Author: News Desk

മനാമ: ഹൃദ്യമായ ആസ്വാദനത്തോടൊപ്പം ഏറെ ആലോചനകളും സമ്മാനിച്ച “അജ്‌വദ് 2024” ഏറെ ശ്രദ്ധേയമായി. ദാറുൽ ഈമാൻ കേരള മദ്രസ വാർഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച കലാ പരിപാടികൾ  സമകാലിക വിഷയങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകൾ പകർന്ന് നൽകുന്നതായിരുന്നു. ഫലസ്തീൻ പ്രശ്നം, ബാബരി മസ്ജിദ്, പർദ, അഴിമതി, കൃഷി, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, സ്വഹാബിമാർ തുടങ്ങിയ വിഷയങ്ങൾ കുട്ടികൾ പാട്ടായും അഭിനയമായും  പറച്ചിലായും വേദിയിൽ മനോഹരമായി ആവിഷ്കരിച്ചു. പരിപാടിയിലേക്ക്  സ്വാഗതം ചെയ്തു കൊണ്ട് റിഫ മദ്റസ കെ.ജി വിദ്യാർഥികൾ അവതരിപ്പിച്ച മനോഹരമായ “അഹ് ലൻ വ സഹ്‌ലനി”ലൂടെ  കലാപരിപാടികൾക്ക് തുടക്കമായി. ഇന്തോ-അറബ് കൾച്ചറൽ ഫ്യൂഷൻ, വിതക്കാം കൊയ്യാം, ബി ടുഗതർ, ഇതളുകൾ, ബസ്മല, മാർച്ച് പാസ്റ്റ്, ട്രൈബൽ പെർഫോമൻസ്, ഇഷ്ഖേ റസൂൽ, കാവ്യ ചിത്രീകരണം, സമകാലിക കേരളം – ഒരു നഖച്ചിത്രം, ദി ഡിഗ് നിറ്റി, ബിലാൽ, കുപ്പിവള, ഖയാൽ, ദർവേഷ്, സംഗീതശിൽപം, മൈമിംഗ്, ദഫ്മുട്ട്, മിനാരമകന്ന ബാങ്കൊലി, ഭൂപടത്തിൽ ഇല്ലാത്ത ദേശം, കോൽക്കളി തുടങ്ങിയ പരിപാടികൾ പ്രേക്ഷകരുടെ…

Read More

മനാമ: ബഹ്‌റൈനിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്റ്റ്  പ്രവാസി അസോസിയേഷൻ  ‘ഒപ്പരം ‘ ന്യൂ ഇയർ,ക്രിസ്തുമസ് പരിപാടിയും മെമ്പേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. മനാമ കെ എം സി സി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ കാസർഗോഡ് ജില്ലയിലെ കവിയും,എഴുത്തുകാരനും,അവതാരകനുമായ നാലാപ്പാടം പദ്മനാഭൻ വിശിഷ്ടാതിഥി ആയിരുന്നു. ജനറൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രാജേഷ് കോടോത്ത് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര ആശംസകൾ നേർന്നു. ഒപ്പരം  വൈസ്  പ്രസിഡന്റ് നാരായണൻ  ബെൽകാട്,ജോയിന്റ് സെക്രട്ടറി: മണി മാങ്ങാട്, ട്രഷറർ: നാസർ ടെക്സിം, മെമ്പർഷിപ്പ് സെക്രട്ടറി: രഞ്ജിത്ത് റാം, അസിസ്റ്റന്റ് മെമ്പർഷിപ്പ് സെക്രട്ടറി: ജയപ്രകാശ്  മുള്ളേരിയ,    രക്ഷാധികാരികളായി ബാബു കുഞ്ഞിരാമൻ, ഷാഫി പാറക്കട്ട എന്നിവരും വിവിധ പരിപാടികളിൽ പങ്കെടുത്തവർക്കുള്ള ഉപഹാരങ്ങൾ നൽകി. എന്റർടൈൻമെന്റ് സെക്രട്ടറി:  ഹാരിസ് ഉളിയത്തടുക്ക, അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി: രാജീവ്‌ കെ.പി,  അഷ്‌റഫ്‌ മളി സുരേഷ് പുണ്ടൂർ,  എന്നിവർ കലാപരിപാടികൾനിയന്ത്രിച്ചു. വനിതാ വിഭാഗം കൺവീനർ അമിതാ സുനിൽ,അജിത,ശുഭ,ഷീന…

