Author: News Desk

ശബരിമല: മകരവിളക്ക് ആഘോഷത്തിനായി സന്നിധാനം ഒരുങ്ങി. ശബരിമല സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് വർധിച്ച് വരികയാണ്. ഇന്ന് ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളുമാണ് പ്രധാനമായും നടക്കുക. അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്ച്വൽ ക്യൂ 50,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തും പരിസരത്തും മകരവിളക്ക് ദർശനത്തിനായി എത്തിയ തീർത്ഥാടകർ ശാലകൾ കെട്ടി കാത്തിരിക്കുകയാണ്. ഇവർക്കായി ഇന്നും നാളെയും പാണ്ടിത്താവളത്ത് അന്നദാനം ഒരുക്കിയിട്ടുണ്ട്. മകരവിളക്കിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷയ്ക്കായി 1000 പൊലീസുകാരെ കൂടുതലായി പമ്പ മുതൽ പുല്ലുമേട് വരെയുള്ള പ്രദേശത്ത് വിന്യസിച്ചു. പൊലീസ് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണ്‍ ട്രെക്കിങ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ദിവസവും 70 പേര്‍ക്കാണ് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ അനുവദിക്കുക. ഈ വര്‍ഷം ജനുവരി 24 ന് ആരംഭിച്ച് മാര്‍ച്ച് രണ്ട് വരെയാണ് ട്രെക്കിങ്. അപൂര്‍വമായ സസ്യങ്ങളും ജീവജാലങ്ങളും ഉള്ള പ്രദേശമായതിനാല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പൊതു ജനങ്ങള്‍ക്ക് പ്രവേശനമുള്ളത്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാര്‍കൂടം. വനം വകുപ്പിന്റെ www.forest.kerala.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് serviceonline.gov.in/trekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഒരു ദിവസം പരമാവധി 100 പേര്‍ക്ക് മാത്രമേ ട്രെക്കിങ് അനുവദിക്കൂ. ഒരു ദിവസം 70 പേര്‍ എന്ന കണക്കിലായിരിക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍. ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്‌മെന്റ് ചാര്‍ജ് അടക്കം 2500 രൂപയാണ് ട്രെക്കിങ് ഫീസ്. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് ഫോട്ടോയും സര്‍ക്കാര്‍ അംഗീകരിച്ച ഐഡി ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ട്രെക്കിങ്ങിന് മുമ്പ് ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്ക്:…

Read More

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു. രാജിക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ചു. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം തന്റെ കുടുംബം അവസാനിപ്പിക്കുന്നതായി മിലിന്ദ് ദേവ്‌റ അറിയിച്ചു.  രാഷ്ട്രീയ യാത്രയിലെ നിര്‍ണായക തീരുമാനമെന്നും മിലിന്ദ് എക്‌സിലെ കുറിപ്പില്‍ സൂചിപ്പിച്ചു. കോണ്‍ഗ്രസില്‍ തനിക്ക് നല്‍കിയ പിന്തുണയ്ക്ക് എല്ലാ സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും മിലിന്ദ് ദേവ്‌റ വ്യക്തമാക്കി. മുന്‍ യുപിഎ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു മിലിന്ദ് ദേവ്‌റ. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന മുരളി ദേവ്‌റയുടെ മകനാണ്. മുംബൈ സൗത്ത് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും 2004 ലും 2009 ലും മിലിന്ദ് ദേവ്‌റ പാര്‍ലമെന്റിലേക്ക് വിജയിച്ചിരുന്നു. എന്നാല്‍ 2014 ലും 2019 ലും ശിവസേനയോട് പരാജയപ്പെട്ടു. ഇത്തവണ മുംബൈ സൗത്ത് മണ്ഡലം വേണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പരസ്യമായി ആവശ്യം ഉന്നയിച്ചിരുന്നു. മുംബൈ സൗത്തില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ, മഹാ വികാസ് അഗാഡി സഖ്യത്തിലെ ശിവസേനയുടെ പ്രഖ്യാപനത്തില്‍ മിലിന്ദ് ദേവ്‌റ…

Read More

കൊല്ലം: കൊല്ലം കാവനാട് സ്വകാര്യ സ്ഥാപനത്തില്‍ തീപിടിത്തം. പെയിന്റുകളും പിവിസി പൈപ്പുകളും ഇലക്ട്രിക് ഉപകരണങ്ങളും വില്‍ക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. കട ഏതാണ്ട് പൂര്‍ണമായി കത്തിനശിച്ചു. സമീപത്തെ മറ്റു കടകളിലേക്ക് തീ പിടിച്ചിട്ടില്ല. അഗ്നിശമന സേന നടത്തിയ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് സമീപത്തെ വീട്ടിലുണ്ടായിരുന്ന വയോധികയെ സുരക്ഷിതമായി മാറ്റി. അഞ്ചു യൂണിറ്റ് ഫയര്‍ഫോഴ്‌സ് ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു.

