Author: News Desk

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്‍റെ വായ്പാ പരിധി കേന്ദ്രം ഏകപക്ഷീയമായി 2,700 കോടി രൂപയായി കുറച്ചു. വലിയ പ്രതിസന്ധി നേരിടുന്ന സമയത്തും ഒന്നിനും കുറവ് വരാതെയുള്ള ബജറ്റാണ്. പെട്രോളിനും മദ്യത്തിനുമാണ് ആകെ നികുതി കൂട്ടാൻ പറ്റുന്നത്. മദ്യ സെസ് മൂലം 10 രൂപയാണ് ശരാശരി കുപ്പിക്ക് കൂടുന്നത്. സർക്കാരിന് വരുമാനം കൂടുന്ന സ്ഥിതിയില്ല. കേരളത്തിൽ ഏറ്റവും വലിയ നികുതിയല്ല.1000 രൂപ വരെയുള്ള കുപ്പിക്ക് 20 രൂപ മാത്രമാണ് കൂടുന്നത്. വൻകിട മാളുകാർക്കും സാധാരണക്കാരനും ഒരേ നികുതിയാണ് നിലവിലുള്ളത് അതിലാണ് മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ന്യായവില 20 ശതമാനം കൂട്ടിയതിനെയും മന്ത്രി ന്യായീകരിച്ചു. പ്രളയവും കോവിഡും കാരണം കഴിഞ്ഞ അഞ്ച് വർഷമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പല സ്ഥലത്തും യഥാർത്ഥ വിലയുടെ മൂന്നിലൊന്ന് പോലുമില്ല. 2010 ന് ശേഷം ആദ്യമായാണ് ന്യായവിലയില്‍ മാറ്റം വരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദുർബല വിഭാഗങ്ങൾക്ക് സാമൂഹിക…

Read More

ഡൽഹി: രാജ്യത്തെ പ്രമുഖ വ്യവസായി ഗൗതം അദാനി ഫോബ്സ് മാസികയുടെ സമ്പന്നരുടെ പട്ടികയിൽ ആദ്യ 20 സ്ഥാനങ്ങളിൽ നിന്ന് പുറത്തായി. ഹിൻഡൻബർഗ് വിവാദത്തെ തുടർന്നുണ്ടായ തകർച്ചയിൽ നിന്നാണ് അദാനിക്ക് വൻ നഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസം എഫ്പിഒ പിൻവലിച്ചതോടെ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ഇതുവരെ അദാനിയുടെ മൂല്യത്തകർച്ച 10 ലക്ഷം കോടി രൂപയോട് അടുക്കുകയാണ്. ഇതുവരെ 9.6 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. (117 ബില്യൺ ഡോളർ). വൻ വരുമാന നഷ്ടമുണ്ടായത്തോടെ, ഫോബ്സ് മാസികയുടെ ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ ആദ്യ 20 ൽ നിന്ന് അദാനി പുറത്തായി. നിലവിൽ 22-ാം സ്ഥാനത്താണ് അദാനി. അതേസമയം, അദാനിക്കെതിരെ സർക്കാർ അന്വേഷണത്തിന് ഉത്തരവിടും വരെ സമരം തുടരാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. അദാനി വിഷയത്തിലെ പ്രതിഷേധത്തെ തുടർന്ന് പാർലമെന്‍റ് ഇന്ന് രണ്ടാം ദിവസവും പിരിഞ്ഞു. ബജറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാതെ പ്രതിപക്ഷം സമയം പാഴാക്കുകയാണെന്ന് ലോക്സഭാ സ്പീക്കർ ആരോപിച്ചു. അദാനിക്കെതിരായ…

Read More

അബുദാബി: അശ്രദ്ധമായി അപകടകരമായ രീതിയിൽ വാഹനമോടിച്ചയാളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലാണ് ഇയാൾ കാർ ഓടിച്ചതെന്നും ഇത് ഗുരുതരമായ ട്രാഫിക് ലംഘനമാണെന്നും ഇത് കനത്ത പിഴയ്ക്ക് കാരണമാകുമെന്നും പൊലീസ് പറഞ്ഞു. റോഡുകളിലെ പോലീസ് ക്യാമറകളിൽ പതിഞ്ഞ കാർ ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി മാറി പോകുന്നതായി കണ്ടെത്തി. സഞ്ചരിച്ചിരുന്ന ഹൈവേയിൽ വലിയ തിരക്കില്ലെങ്കിലും ഡ്രൈവർ തന്‍റെ പാതയിൽ നിൽക്കാൻ വിസമ്മതിക്കുകയും മറ്റ് വാഹനങ്ങളെ ടെയിൽ ഗേറ്റ് ചെയ്യുകയും ചെയ്തു. ഇത് ഒന്നിലധികം തവണ കൂട്ടിയിടിക്കലിന് കാരണമായി. നിയമലംഘനത്തിന്‍റെ വീഡിയോ പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്.