Read More

മനാമ: ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 7 മുതൽ 13 വരെയുള്ള ആഴ്ചയിൽ 1,174 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടത്തി. നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ കടകളിൽ 1,159 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അതോറിറ്റി വിശദീകരിച്ചു. കൂടാതെ 15 സംയുക്ത പരിശോധന കാമ്പെയ്‌നുകളും നടന്നു. പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും തൊഴിൽ, താമസ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു. https://youtu.be/bCs-dqqUilc?si=077-VIiOMnTVkAeG ദേശീയത, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്‌സ് (NPRA), ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, വ്യവസായ-വാണിജ്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം എന്നീ സർക്കാർ സ്‌ഥാപനങ്ങൾ കാമ്പെയ്‌നുകളിൽ പങ്കെടുത്തു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുമെന്നും തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ…

Read More

മനാമ: ഇന്ത്യൻ സ്‌കൂളിൽ തമിഴ് ഭാഷാ ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. തമിഴ് വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സ്‌കൂൾ സെക്രട്ടറി വി രാജപാണ്ഡ്യൻ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, ബിജു ജോർജ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, വകുപ്പു മേധാവികൾ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു. സമ്പന്നമായ പൈതൃകമുള്ള തമിഴ് ഭാഷയുടെ സൗന്ദര്യവും പ്രാധാന്യവും ഊന്നിപ്പറഞ്ഞ സ്‌കൂൾ സെക്രട്ടറി വി രാജപാണ്ഡ്യൻ ദീപം തെളിയിച്ചു. https://youtu.be/bCs-dqqUilc?si=077-VIiOMnTVkAeG നേരത്തെ ദേശീയ ഗാനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. സമീഖ വിശുദ്ധ ഖുർആൻ പാരായണം നിർവഹിച്ചു. ശശിനി ജ്ഞാനശേഖരൻ സ്വാഗതവും ഓവിയ മണികണ്ഠൻ നന്ദിയും രേഖപ്പെടുത്തി. രാജീവൻ രാജ്കുമാർ, വിശ്വജനനി ജനാർത്ഥനൻ, ശ്രീറാം സുരേഷ് എന്നിവർ അവതാരകരായിരുന്നു. തമിഴ് അധ്യാപിക രാജേശ്വരി മണികണ്ഠൻ വകുപ്പുതല റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാർഥികൾ ‘തമിഴ് തായ് വാഴ്ത്തും’ സംഘഗാനവും അവതരിപ്പിച്ചു. എസ്തർ പക്കിയസെൽവി ജോൺ, ഷാൻ എപ്‌സിബ,…

Read More

മനാമ: ബഹ്റൈനിലെ വിദേശ തൊഴിലാളികളുടെ താമസ ഫീസുകൾ വർദ്ധിപ്പിക്കാനുള്ള നീക്കം ആരംഭിച്ച് ബഹ്റൈൻ ഗവൺമെന്റ്. ദേശീയ-വിദേശ തൊഴിലാളികൾ തമ്മിലുള്ള മുൻഗണനാ വിടവ് നികത്തുന്നതിനായി നിയമസഭാ സാമാജികർക്ക് മുന്നിൽ അവതരിപ്പിച്ച സർക്കാർ നിർദ്ദേശിച്ച ഓപ്ഷനുകൾ പ്രകാരം പ്രവാസി തൊഴിലാളികളുടെ ഫീസ് 10 ശതമാനമോ അതിൽ കൂടുതലോ വർദ്ധിപ്പിക്കാം. നിലവിൽ ഒരു വർഷത്തെ വർക്ക് പെർമിറ്റിനായി നൂറ് ബഹ്റൈനി ദിനാറും, ആരോഗ്യ ഇൻഷൂറൻസിനായി 72 ദിനാറുമാണ് ഗവൺമെന്റ് ഈടാക്കുന്നത്. ഇതിന് പുറമേ അഞ്ച് ജോലിക്കാർ വരെയുള്ള സ്ഥാപനങ്ങൾ മാസം തോറും ഓരോ ജീവനക്കാരനും അഞ്ച് ദിനാർ വെച്ചും, അഞ്ചിലധികം ജോലിക്കാർ ഉള്ള സ്ഥാപനങ്ങൾ മാസം തോറും ഓരോ ജീവനക്കാരനും പത്ത് ദിനാർ വെച്ചും ഫീസായി നൽകുന്നുണ്ട്. ഈ ഘടനയിൽ വർദ്ധനവ് വരുത്താനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ഓപ്ഷനുകൾ ധനകാര്യമന്ത്രാലയം പാർലിമെന്റിന്റെയും, ശൂറ കൗൺസിലിന്റെയും മുമ്പിൽ അവതരിപ്പിച്ചു. https://youtu.be/bCs-dqqUilc?si=077-VIiOMnTVkAeG നിലവിലെ വാർഷിക ഫീസായ നൂറ് ദിനാറും, ആരോഗ്യഫീസായ 72 ദിനാറും ഇരട്ടിയാക്കി ഇരുന്നൂറും, 144…

