മനാമ: മകന് ജോലി ലഭിക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിൽ മൂന്നുപേർക്ക് ബഹ്റൈൻ ഫസ്റ്റ് ലോവർ ക്രിമിനൽ കോടതി രണ്ടുവർഷം വീതം തടവും 1,400 ദിനാർ വീതം പിഴയും വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയശേഷം ഒന്നാം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടു.
നിയമനത്തിൽ സ്വാധീനം ചെലുത്തുന്നതിനായി പ്രതികൾ പണം വാഗ്ദാനം ചെയ്ത വിവരം ഉദ്യോഗസ്ഥൻ ആന്റി കറപ്ഷൻ ഡയറക്ടറേറ്റിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന കൂടിക്കാഴ്ചയും സംഭാഷണവും അന്വേഷണസംഘം രേഖപ്പെടുത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

