Author: News Desk

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് മൈലക്കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വെഞ്ഞാറമൂട് നിന്ന് ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന വാഹനത്തിന് രാവിലെ എട്ടരയോടെയാണ് തീപിടിത്തമുണ്ടായത്. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. തീപിടുത്തത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട കാർ ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെടുകയാണുണ്ടായത്. ആറ്റിങ്ങലിലെ തന്‍റെ സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റ് സംഭവ സ്ഥലത്തെത്തി തീ അണച്ചു.

Read More

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശ്രീലങ്കയിലൂടെ കടന്ന് മാന്നാർ ഉൾക്കടലിൽ പ്രവേശിച്ച് ദുർബലമായി മാറി. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ദുർബലമാകാൻ സാധ്യതയുണ്ട്. മധ്യ തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 04-02-2023 രാത്രി 08.30 വരെ കേരള തീരത്ത് 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഫോർ ഓഷ്യാനോഗ്രാഫിക് റിസർച്ച് (ഇൻകോയിസ്) അറിയിച്ചു. ആയതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

Read More

തിരുവനന്തപുരം: ‘എല്ലാവർക്കും നേത്രാരോഗ്യം’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘നേർക്കാഴ്ച’ പദ്ധതിക്ക് 50 കോടി രൂപ വകയിരുത്തി. ഈ പദ്ധതിയിലൂടെ എല്ലാവർക്കും സൗജന്യ നേത്ര പരിശോധന ഉറപ്പാക്കും. പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. നേർക്കാഴ്ച പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ തന്‍റെ മൂന്നാമത്തെ ബജറ്റ് അവതരണമാണ് നിയമസഭയിൽ നടത്തുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാമത്തെ സമ്പൂർണ ബജറ്റ് കൂടിയാണിത്.  

Read More

ദുബായ്: എമിറാത്തി വ്യവസായിയും മുൻ കാബിനറ്റ് മന്ത്രിയുമായ മുഹമ്മദ് സയീദ് അൽ മുല്ല (97) നിര്യാതനായി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രനിർമ്മാണത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വത്തെയാണ് ഇപ്പോൾ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റിലെ മുതിർന്ന പൗരൻമാരിൽ ഒരാളെയാണ് നഷ്ട്ടപ്പെട്ടതെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ആദ്യ മന്ത്രിസഭയിൽ കേന്ദ്ര- ഗൾഫ് കാര്യ സഹമന്ത്രിയായിരുന്നു അൽ മുല്ല. 1976 ൽ സ്ഥാപിതമായ ഇത്തിസലാത്ത് ടെലികോം കമ്പനിയുടെ ആദ്യ ചെയർമാനായി.  വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ജനിച്ച ദുബായ് ക്രീക്കിന്‍റെ തീരത്തുള്ള ഷിന്ദഗയിലാണ് ഇദ്ദേഹം ജനിച്ചത്.  യു.എ.ഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അൻവർ ഗർഗാഷും അനുശോചനം രേഖപ്പെടുത്തി.  രാഷ്ട്രപിതാവ് പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ…

Read More

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം എയർ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് ധനമന്ത്രി. ഇതിനായി പിപിപി മോഡൽ കമ്പനി രൂപീകരിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എയർ സ്ട്രിപ്പുകൾ നടപ്പാക്കാനുള്ള കമ്പനിക്ക് 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റും വ്യവസായി ഇടനാഴി സ്ഥാപിക്കുമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇടനാഴിയോടൊപ്പം താമസ സൗകര്യവും ഒരുക്കും. വിഴിഞ്ഞം-തേക്കട റിങ് റോഡ് കൊണ്ടുവരും. വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിഴിഞ്ഞം തുറമുഖമെന്നും ധനമന്ത്രി കൂട്ടിചേർത്തു. കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനായി 2000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തനതു വരുമാനം വർധിച്ചു. ഈ വർഷം ഇത് 85,000 കോടി രൂപയായി മാറും. ഇന്ത്യയിലെ ഏറ്റവും ചെലവുകുറഞ്ഞ സംസ്ഥാനമായി കേരളം മാറി. റബ്ബർ കർഷകർക്കുള്ള സബ്സിഡി വിഹിതം 600 കോടി രൂപയായി ഉയർത്തി. കേന്ദ്ര നികുതി നികുതി ഇതര വരുമാനം കൂട്ടാൻ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  