Read More

അബുദാബി: അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. എഞ്ചിനിൽ തീപിടിച്ചതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്. പുലർച്ചെ ഒരു മണിക്ക് അബുദാബിയിൽ നിന്ന് പുറപ്പെട്ട വിമാനം പുലർച്ചെ 2.30ന് അബുദാബിയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ടേക്ക് ഓഫ് ചെയ്തയുടനെ വിമാനത്തിന്‍റെ ഒന്നാം നമ്പർ എഞ്ചിനിലാണ് തീ കണ്ടത്.

Read More

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. 42,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വില. 400 രൂപയുടെ കുറവുണ്ടായി. ഇന്നലെ പവന് 480 രൂപ ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 42,880 രൂപയിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കുറഞ്ഞ് 5,310 രൂപയായി. ഇന്നലെ ഇത് 5,360 രൂപയായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് കുറഞ്ഞു. ഇത് 45 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില ഗ്രാമിന് 4,385 രൂപയാണ്. വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയ്ക്ക് 76 രൂപയാണ് ഇന്നത്തെ വില. ഹാൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ 90 രൂപയായി തുടരുന്നു.

Read More

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ നികുതി കൊള്ള നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. പെട്രോളിനും ഡീസലിനും സെസ് ചുമത്തുന്നത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. മദ്യത്തിന് സെസ് വർദ്ധിപ്പിക്കുന്നത് ഗുരുതരമാണ്. നികുതി വർദ്ധനവിനെതിരെ യു.ഡി.എഫ് പ്രത്യക്ഷ സമരം നടത്തുമെന്നും വി ഡി സതീശൻ പ്രഖ്യാപിച്ചു. വിലക്കയറ്റം ഉണ്ടാകുമ്പോൾ ആളുകൾ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തിരിയാൻ സാദ്ധ്യതയുണ്ടെന്ന ആശങ്കയും സതീശൻ മുന്നോട്ട് വച്ചു. സാമൂഹ്യസുരക്ഷാ പെൻഷൻ വർദ്ധിപ്പിക്കാതെയാണ് സെസ് ചുമത്തുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് ഒരു പ്രസക്തിയുമില്ല. പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലും ആവർത്തിക്കപ്പെടുകയാണുണ്ടായത്. ഒരു പഠനത്തിന്റേയും അടിസ്ഥാനമില്ലാതെയാണ് ബജറ്റിലെ നികുതി വർദ്ധനവെന്നും സതീശൻ ആരോപിച്ചു. 

Read More

തെല്‍ അവീവ്: കുഞ്ഞിന് പ്രത്യേകം ടിക്കറ്റ് വാങ്ങാതെ വിമാന യാത്രയ്ക്കെത്തിയ ദമ്പതികളെ എയർലൈൻ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ കുഞ്ഞിനെ ചെക്ക്-ഇൻ കൗണ്ടറിൽ ഉപേക്ഷിച്ചു പോയതായി പരാതി. ഇസ്രയേൽ തലസ്ഥാനമായ തെൽ അവീവിലെ ബെൻ ഗുരിയൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. തെൽ അവീവിൽ നിന്ന് ബെൽജിയത്തിലെ ബ്രസല്‍സിലേക്ക് റയാൻ എയർ വിമാനത്തിൽ യാത്ര ചെയ്യാനായിരുന്നു ദമ്പതികൾ എത്തിയത്. കുട്ടിക്ക് പ്രത്യേക ടിക്കറ്റ് ഉണ്ടായിരുന്നില്ല. കുഞ്ഞിനെ കൊണ്ടുപോകണമെങ്കിൽ പ്രത്യേക ടിക്കറ്റ് ബുക്ക് ചെയ്യാൻ എയർലൈൻ ജീവനക്കാർ ആവശ്യപ്പെട്ടിട്ടും ദമ്പതികൾ വഴങ്ങിയില്ല. ഇതിനെ തുടർന്ന് ചൂടേറിയ വാദപ്രതിവാദങ്ങൾ നടന്നു. ഒരു തരത്തിലും കുഞ്ഞിന് ടിക്കറ്റെടുക്കില്ലെന്ന് പറഞ്ഞ് ദമ്പതികൾ കുഞ്ഞിനെ ചെക്ക്-ഇൻ കൗണ്ടറിൽ കിടത്തി സുരക്ഷാ പരിശോധനയ്ക്കായി പുറപ്പെട്ടു. അൽപം വൈകിയാണ് ദമ്പതികൾ വിമാനത്താവളത്തിൽ എത്തിയത് എന്നതിനാൽ അവർ അടുത്ത നടപടികളിലേക്ക് പെട്ടന്ന് കടന്നു. ഇതോടെ എയർലൈൻ ജീവനക്കാർ ആശങ്കയിലായി. ഇതാദ്യമായാണ് ഒരാൾ ഇങ്ങനെ പെരുമാറുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും റയാൻ എയർ ചെക്ക്-ഇൻ…

