Trending
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
Author: News Desk
കറാച്ചി: പാകിസ്ഥാന്‍റെ യുവ പേസർ ഷഹീൻ അഫ്രീദിയും പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷാ അഫ്രീദിയും വിവാഹിതരായി. കറാച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. കഴിഞ്ഞ വർഷമാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. വിവാഹ ചടങ്ങിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ സർഫറാസ് ഖാൻ, ശതബ് ഖാൻ, നസീം ഷാ എന്നിവർ പങ്കെടുത്തു. പാകിസ്ഥാൻ സൂപ്പർ ലീഗ് ടീം ലാഹോർ ക്വാലാൻഡേഴ്സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വിവാഹ ചിത്രങ്ങൾ പങ്കിട്ടു. കഴിഞ്ഞ വർഷം നടന്ന ടി 20 ലോകകപ്പിനിടെ കാലിന് പരിക്കേറ്റ അഫ്രീദി പാകിസ്ഥാൻ സൂപ്പർ ലീഗിന് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഫെബ്രുവരി 13നാണ് പാകിസ്ഥാൻ സൂപ്പർ ലീഗിന്‍റെ എട്ടാം സീസൺ ആരംഭിക്കുന്നത്. ആദ്യ മത്സരം ലാഹോർ ക്വാലാൻഡേഴ്സും മുൾട്ടാൻ സുൽത്താൻസും തമ്മിലാണ്. ഷഹീൻ അഫ്രീദിയാണ് ലാഹോർ ടീമിന്‍റെ ക്യാപ്റ്റൻ.
വനിതാ നേതാവിനയച്ച അശ്ലീല ശബ്ദ സന്ദേശം പാര്‍ട്ടി ഗ്രൂപ്പിൽ; രാഘവൻ വെളുത്തോളിക്കെതിരെ പരാതി
By News Desk
കാസര്‍കോട്: സി.പി.എം ലോക്കൽ സെക്രട്ടറി പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതിൽ വിവാദം. സിപിഎം കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് പാർട്ടി ഗ്രൂപ്പിൽ അശ്ലീല ശബ്ദ സന്ദേശം അയച്ചത്. മൂന്ന് ദിവസം മുമ്പാണ് രാഘവൻ വെളുത്തോളിയുടെ അശ്ലീല ശബ്ദ സന്ദേശം പാർട്ടിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ വന്നത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ രാഘവൻ കേസിന്‍റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുംവഴി വനിതാ നേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തിൽ ഗ്രൂപ്പിൽ വന്നത്. സംഭവം വിവാദമായതോടെ നമ്പർ മാറി പോയെന്നും ഭാര്യയ്ക്ക് അയച്ച സന്ദേശമാണതെന്നും സെക്രട്ടറി വിശദീകരിച്ചു. അതേസമയം, സ്ത്രീകൾ ഉൾപ്പെടെയുള്ള പാർട്ടി ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശമയച്ച രാഘവനെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബ്രാഞ്ച് സെക്രട്ടറിമാർ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റായിരിക്കെ മോശം പെരുമാറ്റത്തിന്‍റെ പേരിൽ രാഘവൻ അച്ചടക്ക നടപടി നേരിട്ടിരുന്നു.
