Author: News Desk

ഇടുക്കി : ഇടുക്കിയിൽ 10 ദിവസമായി അസാധാരണമായ നിലയിൽ കാട്ടാനകളുടെ ആക്രമണം നടക്കുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫോറസ്റ്റ് ഗാർഡ് ശക്തിവേലിന്‍റെ അവിവാഹിതയായ മകൾക്ക് ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു. കാട്ടാന റേഷൻ കട നശിപ്പിച്ച പശ്ചാത്തലത്തിൽ റേഷൻ വീടുകളിൽ എത്തിക്കാൻ ശ്രമിക്കുമെന്നും ഇതിനായി ഇടുക്കി ജില്ലാ കളക്ടർ നാളെ ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.  ഇടുക്കിയിലെ കാട്ടാനശല്യവുമായി ബന്ധപ്പെട്ട് വനം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. ശക്തിവേലിന്‍റെ മകൾക്ക് ജോലി നൽകുന്നതിനൊപ്പം ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളെ നിരീക്ഷിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വയനാട്ടിൽ നിന്നുള്ള സംഘം ഇടുക്കിയിലെത്തുമെന്നും മന്ത്രി പറഞ്ഞു. ശക്തിവേലിന്‍റെ മൃതദേഹത്തോട് അനാദരവ് കാണിച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്ന നടപടികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കാട്ടാനകളുടെ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ജനകീയ മുഖം…

Read More

ന്യൂ ഡൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ (2023-24) ഇന്ത്യ 6 മുതൽ 6.8 % വരെ വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചു. അടുത്ത സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ചാ നിരക്ക് മന്ദഗതിയിലാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ രാജ്യം ഏഴ് ശതമാനം വളർച്ച കൈവരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ സർവേയിൽ 8 മുതൽ 8.5 % വരെ വളർച്ച പ്രതീക്ഷിച്ചിരുന്നു. നടപ്പുവർഷത്തെ വളർച്ച മൂന്നു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 2021-22ൽ 8.7 ശതമാനം വളർച്ച നേടി. 2020-21ൽ വളർച്ച മൈനസ് (-) 6.6 ശതമാനമായിരുന്നു. 2019-20ൽ 3.7 ശതമാനം വളർച്ചയാണ് രാജ്യം രേഖപ്പെടുത്തിയത്. കൊവിഡ് വാക്സിനേഷനടക്കം രാജ്യത്തെ സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കാൻ സഹായിച്ചതായി സാമ്പത്തിക സർവേ പറയുന്നു. കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധിയെ രാജ്യം അതിജീവിച്ചു. നടപ്പുവർഷം ധനക്കമ്മി 6.4 ശതമാനമാണ്. സേവന മേഖലയിലെ…

Read More

കോട്ടയം: കെ.ആർ.നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികളിൽ ദളിതരില്ലെന്ന അടൂർ ഗോപാലകൃഷ്ണന്‍റെ വാദം തെറ്റെന്ന് തൊഴിലാളികൾ. അഞ്ച് ശുചീകരണ തൊഴിലാളികളിൽ ഒരാൾ ദളിത് വിഭാഗത്തിൽ നിന്നുള്ളയാളും മൂന്ന് പേർ ഒബിസി വിഭാഗത്തിൽ നിന്നുള്ളവരുമാണ്. ഇതിൽ മൂന്ന് പേർ വിധവകളാണെന്നും വനിതാ തൊഴിലാളികൾ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മുൻ ഡയറക്ടറായ ശങ്കർ മോഹൻ തന്‍റെ വീട്ടിലെ ശൗചാലയം കഴുകിപ്പിച്ചെന്നും തൊഴിലാളികൾ ആവർത്തിച്ചു. വിവാദങ്ങൾക്ക് പിന്നാലെ വേട്ടയാടുകയാണ്. കഴിഞ്ഞ മാസം 2000 രൂപ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഈ മാസത്തെ ശമ്പളമില്ലെന്ന് അറിയിച്ചതായും തൊഴിലാളികൾ പറഞ്ഞു. അടൂരിന്റെ രാജിയെ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ സ്വാഗതം ചെയ്തു. കാമ്പസിൽ ജാതി വിവേചനം ഉണ്ടായിരുന്നു എന്നതിൽ ഉറച്ചുനിൽക്കുന്നു. സമരത്തെക്കുറിച്ച് അന്വേഷണം വേണമെന്ന അടൂരിന്റെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും കെ. ജയകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

Read More

വരുൺ ധവാന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ബവാൽ. നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. ഇപ്പൊൾ ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചതായാണ് റിപ്പോർട്ടുകൾ. നേരത്തെ പ്രഖ്യാപിച്ചതുപോലെ വരുൺ ധവാൻ ചിത്രം ഏപ്രിൽ 7ന് റിലീസ് ചെയ്യില്ലെന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്തു. വിഎഫ്എക്സ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാകാത്തതിനാലാണ് റിലീസ് മാറ്റിവച്ചത്. ചിത്രത്തിന്‍റെ പ്രമേയം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരുൺ ധവാന്‍റെ ‘ബേഡിയ’ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രത്തിൽ കൃതി സനോനാണ് നായിക. വരുൺ ധവാൻ ഭാസ്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, കൃതി സനോൻ ഡോ. അനികയായി വേഷമിടുന്നു. ജിഷ്ണു ഭട്ടാചാര്യയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്.

