- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
പാരിസ്: ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായുള്ള കരാർ പുതുക്കാൻ വിസമ്മതിച്ച് അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി. ക്ലബ്ബിൽ തുടരാൻ താരത്തിന് താൽപ്പര്യമില്ലെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. നിലവിലെ സീസണിന്റെ അവസാനം വരെയാണ് മെസ്സിക്ക് പി.എസ്.ജിയുമായി കരാർ ഉള്ളത്. അർജന്‍റീനയ്ക്കായി ലോകകപ്പ് നേടിയ മെസ്സിക്ക് പി.എസ്.ജിയുമായുള്ള കരാർ പുതുക്കാൻ താൽപ്പര്യമില്ല. സ്പാനിഷ് ക്ലബ് ബാഴ്സലോണ ഇപ്പോൾ മെസ്സിയെ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിൽ മുൻപന്തിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ബാഴ്സലോണയിൽ വീണ്ടും കളിക്കണമെങ്കിൽ മെസ്സിയുടെ പ്രതിഫലം ഗണ്യമായി കുറയ്ക്കേണ്ടിവരും. മെസ്സി അതിന് തയ്യാറാവുമോ എന്നതിൽ ഉറപ്പില്ല. സൗദിയിലെ അൽ ഹിലാൽ മെസ്സിക്കായി വൻ തുക വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎസിൽ നിന്നുള്ള ഇന്‍റർ മയാമിയും മെസ്സിയെ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. മെസ്സി സൗദി ക്ലബ്ബിലേക്ക് പോയാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും തമ്മിലുള്ള പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങും. കുടുംബത്തോടൊപ്പം ആൽപ്സിൽ അവധിക്കാലം ആഘോഷിക്കുകയാണ് മെസ്സി ഇപ്പോൾ. കഴിഞ്ഞ ദിവസം കോപ്പ ഡെ…
കോഴിക്കോട്: കുറ്റ്യാടി വണ്ണാത്തിപ്പൊയിൽ അയൽവാസികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി ബാബു (50), അയൽവാസി രാജീവൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ബാബുവിനെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ രാജീവനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ ബാബുവിന്‍റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഭാര്യ വി ബിജിന അങ്കണവാടിയിൽ നിന്നും മടങ്ങിയെത്തിയപ്പോഴാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മരണങ്ങളിലും ദുരൂഹതയുള്ളതായി തൊട്ടിൽപ്പാലം പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.
കാബൂള്‍: സ്ത്രീകൾക്ക് ജോലിയിൽ വിലക്ക് ഏർപ്പെടുത്തിയ തീരുമാനത്തിൽ പുനരാലോചനയുമായി താലിബാൻ. സന്നദ്ധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജോലി തുടരാൻ അവസരം നൽകുമെന്ന് താലിബാൻ അറിയിച്ചു. ഇതിനായി പുതിയ നയം കൊണ്ടുവരുമെന്ന് താലിബാൻ ഭരണകൂടം ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. വിഷയത്തിൽ താലിബാനുമായി യുഎൻ നേരിട്ട് ചർച്ച നടത്തിയതിന് പിന്നാലെയാണ് നയമാറ്റം. തീരുമാനം മാറ്റുന്നതിൽ അന്താരാഷ്ട്ര സമ്മർദ്ദവും നിർണായകമായി. സന്നദ്ധ സേവന മേഖലയിൽ സ്ത്രീകളെ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് താലിബാൻ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ താലിബാൻ സർക്കാരിലെ ഒരു മുതിർന്ന മന്ത്രിയിൽ നിന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായി യുഎൻ അണ്ടർ സെക്രട്ടറി ഗ്രിഫിത്‌സ് വ്യക്തമാക്കി. വിദ്യാഭ്യാസ, ഉദ്യോഗസ്ഥ മേഖലയിൽ നിന്ന് സ്ത്രീകളെ വിലക്കി കൊണ്ട് അടുത്തിടെയാണ് താലിബാൻ ഉത്തരവ് ഇറക്കിയത്. ഇതോടെ നിരവധി സന്നദ്ധ സംഘടനകൾക്ക് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. അതിശൈത്യത്തിൽ 150 ഓളം പേർ മരിച്ചപ്പോളാണ് സന്നദ്ധ സംഘടനകളുടെ അഭാവം രാജ്യത്തെ വലിയ തോതിൽ ബാധിച്ചത്. സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയതോടെ നിരവധി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അഫ്ഗാനിസ്ഥാനിലേക്കുള്ള…
