടബിതാ ഗാർട്ടെൻ മെയറും ഉണ്ടായിരുന്നു. ദൈവകൃപയാൽ പ്രതീക്ഷിച്ച കോർഡിനേറ്റ്സിൽ നിന്ന് തന്നെ മകനെ കണ്ടെത്താനായെന്നും, ജീവിതത്തിലെ ഏറ്റവും ഭയാനകമായ ബോട്ട് യാത്രയായിരുന്നു അതെന്നും അവർ പറഞ്ഞു.