Read More

ഡൽഹി: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള ഒമ്പത് ലക്ഷം പഴയ വാഹനങ്ങൾ നിരത്തുകളിൽ നിന്ന് പിൻവലിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ തന്നെ പഴകിയ സർക്കാർ വാഹനങ്ങൾ പൊളിക്കുന്നതിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. സർക്കാരുകളുടെ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നടപടികൾ ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാരിന്റെ വാഹന പൊളിക്കൽ നയം ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണിയിൽ വലിയ സ്വാധീനം ചെലുത്തും. പഴയ വാഹനങ്ങൾ പൊളിക്കുന്നതിലൂടെ സർക്കാരുകൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ സാമ്പത്തിക സഹായം നൽകുമെന്നാണ് കേന്ദ്ര ബജറ്റ് വാഗ്ദാനം ചെയ്യുന്നത്. ഇതോടെ സർക്കാർ ആംബുലൻസുകൾ ഉൾപ്പെടെയുള്ള പഴയ വാഹനങ്ങൾ പൊളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. വാഹന പൊളിക്കൽ നയം നടപ്പാക്കണമെങ്കിൽ രാജ്യത്ത് 15 വർഷത്തിലധികം പഴക്കമുള്ള ഒമ്പത് ലക്ഷത്തിലധികം സർക്കാർ വാഹനങ്ങൾ പൊളിക്കേണ്ടിവരും. കേരളത്തിൽ മാത്രം 6,153 സർക്കാർ വാഹനങ്ങൾ പൊളിക്കേണ്ടി വരും. അവയിൽ ഭൂരിഭാഗവും…

Read More

തൃശ്ശൂർ: അവശ്യ മരുന്നുകളുടെ വില വർദ്ധനവിന്‍റെ കാഠിന്യം കുറയ്ക്കാൻ ശ്രമിച്ച് ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസ് കൺട്രോൾ കമ്മിറ്റി (എൻപിപിഎ). ഇത്തവണ 55 ഇനങ്ങളുടെ വിലയാണ് കുറച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ വില കുറച്ച മരുന്നുകളുടെ എണ്ണം 409 ആയി. ഏകദേശം സമാന ചേരുവകളുള്ള വ്യത്യസ്ത ബ്രാൻഡ് നാമങ്ങളിൽ ഒരേ നിർമ്മാതാക്കൾ പുറത്തിറക്കുന്ന മരുന്നുകളുടെ കാര്യത്തിലും ഇടപെടലുണ്ട്. ഇത്തരം മരുന്നുകൾ തമ്മിൽ വലിയ വിലവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പുതിയ ചട്ടമനുസരിച്ച് ഒരേ കമ്പനിയുടെ ഒരേയിനം മരുന്നുകളിൽ ഏറ്റവും വിലക്കുറവുള്ളതിന്റെ പത്തുശതമാനത്തിലധികം വില മറ്റുമരുന്നുകൾക്ക് ഈടാക്കാൻ പാടില്ല. എല്ലാ വർഷവും മൊത്ത വില സൂചിക അനുസരിച്ച് വില മാറ്റാൻ ഇവയ്ക്ക് അനുവാദമുണ്ട്. പുതുതായി വില കുറച്ച മരുന്നുകളിൽ അർബുദത്തിനുള്ള 250 മില്ലിഗ്രാം ജെഫിറ്റിനിബ്റി, റിത്തക്‌സിമാബ് കുത്തിവയ്പ്പ് മരുന്ന്, പ്രസവസമയത്തെ രക്തസ്രാവം നിയന്ത്രിക്കുന്ന ഓക്സിടോസിൻ കുത്തിവയ്പ്പ് മരുന്ന്, പാരസെറ്റോമോൾ, അസിത്രോമൈസിൻ, കെറ്റമിൻ, ട്രാമഡോൾ, സെഫിക്‌സൈം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജെഫിറ്റിനിബിന് 475.9 രൂപയിൽ…