ആലപ്പുഴ: ആലപ്പുഴയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. ഭരണഘടനയെ അട്ടിമറിക്കാൻ വിവിധ തലങ്ങളിൽ ശ്രമം നടക്കുന്ന ഈ സാഹചര്യത്തിൽ നാം ഭരണഘടനയുടെ കാവലാളായി മാറണം. ഭരണഘടനയെ സംരക്ഷിക്കാനുള്ള ബാധ്യത നമുക്കുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ കൃഷ്ണ തേജ, എസ്.പി ചൈത്ര തെരേസ ജോൺ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. തുടർന്ന് വിവിധ സേനകളുടെയും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം ഏറ്റുവാങ്ങി. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ മലയാളത്തിലാണ് റിപ്പബ്ലിക് ദിനാശംസകൾ നേർന്നത്. പിണറായി സർക്കാരിൻ്റെ നേട്ടങ്ങളെയും ഗവർണർ പ്രശംസിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്പീക്കർ എ എം ഷംസീർ നിയമസഭയിൽ പതാക ഉയർത്തി. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഡോ.ബി.ആർ അംബേദ്കർ, കെ.ആർ നാരായണൻ എന്നിവരുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തി. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡി.ജി.പി അനിൽ…
അബുദാബി: കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്സ് ഐഡി പുതുക്കാത്തവർക്ക് പരമാവധി 1,000 ദിർഹം (22,216 രൂപ) വരെ പിഴ ചുമത്തുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ മുന്നറിയിപ്പ്. കാലപരിധി കഴിഞ്ഞ് 30 ദിവസത്തിൽ കൂടുതലായാൽ പ്രതിദിനം 20 ദിർഹം (444 രൂപ) വീതം പിഴ ഈടാക്കും. എമിറേറ്റ്സ് ഐഡി വിസ വിവരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, വിസയുടെ കാലാവധി തീരുന്നതിനൊപ്പം ഐഡി കാർഡ് പുതുക്കേണ്ടതുണ്ട്. പുതുക്കിയില്ലെങ്കിൽ, ഐസിപിയുടെ വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ രജിസ്റ്റർ ചെയ്ത് വ്യക്തിക്ക് നേരിട്ട് പുതുക്കാൻ കഴിയും. അല്ലെങ്കിൽ അംഗീകൃത ടൈപ്പിംഗ് സെന്‍ററുകളെ ആശ്രയിക്കാം. വ്യക്തിഗത വിവരങ്ങൾ പിശകുവരുത്താതെ ടൈപ്പ് ചെയ്ത് കളർ ഫോട്ടോയും പാസ്പോർട്ട് പകർപ്പും അറ്റാച്ച് ചെയ്ത് ഫീസ് അടച്ച് കഴിഞ്ഞാൽ കാർഡ് കൊറിയറിൽ വീട്ടിലെത്തിക്കും. സ്വന്തമായി ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ഉപഭോക്തൃ കേന്ദ്രങ്ങളിലോ ടൈപ്പിംഗ് സെന്‍ററുകളിലോ നേരിട്ട് പുതുക്കാം.
ന്യൂയോർക്ക്: പതിമൂന്നാം നൂറ്റാണ്ടിൽ നിന്ന് 21-ാം നൂറ്റാണ്ടിലേക്ക് താലിബാനെ കൊണ്ടുവരാൻ സഹായിക്കണമെന്ന് മറ്റ് മുസ്ലിം രാജ്യങ്ങളോട് നിർദ്ദേശിച്ച് ഐക്യരാഷ്ട്ര സംഘടന. താലിബാൻ നേതാക്കളുമായുള്ള എല്ലാ കൂടിക്കാഴ്ചകളിലും അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ നിലപാട് മാറ്റാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് നൈജീരിയയുടെ മുൻ മന്ത്രിയും നിലവിൽ യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ അമീന മുഹമ്മദ് പറഞ്ഞു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ കൂടിക്കാഴ്ചകൾക്ക് ശേഷം ഈ ആഴ്ച യുഎന്നിൽ വച്ചും യോഗം നടന്നു. ദേശീയ, അന്തർദ്ദേശീയ സർക്കാരിതര സംഘടനകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കുള്ള വിലക്ക് നീക്കണമെന്ന് താലിബാനോട് യോഗത്തിൽ ആവശ്യപ്പെട്ടു. താനും താലിബാൻകാരെപ്പോലെ സുന്നി മുസ്ലിമാണെന്നും ആറാം ക്ലാസിനു മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം നിരോധിക്കുന്നതും സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതും ഇസ്ലാമല്ലെന്നും ജനങ്ങളോട് ചെയ്യുന്ന ദ്രോഹമാണെന്നും അവരോട് വ്യക്തമാക്കി. അവകാശങ്ങൾ സാവധാനം തിരിച്ച് നൽകുമെന്നായിരുന്നു അവരുടെ മറുപടി. എന്നാൽ ഇത് എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് ചോദിച്ചാൽ ഉടനെയെന്ന ഉത്തരം മാത്രമാണ് നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഹൈദരാബാദ്: ഹൈക്കോടതി നിർദേശം നൽകിയിട്ടും സർക്കാർ പ്രോട്ടോക്കോൾ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന. കോവിഡ് -19 സുരക്ഷാ മുൻകരുതലുകൾ ചൂണ്ടിക്കാട്ടിയാണ് തുടർച്ചയായ മൂന്നാം വർഷവും സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിനാഘോഷം നടത്താൻ സർക്കാർ വിസമ്മതിച്ചത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ദേശീയ പതാക ഉയർത്തി. ചീഫ് സെക്രട്ടറി എ ശാന്തികുമാരി, ഡി.ജി.