Read More

മനാമ: നമ്മുടെ കുട്ടികളെ ചെറുപ്പം മുതൽ തന്നെ ഖുർആനിക ആശയങ്ങൾ പകർന്ന് നൽകി വളർത്തിയെടുക്കാൻ ശ്രമിക്കണമെന്ന് സീഫ് മസ്ജിദ് ഖത്തീബും പ്രമുഖ പണ്ഡിതനുമായ അബ്ദുൽ ബാസിത്ത് അദ്ദൂസരി പറഞ്ഞു. ദാറുൽ ഈമാൻ കേരള മദ്റസയുടെ വാർഷികാഘോഷമായ “അജ് വദ് 24” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുർആന്റെ മൂല്യസങ്കൽപങ്ങൾക്കനുസരിച്ച് ജീവിതത്തെ മാറ്റിപ്പണിയുന്നേടത്താണ് ജീവിത വിജയം നിലകൊള്ളുന്നത്. ഇസ്‌ലാമിക മൂല്യസങ്കൾപങ്ങൾക്ക് അനുഗുണമായ രീതിയിൽ കലയെ നോക്കിക്കാണാൻ സാധിക്കണം. ധാർമികതയുടെ പിൻബലത്തോടെയുള്ള കലാവതരണങ്ങൾക്ക് സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ധാർമികവും വൈജ്ഞാനികവുമായ അറിവുകൾ നൽകി കുരുന്നുകളെ നേർവഴിയിലേക്ക് നയിക്കുന്ന ദാറുൽ ഈമാൻ മദ്റസയുടെ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ഖുർആൻ, ഹദീസ്, കർമശാസ്ത്രം, ചരിത്രം തുടങ്ങിയ ഇസ്‌ലാമിക വിഷയങ്ങളിലുള്ള പഠനത്തോടൊപ്പം ധാർമിക ശിക്ഷണവും നൽകുന്ന ദാറുൽ ഈമാൻ മദ്റസകൾ ബഹ്റൈനിലെ പ്രവാസി മദ്റസാ വിദ്യാഭ്യാസ ചരിത്രത്തിലെ ഏറെ ശ്രദ്ധേയമായ സംവിധാനം ആണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പ്രിൻസിപ്പൽ…

Read More

മനാമ: പബ്ലിക് ഹെൽത്ത് ലബോറട്ടറി ഇന്റേണൽ ക്വാളിറ്റി അസസ്‌മെന്റ് പ്രോ​ഗ്രാമിൽ നൂറ് ശതമാനം സ്കോർ നേടി ബഹ്റൈനിലെ അൽ റബീഹ് മെഡിക്കൽ സെന്റർ മനാമ. 2023 ഡിസംബറിൽ നടത്തിയ ക്വാളിറ്റി കൺട്രോൾ ചെക്കപ്പിലാണ് എച്ച് ഐ വി, ഹെപ്പറ്ററ്റിസ്, സിഫിലസ് വൈറസ് ആന്റിജനുകൾ & ആന്റിബോഡികൾ എന്നിവ കണ്ടെത്തുന്നതിൽ അൽ റബീഹ് മെ‍ഡിക്കൽ സെന്ററിലെ ലബോറട്ടറി സൗകര്യങ്ങൾ പര്യാപ്തമാണെന്ന് പ്രഖ്യാപ്പിച്ചത്. ഈ നേട്ടത്തിൽ അൽ റബീഹ് മെഡിക്കൽ സെന്റർ അധികൃതരെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA )അഭിനന്ദിച്ചു.

Read More

മനാമ: ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ക്രിസ്മസ് ന്യൂ ഇയർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മനാമ ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ അപ്പോസ്തൊലിക്ക്‌ വികാർ ഓഫ് നോർത്തേൺ അറേബ്യ ബിഷപ്പ് ആൾഡോ ബെറാർഡി മുഖ്യാതിഥിയായി പങ്കെടുത്തു. മെമ്പർ ഓഫ് പാർലമെന്റ് മുഹമ്മദ് ജനാഹി, ബി എഫ് സി സി ഇ ഒ ദീപക് നായർ എന്നിവർ വിഷ്ടാതിഥികളായി പങ്കെടുത്തു. കെ സി എ പ്രസിഡണ്ട് നിത്യൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. കെസിഎ വൈസ് പ്രസിഡന്റ് തോമസ് ജോൺ നന്ദി പറഞ്ഞു. കെസിഎ കോർ ഗ്രൂപ്പ് ചെയർമാൻ അബ്രഹാം ജോൺ, ഇവന്റ് ചെയർമാൻ ജെയിംസ് ജോൺ എന്നിവർ ആശംസ പ്രസംഗം നടത്തി. ചടങ്ങിൽ വെച്ച് കെ സി എ യുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച മുതിർന്ന അംഗങ്ങളെ ആദരിച്ചു. സേക്രട്ട് ഹാർട്ട്…