Read More

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി വിശാഖപട്ടണത്തെ സംസ്ഥാനത്തിന്‍റെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിലായിരുന്നു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പുതിയ തലസ്ഥാനമായ വിശാഖപട്ടണത്തേക്ക് എല്ലാവരെയും ക്ഷണിക്കുന്നുവെന്നും താനും വിശാഖപട്ടണത്തേക്ക് മാറുമെന്നും അദ്ദേഹം ന്യൂഡൽഹിയിൽ പറഞ്ഞു. ഗവർണറുടെ ആസ്ഥാനവും വിശാഖപട്ടണത്തേക്ക് മാറ്റും. അതേസമയം, നിയമസഭയുടെ പ്രവർത്തനം നിലവിലെ തലസ്ഥാന നഗരമായ അമരാവതിയിലായിരിക്കും. ഹൈക്കോടതി മറ്റൊരു നഗരമായ കുർണൂലിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. 2015 ലാണ് ആന്ധ്രാപ്രദേശ് സർക്കാർ അമരാവതിയെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. 2020 ഓടെ സംസ്ഥാനത്ത് മൂന്ന് തലസ്ഥാന നഗരങ്ങൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. അമരാവതിക്ക് പുറമെ വിശാഖപട്ടണം, കർണൂൽ എന്നിവയാണ് ഈ നഗരങ്ങൾ. എന്നിരുന്നാലും, ഈ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയും അമരാവതി തലസ്ഥാന നഗരമായി തുടരുകയും ആയിരുന്നു.

Read More

ന്യൂ ഡൽഹി: മതചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹർജിക്കാരനും മതനിരപേക്ഷ നിലപാടുള്ള വ്യക്തിയായിരിക്കണമെന്ന് സുപ്രീം കോടതി. മതചിഹ്നങ്ങളും പേരും കൊടിയിലും പേരിലും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് കോടതിയുടെ പരാമർശം. മതേതര നിലപാടുള്ള വ്യക്തിയായിരിക്കണം ഹർജിക്കാരനെന്ന് കേസ് പരിഗണിക്കവേ ജസ്റ്റിസ് ബി.വി.നാഗ രത്ന പറഞ്ഞു. 75 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഈ പാർട്ടികൾ രാജ്യത്തിന്‍റെ പുരോഗതിയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചു. കേസ് വിശദമായ പരിശോധനയ്ക്ക് വിടേണ്ടതാണെന്നും അതിനാൽ ഭരണഘടനാ ബെഞ്ചിന് വിടണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. വിഷയം പരിഗണിക്കുമെന്ന് ജസ്റ്റിസ് എം ആർ ഷാ വ്യക്തമാക്കി.  കേസിലെ ഹർജിക്കാരൻ സയ്യിദ് വസീം റിസ്വിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണെന്നും അദ്ദേഹം ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തയാളാണെന്നും എതിർ കക്ഷികൾ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹർജിക്കാരൻ മതേതര…

Read More

ന്യൂ ഡൽഹി: അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കേന്ദ്ര ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്‍റിൽ അവതരിപ്പിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ചുമതലയേറ്റ ശേഷം ആദ്യമായി പാർലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു. വിനിമയ നിരക്കിന്‍റെ കാര്യത്തിൽ ഇന്ത്യ 5ആമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും വാങ്ങൽ ശേഷി തുല്യതയുടെ കാര്യത്തിൽ 3ആമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും സാമ്പത്തിക സർവേ എടുത്തുകാണിക്കുന്നു. ഉയർന്ന മൂലധനച്ചെലവ്, സ്വകാര്യ ഉപഭോഗം, ചെറുകിട ബിസിനസുകൾക്കുള്ള വായ്പാ വളർച്ച, കോർപ്പറേറ്റ് ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്തൽ, കുടിയേറ്റ തൊഴിലാളികളുടെ നഗരങ്ങളിലേക്കുള്ള തിരിച്ചുവരവ് എന്നിവയാണ് ജിഡിപി വളർച്ചയെ നയിക്കുന്നതെന്ന് സാമ്പത്തിക സർവേ 2023 പറയുന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനം 11 % വളർച്ച കൈവരിക്കുമെന്ന് സർവേ പ്രതീക്ഷിക്കുന്നു. സാധാരണയായി ബജറ്റിന് ഒരു ദിവസം മുമ്പാണ് സാമ്പത്തിക സർവേ അവതരിപ്പിക്കുന്നത്.…

