Author: News Desk

ലക്നൗ: മുലായം സിങ് യാദവിന് പത്മവിഭൂഷൺ നൽകിയതിലൂടെ അദ്ദേഹത്തെ പരിഹസിക്കുകയാണെന്ന് സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. പദ്മവിഭൂഷൺ നൽകിയതിലൂടെ മുലായത്തിന്‍റെ മഹത്വത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും പരിഹസിക്കുകയാണ് ചെയ്തത്. സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിങിനെ ആദരിക്കുകയാണ് ലക്ഷ്യമെങ്കിൽ അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന നൽകണമായിരുന്നുവെന്നും മൗര്യ പറഞ്ഞു. പാർട്ടി വക്താവ് ഐ പി സിങും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു. പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്നയല്ലാതെ മറ്റൊരു ബഹുമതിയും മുലായം സിങ് യാദവിന് യോജിച്ചതല്ല. എത്രയും വേഗം ഭാരത് രത്ന നൽകാനുള്ള പ്രഖ്യാപനം നടത്തണമെന്നും ഐപി സിങ് ട്വീറ്റ് ചെയ്തു.

Read More

കൊല്ലം: പരിക്കേറ്റ പി.ടി സെവന്‍റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് അറിയിച്ച് എംഎൽഎ കെ. ബി. ഗണേഷ് കുമാർ. താൻ പ്രസിഡന്‍റായ ആന ഉടമ ഫെഡറേഷൻ എല്ലാ ചികിത്സയും നൽകാൻ തയ്യാറാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. പെല്ലറ്റുകൾ കൊണ്ടോ അല്ലെങ്കിൽ നാടൻ ബോംബ് ചീള് കൊണ്ടോ ആയിരിക്കാം പിടി സെവന് പരിക്കുണ്ടായത്. കഠിനമായ വേദന കാരണമാകാം ആന ആക്രമണാത്മക സ്വഭാവം കാണിച്ചതെന്നും പി.ടി സെവന് നേരെയുണ്ടായ ആക്രമണം മനുഷ്യത്വരഹിതമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. “നാം മൃഗങ്ങളുടെ മനസ്സ് മനസിലാക്കി വേണം അവയെ സമീപിക്കാൻ. കർഷകർ ദുരിതമനുഭവിച്ചു എന്നത് സത്യമാണ്. നാടൻ തോക്ക് ഉപയോഗിച്ച് കാട്ടാനയെ ആരോ വെടിവെച്ചിരിക്കുകയാണ്. ശരീരത്തിൽ ഇരിക്കുന്ന അത്തരം പെല്ലറ്റുകളുടെ വേദന ആനയ്ക്ക് സഹിക്കാൻ കഴിയാഞ്ഞതിനാലാണ് അത് ഉപദ്രവിച്ചത്”, അദ്ദേഹം കൂട്ടി ചേർത്തു. സർവലക്ഷണവും അടങ്ങിയ ആനയായിരിക്കും പിടി സെവൻ. അത് വഴങ്ങും. തന്റെ അറിവിൽ അതിന് 18-20 വയസ്സ് പ്രായമായിരിക്കണം. ഏറ്റവും വിദഗ്ദ്ധനായ ഡോക്ടറുമായി പരിശോധിച്ച്…

Read More

തിരുവനന്തപുരം: യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചുവരുത്തി വെട്ടിപ്പരുക്കേൽപ്പിച്ചു. തിരുവനന്തപുരം പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി ഫറൂഖിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ 10 പേരടങ്ങുന്ന സംഘം ഫറൂഖിനെ വീട്ടിൽ നിന്ന് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. വടിവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം. വടികൊണ്ട് അടിക്കുകയും ചെയ്തു. ഫറൂഖിന്‍റെ നിലവിളി കേട്ട് നാട്ടുകാർ കൂടിയതോടെ സംഘം ഓടി രക്ഷപ്പെട്ടു. അക്രമികളുടെ കൈയിൽ നിന്ന് നഷ്ടപ്പെട്ട വടിവാൾ പൊലീസ് കണ്ടെടുത്തു. അക്രമികൾ ഉപേക്ഷിച്ച ബൈക്കും കണ്ടെടുത്തു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റ ഫറൂഖിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാറൂഖിന്റെ ആരോഗ്യനില ഗുരുതരമാണ്.

Read More

ജെനിൻ: വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ നടത്തിയ റെയിഡിനെ തുടർന്നുണ്ടായ വെടിവയ്പിൽ ഒമ്പത് പലസ്തീനികൾ കൊല്ലപ്പെട്ടു.അക്രമികളെ പിടികൂടാനുള്ള ശ്രമത്തിനിടെ സൈന്യത്തിന് നേരെ മൂന്ന് പേർ വെടി വെക്കുകയായിരുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. കെട്ടിടത്തിനുള്ളിൽ ഒളിച്ചിരുന്ന ഇവർ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന നിരവധി സ്ഫോടക വസ്തുക്കളും നിർവീര്യമാക്കിയിട്ടുണ്ട്. ഇസ്രായേലിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി ഇസ്രായേൽ അറിയിച്ചു. പലസ്തീൻ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിലെ അംഗങ്ങളെയാണ് കൊലപ്പെടുത്തിയതെന്നും ഇസ്രായേൽ അറിയിച്ചു. ജെനിനിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് പലസ്തീൻ ആരോഗ്യമന്ത്രി മൈ എൽ കൈല പറഞ്ഞു. നിരവധി സാധാരണക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നും കുട്ടികളുടെ ആശുപത്രിക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചതായും അദ്ദേഹം ആരോപിച്ചു. വെസ്റ്റ് ബാങ്കിൽ സാധാരണക്കാരുൾപ്പെടെ 29 പേരാണ് ഈ വർഷം കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Read More

