Author: News Desk

കാലിഫോർണിയ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ പ്രവർത്തനത്തെക്കുറിച്ച് ആളുകളുമായി കൂടുതൽ വിവരങ്ങൾ പങ്കിടുന്നതിനുള്ള ഇവന്റുമായി ഗൂഗിൾ.’ഗൂഗിൾ പ്രസന്‍റ്സ്: ലൈവ് ഫ്രം പാരീസ്’ എന്ന പേരിൽ ഫെബ്രുവരി എട്ടിനാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. പരിപാടി യൂട്യൂബിൽ തത്സമയം കാണാം. ആളുകൾ വിവങ്ങൾ എങ്ങനെ തിരയുന്നു, വിവരങ്ങളുമായി എങ്ങനെ ഇടപഴകുന്നു എന്നിവ പരിശോധിച്ച് ഉപയോക്താക്കൾക്ക് എന്താണ് വേണ്ടതെന്ന് ഗൂഗിൾ കണ്ടെത്തും. ഇത്തരം കണ്ടെത്തലുകൾ മുമ്പത്തേക്കാളും സ്വാഭാവികമായി ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതെല്ലാം പരിപാടിയിൽ ചർച്ച ചെയ്യും. അതേസമയം, ഗൂഗിൾ ചാറ്റ് ജിപിടിയുടെ എതിരാളിയെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2022 ന്‍റെ തുടക്കം മുതൽ ഗൂഗിൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചാറ്റ്ബോട്ട് തയ്യാറാക്കുന്നുണ്ടെന്നും അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ ഇത് പൊതുജനങ്ങളിലേക്ക് എത്തുമെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ സ്ഥിരീകരിച്ചിരുന്നു. ഗൂഗിൾ നേരത്തെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചാറ്റ്ബോട്ട് ലാംഡ (ലാംഡ) അവതരിപ്പിച്ചിരുന്നു. ഇതിന്‍റെ അപ് ഡേറ്റുചെയ്ത പതിപ്പാകും ഇനി അവതരിപ്പിക്കുക.

Read More

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാനത്തിന്‍റെ വരുമാനത്തിനായാണ് ഇന്ധനത്തിന് നികുതി ചുമത്തിയത്. സർക്കാരിന് മറ്റു മാർഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. നികുതി വർദ്ധനവ് പോലുള്ള കാര്യങ്ങൾ പാർട്ടി യോഗങ്ങളിലും മന്ത്രിസഭാ യോഗങ്ങളിലും ചർച്ച ചെയ്യാറില്ല. ബജറ്റ് അവതരിപ്പിക്കാനുള്ള അവകാശം പൂർണ്ണമായും ധനമന്ത്രിക്കാണ്. ബജറ്റിന്‍റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനാണിത്. ബജറ്റിലെ സി.പി.ഐയുടെ അഭിപ്രായം നിയമസഭയിൽ പറയും. വിമർശനങ്ങളും ചർച്ചകളും നിയമസഭയിൽ നടക്കും. മുന്നണിക്കകത്ത് പ്രകടിപ്പിക്കേണ്ട അഭിപ്രായങ്ങൾ അവിടെ മാത്രമേ പ്രകടിപ്പിക്കൂ. നികുതി കുറയ്ക്കണമോ വേണ്ടയോ എന്ന് ധനമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

ഇസ്‍ലാമാബാദ്: മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ. പാക് വെബ് സൈറ്റായ ദി ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പരാമർശം വിക്കിപീഡിയയിൽ നിന്ന് നീക്കം ചെയ്താൽ വെബ്സൈറ്റ് പുനഃസ്ഥാപിക്കുമെന്നും പാകിസ്ഥാൻ അധികൃതർ അറിയിച്ചു. വിദ്വേഷ പരാമർശം നീക്കം ചെയ്തില്ലെങ്കിൽ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യുമെന്ന് അറിയിച്ച് ടെലികോം അതോറിറ്റി ഓഫ് പാകിസ്ഥാൻ (പിടിഎ) വിക്കിപീഡിയയുടെ സേവനം 48 മണിക്കൂർ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. അതേസമയം, ഏത് തരം വിവരങ്ങളാണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല. മതനിന്ദാപരമായ പരാമർശം നീക്കം ചെയ്യാനുള്ള നിർദ്ദേശം വിക്കിപീഡിയ പാലിക്കുകയോ അധികാരികൾക്ക് മുന്നിൽ ഹാജരാകുകയോ ചെയ്തിട്ടില്ലെന്നും പിടിഎ വ്യക്തമാക്കി. മുൻപും പാകിസ്ഥാൻ പല വെബ്സൈറ്റുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Read More

