പിറവം: അനിയന്റെ സഞ്ചയന ചടങ്ങിൽ പങ്കെടുത്ത് വീട്ടിലെത്തിയതിന് പിന്നാലെ സഹോദരൻ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി മണീട് നെച്ചൂർ പാലാത്ത് പി.എം. രമണൻ (65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മരിച്ച അനിയൻ പി.എം. സുരേഷ് കുമാറിന്റെ (57) സഞ്ചയന ചടങ്ങ് ശനിയാഴ്ച നടന്നു. ഉച്ചയോടെ ചടങ്ങുകൾ കഴിഞ്ഞ് സമീപത്തെ സ്വന്തം വീട്ടിലെത്തിയ രമണനെ വീടിന്റെ വരാന്തയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രമണന് മുമ്പ് പേസ്മേക്കർ ഘടിപ്പിച്ചിരുന്നതായി ബന്ധുക്കൾ അറിയിച്ചു. പൂവക്കുളം ഐനുമാക്കിൽ കുടുംബാംഗം സിന്ധുവാണ് ഭാര്യ. മക്കൾ: അശ്വതി, അപർണ. മരുമക്കൾ: കെ.ടി. ലൈജു കാവുങ്കൽ, അജയ് ടി. കൃഷ്ണ
Trending
- പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് എഐ തട്ടിപ്പ്; വ്യാജ നിക്ഷേപ വീഡിയോകൾക്കെതിരെ മുന്നറിയിപ്പ്
- സാധാരണക്കാർക്ക് ആശ്വാസമാകുമോ? ബഹ്റൈനിൽ വിലകുറഞ്ഞ പെട്രോൾ വേണമെന്ന് എംപിമാർ
- ഇസ്ലാമിക പ്രതീകങ്ങളെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ; പ്രതിക്ക് ഒരു വർഷം തടവ്
- വ്യാപാര മിച്ചത്തിൽ അറബ് രാജ്യങ്ങളെ പിന്നിലാക്കി ബഹ്റൈൻ; ജിഡിപിയുടെ 33.2 ശതമാനവുമായി ഒന്നാം സ്ഥാനത്ത്
- വേണു വടകരയ്ക്ക് പി.ജി.എഫ് കർമ്മജ്യോതി പുരസ്കാരം
- അർജന്റീന കളിക്കാൻ വരാമെന്ന് പറഞ്ഞ് ചൈനയെ പറ്റിച്ചിട്ടുണ്ട്, കേരളത്തിലും അർജന്റീന പണം വാങ്ങി തട്ടിപ്പ് നടത്തി- മുൻ മന്ത്രി വി അബ്ദുറഹിമാൻ
- ‘ജിന്ന് മന്ത്രിച്ച’ പഴത്തിന് 2,500 രൂപ; മലപ്പുറത്തെ കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു
- നിലപാടിൽ മാറ്റമില്ല; മാറ്റമുണ്ടായാൽ എല്ലാവരെയും അറിയിക്കുമെന്ന് മുഖ്യമന്ത്രി

