Author: News Desk

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവെച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി പ്രതിഷേധത്തിന്‍റെയും തുടർന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് അടൂരിൻ്റെ രാജി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ശങ്കർ മോഹൻ നേരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനം രാജിവെച്ചിരുന്നു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അടൂർ രാജി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറിയെന്നും അടൂർ പറഞ്ഞു. ഡയറക്ടർ സ്ഥാനം രാജിവച്ച ശങ്കർ മോഹനെ പിന്തുണച്ചാണ് അടൂരിൻ്റെ രാജി. അടിസ്ഥാന രഹിതമായ ആരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളും ആണ് ശങ്കർ മോഹൻ നേരിട്ടത്. ശങ്കർ മോഹനെതിരെയുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്നും അടൂർ പറഞ്ഞു.

Read More

ന്യൂഡല്‍ഹി: നടുറോഡിൽ യുവതി വെടിയേറ്റ് മരിച്ചു. ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ജീവനക്കാരിയായ ജ്യോതി (32) ആണ് മരിച്ചത്. ഡൽഹിയിലെ പശ്ചിംവിഹാറിൽ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. ഫ്ലിപ്കാർട്ടിന്‍റെ കൊറിയർ വിഭാഗത്തിലാണ് ജ്യോതി ജോലി ചെയ്തിരുന്നത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലും സ്കൂട്ടറിലുമെത്തിയ രണ്ട് പേരാണ് ജ്യോതിക്ക് നേരെ വെടിയുതിർത്തതെന്ന് ഭർത്താവ് ദീപക് പറഞ്ഞു. ഡൽഹി ഡിസിപി ഹരേന്ദ്ര സിംഗ് സംഭവ സ്ഥലം സന്ദർശിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Read More

ന്യൂ മെക്സിക്കോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ലാമയുടെ ജന്മദിനാഘോഷത്തിന് സാക്ഷിയായി ന്യൂ മെക്സിക്കോ. ടിബറ്റൻ ബുദ്ധമതക്കാരുടെ ആത്മീയ ഗുരുവായ ദലൈലാമയുടെ പേരുമായി മാത്രമാണ് ഈ ലാമയ്ക്ക് സാദൃശ്യമുള്ളത്. തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഒരു വളർത്തുമൃഗമാണ് ഈ ലാമ. തെക്കേ അമേരിക്കൻ ഒട്ടകമെന്നും ഇവ അറിയപ്പെടുന്നു. ഇവ സാമൂഹിക മൃഗങ്ങളാണ്. മനുഷ്യരുമായി വളരെ അടുത്തിടപഴകുന്നവയാണ് ഇവർ.  ലാമകളുടെ സാധാരണ പ്രായം 15-20 ആണ്. ഇതാണ് ലാമയുടെ വീട്ടുടമസ്ഥരായ ന്യൂ മെക്സിക്കോയിലെ ആൽബുകെർക്കിലെ സ്ട്രെയിറ്റ് കുടുംബത്തെ ജന്മദിനം ആഘോഷിക്കാൻ പ്രേരിപ്പിച്ചത്. ഔദ്യോഗികമായി ദലൈലാമ എന്നാണ് ലാമയ്ക്ക് പേര് നൽകിയിരിക്കുന്നതെന്നും ഉടമ ആൻഡ്രൂ തോമസ് പറഞ്ഞു. ലാമയുടെ 27-ാം ജന്മദിനത്തിൽ ഗിന്നസ് ബുക്കുകാരെ ക്ഷണിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ലാമ എന്ന അവാർഡിന് പരിഗണിക്കപ്പെടുക എന്ന ഉദ്ദേശത്തോടെയായിരുന്നു അത്.  ഒറ്റക്കണ്ണുള്ള ലാമ ആൻഡ്രൂ തോമസ്, കീ സ്ട്രെയിറ്റ്, മകൾ സമിബ സാമി സ്ട്രെയിറ്റ് എന്നിവരടങ്ങുന്ന കുടുംബത്തിലെ അംഗമാണ്. ലാമ തങ്ങളുടെ കുടുംബത്തിലെ…