ചെന്നൈ: യു എസിൽ ഇന്ത്യൻ നിർമിത തുള്ളിമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ റെയ്ഡ്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും തമിഴ്നാട് ഡ്രഗ് കൺട്രോളറും ചെന്നൈയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലോബൽ ഫാർമ ഹെൽത്ത് കെയറിൽ വെള്ളിയാഴ്ച രാത്രി പരിശോധന നടത്തി. മണിക്കൂറുകളോളം നീണ്ട പരിശോധനയിൽ തുള്ളിമരുന്നിന്‍റെ സാമ്പിളുകൾ ഉൾപ്പെടെ ശേഖരിച്ചതായി അധികൃതർ അറിയിച്ചു. ഗ്ലോബൽ ഫാർമയുടെ ‘എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് ലൂബ്രിക്കന്‍റ് ഐ ഡ്രോപ്സ്’ ഉപയോഗിച്ചതിനെ തുടർന്ന് യുഎസിൽ ഒരു മരണം സംഭവിച്ചതായാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ അവകാശവാദം. കണ്ണിലെ അണുബാധയും കാഴ്ച നഷ്ടവും ഉൾപ്പെടെ 55 ലധികം അത്യാഹിതങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസ് അധികൃതരുടെ റിപ്പോർട്ട് അനുസരിച്ച്, ഈ തുള്ളിമരുന്ന് കണ്ണിൽ അണുബാധയ്ക്കും കാഴ്ച നഷ്ടപ്പെടുന്നതിനും കാരണമാകും. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ റിപ്പോർട്ട് പുറത്ത് വന്നതിനെത്തുടർന്ന് ഗ്ലോബൽ ഫാർമ യുഎസ് വിപണിയിൽ നിന്ന് വിവാദ തുള്ളിമരുന്ന്…

Read More

മഡ്രിഡ്: വലൻസിയയെ 2-0 ന് കീഴ്‌പ്പെടുത്തി സ്പാനിഷ് ലീഗ് കിരീട പോരാട്ടം സജീവമാക്കി നിർത്തി റയൽ മഡ്രിഡ്. 52-ാം മിനിറ്റിൽ മാർക്കോ അസെൻസിയോയും രണ്ട് മിനിറ്റിനു ശേഷം വിനീസ്യൂസ് ജൂനിയറുമാണ് ഗോളുകൾ നേടിയത്. 72-ാം മിനിറ്റിൽ ഡിഫൻഡർ ഗബ്രിയേൽ പൗളിസ്റ്റ ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്ന് വലൻസിയ 10 പേരുമായാണ് കളിച്ചത്. 19 കളികളിൽ നിന്ന് 45 പോയന്‍റുമായി റയൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ബാഴ്സയേക്കാൾ അഞ്ച് പോയിന്‍റ് പിന്നിലാണ് റയൽ. ടീമിന്‍റെ മോശം പ്രകടനത്തെത്തുടർന്ന് കഴിഞ്ഞ ദിവസം പരിശീലകൻ ഗെന്നാരോ ഗാട്ടുസോയെ പുറത്താക്കിയ വലൻസിയ 20 പോയിന്‍റുമായി പതിനാലാം സ്ഥാനത്താണ്.

Read More

പത്തനംതിട്ട: പത്തനംതിട്ട കൊടുമൺ പൊലീസ് സ്റ്റേഷനിൽ നിന്ന് മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി 20,000 രൂപ വിലവരുന്ന ഇ-പോസ് മെഷീൻ മോഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അടൂർ സ്വദേശി എബി ജോണിനെ (28) പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മെഷീൻ കണ്ടെത്താനായില്ല. ജനുവരി 27നാണ് മോഷണം നടന്നത്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയാണ് എബി ജോൺ. മദ്യലഹരിയിലായിരുന്ന ഇയാൾ പൊലീസിനെ കബളിപ്പിച്ച് ഇ-പോസ് മെഷീനുമായി സ്ഥലം വിടുകയായിരുന്നു. മെഷീൻ വഴിയിലെവിടെയോ ഉപേക്ഷിച്ചെന്നാണ് പ്രതിയുടെ മൊഴി. ഇയാൾ പറഞ്ഞ സ്ഥലത്ത് പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും മെഷീനിലുണ്ടായിരുന്ന പേപ്പറുകൾ മാത്രമാണ് കണ്ടെത്തിയത്.

