കൊച്ചി: എറണാകുളം പറവൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന വസന്ത് വിഹാർ ഹോട്ടൽ നഗരസഭാ ആരോഗ്യ വകുപ്പ് അധികൃതർ അടച്ചുപൂട്ടി. ദോശ മാവ് ഉൾപ്പെടെ വൃത്തിഹീനമായ പാത്രങ്ങളിലാണ് സൂക്ഷിച്ചിരുന്നത്.
ഇന്ന് രാവിലെ കുന്നുകര സ്വദേശികൾ കഴിച്ച ഭക്ഷണത്തിൽ തേരട്ട ഉണ്ടായിരുന്നതായും പരാതി ഉയർന്നിരുന്നു. നിരവധി തവണ നോട്ടീസ് നൽകിയിട്ടും ഹോട്ടൽ അധികൃതർ വീഴ്ച വരുത്തുന്നത് തുടരുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.