വടകര: ഇതര സംസ്ഥാന തൊഴിലാളികളായ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. ഇയാളെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതിന് അസം സ്വദേശി മുഫാദുർ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇരുവരും മീഞ്ചന്തയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. യാത്രയ്ക്കിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ട്രെയിൻ കണ്ണൂക്കരയിൽ എത്തിയപ്പോൾ മുഫാദൂർ സുഹൃത്തിനെ പുറത്തേക്ക് തള്ളുകയായിരുന്നു. തുടർന്ന് മുഫാദൂറിനെ മറ്റ് യാത്രക്കാർ തടഞ്ഞുവയ്ക്കുകയും റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. വടകര സ്റ്റേഷനിലെത്തിയപ്പോൾ ഇയാളെ ആർ.പി.എഫ് എ.എസ്.ഐ ബിനീഷ് കസ്റ്റഡിയിലെടുത്ത് വടകര പൊലീസിനു കൈമാറി. മുഫാദൂറിനെ പിന്നീട് കോഴിക്കോട് റെയിൽവേ പൊലീസിനു കൈമാറി. യാത്രക്കാർ നൽകിയ വിവരമനുസരിച്ച് പൊലീസും ആർപിഎഫും നടത്തിയ തെരച്ചിലിലാണ് പരിക്കേറ്റ യുവാവിനെ ട്രാക്കിനു സമീപം കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരെയുള്ള പരസ്യ പരാമർശത്തിന് വിലക്കേർപ്പെടുത്തി കേന്ദ്രം. പ്രധാനമന്ത്രിയുടെ ‘മാന്‍ ഓഫ് ഐഡിയാസ്’ എന്നറിയപ്പെടുന്ന ആനന്ദബോസിനെതിരെയോ രാജ് ഭവനെതിരെയോ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കളോട് കേന്ദ്രം ആവശ്യപ്പെട്ടു. സി വി ആനന്ദബോസിന്‍റെ ഡൽഹി സന്ദർശനത്തിന് ശേഷമാണ് ബംഗാൾ നേതാക്കൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. ഗവർണർ സി വി ആനന്ദ ബോസ് ബംഗാൾ സർക്കാരിനെ വഴിവിട്ട് സഹായിച്ചതായി ബിജെപി സംസ്ഥാന ഘടകം ആരോപിച്ചിരുന്നു. മമത ബാനർജിയുടെ ഫോട്ടോസ്റ്റാറ്റ് മെഷീനാണ് ഗവർണറെന്നും വിമർശനമുയർന്നിരുന്നു. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി മുഖ്യമന്ത്രിക്ക് ചുമതല നൽകിയ ബിൽ ബംഗാൾ സർക്കാർ പിൻവലിച്ചിരുന്നു. ബംഗാളിലെ എഴുത്തിനിരുത്ത് ചടങ്ങായ ഹാതെ കോരി രാജ്ഭവനില്‍ സംഘടിപ്പിച്ചതും ചടങ്ങിൽ മമത ബാനർജി പങ്കെടുത്തതിലും ബിജെപി സംസ്ഥാന ഘടകം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ഉപരാഷ്ട്രപതി ജഗ്ദീപ്…
സാന്‍ ഫ്രാന്‍സിസ്‌കോ: ബ്ലൂ വെരിഫൈഡ് അക്കൗണ്ടുള്ള ക്രിയേറ്റർമാർക്ക് ട്വിറ്ററിൽ നിന്നുള്ള പരസ്യ വരുമാനത്തിന്‍റെ ഒരു വിഹിതം നൽകുമെന്ന പ്രഖ്യാപനവുമായി ട്വിറ്റർ സിഇഒ എലോൺ മസ്ക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരസ്യ വരുമാനം പങ്കിടൽ വെള്ളിയാഴ്ച മുതൽ ആരംഭിക്കും. എന്നിരുന്നാലും, വരുമാനം എങ്ങനെ പങ്കിടുമെന്ന് വ്യക്തമാക്കിയിട്ടില്ല. മസ്കിന്‍റെ ട്വീറ്റിന് താഴെ, ഇത് എങ്ങനെ നടപ്പാക്കുമെന്ന ചോദ്യവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേക ആനുകൂല്യങ്ങളും സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന ട്വിറ്ററിലെ സബ്സ്ക്രിപ്ഷൻ സേവനമാണ് ട്വിറ്റർ ബ്ലൂ.
തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഇടിവ്. ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. ഇന്ന് 560 രൂപ കുറഞ്ഞു. ഈ ആഴ്ച സ്വർണത്തിന് റെക്കോർഡ് വിലയായിരുന്നു. രണ്ട് ദിവസത്തിനിടെ പവന് 960 രൂപയാണ് കുറഞ്ഞത്. 41,920 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപയാണ് ഇന്ന് കുറഞ്ഞത്. 5240 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 60 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില ഗ്രാമിന് 4,325 രൂപയാണ്. വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയ്ക്ക് 74 രൂപയാണ് ഇന്നത്തെ വില. ഇന്ന് രണ്ട് രൂപ കുറഞ്ഞു. ഇന്നലെ ഒരു രൂപയുടെ ഇടിവുണ്ടായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് 90 രൂപയാണ് വില.
കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു. അസാധാരണമായ രീതിയിൽ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നതെന്നാണ് സൂചന. ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരായ കേസിന്‍റെ പശ്ചാത്തലത്തിലാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് വിവരം. ഹൈക്കോടതി ജഡ്ജിയുടെ പേരിൽ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്ത് വീണ്ടും യുവതിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി 11.45 ഓടെ കനക നഗർ റോഡിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് യുവതിയെ ആക്രമിച്ചത്. സാഹിത്യോത്സവം കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിൽ യുവതിയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റു. സംഭവത്തിൽ പൊലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തു. മാല മോഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കണ്ണൂർ: പ്രസവത്തിനായി പോകുംവഴി കാർ കത്തി യുവതിയും ഭർത്താവും മരണപ്പെട്ട സംഭവത്തിൽ കാറിൽ സൂക്ഷിച്ചിരുന്നത് കുടിവെള്ളമാണെന്ന് മരിച്ച റീഷയുടെ പിതാവ് കെ കെ വിശ്വനാഥൻ. വിദഗ്ധ പരിശോധനയിൽ ഡ്രൈവറുടെ സീറ്റിനടിയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ഉണ്ടായിരുന്നെന്ന പ്രചാരണത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് മടങ്ങുമ്പോൾ മാഹിയിൽ നിന്ന് കാറിൽ ഇന്ധനം നിറച്ചിരുന്നെന്നും കുപ്പിയിൽ പെട്രോൾ കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നും വിശ്വനാഥൻ പറഞ്ഞു. മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കാറിന്‍റെ പിൻ ക്യാമറയും അതിന്‍റെ സിസ്റ്റവും അധികമായി ഘടിപ്പിച്ചിരുന്നു. സ്റ്റിയറിംഗിന്റെ വശത്ത് നിന്ന് ഉണ്ടായ പുക പെട്ടന്ന് പടരുകയായിരുന്നു. കാറിൽ നിന്ന് ചാടിയതിനാലാണ് പിന്നിലുണ്ടായിരുന്ന ആളുകൾ രക്ഷപെട്ടത്. റീഷ ഇരുന്ന സ്ഥലത്തെ ഗ്ലാസ് തകർത്തെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ലെന്നും വിശ്വനാഥൻ പറഞ്ഞു. കണ്ണൂർ ഫയർ സ്റ്റേഷൻ കഴിഞ്ഞ് അൽപം മുന്നിലെത്തിയപ്പോൾ എന്തോ മണക്കുന്നതായി പ്രജിത്ത് പറഞ്ഞിരുന്നു. കാർ ഓഫ് ചെയ്യാൻ പറഞ്ഞപ്പോഴേക്കും സീറ്റിനടിയിൽ നിന്ന്…
മൊണ്ടാന: യു.എസ് വ്യോമാതിർത്തിയിൽ ചൈനീസ് ബലൂൺ കണ്ടെത്തിയതോടെ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ചൈനാ സന്ദർശനം അമേരിക്ക റദ്ദാക്കി. മൊണ്ടാനയിലെ ആണവ സംവേദന ക്ഷമതയുള്ള പ്രദേശത്താണ് ചൈനീസ് ബലൂൺ കണ്ടെത്തിയത്. ചൈനയുടെ നടപടി അമേരിക്കയുടെ സ്വാതന്ത്രാധികാരത്തെ ചോദ്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബീജിംഗ് സന്ദർശനം റദ്ദാക്കിയത്. ആന്‍റണി ബ്ലിങ്കൻ ഉചിതമായ സമയത്ത് മാത്രമേ ബീജിംഗിലേക്ക് പോകൂവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നടക്കുന്ന നയതന്ത്ര പ്രതിനിയുടെ ആദ്യ സന്ദര്‍ശനമാണ് റദ്ദാക്കിയത്. എന്നിരുന്നാലും, ചൈനീസ് ബലൂൺ വെടിവെച്ചിടേണ്ടെന്നാണ് പെന്‍റഗണിന്‍റെ തീരുമാനം. പെന്‍റഗണിന്‍റെ തീരുമാനത്തിന് പിന്നാലെ ബ്ലിങ്കന്റെ സന്ദർശനം റദ്ദാക്കിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നിരുന്നാലും, വെള്ളിയാഴ്ച മുതൽ യു.എസുമായുള്ള ബന്ധം വഷളാകാതിരിക്കാൻ ചൈന ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബലൂൺ നിയന്ത്രണം നഷ്ടപ്പെട്ട് എത്തിയതാണെന്നാണ് ചൈനയുടെ വിശദീകരണം. ബലൂൺ കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നതാണെന്നും ചൈന അവകാശപ്പെട്ടു. ഈ ആഴ്ച ആദ്യം മൊണ്ടാന പ്രദേശത്താണ് ബലൂൺ കണ്ടെത്തിയത്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ സിലോയുടെ കേന്ദ്രമാണ്…
