- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
അഹമ്മദാബാദ്: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തു. ഓപ്പണർ ശുഭ്മൻ ഗിൽ ഇന്ത്യയ്ക്കായി സെഞ്ചുറി നേടി. ഗിൽ 63 പന്തിൽ നിന്ന് 126 റൺസ് നേടി. 12 ബൗണ്ടറികളും ഏഴ് സിക്സറുകളുമാണ് ഗില്ലിന്‍റെ ഇന്നിങ്സിൽ ഉണ്ടായിരുന്നത്. ഇതോടെ ടി20യിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറെന്ന റെക്കോർഡും ഗിൽ സ്വന്തമാക്കി. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 54 പന്തിൽ നിന്നാണ് ഗിൽ സെഞ്ചുറി നേടിയത്. ടി20യിൽ ഗില്ലിന്‍റെ ആദ്യ സെഞ്ച്വറി കൂടിയാണിത്. ഇതോടെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഗിൽ ഇടം നേടി. കളി അൽപം സാവധാനം ആരംഭിച്ച ഗിൽ 35 പന്തിൽ അർധസെഞ്ചുറി തികച്ചു. 54 പന്തിൽ സെഞ്ചുറിയും തികച്ചു. ഹാർദിക് പാണ്ഡ്യയുമായുള്ള കൂട്ടുകെട്ടാണ് ഇന്ത്യക്ക് സ്കോർ ചെയ്യാൻ…
ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സൂപ്പർ ഹിറ്റിലേക്ക്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദനും ബാലതാരങ്ങളും അഭിനയിച്ച ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മലയാളത്തിൽ ഈ വർഷം ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ ചിത്രമായി മാറിയിരിക്കുകയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഈ സിനിമയെ ഹൃദയത്തോട് ചേർത്തുപിടിച്ച് സ്നേഹിച്ചതിനു വളരെ നന്ദി. എല്ലാ കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും സുഹൃത്തുക്കൾക്കും നന്ദിയും കടപ്പാടും. മാളികപ്പുറം സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
മൂന്നാർ: ഇടമലക്കുടിയിൽ 47കാരൻ 16 വയസുകാരിയെ വിവാഹം കഴിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാൻ കഴിയാതെ മൂന്നാർ പോലീസ്. പ്രതി ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കുന്നു. പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. എസ്.ഐ ഷാഹുൽ ഹമീദിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം പ്രതിയെ അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസ് രാത്രി പെൺകുട്ടിയുമായി മൂന്നാറിലെത്തുകയും വിവാഹം സംബന്ധിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. അടിമാലി ഷെൽട്ടർ ഹോമിൽ എത്തിച്ച പെൺകുട്ടിയെ പിഡബ്ല്യുസിക്ക് കൈമാറും. വിവാഹത്തിന്‍റെ വിശദാംശങ്ങൾ തേടിയെത്തിയ പോലീസിന് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല. കേസുമായി പ്രദേശവാസികൾ സഹകരിക്കാത്തത് കേസിൻ്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നു. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വിവാഹം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ഇതിൽ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഗോത്രസംസ്കാരമനുസരിച്ച്, പുടവ കൈമാറുന്നതോടെ സാധാരണയായി പ്രധാന വിവാഹ ചടങ്ങുകൾ കഴിയും. സർക്കാർ രജിസ്റ്ററുകളിൽ പലപ്പോഴും അത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാത്ത സാഹചര്യങ്ങളുണ്ട്. ഇടമലക്കുടിയിൽ നടന്ന വിവാഹവും ആദിവാസി…
ഡൽഹി: ഇന്ത്യയുടെ ഭാവിയ്ക്ക് വേണ്ടിയുള്ള ഒരു പദ്ധതികളും കേന്ദ്ര സർക്കാരിന് ഇല്ലെന്നു വ്യക്തമാക്കുന്ന ബജറ്റ് അവതരണമായിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമൃത് കാൽ ബജറ്റ് എന്ന് കേന്ദ്ര സർക്കാർ വിശേഷിപ്പിച്ച ബജറ്റിനെ ‘മിത്ര കാൽ’ എന്നാണ് രാഹുൽ പരിഹസിച്ചത്. “മിത്ര കാൽ’ ബജറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല, അസമത്വം തടയാൻ ഉദ്ദേശിച്ചിട്ടില്ല, ഒരു ശതമാനം സമ്പന്നർക്ക് 40% സ്വത്ത്, 50% ദരിദ്രർ 64% ജിഎസ്ടി അടക്കണം, 42% യുവാക്കൾക്ക് തൊഴിലില്ല – എന്നിട്ടും പ്രധാനമന്ത്രിക്ക് സഹതാപമില്ല. ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാൻ സർക്കാരിനു ഒരു പദ്ധതിയുമില്ലെന്ന് ഈ ബജറ്റ് തെളിയിക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രഖ്യാപനത്തിൽ വലുതും നടപ്പാക്കുമ്പോൾ ചെറുതുമായ ബജറ്റെന്നാണ് കേന്ദ്ര ബജറ്റിനോട് പ്രതികരിച്ച കോൺഗ്രസ് ഇതിനെ വിശേഷിപ്പിച്ചത്. മോദി സർക്കാർ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കി. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിക്കുകയല്ലാതെ മോദി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ വിമർശിച്ചു.
