സ്പെയിൻ: സ്പെയിനിലെ സൂപ്പർ ക്ലബ്ബുകളിലൊന്നായ വലൻസിയ പരിശീലകൻ ഗെന്നാരോ ഗട്ടൂസോയെ പുറത്താക്കി. ലാ ലിഗയിൽ വലൻസിയയുടെ നിരാശാജനകമായ പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. തീരുമാനം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കഴിഞ്ഞ ജൂണിലാണ് വലൻസിയയുമായി രണ്ട് വർഷത്തെ കരാറിൽ ഗട്ടൂസോ ഒപ്പുവച്ചത്. എന്നാൽ ലീഗിൽ നിരാശജനകമായ പ്രകടനമാണ് ക്ലബ് കാഴ്ചവെച്ചത്. ലാ ലിഗയിൽ അവസാനം നടന്ന പത്ത് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് വലൻസിയ വിജയിച്ചത്. കഴിഞ്ഞ ദിവസത്തെ ലീഗ് മത്സരത്തിൽ റയൽ വയ്യഡോയിഡിനോട് വലൻസിയ പരാജയപ്പെട്ടതാണ് ഗട്ടൂസോയെ പുറത്താക്കാനുള്ള വഴിയൊരുക്കിയത്.
നിലവിൽ ലാ ലിഗയിൽ 14-ാം സ്ഥാനത്താണ് വലൻസിയ. ഗട്ടൂസോയുടെ പകരക്കാരനെ വലൻസിയ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.