Author: News Desk

ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ നേടുന്ന ആപ്ലിക്കേഷനായി മാറി ചാറ്റ്ജിപിടി. ബീറ്റാ പതിപ്പ് പ്രവർത്തനം തുടങ്ങി രണ്ട് മാസത്തിനുള്ളിലാണ് ഈ നേട്ടം. ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക്ക്‌ടോക്ക് സ്ഥാപിച്ച റെക്കോർഡിനെയാണ് ഇതു മറികടന്നത്. മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യാതെ തന്നെ ചാറ്റ്ജിപിടി 10 കോടിയിലധികം ഉപഭോക്താക്കളെ നേടി എന്നതും ശ്രദ്ധേയമാണ്. ജനുവരിയിൽ പ്രതിദിനം 1.3 കോടി പേരാണ് പുതുതായി ചാറ്റ്ജിപിടിയിൽ എത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. ടിക്ക്‌ടോക്ക് 9 മാസത്തിന് ശേഷവും ഇൻസ്റ്റാഗ്രാം 2.5 വർഷത്തിന് ശേഷവുമാണ് 10 കോടി ആളുകളിലേക്ക് എത്തിയത്.

Read More

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പാൽ ഉൽപന്ന വിതരണക്കാരായ ജികോംഫെഡ് അമുൽ പാലിന്‍റെ വില വർദ്ധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വരെ വർദ്ധിപ്പിച്ചതായി അറിയിച്ചിട്ടുണ്ട്. ഇതോടെ വിപണിയിൽ അമുൽ ഗോൾഡ് ലിറ്ററിന് 66 രൂപയും അമുൽ താസ ലിറ്ററിന് 54 രൂപയും അമുൽ പശുവിൻ പാലിന് 56 രൂപയും അമുൽ എ2 എരുമ പാലിന് ലിറ്ററിന് 70 രൂപയുമായിരിക്കും വില. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ആണ് അമുൽ എന്ന പേരിൽ പാലും പാൽ ഉൽപന്നങ്ങളും വിപണിയിലേക്കെത്തിക്കുന്നത്. പാലിന്‍റെ മൊത്തത്തിലുള്ള പ്രവർത്തനച്ചെലവും ഉൽപാദനച്ചെലവും വർദ്ധിച്ചതിനാലാണ് വില വർദ്ധനവ് നടപ്പാക്കുന്നതെന്ന് ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ അറിയിച്ചു. കാലിത്തീറ്റയുടെ വില മാത്രം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർദ്ധിച്ചു. ചെലവ് വർദ്ധനവ് കണക്കിലെടുത്ത് കർഷകർ മുൻ വർഷത്തേക്കാൾ 8 മുതൽ 9 ശതമാനം വരെ വില വർദ്ധിപ്പിച്ചതായും ഫെഡറേഷൻ അറിയിച്ചു.  ഒക്ടോബറിലാണ് അമുൽ അവസാനമായി പാൽ വില വർദ്ധിപ്പിച്ചത്.…

Read More

പത്തനംതിട്ട: പാർട്ടി പുനഃസംഘടനയെച്ചൊല്ലി പത്തനംതിട്ട കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. പട്ടിക തയ്യാറാക്കാൻ ചേർന്ന പുനഃസംഘടനാ സമിതിയിൽ നിന്ന് മൂന്ന് മുൻ ഡി.സി.സി പ്രസിഡന്‍റുമാർ ഇറങ്ങിപ്പോയി. മുതിർന്ന നേതാവ് പി ജെ കുര്യനെതിരെയും യോഗത്തിൽ ശക്തമായ വിമർശനമുയർന്നു. ഇന്ന് ചേർന്ന പുനഃസംഘടനാ സമിതിയിൽ നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്പോരുമുണ്ടായി. യോഗം തുടങ്ങിയതിന് പിന്നാലെ ഭാരവാഹികളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡത്തെച്ചൊല്ലിയും തർക്കമുണ്ടായി. നേതൃത്വത്തോട് അതൃപ്തിയുള്ളവരെ കൂടി ഉൾപ്പെടുത്തി പുനഃസംഘടന നടത്തണമെന്ന് മുൻ ഡിസിസി പ്രസിഡന്‍റുമാരായ കെ ശിവദാസൻ നായർ, പി മോഹൻരാജ്, ബാബു ജോർജ് എന്നിവർ ആവശ്യപ്പെട്ടു. നിലവിലെ ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.എം നസീർ, പഴകുളം മധു എന്നിവരടങ്ങിയ നേതൃത്വം ഇത് അംഗീകരിക്കാൻ വിസമ്മതിച്ചു. ഇതിൽ പ്രധിഷേധിച്ചാണ് ശിവദാസൻ നായർ, പി മോഹൻരാജ്, ബാബു ജോർജ് എന്നിവർ ഇറങ്ങിപ്പോയത്. പുനഃസംഘടനയ്ക്കുള്ള പട്ടികയും മൂന്ന് നേതാക്കളും നൽകിയില്ല.   പി ജെ കുര്യനും സതീഷ് കൊച്ചുപറമ്പിലും അർഹതയില്ലാത്തവരെ ഉൾപ്പെടുത്തി പട്ടിക…