സ്പേസ് എക്സിന്‍റെയും ടെസ്ലയുടെയും സ്ഥാപകനും സിഇഒയുമായ എലോൺ മസ്ക് തന്‍റെ വിചിത്രവും നർമ്മപരവുമായ ട്വീറ്റുകളിലൂടെ ധാരാളം ആരാധകരെയും ശത്രുക്കളെയും സൃഷ്ടിച്ചിട്ടുണ്ട്. ട്വിറ്റർ സ്വന്തമാക്കിയ ശേഷം ഇത്തരം ട്വീറ്റുകളുടെ എണ്ണവും വർദ്ധിച്ചു. പതിവുപോലെ പുതിയ രസകരമായ ട്വീറ്റുമായി എത്തിയിരിക്കുകയാണ് മസ്ക്. ടെസ്ല ബോസിന്‍റെ ഏറ്റവും പുതിയ ട്വീറ്റ് അദ്ദേഹത്തിന്‍റെ ട്വിറ്റർ പേരിലെ മാറ്റവുമായി ബന്ധപ്പെട്ടാണ്.’എലോൺ മസ്ക്’ എന്നതിനുപകരം ‘മിസ്റ്റർ ട്വീറ്റ്’ എന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ട്വിറ്ററിലെ പേര്. “എന്‍റെ പേര് ട്വിറ്റർ മിസ്റ്റർ ട്വീറ്റ് എന്നാക്കി മാറ്റി, ട്വിറ്റർ എന്നെ അത് പഴയ പോലാക്കാൻ അനുവദിക്കുന്നില്ല…” ചിരിക്കുന്ന ഇമോജിയോടൊപ്പം മസ്ക് ട്വിറ്ററിൽ കുറിച്ചു.

Read More

തിരുവനന്തപുരം: കേന്ദ്ര അധികാരത്തിന്‍റെ മറവിൽ സംഘപരിവാർ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഇന്ത്യയിൽ അധികാരം കാണിക്കുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ ഭാഗമാകാൻ വിസമ്മതിച്ചവരുടെ പിന്മുറക്കാരാണ്. ഭരണഘടനയ്ക്കെതിരായ നിയമങ്ങൾ അവർ നടപ്പിലാക്കുന്നു. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ അഭ്യന്തര ശത്രുക്കൾ ആയി ചിത്രീകരിക്കുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ കലാപത്തിന് ബിജെപി നേതാക്കൾ നേരിട്ട് ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള നവോത്ഥാന സമിതി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ, മതേതര സംഗമം ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ജാതി വിവേചനത്തിന്‍റെയും മതവിദ്വേഷത്തിന്‍റെയും ചങ്ങലകൾ തകർക്കാൻ ഭരണഘടനയ്ക്കു കഴിവുണ്ട്. രാജ്യത്തെ പാഠപുസ്തകങ്ങളിൽ ഗാന്ധിവധത്തെ ഗാന്ധിയുടെ മരണമെന്ന് തിരുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നു. അംബേദ്കർ ഭരണഘടനയുടെ ശിൽപിയല്ലെന്ന് വാദിക്കാൻ തുടങ്ങിയിരിക്കുന്നു. ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത് അധികാരത്തിലെത്തുന്നവർ അതിൻ്റെ മൂല്യങ്ങൾക്ക് എതിരെ അഭിപ്രായ പ്രകടനം നടത്തുന്നു. അതിലുള്ള അപകടം വളരെ വലുതാണ്. ലെജിസ്ലേചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവ പരസ്പരം മറികടക്കാതിരിക്കാൻ ഇവിടെ ഒരു ചെക്ക് ആൻഡ് ബാലൻസ് സംവിധാനമുണ്ട്.…

Read More

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാൻ പാകിസ്ഥാൻ രാജ്യത്ത് ചെലവ് ചുരുക്കൽ പദ്ധതികൾ ആരംഭിച്ചു. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പാകിസ്ഥാൻ സർക്കാർ യുഎസിന്‍റെ സഹായം അഭ്യർത്ഥിച്ചു. വൈദ്യുതി വിതരണത്തിലുണ്ടായ തകരാറു മൂലം തിങ്കളാഴ്ച പാക്കിസ്ഥാനിൽ മുഴുവനായും വൈദ്യുതി മുടങ്ങിയിരുന്നു. 12 മണിക്കൂറിനുള്ളിൽ എല്ലായിടത്തും വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുമെന്നും ഊർജമന്ത്രി ഖുറം ദസ്തഗിർ വ്യക്തമാക്കി. കടുത്ത സാമ്പത്തികപ്രതിസന്ധി മൂലം പാകിസ്താൻ, വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചന്തകളും ഷോപ്പിങ് മാളുകളും എട്ടരയ്ക്ക് അടയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ കഴിഞ്ഞമാസം നടപ്പിലാക്കിയിരുന്നു.

