- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
Author: News Desk
സാംസങ് ഗാലക്സി എഫ് 23 5 ജി സ്മാർട്ട്ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലൂടെ, ഓഫറുകളിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവർക്ക് ക്യാഷ്ബാക്ക് ഓഫറുകളിൽ വാങ്ങാം. ഡിസ്പ്ലേയിലേക്ക് വരുമ്പോൾ, ഈ സ്മാർട്ട്ഫോണുകൾക്ക് 6.6 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്പ്ലേയും, 120 ഹെർട്സ് റിഫ്രഷ് റേറ്റും, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഉണ്ട്. പ്രോസസ്സറുകളിലേക്ക് വരുമ്പോൾ, ഈ സാംസങ് ഗാലക്സി എഫ് 23 സ്മാർട്ട്ഫോണുകൾക്ക് സ്നാപ്ഡ്രാഗൺ 750 ജി 5 ജി സപ്പോർട്ട് പ്രോസസ്സറുകളാണ് കരുത്തേകുന്നത്. ഇന്‍റേണൽ സ്പെസിഫിക്കേഷനുകൾ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോണുകൾ 4 ജിബി റാമിലും 128 ജിബി ഇന്‍റേണൽ സ്റ്റോറേജിലും 6 ജിബി റാമിലും 128 ജിബി സ്റ്റോറേജിലും വാങ്ങാം.
തിരുവനന്തപുരം: ഉല്ലാസ യാത്രകൾക്ക് ഡിമാൻഡ് വർദ്ധിച്ചതോടെ ഒക്ടോബർ-നവംബർ മാസങ്ങളിൽ കൂടുതൽ ഉല്ലാസ യാത്രകൾ നടത്താൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം സിറ്റി യൂണിറ്റ്. കുറഞ്ഞ ചെലവും സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ഉല്ലാസ യാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബർ 30ന് ഏകദിന മൂന്നാർ ഉല്ലാസ യാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. നീലക്കുറിഞ്ഞി പൂത്ത് നിൽക്കുന്ന കള്ളിപ്പാറ, ചതുരംഗപ്പാറ എന്നിവിടങ്ങൾ സന്ദർശിക്കാൻ സഞ്ചാരികൾക്ക് അവസരം ലഭിക്കും. 29ന് രാത്രി പുറപ്പെട്ട് 31ന് അതിരാവിലെ മടങ്ങിയെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. നവംബർ ആറിന് കൊച്ചിയിൽ ബോട്ട് യാത്രയും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി സന്ദർശനവും ഉൾപ്പെടുന്ന കൊച്ചി ദ്വീപ് സന്ദർശന ഉല്ലാസ യാത്രയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ചെറിയ കടമക്കുടി ഉൾപ്പെടെയുള്ള ദ്വീപുകളിലൂടെയുള്ള കനാൽ യാത്ര രുചികരമായ ഷാപ്പ് വിഭവങ്ങൾ, കടൽ, കായൽ വിഭവങ്ങൾ എന്നിവയുൾപ്പെടെ ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമുണ്ട്. യാത്രക്കാർക്ക് രാത്രി അത്താഴവും ബോട്ടിൽ ഡിജെ പാർട്ടിയും ഒരുക്കും.
ചണ്ഡീഗഡ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്‍റിൽ കേരളം രണ്ടാം തോൽവി ഏറ്റുവാങ്ങി. ക്യാപ്റ്റൻ സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. മഹാരാഷ്ട്രയോട് 40 റണ്‍സിനാണ് കേരളം തോറ്റത്. ആദ്യ മൂന്ന് കളികളിലെ തുടർ വിജയങ്ങൾക്ക് ശേഷമുള്ള കേരളത്തിന്‍റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടിയപ്പോൾ കേരളത്തിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 68 പന്തിൽ എട്ട് ഫോറും ഏഴ് സിക്സും പറത്തിയ റുതുരാജും 31 റൺസ് നേടിയ പവൻ ഷായും ഒഴികെ മറ്റാരും മഹാരാഷ്ട്രയ്ക്കായി തിളങ്ങിയില്ല. ഓപ്പണിങ് വിക്കറ്റിൽ പവൻ ഷായും റുതുരാജും ചേർന്ന് 84 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ റുതുരാജ് മഹാരാഷ്ട്രയ്ക്ക് മികച്ച സ്കോർ ഉറപ്പാക്കി. കേരളത്തിന് വേണ്ടി സിജോമോൻ ജോസഫ് മൂന്ന് വിക്കറ്റ് ആണ് വീഴ്ത്തിയത്.