Read More

മലപ്പുറം: പെരിന്തൽമണ്ണയിൽ നഴ്സിംഗ് വിദ്യാർത്ഥിനിക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. അൽശിഫ പാരാമെഡിക്കൽ നഴ്സിംഗ് ഹോസ്റ്റലിലെ വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു. ഉദര സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ. ഈ വൈറസ് ആമാശയത്തിന്‍റെയും കുടലിന്‍റെയും പാളിയുടെ വീക്കം, കഠിനമായ ഛർദ്ദി, വയറിളക്കം എന്നിവയ്ക്ക് കാരണമാകുന്നു. ആരോഗ്യമുള്ള ആളുകളിൽ നോറോവൈറസ് കാര്യമായി ബാധിച്ചേക്കില്ലെങ്കിലും, കൊച്ചുകുട്ടികളിലും പ്രായമായവരിലും മറ്റ് അനുബന്ധ രോഗങ്ങളുള്ളവരിലും രോഗം ബാധിച്ചാൽ ഇത് ഗുരുതരമാകാൻ സാധ്യതയുണ്ട്.

Read More

ന്യൂഡല്‍ഹി: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സുപ്രീം കോടതി കുറ്റവിമുക്തനാക്കി വിട്ടയാൾ മറ്റൊരു കൊലപാതക കേസിൽ അറസ്റ്റിലായി. ഓട്ടോ ഡ്രൈവറെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ഡൽഹി സ്വദേശി വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 26ന് ഡൽഹിയിലെ ദ്വാരകയിലായിരുന്നു സംഭവം. മോഷണ ശ്രമത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവറെ രണ്ട്പേർ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ പവൻ എന്നയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിനോദിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. 2012 ഫെബ്രുവരിയിൽ ഡൽഹിയിൽ 19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു വിനോദ്. മൂന്ന് മാസം മുമ്പ് ഇയാൾ ഉൾപ്പടെയുള്ള മൂന്ന് പ്രതികളെയും സുപ്രീം കോടതി കുറ്റവിമുക്തരാക്കിയിരുന്നു. പ്രതികൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ സംശയത്തിന്‍റെ ആനുകൂല്യത്തിലാണ് കോടതി മൂന്ന് പ്രതികളെയും കുറ്റവിമുക്തരാക്കിയത്.

Read More

മ​സ്ക​ത്ത്: 10, 12 ക്ലാസുകളിലെ സി. ബി.എസ്. ഇ ബോർഡ് പരീക്ഷകൾ മാർച്ച് 15 മുതൽ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ അടുത്തമാസം 21 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 5 നും അവസാനിക്കും. ഒമാനിലെ എല്ലാ സ്കൂളുകളിലും 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനാവധി ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കളും പൂർണ്ണ പിന്തുണയോടെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് പരീക്ഷ പൂർണ്ണരൂപത്തിൽ നടക്കുന്നത്. കഴിഞ്ഞ വർഷം ഇത് വിവിധ ഘട്ടങ്ങളിലായാണ് നടന്നിരുന്നത്. മൂന്ന് സമയങ്ങളിൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് മാർക്ക് കണക്കാക്കിയത്. 2021ൽ സ്കൂളുകൾ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് മാർക്ക് നൽകിയത്. ഇത് മാർക്ക് ശതമാനത്തിൽ വർദ്ധനവിന് കാരണമായി. കൊവിഡിന് മുമ്പുള്ള അതേ രീതിയിലായിരിക്കും ഇത്തവണ പരീക്ഷകൾ നടക്കുക, അതനുസരിച്ച് മുഴുവൻ സിലബസും പരീക്ഷയ്ക്കായി പഠിക്കേണ്ടിവരും. മുൻ വർഷങ്ങളെ പോലെ ഭാഗികമായി പഠിച്ച് രക്ഷപ്പെടാൻ കഴിയില്ല. കോവിഡ് കാലത്തെ പരീക്ഷാ പാറ്റേണിൽ നിന്നും വ്യത്യസ്തമാണ് ഇത്തവണത്തെ പരീക്ഷാ…