Read More

മെൽബൺ: ഓസ്ട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതിൽ അപലപിച്ച് ഇന്ത്യ. ഈ മാസം ആദ്യം മെൽബണിലെ സ്വാമിനാരായണ ക്ഷേത്രം, വിക്ടോറിയയിലെ കാരം ഡൗൺസിലെ ചരിത്രപ്രസിദ്ധമായ ശ്രീ ശിവ വിഷ്ണു ക്ഷേത്രം, മെൽബണിലെ ഇസ്കോൺ ക്ഷേത്രം എന്നിവയിൽ ഇന്ത്യാ വിരുദ്ധ പ്രസ്ഥാവനകൾ ചുവരിൽ എഴുതുകയും സാമൂഹ്യവിരുദ്ധർ തകർക്കുകയും ചെയ്തിരുന്നു. ഇത് ഭയാനകമാണെന്ന് കാൻബെറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പറഞ്ഞു. സമാധാനപരമായി ജീവിക്കുന്ന ഇന്ത്യൻ-ഓസ്ട്രേലിയൻ സമൂഹങ്ങൾക്കിടയിൽ വിദ്വേഷവും വിഭജനവും വിതയ്ക്കാനുള്ള വ്യക്തമായ ശ്രമങ്ങളാണ് ഈ സംഭവങ്ങളെന്നും കമ്മീഷൻ ചൂണ്ടികാട്ടി. ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾ ഓസ്ട്രേലിയയിൽ പ്രവർത്തനം ശക്തമാക്കുകയാണ്. നിരോധിത തീവ്രവാദ സംഘടനകളായ സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ), ഓസ്ട്രേലിയയ്ക്ക് പുറത്തുള്ള മറ്റ് ഇന്ത്യാ വിരുദ്ധ ഏജൻസികൾ എന്നിവയിലെ അംഗങ്ങൾ അവരെ സജീവമായി സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മാത്രമല്ല, തുടർ ശ്രമങ്ങൾ തടയാൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് അടുത്തയാഴ്ച മെൽബണിലും സിഡ്നിയിലും റഫാറണ്ടം നടത്തുന്നതിലും…

Read More

കൊച്ചി: ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ അഞ്ച് തരം മയക്കുമരുന്നുമായി പിടിയിൽ. ആലുവ സ്വദേശികളായ സനൂപ്, നൗഫൽ, അപർണ എന്നിവരാണ് പിടിയിലായത്. എം.ഡി.എം.എ, ഹാഷിഷ്, കഞ്ചാവ്, എൽ.എസ്.ഡി സ്റ്റാമ്പ്, നൈട്രോസ്പാം ഗുളികകൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ആറുമാസം ഗർഭിണിയായ അപർണയുടെ ചികിത്സയുടെ പേരിൽ ഇടപ്പള്ളിയിലെ ഹോട്ടലിൽ മുറിയെടുത്താണ് ഇടപാട് നടത്തിയത്. അപർണയും സനൂപും ഇടപ്പള്ളിയിലെ ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് മുറിയെടുത്തത്. രണ്ടാഴ്ചയിലധികമായി സംഘം ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു. മയക്കുമരുന്ന് മാഫിയാ സംഘങ്ങൾ സിറ്റിയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. അപർണയ്ക്കെതിരെ മുമ്പും സമാനമായ കേസുകൾ നിലവിലുണ്ട്. മോഷണം, വധശ്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ് സനൂപ്.

Read More

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗും ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ നേസൽ കോവിഡ് -19 വാക്സിൻ പുറത്തിറക്കി. മൂക്കിലൂടെ നൽകുന്ന ഈ ‘ഇൻകോവാക്ക്’ വാക്സിൻ ഭാരത് ബയോടെക്കാണ് നിർമ്മിക്കുന്നത്. രണ്ട് ഡോസായി വാക്സിൻ എടുക്കാനും ബൂസ്റ്റർ ഡോസായി സ്വീകരിക്കാനുമാണ് അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് വാക്സിൻ വാങ്ങുമ്പോൾ ഒരു ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ക്ലിനിക്കുകൾക്ക് 800 രൂപയ്ക്കും വാക്സിൻ നൽകാമെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഏത് വാക്സിൻ എടുത്ത 18 വയസ് പൂർത്തിയായവർക്കും ഈ വാക്സിൻ ബൂസ്റ്റർ ഡോസായി സ്വീകരിക്കാം. ആദ്യമായി മൂക്കിലൂടെ വാക്സിൻ സ്വീകരിക്കുന്നവർ 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസായി എടുക്കേണ്ടത്. റിപ്പബ്ലിക് ദിനത്തിൽ നേസൽ കോവിഡ് -19 വാക്സിൻ പുറത്തിറക്കുമെന്ന് ഭാരത് ബയോടെക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Read More