- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല് ജസീറ ഹോസ്പിറ്റലില് അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
Author: News Desk
വാഷിങ്ടൻ: വരുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചയിൽ നേരിയ മാന്ദ്യമുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണ്യ നിധിയുടെ (ഐഎംഎഫ്) പ്രവചനം. ചൊവ്വാഴ്ച പുറത്തിറക്കിയ ആഗോള സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് അനുസരിച്ച് രാജ്യത്തിന്‍റെ വളർച്ച 6.8 ശതമാനത്തിൽ നിന്ന് 6.1 ശതമാനമാവും. എന്നാൽ ഇന്ത്യയെക്കുറിച്ച് പോസിറ്റീവ് കാഴ്ചപ്പാടുണ്ടെന്നും രാജ്യം “തിളക്കമുള്ള ഇട”മായി തുടരുകയാണെന്നും ഐഎംഎഫ് പറഞ്ഞു ആഗോള സാമ്പത്തിക വളർച്ചയും മന്ദഗതിയിലാകുമെന്നാണ് പ്രവചനം. സാമ്പത്തിക വളർച്ച 2022 ലെ 3.4 ശതമാനത്തിൽ നിന്ന് 2023 ൽ 2.9 ശതമാനമായി കുറയും. 2024 ആകുമ്പോഴേക്കും ഇത് 3.1 ശതമാനത്തിലെത്തും. ‘വാസ്തവത്തിൽ, ഇന്ത്യയിലെ വളർച്ചാ നിരക്കിൽ മാറ്റമില്ല. നടപ്പ് സാമ്പത്തിക വർഷം 6.8% വളർച്ചയാണ് കണക്കാക്കിയത്. മാർച്ച് വരെ ഇതിന് കാലാവധിയുണ്ട്. തുടർന്നുള്ള സാമ്പത്തിക വർഷത്തിൽ നേരിയ ഇടിവുണ്ടായി, വളർച്ച 6.1 ശതമാനമാകും’. ബാഹ്യ ഘടകങ്ങളാണ് ഇതിന് കാരണമെന്നും ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റും ഐഎംഎഫിന്‍റെ ഗവേഷണ വിഭാഗം ഡയറക്ടറുമായ പിയറെ ഒലിവർ ഗൗറിഞ്ചാസ് വ്യക്തമാക്കി. 2023 ലെ 6.1%…
മുംബൈ: മുംബൈയിൽ സ്ഥിതി ചെയ്യുന്ന കേരള ഹൗസ് ജപ്‌തി ഭീഷണിയിൽ. ജപ്‌തിക്ക് മുന്നോടിയായി താനെയിലെ സിവിൽ കോടതി നോട്ടീസ് നൽകി. ഓഗസ്റ്റ് 24 ന് ആദ്യ നോട്ടീസ് ലഭിച്ചിട്ടും സർക്കാർ കോടതിയിൽ ഹാജരായിരുന്നില്ല. ഹാൻഡി ക്രാഫ്റ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ ഔട്ട്ലെറ്റായ കൈരളി വാടക കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഇടപെടൽ. 17 വർഷം പഴക്കമുള്ള കേസിലെ സർക്കാരിൻ്റെ അനാസ്ഥയാണ് കണ്ടുകെട്ടലിലേക്ക് നയിച്ചത്. ഹാൻഡി ക്രാഫ്റ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ കൈരളി നിലവിൽ കേരള ഹൗസിലാണ് വാടകയ്ക്ക് പ്രവർത്തിക്കുന്നത്. 2006 വരെ ഒരു സ്വകാര്യ ഗ്രൂപ്പിന്റെ കെട്ടിടത്തിലാണ് കൈരളി പ്രവർത്തിച്ചിരുന്നത്. ഇവർക്ക് വാടക കുടിശ്ശിക നൽകാത്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോഴത്തെ കോടതി നടപടി. 2006 ൽ കോടതി ഇടപെടലിനെ തുടർന്ന് കൈരളിക്ക് പഴയ കെട്ടിടത്തിൽ നിന്ന് മാറേണ്ടി വന്നിരുന്നു. 2009 മുതലാണ് കൈരളിയുടെ പ്രവർത്തനം കേരള ഹൗസിലേക്ക് മാറ്റിയത്.