Read More

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി നിർദേശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. ഇന്ധനവില വർദ്ധനവ് വിലക്കയറ്റത്തിന് കാരണമാകുമെന്നും ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാത്തിനും അതിക നികുതി ചുമത്തി. നരേന്ദ്ര മോദി ചെയ്യുന്ന അതേ കാര്യമാണ് പിണറായി സർക്കാരും ചെയ്യുന്നത്. സർക്കാർ ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. ഇതാണോ ഇടതുപക്ഷത്തിന്‍റെ ബദൽ ? കൊള്ളയടിക്കുന്ന ബജറ്റാണിത്. കിഫ്ബി വായ്പ എടുത്തതിന്റെ ദുരന്തമാണ് സംസ്ഥാനം ഇപ്പോൾ നേരിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദുർബല വിഭാഗങ്ങൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് വഴി അധിക വിഭവങ്ങൾ സമാഹരിക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതിനായി 500 മുതൽ 999 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് കുപ്പി ഒന്നിന് 20 രൂപയും, 1,000 രൂപ മുതൽ ആരംഭിക്കുന്ന മദ്യത്തിന് 40 രൂപയും, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് കുപ്പി ഒന്നിന് 2 രൂപ നിരക്കിലും…

Read More

കൊച്ചി: ‘കിംഗ് ഓഫ് കൊത്ത’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. പ്രശസ്ത മലയാള സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപന വേള മുതൽ ചർച്ചാവിഷയമായ ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്ഡേറ്റുകൾക്ക് വളരെയധികം സ്വീകാര്യതയാണ് ലഭിക്കുന്നത്. കറുപ്പ് വസ്ത്രം ധരിച്ച് യുപി 9 0009 വാഹനത്തിന് നേരെ ചാരി നിൽക്കുന്ന ദുൽഖറിനെയാണ് ഫസ്റ്റ് ലുക്കിൽ കാണുന്നത്. 2023 ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.  ‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രത്തെക്കുറിച്ച് ദുൽഖർ തന്നെ നേരത്തെ മനസ് തുറന്നിരുന്നു. ‘സീതാ രാമ’ത്തിന്റെ വിജയം ആഘോഷിക്കാൻ ആരാധകരുമായി താരം ട്വിറ്ററിൽ സംവദിക്കുകയായിരുന്നു. ‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എത്ര തവണ പരിക്കേറ്റുവെന്നാണ് ആരാധകൻ ദുൽഖറിനോട് ചോദിച്ചത്. ഏറ്റവും ശാരീരിക വെല്ലുവിളികൾ നിറഞ്ഞ സിനിമയാണ് ഇതെന്ന് തല്‍ക്കാലം പറയാം എന്നായിരുന്നു താരത്തിന്റെ മറുപടി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ ഒരുക്കുന്ന…

Read More

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ നികുതികളിൽ വർധന. അധിക വിഭവ സമാഹരണമെന്ന ധനമന്ത്രിയുടെ നിലപാട് ശരി വെക്കുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ അധിക സെസ് ഏർപ്പെടുത്തും. മദ്യത്തിനും വില കൂടും. എന്നാൽ ക്ഷേമ പെൻഷനുകളിൽ വർധനയില്ല. സംസ്ഥാനത്ത് വാഹന നികുതിയും വർധിപ്പിച്ചു. ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂട്ടുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ കെട്ടിട നികുതിയും കൂട്ടിയിട്ടുണ്ട്. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തും. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തി. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടിയിട്ടുമുണ്ട്. കോൺട്രാക്റ്റ് ക്യാരേജ് സ്റ്റേറ്റ് ക്യാരേജ് വാഹനങ്ങളുടെ നികുതിയിൽ 10 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.

Read More