പി അഞ്ജനി കുമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. സംഗീത സംവിധായകൻ എം.എം.കീരവാണി, ഗാനരചയിതാവ് ചന്ദ്രബോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും മറ്റ് മന്ത്രിമാരും ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നു. അഭിഭാഷകൻ കെ ശ്രീനിവാസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ, ജസ്റ്റിസ് പി മാധവി ദേവി അധ്യക്ഷയായ തെലങ്കാന ഹൈക്കോടതി സിംഗിൾ ബെഞ്ച് കേന്ദ്ര സർക്കാരിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസൃതമായി റിപ്പബ്ലിക് ദിനാഘോഷം നടത്താൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ആഘോഷങ്ങളിൽ പങ്കെടുക്കാൻ ആളുകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി, ആഘോഷങ്ങൾ നടത്താൻ…
ചെന്നൈ: ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ച് കമൽ ഹാസന്റെ പാർട്ടി മക്കൾ നീതി മയ്യം. ഡിഎംകെ സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.വി.കെ.എസ്. ഇളങ്കോവൻ്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കി. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കമൽ ഹാസന് നന്ദിയറിയിച്ചു. പുതിയ നീക്കത്തോടെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം യുപിഎ സഖ്യത്തില്‍ പങ്കുചേരുന്നതിനുള്ള സാധ്യതയും വർധിച്ചു. ഒരു വർഷത്തിന് ശേഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് തനിക്ക് ഇപ്പോൾ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കമൽ പറഞ്ഞു. രാജ്യത്തിന്‍റെ നന്മയ്ക്കായി, ചില പാർട്ടികളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ മറക്കേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചെങ്കിലും വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ കമൽ ഹാസൻ സന്നദ്ധത അറിയിച്ചിട്ടുള്ളതായാണ് സൂചനകൾ. കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റും ഈറോഡ് സ്ഥാനാർത്ഥിയുമായ ഇളങ്കോവനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കമൽ ഹാസൻ പിന്തുണ അറിയിച്ചത്. കോൺഗ്രസ്…
കോഴിക്കോട്: വന്യമൃഗ ശല്യം ഉൾപ്പെടെ, സഹായത്തിനായി ആര് വിളിച്ചാലും വനംവകുപ്പ് ഉദ്യോഗസ്ഥർ ഫോൺ എടുക്കണമെന്ന നിർദ്ദേശവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതിൽ വീഴ്ച സംഭവിച്ചാൽ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഫോൺ എടുക്കുന്നില്ലെന്ന പരാതി എം.എൽ.എമാർ ഉൾപ്പെടെയുള്ളവർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ആനകളെ ആക്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. ധോണിയെ എയർഗൺ ഉപയോഗിച്ച് വെടിവച്ചത് ഗുരുതരമായ തെറ്റാണ്. വന്യ മൃഗങ്ങളെ പ്രകോപിപ്പിച്ചാൽ, അവർ പ്രതികാര ഭാവത്തോടെ പ്രതികരിക്കും. ധോണി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും മന്ത്രി പറഞ്ഞു.
ഷാരൂഖ് ഖാൻ ചിത്രം ‘പത്താൻ’ വിവാദങ്ങളിൽ നിന്നും നേട്ടമുണ്ടാക്കിയതായി നിരീക്ഷകർ. നൂറിലധികം രാജ്യങ്ങളിൽ ബുധനാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. വിദേശത്ത് 2,500 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇന്ത്യയിൽ മാത്രം 5,000 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ഇത്ര വിപുലമായ റിലീസ് നടത്തുന്നത്. ഭീഷണിയെ തുടർന്ന് ഉത്തരേന്ത്യയിലെ തിയേറ്ററുകൾക്ക് നേരത്തെ സുരക്ഷ ശക്തമാക്കിയിരുന്നു. ചില ഒറ്റപ്പെട്ട പ്രദേശങ്ങളിലെ പ്രതിഷേധങ്ങൾ ഒഴികെ വലിയ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻകൂർ ബുക്കിംഗിലും പത്താൻ കുതിപ്പ് നടത്തിയിരുന്നു. ആദ്യ ദിനം 5.21 ലക്ഷം ബുക്കിംഗുമായി പത്താൻ കെ ജി എഫ് ചാപ്റ്റർ 2 നെ പിന്നിലാക്കി ഇന്ത്യയിൽ ഈ വിഭാഗത്തിൽ മുന്നിലെത്തുന്ന രണ്ടാമത്തെ ചിത്രമായി. കെജിഎഫ് ചാപ്റ്റർ 2 ന്‍റെ ആദ്യ ദിവസത്തെ ബുക്കിംഗ് 5.15 ലക്ഷം രൂപയായിരുന്നു. 6.5 ലക്ഷം ടിക്കറ്റുകളുമായി ബാഹുബലി 2 ആണ് ഒന്നാം സ്ഥാനത്ത്.