പ്രേക്ഷകരെ ആകാംഷാഭരിതരാക്കിയ ‘ഇരട്ട’യുടെ ട്രെയിലറിന് പിന്നാലെ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ഫെബ്രുവരി മൂന്നിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രൊമോ ഗാനം പുറത്തുവിട്ടു. ബെനഡിക്ട് ഷൈൻ, അഖിൽ ജെ ചന്ദ് എന്നിവർക്കൊപ്പം നടൻ ജോജു ജോർജും ചേർന്നാണ് ജനപ്രിയ നാടൻ പാട്ടായ ‘എന്തിനാടി പൂങ്കുയിലേ’ ആലപിച്ചിരിക്കുന്നത്. ഇരട്ട പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ ജോജു തന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് എംജി കൃഷ്ണനാണ്. അഞ്ജലി, ശ്രീനന്ദ, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ , അഭിറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
തൊടുപുഴ: സർക്കാരിൻ്റെ പുറമ്പോക്ക് ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ മുറിച്ചു കടത്തിയ കേസിലെ പ്രതിയായ റേഞ്ച് ഓഫീസർ ജോജി ജോണിനെ തിരിച്ചെടുത്ത് വനംവകുപ്പ്. ജോജി ജോണിന്‍റെ അമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നായിരുന്നു മരത്തടികൾ കണ്ടെടുത്തത്. അടിമാലി മരംമുറി കേസിലും ഇയാൾ പ്രതിയാണ്. പുനലൂർ ഡിവിഷനിലെ വർക്കിംഗ് പ്ലാൻ റേഞ്ചിലാണ് നിയമനം. മങ്കുവയിലെ സർക്കാർ വക ഭൂമിയിൽ നിന്ന് ഏഴ് തേക്ക് മരങ്ങൾ മുറിച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 100 വർഷത്തോളം പഴക്കമുള്ള ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന തേക്ക് മരം മുറിച്ചെന്നായിരുന്നു കണ്ടെത്തൽ. അടിമാലി റേഞ്ച് ഓഫീസറായിരിക്കെ അനധികൃതമായി മരം മുറിക്കാൻ അനുമതി നൽകിയെന്നാണ് അടിമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. അടിമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് കോടതി നിർദേശപ്രകാരം അറസ്റ്റ് ചെയ്തത്. ഇതേതുടർന്നാണ് ഇയാളെ വനംവകുപ്പ് സസ്പെൻഡ് ചെയ്തത്. മരം മുറിക്കാൻ കൈക്കൂലി നൽകിയെന്ന കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിൽ കേസ് വിജിലൻസിന് കൈമാറിയിരുന്നു. വിജിലൻസ്…
റിയാദ്: ദേശീയ വിമാനക്കമ്പനികളുമായി സഹകരിച്ച് ഡിജിറ്റൽ ട്രാൻസിറ്റ് വിസ സേവനം ആരംഭിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. വിമാന മാർഗം രാജ്യത്ത് എത്തുന്നവർക്കും ട്രാൻസിറ്റ് യാത്രക്കാരായി സൗദി അറേബ്യയിൽ ഇറങ്ങി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്കുമാണ് ഈ സേവനം ലഭ്യമാവുക. ഈ രീതിയിൽ രാജ്യത്തെത്തുന്നവർക്ക് ഉംറ നിർവഹിക്കാനും മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കാനും രാജ്യത്ത് എവിടെയും യാത്ര ചെയ്യാനും വിവിധ പരിപാടികളിൽ പങ്കെടുക്കാനും അനുമതി നൽകും. രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിനാണ് ഈ സേവനം ആരംഭിച്ചത്. ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസിന്‍റെ വെബ്സൈറ്റ് വഴി വിമാനമാർഗം സൗദി അറേബ്യ സന്ദർശിക്കാനുള്ള ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കാം. ഇത് വഴി വിസകൾക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്ഫോമിൽ പ്രവേശിക്കാനും അപേക്ഷ സമർപ്പിക്കാനും കഴിയും. വൈകാതെ തന്നെ ഡിജിറ്റൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിദേശകാര്യ മന്ത്രാലയം വിസ നൽകും. ഇത് അപേക്ഷകന്‍റെ ഇ-മെയിലിലേക്ക് അയയ്ക്കും.