ന്യൂഡൽഹി: വികസിത ഇന്ത്യയ്ക്ക് ശക്തമായ അടിത്തറയിടുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലകളെയും ഒരുപോലെ പരിഗണിച്ചു. ഗ്രാമീണ, നഗര മേഖലകളിലെ സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള പദ്ധതികൾ ബജറ്റിലുണ്ട്. വികസനത്തിന്‍റെ പാതയ്ക്ക് പുതിയ ഊർജ്ജം പകരുന്നതാണ് ബജറ്റെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വികസന ലക്ഷ്യങ്ങൾ മറക്കാതെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. പണം ഒഴുക്കി വിപണി സജീവമായി നിലനിർത്താൻ മൂലധന തന്ത്രം പ്രയോഗിച്ചു. കാർഷിക മേഖലയിലേക്ക് പണം കൊണ്ടുവന്നാൽ മാത്രമേ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ ചലനാത്മകമാക്കാൻ കഴിയൂ എന്ന് സർക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന പരാതിയിൽ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു. സംഭവത്തിൽ കൊച്ചി സെൻട്രൽ പോലീസാണ് കേസെടുത്തത്. ഐപിസി 420, അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഇതു സംബന്ധിച്ച ഡി.ജി.പിയുടെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
റിയാദ്: സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി സൗദിയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി. ഫെബ്രുവരി 22, 23 തീയതികളിൽ (ബുധൻ, വ്യാഴം) സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. 22ന് സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പൊതു അവധിയായിരിക്കും. സ്ഥാപക ദിനമായ ഫെബ്രുവരി 22 നു ശേഷമുള്ള വ്യാഴാഴ്ച സിവിൽ സർവീസിൽ ഹ്യൂമൻ റിസോഴ്സസ് എക്സിക്യൂട്ടീവ് റെഗുലേഷനു കീഴിൽ ജോലി ചെയ്യുന്നവർക്കും അവധിയായിരിക്കും.
കൊച്ചി: നെട്ടൂരിൽ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച യുവതിയും യുവാവും കര്‍ണാടകയില്‍ അറസ്റ്റിൽ. എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ നിഖിൽ, പ്രിയ എന്നിവരെയാണ് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ കാര്‍ഖലയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവർ മോഷ്ടിച്ച നായ്ക്കുട്ടിയെയും കണ്ടെത്തി. സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളും മറ്റ് വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. വിശദമായ അന്വേഷണത്തിൽ പ്രതികൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തി. ഇവർ കർണാടകയിലേക്ക് കടന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം കർണാടകയിലെത്തി ഇവർക്കായി തിരച്ചിൽ ആരംഭിച്ചത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ മോഷണം നടത്തിയത്. ഇവർ ആദ്യം ചെയ്തത് കൊച്ചിയിൽ വന്ന് ഒരു മുറിയിൽ താമസിക്കുക എന്നതാണ്. തുടർന്ന് പ്രദേശത്തെ വളർത്തുമൃഗങ്ങളുടെ കടകൾ നിരീക്ഷിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നെട്ടൂരിൽ പെറ്റ് ഷോപ് കണ്ടെത്തിയത്. 20,000 രൂപ വിലവരുന്ന നായ്ക്കുട്ടിയെ ഹെൽമറ്റിനുള്ളിലാണ് കടത്തിയത്.
ഇസ്ലാമാബാദ്: പെഷവാറിലെ പള്ളിയിലുണ്ടായ സ്ഫോടനം പ്രതികാര നടപടിയെന്ന് പോലീസ് മേധാവി. ചാവേർ ആക്രമണത്തിൽ ഇമാം ഉൾപ്പെടെ നൂറിലധികം പേർ കൊല്ലപ്പെടുകയും 150 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടക്കുമ്പോൾ 400 ഓളം പോലീസ് ഉദ്യോഗസ്ഥർ പ്രാർത്ഥനയ്ക്കായി പള്ളിയിലുണ്ടായിരുന്നു. തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നതിൽ പോലീസ് മുൻപന്തിയിലായതിനാലാണ് അവരെ ലക്ഷ്യമിടുന്നതെന്ന് സിറ്റി പോലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാൻ പറഞ്ഞു. പോലീസ് സേനയെ തകർക്കുകയാണ് ഭീകരരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പള്ളിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുകയും രക്ഷപ്പെടുത്താൻ കഴിയുന്നവരെ ആശുപത്രികളിൽ എത്തിക്കുകയും ചെയ്തതോടെ ചൊവ്വാഴ്ച രക്ഷാപ്രവർത്തനം അവസാനിച്ചു. 2021 ഓഗസ്റ്റിൽ താലിബാൻ കാബൂളിന്‍റെ നിയന്ത്രണം പിടിച്ചെടുത്തതിനുശേഷം, അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള പെഷവാറിനടുത്തുള്ള പ്രദേശങ്ങളിലെ സുരക്ഷാ ചെക്ക്പോസ്റ്റുകൾ ലക്ഷ്യമിട്ടുള്ള തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാൻ താലിബാനും ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രാദേശിക വിഭാഗവും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പള്ളിയിലെ പ്രാർത്ഥനയ്ക്കിടെ മുൻ നിരയിലുണ്ടായിരുന്ന ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തെ തുടർന്ന് രാജ്യം അതീവ…
ലക്നൗ: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും. ലഖ്നൗ ജില്ലാ കോടതിയാണ് മോചന ഉത്തരവ് ഉത്തർപ്രദേശിലെ ജയിലിലേക്ക് അയച്ചത്. കഴിഞ്ഞ മാസം ജാമ്യം ലഭിച്ചെങ്കിലും ജാമ്യ വ്യവസ്ഥകളിലെ നടപടിക്രമങ്ങളിലെ കാലതാമസം കാരണം മോചനം വൈകുകയായിരുന്നു. 2020 ഒക്ടോബർ 20നാണ് ഹാത്രസിൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. യുഎപിഎ ചുമത്തി യുപി പോലീസ് രജിസ്റ്റർ ചെയ്ത കേസും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസുമാണ് സിദ്ദിഖ് കാപ്പനെതിരെയുള്ളത്.