Read More

തിരുവനന്തപുരം: ലോകത്തെ തന്നെ മികച്ച തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് ധനമന്ത്രി. വിഴിഞ്ഞം വ്യാവസായിക ഇടനാഴിക്ക് 1000 കോടി നൽകും. മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കും. മെയ്ക്ക് ഇൻ കേരളയ്ക്ക് ഈ വർഷം 100 കോടി അനുവദിച്ചു. കേന്ദ്ര നയങ്ങൾക്കെതിരായ വിമർശനവും മന്ത്രി ഉന്നയിച്ചു. ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചത് വരുമാനത്തിൽ കുറവ് വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഫിഷറീസ് മേഖലയ്ക്ക് 321.32 കോടി അനുവദിച്ചു. ഫിഷറീസ് സർവകലാശാലയ്ക്ക് 2 കോടിയും വകയിരുത്തി. ക്ഷീര ഗ്രാമത്തിന് 2.4 കോടിയും ലഭിക്കും. കണ്ണൂര്‍ ഐടി പാര്‍ക്ക് ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. ക്ഷേമ വികസന പ്രൊജക്ടുകള്‍ക്കായി 100 കോടിയും മൈക്രോബയോ കേന്ദ്രത്തിന് 10 കോടിയും നൽകും. കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ ഹബ്ബ് വരും.

Read More

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ 2023-24 ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. വ്യാവസായിക മേഖലയിൽ മികച്ച വളർച്ചാ നിരക്ക് കൈവരിച്ചതായി മന്ത്രി പറഞ്ഞു. ആഭ്യന്തര ഉത്പാദനം കൂടി.റബർ സബ്സിഡിക്ക് 600 കോടി അനുവദിച്ചു. വിലക്കയറ്റം തടയാൻ 2000 കോടി നൽകും. തനത് വരുമാനം ഈ വർഷം 85,000 കോടിയായി ഉയരും. കെഎസ്ആര്‍ടിസിക്ക് 3400 കോടി നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. കേരളം കടക്കെണിയില്‍ അല്ല. കൂടുതല്‍ വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ശമ്പളം-പെന്‍ഷന്‍ എന്നിവയ്ക്ക് 71393 കോടി നീക്കിവെച്ചു.

Read More

ന്യൂഡല്‍ഹി: ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 168 റൺസിന്‍റെ തകർപ്പൻ ജയം. ഹോം ഗ്രൗണ്ടിൽ തുടർച്ചയായി 25 പരമ്പരകൾ ജയിച്ച ടീം ലോകറെക്കോർഡുകളും സ്വന്തമാക്കി. 2019 ൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര തോറ്റതിന് ശേഷം ഇന്ത്യ എല്ലാ ഫോർമാറ്റുകളിലും തുടർച്ചയായി 25 പരമ്പരകളാണ് കളിച്ചു ജയിച്ചത്. സ്വന്തം നാട്ടിൽ ട്വന്റി20യിൽ 50-ാം ജയം സ്വന്തമാക്കിയ ഇന്ത്യ സ്വന്തം നാട്ടിൽ ഇത്രയധികം വിജയം നേടുന്ന ആദ്യ ടീമായി മാറി. ന്യൂസിലൻഡ് (42), ദക്ഷിണാഫ്രിക്ക (37), ഓസ്ട്രേലിയ (36) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. ട്വന്‍റി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് കഴിഞ്ഞ ദിവസം ന്യൂസിലൻഡിനെതിരെ സ്വന്തമാക്കിയത്. രണ്ട് പ്രധാന ടീമുകൾ കളിച്ച മത്സരത്തിലെ ഏറ്റവും മികച്ച വിജയം കൂടിയാണിത്. വെസ്റ്റിന്‍ഡീസിനെതിരേ പാകിസ്താന്‍ നേടിയ 143 റണ്‍സിന്റെ വിജയമാണ് ഇന്ത്യ മറികടന്നത്.

Read More