- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
Author: News Desk
തീവ്ര ന്യുനമർദ്ദം ഇന്ന് വൈകിട്ട് ശ്രീലങ്കൻ തീരത്തെത്തും; കേരളത്തില്‍ 5 ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം നിലനിൽക്കുന്നു. പടിഞ്ഞാറ്-തെക്ക്-പടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന തീവ്ര ന്യൂനമർദ്ദം ഇന്ന് (ഫെബ്രുവരി 1) വൈകുന്നേരത്തോടെ ശ്രീലങ്കൻ തീരത്തെത്താൻ സാധ്യത. തൽഫലമായാണ് മഴ. ഫെബ്രുവരി 1 മുതൽ 4 വരെ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള ശ്രീലങ്കൻ തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് തീയതികളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് ജില്ലാ കളക്ടർ അറിയിപ്പ് നൽകിയിട്ടുണ്ട്.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നടത്തിയ ആദ്യ ഇരട്ട ശസ്ത്രക്രിയ സമ്പൂർണ വിജയം. 82 വയസ്സുള്ള ഒരു രോഗിയുടെ ഇടുപ്പ്, കാൽമുട്ട് സന്ധികൾ മാറ്റുന്നതിനാണ് ഇരട്ട ശസ്ത്രക്രിയ നടത്തിയത്. പെൽവിക് സന്ധിയിലും കാൽമുട്ടിലും ഒടിവ് മൂലം വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. സാധാരണ സാഹചര്യങ്ങളിൽ, പെൽവിക് സന്ധി പ്രത്യേക ശസ്ത്രക്രിയയിലൂടെ മാറ്റിസ്ഥാപിക്കുകയും കാൽമുട്ട് സന്ധി മറ്റൊരു ശസ്ത്രക്രിയയിലൂടെ മാറ്റിസ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. കഠിനമായ വേദന അനുഭവിക്കുന്ന രോഗിയുടെ അവസ്ഥ കണക്കിലെടുത്താണ് ഇരട്ട ശസ്ത്രക്രിയ നടത്തിയത്. ജാബിർ അൽ അഹ്മദ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. രോഗി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്ന് ആശുപത്രിയിലെ ഓർത്തോപീഡിക് ആൻഡ് ജോയിന്‍റ് റീപ്ലേസ്മെന്‍റ് കണ്സൾട്ടന്‍റ് ഡോ. സലാമ അയ്യദ് അറിയിച്ചു.
എറണാകുളം: എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കം മധ്യസ്ഥത വഴി പരിഹരിക്കാൻ ഹൈക്കോടതി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് കൈമാറി. കുർബാനയെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷം തുടരുന്നതിനാൽ പള്ളി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കക്ഷികളോട് തിങ്കളാഴ്ച കോടതിയിൽ ഹാജരാകാൻ കോടതി നിർദേശം നൽകി. ഇതിനു ശേഷം ഹൈക്കോടതി മീഡിയേഷൻ സെന്‍ററിൽ നടക്കുന്ന മധ്യസ്ഥ ചർച്ചയുടെ തീയതി തീരുമാനിക്കും.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പുതിയ കാറുകൾ. എട്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങിയത്. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇതേ വിഭാഗത്തിൽപ്പെട്ട കാർ വാങ്ങിയിരുന്നു. വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ് കാറുകൾ വീണ്ടും വാങ്ങുന്നത്. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ എൻ ബാലഗോപാൽ,കൃഷി മന്ത്രി പി പ്രസാദ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ, കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ തുടങ്ങിയവർക്കാണ് പുതിയ കാറുകൾ. ഇതോടൊപ്പം ചിഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിയിട്ടുണ്ട്. 2021 മെയ് മാസത്തിൽ മന്ത്രിമാർക്ക് അനുവദിച്ച ഔദ്യോഗിക വാഹനങ്ങൾ ഒരു ലക്ഷം മുതൽ 1.5 ലക്ഷം കിലോമീറ്റർ വരെ ഓടിയിരുന്നു. ഇത് കണക്കിലെടുത്താണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് വിശദീകരണം. മന്ത്രി മുഹമ്മദ് റിയാസിന്‍റെ കീഴിലുള്ള ടൂറിസം വകുപ്പിനാണ് ഔദ്യോഗിക…
സിഡ്‌നി: ഓസ്ട്രേലിയയിൽ നഷ്ടപ്പെട്ട റേഡിയോ ആക്ടീവ് വസ്തുക്കൾ അടങ്ങിയ കാപ്സ്യൂൾ കണ്ടെത്തി. ഇരുമ്പയിർ സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പായ സീസിയം-137 അടങ്ങിയ കാപ്സ്യൂളാണിത്. ലോഹ ഖനന കമ്പനിയായ റിയോ ടിന്‍റോ ഗ്രൂപ്പിന്റെ ചരക്ക് നീക്കത്തിനിടെയാണ് ക്യാപ്സ്യൂൾ നഷ്ടപ്പെട്ടത്. ജനുവരി 12 ന് ഖനിയിൽ നിന്ന് പെർത്തിലെ റേഡിയേഷൻ സ്റ്റോറേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ക്യാപ്സ്യൂൾ നഷ്ടപ്പെട്ടത്. കണ്ടെയ്നർ ജനുവരി 16 നു പെർത്തിൽ എത്തിയെങ്കിലും ജനുവരി 25 നു തുറന്നപ്പോൾ കാപ്സ്യൂൾ കാണാനില്ലെന്ന് കണ്ടെത്തി. യാത്രയ്ക്കിടെയുണ്ടായ പ്രകമ്പനം കാരണം കാപ്സ്യൂൾ സൂക്ഷിച്ചിരുന്ന ബോക്സിന്‍റെ ബോൾട്ട് ഇളകി കാപ്സ്യൂൾ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. പൊതുജനങ്ങൾക്ക് കാര്യമായ ഭീഷണി ഉയർത്തുന്നില്ലെങ്കിലും, ഈ പദാർത്ഥവുമായി സമ്പർക്കം പുലർത്തുന്നത് റേഡിയേഷൻ മൂലമുണ്ടാകുന്ന പൊള്ളലുകൾക്കും അത് മൂലമുണ്ടാകുന്ന രോഗങ്ങൾക്കും കാരണമാകുമെന്നതിനാൽ തിരച്ചിൽ ശക്തമാക്കിയിരുന്നു. ദൂരമേറിയ പാതയായതിനാൽ അത് എവിടെയാണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്തുന്നത് ഒരു വെല്ലുവിളി നിറഞ്ഞ പ്രക്രിയയായിരുന്നു. റേഡിയേഷൻ ഡിറ്റക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് വിവിധ ഏജൻസികളുടെ സഹായത്തോടെ…
ചെന്നൈ: എയർ ഇന്ത്യയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് നടി ഖുശ്ബു. കാൽമുട്ടിനേറ്റ പരിക്ക് കാരണം വീൽചെയറിനായി ചെന്നൈ വിമാനത്താവളത്തിൽ അരമണിക്കൂർ കാത്തിരിക്കേണ്ടിവന്നുവെന്ന് ഖുശ്‌ബു ട്വീറ്റ് ചെയ്തു. ട്വീറ്റ് വിവാദമായതോടെ എയർ ഇന്ത്യ ക്ഷമാപണവുമായെത്തി. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ഖുശ്ബു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. കാൽമുട്ടിനേറ്റ പരിക്ക് കാരണം തനിക്ക് വീൽചെയർ ആവശ്യമായിരുന്നെന്നും എന്നാൽ അത് ലഭിക്കാൻ വിമാനത്താവളത്തിൽ 30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നുവെന്നുമാണ് ട്വീറ്റിലുള്ളത്. കാൽമുട്ടിന് പരിക്കേറ്റ ഒരു യാത്രക്കാരനെ കൊണ്ടുപോകാൻ ആവശ്യമായ വീൽചെയർ പോലും നൽകാൻ എയർ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. മറ്റൊരു വിമാനക്കമ്പനിയിൽ നിന്ന് വീൽചെയർ കടം വാങ്ങിയാണ് തനിക്ക് വീൽചെയർ നൽകിയതെന്നും ഖുശ്ബു പറഞ്ഞു. എയർ ഇന്ത്യ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്ന് എയർ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റ് വൈറലായതോടെ എയർ ഇന്ത്യ ക്ഷമാപണവുമായെത്തി. ഉണ്ടായ മോശം അനുഭവത്തിൽ തങ്ങൾ അങ്ങേയറ്റം ഖേദിക്കുന്നു. ഇക്കാര്യം ചെന്നൈ വിമാനത്താവളത്തിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും…
ഡൽഹി: കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി യു.ഡി.എഫ് എം.പിമാർ. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ബഡ്ജറ്റെന്ന് കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ വിമർശിച്ചു. നികുതി ഘടനയിൽ ഇപ്പോഴും വ്യക്തത വരാനുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാൻ ഒരു നീക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പ്രഖ്യാപനമില്ലെന്നും അസംസ്കൃത റബ്ബറിന്‍റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത് കേരളത്തിലെ റബർ കർഷകർക്ക് ആശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് നിരാശാജനകമാണെന്ന് മുസ്ലീം ലീഗ് നേതാവും ലോക്സഭാ അംഗവുമായ ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരു നടപടിയുമില്ല. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പദ്ധതികളൊന്നുമില്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വർദ്ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്ന് അബ്ദുൾ സമദ് സമദാനി വിമർശിച്ചു. യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പദ്ധതിയുടെ അഭാവത്തെയും അദ്ദേഹം വിമർശിച്ചു. കോമ്പൗണ്ട് റബ്ബറിന്‍റെ പേരിലുള്ള ഇറക്കുമതി കർഷകർക്ക് വലിയ പ്രശ്നമാണെന്നും ഇക്കാര്യത്തിൽ ആശ്വാസമുണ്ടെന്നും…
വന്യജീവി പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു; വനം മന്ത്രിയെ വിമർശിച്ച് സതീശന്
തിരുവനന്തപുരം: മനുഷ്യരും വന്യജീവികളുമായുള്ള സംഘര്‍ഷം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വനംമന്ത്രിയുടെ മറുപടി ഒന്നും ചെയ്യാത്തതിന്‍റെ കുറ്റസമ്മതമാണെന്നും യോഗം വിളിച്ചാൽ ആനകൾ വനത്തിൽ കയറില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. “മനുഷ്യ-വന്യജീവി സംഘർഷം കേരളത്തിലെ എംപിമാർ പാർലമെന്‍റിൽ അവതരിപ്പിച്ചില്ലെന്ന മന്ത്രിയുടെ പ്രസ്താവന തെറ്റാണ്. വനംവകുപ്പ് ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി ഇപ്പോൾ നിയമസഭയിൽ ഏറ്റുപറയുകയാണ്. ഒരു മനുഷ്യൻ ഭയത്തോടെ ജീവിക്കുമ്പോൾ സർക്കാർ അതിനെ നിസ്സാരവത്കരിക്കുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പണം പിരിച്ച് കിടങ്ങുകളും ബയോ ഫെൻസിംഗും നിർമ്മിക്കണമെന്ന് മന്ത്രി ഇന്നലെ ഇടുക്കിയിൽ പറഞ്ഞിരുന്നു. ഇതെല്ലാം ചെയ്യേണ്ടത് സർക്കാരാണ്. ജനങ്ങൾ മരണഭീതിയിൽ നിൽക്കുമ്പോൾ സർക്കാരിന് ഒരു പദ്ധതിയുമില്ല. മറ്റ് സംസ്ഥാനങ്ങളിലും ഇൻഷുറൻസ് നടപ്പാക്കിയിട്ടുണ്ട്. ഇതെല്ലാം കേരളത്തിലെ വനംവകുപ്പ് പഠിക്കണം. രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ പ്രതിഷേധിക്കുകയാണ്. എന്നാൽ സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് പോലും അറിയാതെയാണ് അടിയന്തര പ്രമേയത്തിന് മന്ത്രി മറുപടി നൽകിയത്. വയനാട്, കണ്ണൂർ, ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലെ ജനങ്ങൾ പരിഭ്രാന്തിയിൽ…
ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള പഴയ വാഹനങ്ങൾ ഒഴിവാക്കാൻ ബജറ്റിൽ തീരുമാനം. ഇതിനായി വെഹിക്കിള്‍ സ്ക്രാപിങ് നയം പ്രകാരമുള്ള സഹായം നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2070 ഓടെ കാര്‍ബണ്‍ ബഹിർ ഗമനം പൂജ്യമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി. ബജറ്റിലെ മറ്റു പ്രഖ്യാപനങ്ങൾ: 1)മത്സ്യബന്ധന, മത്സ്യകൃഷി, മത്സ്യവ്യാപാര മേഖലകൾക്കായി 6000 കോടി 2)സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക നിക്ഷേപപദ്ധതി ആരംഭിക്കും 3)ഇ-കോടതികള്‍ തുടങ്ങാന്‍ 7000 കോടി രൂപ അനുവദിക്കും 4)ആദായനികുതി പരിധിയിൽ ഇളവ്. പുതിയ രീതി തിരഞ്ഞെടുക്കുന്നവർക്ക് 7 ലക്ഷം വരെ നികുതി നൽകേണ്ട
കോവിഡ് കാലത്ത് തിരിച്ചടി നേരിട്ട ബോളിവുഡ് ഇൻഡസ്ട്രിയെ ‘പഠാന്‍’ എന്നൊരൊറ്റ സിനിമയിലൂടെ തിരികെ കൊണ്ടുവന്നിരിക്കുകയാണ് കിംഗ് ഖാൻ. അതും നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്‍റെ തിരിച്ചുവരവിലൂടെ. ഉത്തരേന്ത്യൻ തിയേറ്ററുകളിൽ പ്രളയം സൃഷ്ടിച്ച ചിത്രം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കുകയാണ്. പ്രത്യേകിച്ചും കേരളത്തിൽ. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു ബോളിവുഡ് ചിത്രം കാണാനായി കേരളത്തിലെ തിയേറ്ററുകളിലേക്ക് പ്രേക്ഷകർ എത്തുന്നത്. ഷാരൂഖ് ഖാൻ ആരാധകർ കൂടുതലുള്ള സ്ഥലമാണ് കേരളം. ആദ്യ ദിവസം തന്നെ പോസിറ്റീവ് പബ്ലിസിറ്റി ലഭിച്ചതിനാൽ വാരാന്ത്യത്തിൽ ചിത്രത്തിന് നിരവധി ഹൗസ്‌ഫുൾ ഷോകൾ ലഭിച്ചു. കൂടാതെ പല കേന്ദ്രങ്ങളിലും അധിക ഷോകൾ ചേർത്തു. ഇപ്പോഴിതാ കേരളത്തിൽ നിന്നുള്ള ചിത്രത്തിന്‍റെ ആദ്യ ആഴ്ചയിലെ കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള. കേരളത്തിൽ 105 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഈ സ്ക്രീനുകളിൽ നിന്നെല്ലാം ചിത്രം 10 കോടിയിലധികം നേടിയതായി ശ്രീധർ പിള്ള പറയുന്നു. ഒരേ വാരാന്ത്യത്തിൽ തിയേറ്ററുകളിൽ എത്തിയ നിരവധി മലയാള…