Read More

ന്യൂഡല്‍ഹി: ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ലോകത്തിലെ ഏറ്റവും ധനികരായ 10 പേരുടെ പട്ടികയിൽ നിന്ന് ഗൗതം അദാനി പുറത്ത്. റിപ്പോർട്ടുകൾ പ്രകാരം ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന സ്ഥാനവും നഷ്ടമാകും. ഓഹരി വിപണിയിലെ തുടർച്ചയായ തകർച്ചയാണ് അദാനി നേരിടുന്ന വെല്ലുവിളി. ബ്ലൂംബെർഗ് പട്ടികയിൽ അദാനി നാലാം സ്ഥാനത്ത് നിന്ന് പതിനൊന്നാം സ്ഥാനത്തേക്കാണ് എത്തിയത്. വെറും മൂന്ന് ദിവസത്തിനുള്ളിൽ അദാനിക്ക് 34 ബില്യൺ ഡോളറിന്‍റെ ഇടിവാണ് ഉണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയേക്കാൾ ഒരു പടി മാത്രം മുന്നിലാണ് നിലവിൽ അദാനി. 84.4 ബില്യൺ ഡോളറാണ് അദാനിയുടെ മൂല്യം. മുകേഷ് അംബാനിയുടെ മൂല്യം 82.2 ബില്യൺ ഡോളറാണ്. അതേസമയം, അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായി ഹിൻഡൻബർഗ് വ്യക്തമാക്കി. അദാനി ഗ്രൂപ്പിലെ ക്രമക്കേടുകൾ പറയുന്ന ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ വലിയ തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. ഓഹരി വിപണിയിൽ ഒറ്റ ദിവസം കൊണ്ട്…

Read More

ഇടുക്കി: ഗവേഷണ പ്രബന്ധത്തിലെ പിശകിൽ ഖേദം പ്രകടിപ്പിച്ച് യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. ഗവേഷണ പ്രബന്ധത്തിലെ പിശക് സാന്ദർഭികമാണ്. തെറ്റ് ചൂണ്ടിക്കാണിച്ച വിമർശകരോട് നന്ദിയുണ്ടെന്നും ചിന്ത പറഞ്ഞു. വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന് തെറ്റായി എഴുതിയതിന്റെ പേരിൽ അധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധ പരാമർശങ്ങളും നേരിട്ടു. ഇക്കാര്യത്തിൽ സംഭവിച്ചത് മാനുഷിക പിശകും നോട്ടപ്പിശകുമാണ്. പക്ഷേ ചെറിയൊരു പിഴവിനെ പർവതീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായി. പുസ്തക രൂപത്തിലാക്കുമ്പോൾ പിശക് തിരുത്തുമെന്നും ചിന്ത വ്യക്തമാക്കി. വർഷങ്ങൾ കഷ്ടപ്പെട്ട് ചെയ്തത് കോപ്പിയടിയാണെന്ന് പ്രചരിപ്പിക്കണമായിരുന്നോയെന്ന് എല്ലാവരും ആലോചിക്കണം. ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. പക്ഷേ ഒരു വരി പോലും കോപ്പി അടിച്ചിട്ടില്ലെന്നും ചിന്ത വിശദീകരിച്ചു. അതേസമയം ചിന്ത ജെറോമിന്‍റെ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കാനാണ് കേരള സർവകലാശാലയുടെ ആലോചന. പ്രബന്ധത്തിലെ ഗുരുതരമായ പിശകുകളും കോപ്പിയടിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. പിഎച്ച്ഡി ബിരുദം പിൻവലിക്കാനോ പ്രബന്ധത്തിലെ പിശക് തിരുത്താനോ സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയില്ല.

Read More

ലോസ് ആഞ്ജൽസ്: പ്രശസ്ത ഹോളിവുഡ് നടി സിൻഡി ജെയ്ൻ വില്യംസ് (72) അന്തരിച്ചു. വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് മരണമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. 1976 മുതൽ 1983 വരെ സംപ്രേഷണം ചെയ്ത ലാവര്‍നെ ആൻഡ് ഷേർലി എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് സിൻഡി പ്രശസ്തി നേടിയത്. ഷെർലി ഫീനേ എന്ന കഥാപാത്രത്തെയാണ് സിൻഡി അവതരിപ്പിച്ചത്. 1947 ഓഗസ്റ്റ് 22 ന് കാലിഫോർണിയയിലാണ് സിൻഡി ജനിച്ചത്. സ്കൂൾ കാലം മുതൽ അഭിനയരംഗത്ത് സജീവമായിരുന്നു. ലോസ് ഏഞ്ചൽസ് സിറ്റി കോളേജിൽ നിന്ന് തിയേറ്ററിൽ ബിരുദം നേടി. റൂം 222 എന്ന സീരീസിലൂടെയാണ് സിൻഡി ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഒരു വർഷത്തിനുശേഷം, ഗ്യാസ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തും അരങ്ങേറ്റം കുറിച്ചു. ദി കില്ലിംഗ് കൈൻഡ്, ബിംഗോ, ദി കോൺവെർസേഷൻ, ബിഗ് മാൻ കാമ്പസ്, കാനാൻ ലാൻഡ് എന്നിവയുൾപ്പെടെ 21 സിനിമകളിൽ അഭിനയിച്ചു. ഹാപ്പി ഡേയ്സ്, ഗെറ്റിംഗ് ടുഗെദർ, പൊലീസ് സ്റ്റോറി, സെവൻത് ഹെവൻ, എ ഓഫ്…

Read More