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ചുമതലയേറ്റ ശേഷം ആദ്യമായി രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം പഴയ പാർലമെന്‍റ് മന്ദിരത്തിൽ തന്നെ നടക്കും. മാർച്ചിൽ ആരംഭിക്കുന്ന രണ്ടാം ഘട്ടം പുതിയ പാർലമെന്‍റ് മന്ദിരത്തിലും നടക്കും. അതേസമയം, പ്രതികൂല കാലാവസ്ഥയെ തുടർന്ന് ശ്രീനഗറിൽ നിന്നുള്ള വിമാനങ്ങൾ വൈകിയതിനാൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മറ്റ് കോൺഗ്രസ് എംപിമാരും ഇന്ന് പാർലമെന്‍റിൽ എത്തില്ല. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ ശ്രീനഗറിൽ എത്തിയതായിരുന്നു ഇവർ. സാമ്പത്തിക സർവേ ഇന്ന് പാർലമെന്‍റിൽ അവതരിപ്പിക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ രാവിലെ 11 മണിക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്ന ആദ്യ സമ്മേളനത്തിൽ നയപ്രഖ്യാപനത്തിൻ്റെ നന്ദിപ്രമേയ ചർച്ചയും ബജറ്റ് ചർച്ചകളുടെ തുടക്കവും ഉൾപ്പെടും. മാർച്ച് 14 ന് ആരംഭിച്ച് ഏപ്രിൽ 6 ന് അവസാനിക്കുന്ന…
മുംബൈ: അബുദാബി-മുംബൈ എയർ വിസ്താര വിമാനത്തിൽ അപമര്യാദയായി പെരുമാറിയ ഇറ്റാലിയൻ യുവതി അറസ്റ്റിൽ. വിമാനത്തിനുള്ളിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന ജീവനക്കാരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഇക്കോണമി ക്ലാസ് ടിക്കറ്റുമായി വിമാനത്തിൽ കയറിയ യുവതി മദ്യപിച്ച ശേഷം ബിസിനസ് ക്ലാസിലേക്ക് തന്നെ മാറ്റണമെന്ന് ആവശ്യമുന്നയിച്ചാണ് പ്രശ്നമുണ്ടാക്കിയത്. ആവശ്യം നിരസിച്ചതോടെ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും തുപ്പുകയും ചെയ്തതായി പരാതിയിൽ പറയുന്നു. വിമാനത്തിനുള്ളിൽ അർദ്ധനഗ്നയായി യുവതി നടന്നതോടെ പ്രശ്നം ഗുരുതരമായെന്നും യുവതിയെ നിയന്ത്രിക്കാൻ ക്യാപ്റ്റൻ ആവശ്യപ്പെട്ടതായും എയർ വിസ്താര പ്രസ്താവനയിൽ പറയുന്നു. വിമാനം ലാൻഡ് ചെയ്തയുടൻ നടപടിയെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചെന്നും പ്രസ്താവനയിൽ പറയുന്നു. യുവതിയെ പിന്നീട് കോടതി ജാമ്യം അനുവദിച്ച് വിട്ടയച്ചു.