Read More

ചെന്നൈ : പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിൽ വസതിയിൽ ആയിരുന്നു അന്ത്യം. 19 ഭാഷകളിലായി പതിനായിരത്തിൽ അധികം പാട്ടുകൾ പാടിയ ഗായികയാണ്. അടുത്ത ഇടെയാണ് പത്മഭൂഷൺ ലഭിച്ചത്.

Read More

കണ്ണൂർ: സംസ്ഥാനത്ത് ഇനി കോൺഗ്രസ് ഹർത്താൽ ഉണ്ടാകില്ലെന്ന് പ്രഖ്യാപനം. കോൺഗ്രസ് ഹർത്താലിന് എതിരാണെന്നും താൻ അധ്യക്ഷനായ കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി കണ്ണൂരിൽ പറഞ്ഞു. ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പൊരി പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും സുധാകരൻ പ്രഖ്യാപിച്ചു. ജനങ്ങളുടെ നട്ടെല്ല് തകർക്കുന്ന ബജറ്റാണ് ഇന്നലെ ധനമന്ത്രി അവതരിപ്പിച്ചത്. പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ച് ധൂർത്തടിക്കുകയാണ് പിണറായി ചെയ്യുന്നത്. സി.പി.എം മയക്കുമരുന്ന് മാഫിയയെ സഹായിക്കാനാണ് മദ്യവില കൂട്ടിയത്. നികുതി വർദ്ധിപ്പിച്ച ബജറ്റിനോട് ഇടതുപക്ഷ അനുഭാവികളും പ്രതികരിക്കണം. ഇത്തരത്തിൽ പൊതുപണം കൊള്ളയടിക്കാൻ സർക്കാരിനെ അനുവദിക്കരുതെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. 

Read More

ദില്ലി: എൽഐസിയും എസ്ബിഐയും അദാനി ഗ്രൂപ്പുമായി വലിയ കരാറുകളിൽ ഏർപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇവ അദാനിയുമായി നടത്തിയ ഇടപാടുകൾ പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എൽഐസിയും എസ്ബിഐയും അദാനി കമ്പനികൾക്ക് നൽകിയ വായ്പകൾ അനുവദനീയമായ പരിധിക്കുള്ളിൽ തന്നെയാണെന്ന് വ്യക്തമാണെന്നും ധനമന്ത്രി പറഞ്ഞു. എസ്ബിഐ ഉൾപ്പെടെയുള്ള ഇന്ത്യയിലും വിദേശത്തുമുള്ള ബാങ്കുകൾ ഓഹരി ഈട് എടുത്ത് അദാനിക്ക് രണ്ട് ലക്ഷം കോടിയിലധികം രൂപ വായ്പ നൽകിയിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ ഗൗതം അദാനി ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടത്തിന് സാക്ഷ്യം വഹിക്കുന്ന സമയത്താണ് ധനമന്ത്രി നിർമ്മല സീതാരാമന്‍റെ അഭിപ്രായപ്രകടനം. അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾക്ക് ഇന്നലെ 120 ബില്യൺ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇതിനർത്ഥം എക്സ്ടെഷം 9 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്തുവന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് ഈ ഇടിവുണ്ടായത്. ഓഹരി വിലയിൽ കമ്പനി കൃത്രിമം നടത്തിയെന്നാണ് റിപ്പോർട്ടിൽ…

Read More

തൊടുപുഴ: വഞ്ചനാ കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനെടുത്തത് വഴി പണം തട്ടിയെന്ന പരാതിയിലാണ് പൊലീസ് നടപടി. കേസിൽ ഹൈക്കോടതി ബാബുരാജിന് മുൻകൂർ ജാമ്യം അനുവദിക്കുകയും ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനിൽ ബാബുരാജിന്‍റെ ഉടമസ്ഥതയിലുള്ള റിസോർട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകിയതുമായി ബന്ധപ്പെട്ടാണ് കേസ്.

Read More