Read More

ന്യൂഡല്‍ഹി: അഴിമതിയാണ് ജനാധിപത്യത്തിന്‍റെ മുഖ്യശത്രുവെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അഴിമതി രഹിത സമൂഹമാണ് ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്‍റിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം അമൃത് കാലഘട്ടമാണെന്നും രാജ്യം വികസനത്തിന്‍റെ പാതയിൽ മുന്നേറുകയാണെന്നും പറഞ്ഞ രാഷ്ട്രപതി, മോദി സർക്കാരിൻ്റെ നേട്ടങ്ങൾ എടുത്ത് പറയുകയും ചെയ്തു. നയപരമായ മരവിപ്പ് ഇപ്പോഴില്ലെന്നും രാഷ്ട്രപതി പറഞ്ഞു. എല്ലാ മേഖലകളും വികസിപ്പിക്കുകയും ദാരിദ്ര്യ രഹിത രാജ്യം കെട്ടിപ്പടുക്കുകയുമാണ് ലക്ഷ്യം. യുവാക്കളുടെയും സ്ത്രീകളുടെയും കഴിവുകൾ ഉപയോഗപ്പെടുത്തണം. പ്രകൃതിയെ സംരക്ഷിച്ച് മുന്നോട്ട് പോകുന്ന സർക്കാരാണിത്. സാങ്കേതിക രംഗത്ത് വളർച്ച നേടാൻ കഴിഞ്ഞു. മിന്നൽ ആക്രമണത്തെക്കുറിച്ച് പരാമർശിച്ച രാഷ്ട്രപതി ഭീകരവാദത്തിനെതിരായ കർശന നടപടികൾ തുടരുമെന്നും പറഞ്ഞു.

Read More

തിരുവനന്തപുരം: ഗുണ്ടാ, മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നേതാവായ നഗരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വൈ അപ്പു, ഡ്രൈവർ സതീഷ് എന്നിവരെയാണ് തിരുവനന്തപുരം റൂറൽ എ ആർ ക്യാമ്പിലേക്ക് മാറ്റിയത്. ഇരുവർക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇരുവരെയും സ്റ്റേഷൻ ചുമതലകളിൽ നിന്ന് ഒഴിവാക്കാൻ റൂറൽ എസ്.പി നഗരൂർ എസ്.എച്ച്.ഒയ്ക്ക് നിർദ്ദേശം നൽകിയത്. മംഗലപുരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് ഗുണ്ടാ ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. മംഗലപുരത്ത് നിന്ന് സമീപത്തെ സ്റ്റേഷനുകളിലേക്ക് മാറ്റിയിട്ടും മാഫിയയുമായി ബന്ധപ്പെടുകയും വിവരങ്ങൾ ചോർത്തിക്കൊടുക്കുകയും ചെയ്യുന്നതായി ആരോപണം ഉയർന്നിരുന്നു.

Read More

സ്പെയിൻ: സ്പെയിനിലെ സൂപ്പർ ക്ലബ്ബുകളിലൊന്നായ വലൻസിയ പരിശീലകൻ ഗെന്നാരോ ​ഗട്ടൂസോയെ പുറത്താക്കി. ലാ ലിഗയിൽ വലൻസിയയുടെ നിരാശാജനകമായ പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. തീരുമാനം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂണിലാണ് വലൻസിയയുമായി രണ്ട് വർഷത്തെ കരാറിൽ ​ഗട്ടൂസോ ഒപ്പുവച്ചത്. എന്നാൽ ലീ​ഗിൽ നിരാശജനകമായ പ്രകടനമാണ് ക്ലബ് കാഴ്ചവെച്ചത്. ലാ ലി​ഗയിൽ അവസാനം നടന്ന പത്ത് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് വലൻസിയ വിജയിച്ചത്. കഴിഞ്ഞ ദിവസത്തെ ലീ​ഗ് മത്സരത്തിൽ റയൽ വയ്യഡോയിഡിനോട് വലൻസിയ പരാജയപ്പെട്ടതാണ് ​ഗട്ടൂസോയെ പുറത്താക്കാനുള്ള വഴിയൊരുക്കിയത്. നിലവിൽ ലാ ലിഗയിൽ 14-ാം സ്ഥാനത്താണ് വലൻസിയ. ഗട്ടൂസോയുടെ പകരക്കാരനെ വലൻസിയ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Read More