Read More

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. ഇരുവരും ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജനുവരി 26 ന് തിരുവനന്തപുരത്താണ് വിവാഹചടങ്ങുകള്‍ നടക്കുക. 27 ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിവാഹവിരുന്നും സംഘടിപ്പിക്കും. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. 2010 ല്‍ റിലീസ് ചെയ്ത ഫിഡില്‍ ആണ് ആദ്യ മലയാള സിനിമ. ടെലിവിഷന്‍ സീരീയലുകളിലൂടെയാണ് സ്വാസിക ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടുകയും ചെയ്തു.

Read More

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ കുറ്റാരോപിതനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കി സുപ്രീംകോടതി. 34 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രായപൂര്‍ത്തിയാകാത്ത സമയത്ത് തന്നെ പീഡിപ്പിക്കുകയും അതിലൊരു കുട്ടി ജനിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. എന്തുകൊണ്ടാണ് 34 വര്‍ഷം ഇതിനെക്കുറിച്ച് മിണ്ടാതിരുന്നതെന്നും കോടതി ചോദിച്ചു. ഇത് സംബന്ധിച്ച് പൊലീസിനും കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നതും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹരിയാന സ്വദേശിക്കെതിരെ 2016ലാണ് യുവതി പരാതി നല്‍കിയത്. തനിക്ക് 15 വയസുള്ളപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും അതിലൊരു മകന്‍ ജനിച്ചെന്നുമാണ് പരാതി. മകന് സംരക്ഷണം നല്‍കുന്നതുകൂടാതെ കൂടുതല്‍ സ്വത്ത് ചോദിച്ചത് നല്‍കാത്തതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഇങ്ങനെയൊരു പരാതി ഉയര്‍ന്നതെന്നും കോടതി കണ്ടെത്തി. കുറ്റാരോപിതന്‍ ആയ ആള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നീതി കിട്ടാത്തതിനെത്തുടര്‍ന്ന്, തന്നെ ബ്ലാക് മെയില്‍ ചെയ്യുകയാണെന്നും നിയമനടപടികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടേയും ഹൈക്കോടതിയുടേയും…

Read More

കൊച്ചി: ജോലി ചെയ്യുന്ന സ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ അനുഭാവ പൂര്‍വം പരിഗണിക്കണമെന്ന് ഹൈക്കോടതി. സ്ഥലം മാറ്റം നല്‍കുമ്പോള്‍ തുറന്ന മനസ്സും സഹാനുഭൂതിയും പ്രകടിപ്പിക്കണമെന്ന് ഹൈക്കോടതി തൊഴിലുടമകളോട് ആവശ്യപ്പെട്ടു. ജോലി ചെയ്യുന്ന സ്ത്രീകള്‍ അവരുടെ കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും പരിപാലിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അപരിചിതമായ അന്തരീക്ഷത്തില്‍ തൊഴില്‍ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ അവര്‍ക്ക് ബുദ്ധിമുട്ടായേക്കാമെന്നും ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്ക്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ജോലി ചെയ്യുന്ന സ്ത്രീകളെ പുതിയ സ്ഥാനങ്ങളിലേക്ക് മാറ്റുമ്പോള്‍, അവര്‍ക്ക് അനുയോജ്യമായ ശിശു സംരക്ഷണ ക്രമീകരണങ്ങള്‍ കണ്ടെത്തുക, അപരിചിതമായ അന്തരീക്ഷത്തില്‍ തൊഴില്‍ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തുക തുടങ്ങിയ വെല്ലുവിളികള്‍ പലപ്പോഴും നേരിടേണ്ടിവരുന്നു. പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും പിന്തുണാ സംവിധാനങ്ങളും സ്ഥാപിക്കുന്നതുള്‍പ്പെടെ സ്ഥലംമാറ്റത്തിന്റെ സമ്മര്‍ദ്ദത്തെ നേരിടാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ്. കരിയറിന്റെ പുരോഗതിയ്ക്ക് തടസങ്ങള്‍ നേരിടുന്നതും ആശങ്കയുണ്ടാക്കാം. പ്രായാധിക്യം മൂലം രോഗികളായ മാതാപിതാക്കളെ പരിചരിക്കുന്നതില്‍ പ്രധാനമായും സ്ത്രീകളാണ് പ്രധാന പങ്ക് വഹിക്കുന്നത്. അത്തരം സാഹചര്യങ്ങളില്‍, തൊഴിലുടമകളില്‍…