Read More

ഡാലസ്: പതിനേഴാം നൂറ്റാണ്ടിൽ ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെട്ട ഡോഡോ പക്ഷിയെ തിരികെ കൊണ്ടുവരാൻ ജീൻ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കൊളോസൽ ബയോസയൻസസ്. ഡാലസ് ആസ്ഥാനമായുള്ള കൊളോസൽ ബയോസയൻസസ് ഡോഡോയുടെ ജനിതക ഘടനയെ പറ്റി പഠിച്ച് വരികയാണ്. പക്ഷി ഇനത്തിൽപ്പെട്ടതാണെങ്കിലും ഡോഡോ പക്ഷികൾക്ക് പറക്കാനുള്ള കഴിവില്ല. 350 വർഷം മുമ്പ് അപ്രത്യക്ഷമായ പക്ഷിയെ, സ്റ്റെം സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനർസൃഷ്ടിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ കമ്പനി ആരംഭിച്ചുകഴിഞ്ഞു. പതിനേഴാം നൂറ്റാണ്ടിലാണ് മൗറീഷ്യൻ പക്ഷിയുടെ സാന്നിധ്യം അവസാനമായി രേഖപ്പെടുത്തിയത്. ഡോഡോ പക്ഷികൾ പ്രാവുകളുടെ അടുത്ത ബന്ധുക്കളാണെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ജീൻ എഡിറ്റിംഗ് സാങ്കേതിക വിദ്യയിലൂടെയാണ് ഡോഡോ പക്ഷികളുടെ ജനിതക ഘടനയെ കുറിച്ച് കൂടുതൽ മനസിലാക്കിയത്. പ്രാവുകളിലൂടെയുള്ള പുനരവതരണം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷണ സംഘം. ഡോഡോ പക്ഷികളുടെ സാന്നിധ്യം ആദ്യമായി രേഖപ്പെടുത്തിയത് 1507 ൽ യൂറോപ്യൻമാരാണ്.

Read More

ഇംഫാൽ: പ്രമുഖ ബോളിവുഡ് താരം സണ്ണി ലിയോണി പങ്കെടുക്കാനിരുന്ന ഫാഷൻ ഷോയുടെ വേദിക്ക് സമീപം സ്ഫോടനം. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാങ്ജെയിബുങ്ങിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫാഷൻ ഷോ നടക്കേണ്ട സ്ഥലത്തിന് 100 മീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) അല്ലെങ്കിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Read More

വാഷിങ്ടൻ: അമേരിക്കയിലെ മൊണ്ടാനയിൽ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയതിന് പിന്നാലെ ലാറ്റിൻ അമേരിക്കയിലും സമാനമായ ബലൂൺ കണ്ടെത്തി. യുഎസ് പ്രതിരോധ ഏജൻസിയായ പെന്‍റഗണിന്‍റെ വക്താവ് പാറ്റ് റൈഡറാണ് ഇക്കാര്യം അറിയിച്ചത്. ലാറ്റിൻ അമേരിക്കയിൽ കണ്ടെത്തിയ ചൈനീസ് ചാര ബലൂൺ നിരീക്ഷിച്ച് വരികയാണെന്ന് പെന്‍റഗൺ അറിയിച്ചു. എന്നാൽ ബലൂൺ കണ്ടെത്തിയ കൃത്യമായ സ്ഥലം പുറത്തുവിട്ടിട്ടില്ല. മൊണ്ടാനയിൽ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയതിനെ തുടർന്ന് യുഎസ്-ചൈന നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ്റെ ബീജിംഗ് സന്ദർശനം മാറ്റിവച്ചു. വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹം ചൈനയിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ ബലൂൺ കണ്ടെത്തിയതിനെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

Read More

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി മധ്യസ്ഥ ചർച്ചകൾ നടക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ ദുബായിൽ മധ്യസ്ഥരുമായി നേരിട്ട് ചർച്ച നടത്തും. കേസിന്‍റെ നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകിയതിന് പിന്നാലെയാണ് നിമിഷപ്രിയയുടെ മോചനത്തെക്കുറിച്ച് ആശങ്ക ഉയർന്നത്. യെമൻ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കാൻ പോകുന്നു എന്നതിനർത്ഥം ശിക്ഷ വേഗത്തിലാക്കുന്നു എന്നല്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ കേന്ദ്രസർക്കാരിൻ്റെ അപ്പീൽ സുപ്രീം കോടതി തള്ളിയിരുന്നു. കൊല്ലപ്പെട്ട യെമൻ പൗരന്‍റെ ബന്ധുക്കളോട് മധ്യസ്ഥർ വഴി കേന്ദ്ര സർക്കാർ ചർച്ച നടത്തുകയാണ്. വിമതരുടെ നിയന്ത്രണത്തിന് കീഴിലുള്ള പ്രദേശമായതിനാൽ യെമൻ സർക്കാരിന് ഇടപെടാൻ കഴിയില്ല. മധ്യസ്ഥരുമായി നേരിട്ട് ചർച്ച നടത്താൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഉടൻ ദുബായിലെത്തും. അതേസമയം അന്താരാഷ്ട്ര സമൂഹത്തിലെ സ്വാധീനം ഇന്ത്യ ഉപയോഗിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. 2017ലാണ് യെമൻ…

Read More