കോഴിക്കോട്: പി ജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ കേരള കാർഷിക സർവകലാശാല. പ്രവേശന നടപടികൾ അനിശ്ചിതമായി നീളുന്നതോടെ കേരളത്തിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കുന്നതായും പരാതി ഉയർന്നു. എം.എസ്.സി അഗ്രികൾച്ചറൽ / ഹോർട്ടികൾച്ചറൽ കോഴ്സുകൾ ആരംഭിക്കുന്നതിനാണ് കാലതാമസം നേരിടുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്‍റെ റാങ്ക് ലിസ്റ്റും നടപടിക്രമങ്ങളും അനുസരിച്ചാണ് പ്രവേശനം. 30% സീറ്റുകൾ അഖിലേന്ത്യാ ക്വാട്ടയാണ്. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ അഖിലേന്ത്യാ ക്വാട്ടയിലും സംസ്ഥാനങ്ങൾക്ക് അനുവദിച്ച സീറ്റുകളിലും പ്രവേശനം പുരോഗമിക്കുകയാണ്. പലയിടത്തും ക്ലാസുകൾ ആരംഭിച്ചതായും വിദ്യാർത്ഥികൾ പറയുന്നു. പ്രവേശനം അനന്തമായി നീളുന്നതിനാൽ പലരും കേരളത്തിന് പുറത്ത് പ്രവേശനം നേടിയിട്ടുണ്ട്.

Read More

കശ്മീർ: ഭാരത് ജോഡോ യാത്രയുടെ സമാപനച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ വികാരാധീനനായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കനത്ത മഞ്ഞുവീഴ്ച വകവയ്ക്കാതെ, തടിച്ചുകൂടിയ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന രാഹുലിന്‍റെ ദൃശ്യങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്. തന്‍റെ പിതാവ് രാജീവ് ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും കൊലപാതകങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിന്‍റെ വേദനയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആക്രമണങ്ങൾ നൽകുന്ന വേദന എത്രയാണെന്ന് തനിക്ക് മനസ്സിലാവും. പുൽവാമ രക്തസാക്ഷികളുടെ പ്രിയപ്പെട്ടവരുടെ മനസ്സിലൂടെ കടന്നുപോയത് എന്താണെന്നും തനിക്ക് മനസിലാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ ബിജെപി നേതാക്കൾക്കും ആർഎസ്എസ് അംഗങ്ങൾക്കും ഈ വേദന മനസിലാക്കാൻ കഴിയുന്നില്ലെന്നും രാഹുൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങളും അദ്ദേഹം വിശദീകരിച്ചു.

Read More

ന്യൂഡല്‍ഹി: 15 മുതൽ 17 ശതമാനം വരുന്ന ഇ-മാലിന്യങ്ങൾ മാത്രമാണ് രാജ്യത്ത് പുനരുപയോഗം ചെയ്യപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർദ്ധിച്ച് വരുന്ന ഇ-മാലിന്യങ്ങളെക്കുറിച്ച് മൻ കീ ബാത്തിനിടയിലാണ് പ്രധാനമന്ത്രി പരാമർശിച്ചത്. ഇ-മാലിന്യം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ശരിയായ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അത്യാധുനിക ഉപകരണങ്ങൾ ഭാവിയിലെ ഇ-മാലിന്യമാണ്. ഒരു വ്യക്തി പുതിയ മൊബൈലോ മറ്റോ വാങ്ങുമ്പോൾ പഴയ മൊബൈൽ എന്താണ് ചെയ്തതെന്നത് പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇ-മാലിന്യങ്ങൾ ശരിയായി കൈകാര്യം ചെയ്താൽ അത് പരിസ്ഥിതിക്ക് ഗുണം ചെയ്യുമെന്ന് മാത്രമല്ല, റീസൈക്കിള്‍, റീയൂസ് എന്നീ ആശയങ്ങൾ വളർത്തിയെടുക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ന്യൂഡല്‍ഹി: എൻപിഎസിൽ ചേരുന്ന സർക്കാർ ജീവനക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. 2022 ഏപ്രിൽ-നവംബർ കാലയളവിൽ ഇത് 11% ഇടിഞ്ഞ് നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിൽ-നവംബർ കാലയളവിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 2,85,226 സർക്കാർ ജീവനക്കാർ മാത്രമാണ് എൻപിഎസിൽ ചേർന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3,21,255 വരിക്കാരുണ്ടായിരുന്നു. പല സംസ്ഥാനങ്ങളും പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങാൻ തീരുമാനിച്ചതിനാലാണിത്. 2019 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 2019 മുതലാണ്, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുതിയ തൊഴിലവസരങ്ങളുടെ അളവുകോലായി എൻപിഎസിൽ ചേരുന്ന ആളുകളുടെ എണ്ണം പുറത്തുവിടാൻ തുടങ്ങിയത്.

Read More