തിരുവനന്തപുരം: തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ കായിക ക്ഷമത പരീക്ഷയും ശാരീരിക അളവെടുപ്പും മാറ്റി വെച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് ഒക്ടോബർ 18, 19, 20, 21 തീയതികളിൽ നടത്താനിരുന്ന പരീക്ഷ മാറ്റി വെച്ചത്.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തി ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങാനും മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും തുടർന്ന് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്ര തീരത്തിനടുത്ത് അറബിക്കടലിലും ചക്രവാതചുഴിയുണ്ട്. ഇതിന്‍റെ ഫലമായി ഒക്ടോബർ 18 മുതൽ 22 വരെ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 18ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഗുജറാത്തിൽ ഭരണത്തിൽ വന്നാൽ 8 നഗരങ്ങളിൽ ഓരോ 4 കിലോമീറ്ററിലും സ്കൂളുകൾ നിർമിക്കുമെന്ന് എഎപി
അഹമ്മദാബാദ്: ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ ഒരു വർഷത്തിനുള്ളിൽ ഗുജറാത്തിലെ എട്ട് നഗരങ്ങളിൽ ഓരോ നാല് കിലോമീറ്ററിലും സ്കൂളുകൾ സ്ഥാപിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഈ വർഷം അവസാനമാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. ഇതിനു മുന്നോടിയായി ഗുജറാത്തിൽ വ്യാപക പ്രചാരണമാണ് എഎപി നടത്തുന്നത്. “ഗുജറാത്തിലെ ജനങ്ങൾ അവരുടെ കുട്ടികൾക്ക് സ്കൂളുകൾ ലഭ്യമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സ്കൂളുകൾ നിർമ്മിക്കുന്ന പാർട്ടിയെ അവർ തിരഞ്ഞെടുക്കും. സിബിഐയെയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെയും (ഇഡി) ദുരുപയോഗം ചെയ്യുന്നവരെ അവർ ജയിലിൽ അടയ്ക്കും,” സിസോദിയ പറഞ്ഞു. ഗുജറാത്തിലെ ആകെയുള്ള 48,000 സ്കൂളുകളിൽ 32,000 സ്കൂളുകളും മോശം അവസ്ഥയിലാണെന്നും സിസോദിയ പറഞ്ഞു. അധികാരത്തിലെത്തിയാൽ അഹമ്മദാബാദ്, സൂറത്ത്, വഡോദര, ജാംനഗർ, രാജ്കോട്ട്, ഭാവ്നഗർ, ഗാന്ധിനഗർ, ജനഗഡ് എന്നിവിടങ്ങളിൽ ഓരോ നാല് കിലോമീറ്ററിലും സ്കൂളുകൾ നിർമ്മിക്കും. ഒരു വർഷത്തിനുള്ളിൽ, സ്വകാര്യ സ്കൂളിനേക്കാൾ മികച്ച സർക്കാർ സ്കൂളുകൾ ഇവിടെ ഉണ്ടാകുമെന്നും സിസോദിയ പറഞ്ഞു.
വിക്ടോറിയ: 2022 ടി20 ലോകകപ്പിലെ പ്രാഥമിക ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം. ഗ്രൂപ്പ് എ മത്സരത്തിൽ യു.എ.ഇയെ 79 റൺസിന് തോൽപ്പിച്ച ശ്രീലങ്ക സൂപ്പർ 12 പ്രതീക്ഷകൾ സജീവമാക്കി. ആദ്യ മത്സരത്തിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് ശ്രീലങ്ക ഫോമിലേക്ക് മടങ്ങിയെത്തിയത്. ശ്രീലങ്ക ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യു.എ.ഇ 17.1 ഓവറിൽ വെറും 73 റൺസിന് ഓൾ ഔട്ടായി. ഈ തോൽവിയോടെ യുഎഇയുടെ സൂപ്പർ 12 പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് ശ്രീലങ്ക നേടിയത്. ഓപ്പണർ നിസങ്ക 60 പന്തിൽ ആറു ബൗണ്ടറികളുടെയും രണ്ടു സിക്സറുകളുടെയും അകമ്പടിയോടെ 74 റൺസെടുത്തു. ധനഞ്ജയ ഡി സിൽവ 33 റൺസെടുത്തു. ശ്രീലങ്കൻ നിരയിൽ മൂന്ന് ബാറ്റ്സ്മാൻമാർക്ക് മാത്രമാണ് ഇരട്ട അക്കത്തിലെത്താൻ കഴിഞ്ഞത്. സ്പിന്നർ കാർത്തിക് മെയ്യപ്പൻ യു.എ.ഇക്ക് വേണ്ടി ഹാട്രിക്ക് നേടിയത് വേറിട്ട കാഴ്ചയായി. നാലോവറിൽ 19 റൺസ് വഴങ്ങിയാണ് മെയ്യപ്പൻ മൂന്ന്…
മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ശ്രീരാമനോട് താരതമ്യം ചെയ്ത രാജസ്ഥാൻ മന്ത്രിയെ തിരുത്തി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ. രാഹുൽ ഗാന്ധിയെ ശ്രീരാമനോട് താരതമ്യം ചെയ്യരുതെന്ന് മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാനാ പട്ടോളെ പറഞ്ഞു. ഇത്തരം താരതമ്യപ്പെടുത്തലുകൾ ബിജെപി നേതാക്കളാണ് നടത്താറുള്ളതെന്നും കോൺഗ്രസിന് അത്തരമൊരു ശീലമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീരാമന്റെയും, രാഹുൽ ഗാന്ധിയുടേയും പേരുകളിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ R എന്ന അക്ഷരം പൊതുവാണെന്ന് പറഞ്ഞാണ് രാജസ്ഥാൻ മന്ത്രി പർസാദി ലാൽ മീണ രാഹുൽ ഗാന്ധിയെ ശ്രീരാമനുമായി താരതമ്യം ചെയ്തത്. രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ പദയാത്ര’യെ ശ്രീരാമന്‍റെ ലങ്കയിലേക്കുള്ള യാത്രയുമായി പർസാദി ലാൽ മീണ ഉപമിച്ചിരുന്നു. എന്നാൽ ഇത്തരം താരതമ്യങ്ങൾ ശരിയല്ലെന്ന് മഹാരാഷ്ട്ര പിസിസി അദ്ധ്യക്ഷൻ പറഞ്ഞു. ഇരുവരുടെയും പേരുകളിൽ R എന്ന അക്ഷരം ഉണ്ടെന്നത് യാദൃശ്ചികത മാത്രമാണെന്നും നാനാ പട്ടോളെ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി ഒരു മനുഷ്യനാണെന്നും മാനവികതയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോസ്കോ: ഉക്രൈൻ അതിർത്തിയോട് ചേർന്ന തെക്കുപടിഞ്ഞാറൻ റഷ്യയിലെ യെസ്ക് നഗരത്തിൽ റഷ്യൻ സൈനിക വിമാനം തകർന്ന് വീണ് വൻ തീപിടുത്തം. സംഭവത്തിൽ 13 പേർ കൊല്ലപ്പെട്ടതായി റഷ്യൻ അധികൃതർ അറിയിച്ചു. 25 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അസോവ് കടലിന്‍റെ തെക്കൻ തീരത്തുള്ള ഒരു തുറമുഖ നഗരമാണ് യെസ്ക്. സുഖോയ് എസ്.യു-34 യുദ്ധവിമാനമാണ് യെസ്ക് നഗരത്തിലെ ഒമ്പത് നിലകളുള്ള അപ്പാർട്ട് മെന്‍റിന്‍റെ മുറ്റത്ത് തകർന്നുവീണത്. വിമാനം തകർന്നുവീണതിന് പിന്നാലെ തീഗോളത്തിൽ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം 13 പേർ മരിച്ചതായി റഷ്യ അറിയിച്ചു. തീ പിടിച്ച വിമാനം ആകാശത്തിലൂടെ അതിവേഗം പറക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തീപിടുത്തത്തിൽ വിമാനവും കെട്ടിടവും കത്തിനശിച്ചു. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. പൈലറ്റുമാരുടെ റിപ്പോർട്ട് അനുസരിച്ച് എഞ്ചിനുകളിലൊന്നിന് തീപിടിച്ചതാണ് വിമാനം തകരാൻ കാരണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇരകൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടു.
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് പ്രീതിയോ അപ്രീതിയോ ലക്ഷ്യമിട്ടല്ലെന്ന് മന്ത്രി എം ബി രാജേഷ്. ഇക്കാര്യത്തിൽ വ്യക്തിപരമായ ഒരു പോസ്റ്റ് ഇട്ടതിന് ശേഷമാണ് പാർട്ടിയുടെ നിലപാട് പ്രഖ്യാപിച്ച വിവരം അറിഞ്ഞത്. പാർട്ടി നിലപാട് ഉയർത്തി പിടിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നിലപാട് കൂടുതൽ ശക്തവും വ്യക്തവുമാണ്. പാർട്ടിയുടെ നിലപാടാണ് വലുതെന്നും എം ബി രാജേഷ് പറഞ്ഞു. രാജാവിന്‍റെ ‘അഭീഷ്ടം’ ജനാധ്യപത്യത്തിലില്ലെന്ന് വ്യക്തമാക്കി ഗവർണറോട് 3 കാര്യങ്ങൾ പറഞ്ഞുള്ള എഫ്ബി പോസ്റ്റ് പിൻവലിച്ചതുമായി ബന്ധപ്പെട്ടായിരുന്നു എം ബി രാജേഷിന്‍റെ വിശദീകരണം. ആവശ്യമെങ്കിൽ മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ട്വീറ്റിന് മറുപടിയായിട്ടായിരുന്നു രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. വിമർശനം ഒരു പദവിയുടെയും അന്തസ്സ് താഴ്ത്തുന്നില്ലെന്നും ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ലെന്നും ആരെയും മാന്യമായി വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും രാജേഷ് പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ, അധികം വൈകാതെ മന്ത്രി പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