Read More

കോഴിക്കോട്: സംസ്ഥാനത്ത് അരിവില വീണ്ടും ഉയരുന്നു. പൊന്നി, കോല അരി ഇനങ്ങള്‍ക്ക് എട്ടു രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. വില കുറയേണ്ട സീസണായിട്ടും കുറുവ, ജയ അരി ഇനങ്ങളുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. പൊന്നി അരിയുടെ വിലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ എട്ടു രൂപയോളം വ‍ര്‍ധിച്ചു. കോഴിക്കോട് വലിയങ്ങാടിയിലെ മൊത്ത വിപണിയില്‍ 47 രൂപ മുതല്‍ 65 രൂപ വരെയാണ് പൊന്നി അരിയുടെ ഇപ്പോഴത്തെ വില. ചില്ലറ വിപണിയിലെത്തുമ്പോള്‍ 55 മുതല്‍ 73 രൂപ വരെയെത്തും. ബിരിയാണിക്കുപയോഗിക്കുന്ന കോല അരിക്കും വില കുതിച്ചുയര്‍ന്നു. ഏഴു രൂപയോളമാണ് വര്‍ധിച്ചത്. ചില്ലറ വിപണിയില്‍ കിലോക്ക് എഴുപത്തിരണ്ട് രൂപയോളമാണ് കോല അരിയുടെ വില. വില കുറയേണ്ട സമയമാണെങ്കിലും ജയ, കുറുവ നൂര്‍ജഹാന്‍ തുടങ്ങിയ ഇനങ്ങള്‍ക്കും വില താഴ്ന്നിട്ടില്ല. ആന്ധ്ര കുറുവക്ക് ചില്ലറ വിപണിയില്‍ 47 മുതല്‍ അമ്പത്തിനാലു രൂപ വരെ വിലയുണ്ട്. കയറ്റുമതി വര്‍ധിച്ചതും കര്‍ഷകര്‍ കൂടുതല്‍ വില കിട്ടുന്ന അരി ഇനങ്ങളുടെ കൃഷിയിലേക്ക് മാറിയതുമൊക്കെയാണ് വില…

Read More

ന്യൂഡൽഹി: ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വഷളായ സാ​ഹചര്യത്തിൽ മാല ദ്വീപിനെ ബഹിഷ്കരിക്കാൻ ആഹ്വാനം. ഓൾ ഇന്ത്യാ സിനി വർക്കേഴ്സ് അസോസിയേഷനാണ് ബഹിഷ്കരണം ആഹ്വാനം ചെയ്തത്. സിനിമാ ചിത്രീകരണത്തിലുൾപ്പെടെ മാല ദ്വീപിനെ ഒഴിവാക്കണമെന്നാണ് ആഹ്വാനം. അതേസമയം, ഇന്ത്യൻ സൈന്യത്തെ മാലദ്വീപിൽ നിന്ന് പിൻവലിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായെന്ന് അവകാശപ്പെട്ട് മാലദ്വീപ് രം​ഗത്തെത്തി. മാലദ്വീപ് വിദേശകാര്യമന്ത്രാലയത്തിന്റേതാണ് പ്രതികരണം. മാർച്ച് പതിനഞ്ചിനകം ഇന്ത്യൻ സൈന്യത്തെ പൂർണമായും പിൻവലിക്കണമെന്ന് ഇന്ത്യൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥരും മാലദ്വീപ് വിദേശകാര്യമന്ത്രാലയവും നടത്തിയ ചർച്ചയിൽ മാലദ്വീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ധാരണയായെന്നാണ് മാലദ്വീപിന്റെ അവകാശവാദം. പ്രസിഡന്റ് മുഹമ്മദ് മൊയിസുവിന്റെ ചൈനീസ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് നിലപാട് കടുപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. എന്നാൽ അതേ സമയം, പരസ്പര സഹകരണത്തിനുള്ള നടപടികൾ തുടരുമെന്നാണ് ഇന്ത്യ യോഗത്തിന് ശേഷം വ്യക്തമാക്കിയത്. ഇന്ത്യൻ സൈനിക വിമാനങ്ങളും മറ്റ് സേവനങ്ങളും മാലദ്വീപിൽ തുടരുന്നതും ചർച്ചയായെന്നും അടുത്ത ചർച്ച ഇന്ത്യയിൽ നടക്കുമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. മാലദ്വീപ് മുൻ ഗവൺമെന്റിന്റെ…

Read More