Read More

മനാമ: ലോക കാൻസർ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 4 ന് ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പും ബഹ്‌റൈൻ പ്രതിഭയും സംയുക്തമായി ഹെയർ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബഹ്‌റൈനിൽ ഇതൊരത്തിലുള്ള ഒരു ക്യാമ്പ് ആദ്യമായാണ് സംഘടിപ്പിക്കുന്നതെന്ന് കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം, ബഹ്റൈൻ പ്രതിഭ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ നജീബ് മീരാൻ, നുബിൻ അൻസാരി എന്നിവർ അറിയിച്ചു. കാൻസർ രോഗികൾക്ക് കീമോതെറാപ്പി പോലുള്ള ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ വിഗ് ഉണ്ടാക്കി നൽകുവാനാണ് ഇത്തരത്തിൽ ലഭിക്കുന്ന തലമുടി ഉപയോഗിക്കുന്നത്. താല്പര്യമുള്ള ഏതൊരാൾക്കും ഇതിൽ പങ്കാളികൾ ആകാവുന്നതാണ്. ചുരുങ്ങിയത് 21 സെന്റീമീറ്റർ നീളത്തിൽ മുറിച്ചെടുക്കുന്ന തലമുടി ഒരു പ്ലാസ്റ്റിക്ക് കവറിലാക്കി ഫെബ്രുവരി 4 ന് വൈകീട്ട് 6 മണി മുതൽ 7 മണി വരെ ബഹ്‌റൈൻ…

Read More

മനാമ: ബഹ്‌റൈൻ പ്രവാസജീവിതം പൂര്‍ത്തിയാക്കി മറ്റൊരു നാട്ടിലേക്ക് ചേക്കേറുന്ന സാംജി സാമുവേലിന് യാത്രയയപ്പ് നല്‍കി. ലെനി പി. മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് സമ്മേളനത്തിന​‍് ക്രിസ്റ്റി പി. വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞു. ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റേയും ബഹ്‌റൈൻ കേരളാ സമാജത്തിന്റേയും അംഗമായി കഴിഞ്ഞ പതിനെട്ട് വര്‍ഷക്കാലം പ്രവര്‍ത്തിക്കുകയും ചെയ്ത സാംജി സാമുവേലിന​‍് ഉപഹാരം നല്‍കി. ഷിബു സി. ജോര്‍ജ്ജ് സന്ദിയും അറിയിച്ചു. ബിനോജ് മാത്യൂ യോഗം നിയന്ത്രിച്ചു.

Read More

മനാമ: ബഹ്റൈൻ സാംസ്‌കാരിക വസന്തോത്സവത്തിന്റെ ഔദ്യോഗിക ലോഞ്ച് ബഹ്‌റൈൻ നാഷണൽ തിയേറ്ററിൽ നടന്നു. ജനുവരി മുതൽ മാർച്ച് 20 വരെ 11 ആഴ്ച നീണ്ടുനിൽക്കുന്ന സാംസ്‌കാരികോത്സവം ബഹ്‌റൈനിലുടനീളം നിരവധി സ്ഥലങ്ങളിൽ നടക്കും. ബഹ്‌റൈൻ നാഷണൽ തിയേറ്ററിൽ നടന്ന സംഗീതക്കച്ചേരിയോടെയാണ് ഫെസ്റ്റിവലിന് തുടക്കമായത്. സംഗീത കച്ചേരികളും കലാ പ്രദർശനങ്ങളും വിദ്യാഭ്യാസ ശിൽപശാലകളും മറ്റു പ്രാദേശികവും അന്തർദേശീയവുമായ പ്രവർത്തനങ്ങളും വിനോദങ്ങളും സാംസ്കാരികോത്സവത്തിന്റെ ഭാഗമായി അണിനിരക്കും. നൃത്തം, നാടകം, കല, സംഗീതം, പാട്ട് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ആഘോഷത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ്, ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അൽ ഖലീഫ സെന്റർ ഫോർ കൾച്ചർ ആൻഡ് റിസർച്ച്, അൽ ദന ആംഫി തിയേറ്റർ എന്നിവ ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അൽ റിവാഖ് ആർട്ട് സ്പേസ്, അൽബാരെ ആർട്ട് ഗ്യാലറി, ആർട്ട് കൺസെപ്റ്റ്, ലാ ഫോണ്ടെയ്ൻ സെന്റർ ഫോർ കണ്ടംപററി ആർട്ട് എന്നിവയുടെ സഹകരണത്തോടെയാണ് കൾച്ചർ ഫെസ്റ്റിവൽ നടക്കുക.

Read More