ഇ-സഞ്ജീവനി പോർട്ടൽ വഴി വനിതാ ഡോക്ടർക്ക് മുൻപിൽ നഗ്നതാ പ്രദർശനം; ഇരുപത്തൊന്നുകാരൻ പിടിയിൽ
പത്തനംതിട്ട: ഇ-സഞ്ജീവനി ടെലിമെഡിസിൻ പോർട്ടൽ വഴി വനിതാ ഡോക്ടറുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ. തൃശൂർ സ്വദേശി ശുഹൈബാണ് (21) അറസ്റ്റിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ആറൻമുള പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇ-സഞ്ജീവനി ടെലിമെഡിസിൻ പോർട്ടലിൽ രോഗിയുടെ പേരിൽ ലോഗിൻ ചെയ്ത പ്രതി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ മുന്നിലാണ് നഗ്നതാ പ്രദർശനം നടത്തിയത്. വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം മുഖം കാണിക്കാതെ സ്വകാര്യഭാഗം പ്രദർശിപ്പിക്കുകയായിരുന്നു. ഡോക്ടറുടെ പരാതിയിൽ പത്തനംതിട്ട സൈബർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ വ്യാജ ഐഡി ഉണ്ടാക്കി ഇ-സഞ്ജീവനിയിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.
തൃശൂർ: കുണ്ടന്നൂർ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. മണികണ്ഠന് 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. ഡെപ്യൂട്ടി കളക്ടർ യമുന ദേവിക്കാണ് അന്വേഷണ ചുമതല. അപകട കാരണവും, അളവിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നോയെന്നും പരിശോധിക്കും. സമീപ പ്രദേശങ്ങളിലെ നാശനഷ്ടങ്ങളും വിലയിരുത്തും. അതേസമയം, കൂട്ടിയിട്ട കരിമരുന്ന് മിശ്രിതം ഒരുമിച്ച് പൊട്ടിത്തെറിച്ചതാണ് വൻ സ്ഫോടനത്തിന് കാരണമെന്നാണ് ഫയർഫോഴ്സിന്‍റെ നിഗമനം. ഉത്സവ സീസണായതിനാൽ ജില്ലയിൽ പരിശോധന കർശനമാക്കുമെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.
ബെംഗളൂരു: ബെംഗളൂരു-മൈസൂരു പത്ത് വരി എക്സ്പ്രസ് പാതയിലെ ആദ്യഘട്ട ടോൾ പിരിവ് ഫെബ്രുവരി 15 മുതൽ ആരംഭിക്കും. ബെംഗളൂരു-നിദാഘട്ട സെക്ഷനിലാണ് ആദ്യം ടോൾ ഈടാക്കുക. നിദാഘട്ട മുതൽ മൈസൂരു വരെയുള്ള ഭാഗത്ത് ടോൾ പിരിവ് പിന്നീട് നടത്തും. ടോൾ പിരിവ് ആരംഭിക്കുന്ന വിവരം മൈസൂർ എം പി പ്രതാപ്സിംഹ തിങ്കളാഴ്ചയാണ് അറിയിച്ചത്. പാതയിൽ ആകെ മൂന്ന് ടോൾ ബൂത്തുകളാണുള്ളത്. ഇതിൽ രണ്ട് ടോൾ ബൂത്തുകളിൽ നിന്ന് ടോൾ ശേഖരിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അധികൃതർ അറിയിച്ചു. മൈസൂരു-നിദാഘട്ട സെക്ഷനിലെ ശ്രീരംഗപട്ടണത്തിനടുത്തുള്ള ഗനഗുരുവിലാണ് ആദ്യ ടോൾ ബൂത്ത്. ബെംഗളൂരു-നിദാഘട്ട സെക്ഷനിൽ ബിഡദിക്കടുത്തുള്ള കനിമിനികെയിലാണ് രണ്ടും മൂന്നും ടോൾ ബൂത്തുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ടോൾ ബൂത്തിലും 11 ഗേറ്റുകളുണ്ടാകും. അത്യാധുനിക ടോൾ പിരിവ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഫാസ്ടാഗ് സംവിധാനവും ഉണ്ടാകും. അതേസമയം, ടോൾ നിരക്ക് ഇതുവരെ നിശ്ചയിച്ചിട്ടില്ല. മൊത്തം പദ്ധതിച്ചെലവും പ്രതിദിന വാഹനങ്ങളുടെ എണ്ണവും കണക്കാക്കിയ ശേഷം മാത്രമേ ടോൾ…
