തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓണം അവധി ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ ആയിരിക്കും. ഓഗസ്റ്റ് 20-ന് പരീക്ഷകൾ അവസാനിക്കുമെങ്കിലും, ഓഗസ്റ്റ് 21-ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ച ശേഷമാണ് അവധി ആരംഭിക്കുക.
ഇതോടെ ഓഗസ്റ്റ് 22 ശനിയാഴ്ച മുതൽ വിദ്യാർത്ഥികൾക്ക് ഓണം അവധി ലഭിക്കും. ഓഗസ്റ്റ് 31 വരെ അവധി തുടരും. ഓണാഘോഷ പരിപാടികൾക്കു ശേഷമുള്ള അവധി ക്രമീകരണം സംബന്ധിച്ച കൂടുതൽ നിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് സ്ഥാപനങ്ങൾക്ക് നൽകും.


