Author: News Desk

മനാമ: ഇന്ത്യയുടെ എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനം ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറആർട്സ് വിപുലമായി ആഘോഷിച്ചു. അദ്ലിയ ഓറആർട്സിൽ സംഘടിപ്പിച്ച ആഘോഷത്തിൽ നുറുകണക്കിന് കുട്ടികൾ ദേശഭക്തിഗാനം ആലപിക്കുകയും വിവിധകലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ചെയർമാൻ മനോജ്‌മയ്യന്നൂർ,ഡയരക്ടർ മാരായ വൈഷ്ണവ്ദത്ത്,വൈഭവ്ദത്ത്,സ്മിതമയ്യന്നൂർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ശ്രീവിഭഹെഗ്‌ഡെ, സുന്ദർവിശ്വകർമ്മ, അവിനാഷ്ഊട്ടി, അഖിൽ കാറ്റാടി, ഇർഫാൻ അമീർ, സനൂബർ ഡാനിഷ്, ഫാസിൽറാം, ജിഡിൻ ഐസക്ക്, ജിബിൻ, ജോബോയ് ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.

Read More

മനാമ: ബീറ്റ്‌സ് ഓഫ് ബഹ്‌റൈനും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുകതമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നാലാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേര് രക്തം നൽകിയ ക്യാമ്പ്‌ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഉദ്‌ഘാടനം ചെയ്തു. എഴുത്തുകാരി ഷെമിലി പി. ജോൺ മുഖ്യാതിഥി ആയിരുന്നു. എടത്തൊടി ഭാസ്‌ക്കരൻ, അനസ് റഹീം, മുൻഷീർ എന്നിവർ പങ്കെടുത്തു. ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ കൺവീനർമാരായ ഷാനു ജോർജ്, റിജോ ചാക്കോ, ബിപിൻ ബാബു, ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം എന്നിവർ സംസാരിച്ചു. കഴിഞ്ഞ 8 വർഷത്തിലധികമായി നാസിക് ധോൾ എന്ന കലാരൂപത്തിലൂടെ ബഹ്റൈനിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും അതിലൂടെ ലഭിക്കുന്ന തുക ബഹ്റൈനിലും കേരളത്തിലും സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്ന ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ പ്രവർത്തകരോടൊപ്പം, ബിഡികെ ബഹ്‌റൈൻ ജനറൽ സെക്രട്ടറി റോജി ജോൺ, ട്രെഷറർ ഫിലിപ്പ് വർഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ മനവളപ്പിൽ,…

Read More

മനാമ: ഇന്ത്യയുടെ 75 ആം റിപ്പബ്ലിക് ദിനാഘോഷം ഗുദൈബിയ കൂട്ടം കുടുംബാംഗങ്ങൾ ആന്റ്ലസ് ഗാർഡനിൽ വെച്ചു പായസം വിതരണം ചെയ്തു ആഘോഷിച്ചു. സാമൂഹ്യ പ്രവർത്തകൻ മനോജ്‌ വടകര ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഗ്രൂപ്പ് അഡ്മിൻ അൻസാർ മൊയ്‌ദീൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകരായ കെ.ടി സലീം, സലാം മമ്പാട്ടുമൂല എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രവീണ സ്വാഗതവും ഷമീന മെഹ്റിൻ നന്ദി പറഞ്ഞു. ഗുദൈബിയ കൂട്ടം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ കെ.ടി സലിം, മനോജ്‌ വടകര, സലാം മമ്പാട്ടു മൂല എന്നിവരെ ജാസ് ട്രാവൽസ് ഉടമ ജയീസ്‌ പൊന്നാട അണിയിച്ചു ആദരിച്ചു.

Read More

മനാമ: സീറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ 75 ആം റിപ്പബ്ലിക്ക് ദിനം വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. സൽമാനിയായിലെ  സീറോ മലബാർ സൊസൈറ്റി അങ്കണത്തിൽ പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ ഇന്ത്യൻ പതാക ഉയർത്തുകയും റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയും ചെയ്തു. ചടങ്ങിൽ  സീറോ മലബാർ സൊസൈറ്റിയുടെ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതം ആശംസിച്ചു സംസാരിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റീ അംഗങ്ങളായ സിജോ ആന്റണി, രതീഷ് സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം കോർ ഗ്രൂപ്പ് ചെയര്മാന് പോൾ ഉരുവത്, മുൻ ഭാരവാഹികളായ ചാൾസ് ആലുക്ക, ജെയിംസ് മാത്യു, സാനി പോൾ എന്നിവരും സീറോ മലബാർ സൊസൈറ്റി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ പങ്കെടുത്തു.

Read More

മനാമ: ബഹ്റൈനിലെ സൗഹൃദകൂട്ടായ്മയായ വീ ആർ വൺ ബഹ്‌റൈൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മുഹറഖ് കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ചു നടന്നു. നൂറിൽപരം ആളുകൾ പങ്കെടുത്ത ക്യാമ്പിനു കൂട്ടായ്മയുടെ കോർഡിനേറ്റർമാരായ ഇസ്മായിൽ ദുബായ്പ്പടി, ആബിദ് കെ ടി എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നിർവ്വഹിച്ച അംഗങ്ങൾക്ക് എല്ലാവർക്കും വീ ആർ വൺ ബഹ്റൈൻ്റെ അഡ്മിന്മാർ നന്ദി രേഖപ്പെടുത്തി.

Read More

മനാമ: സാംസ ബഹ്‌റൈൻ ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. കന്നഡ സംഘം ഹാളിൽ സാംസ ലേഡീസ് വിങിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ലേഡീസ് വിംഗ് സെക്രട്ടറി അപർണ രാജ്‌കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ അമ്പിളി സതീഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് ഇന്ഷാ റിയാസ് റിപ്പബ്ലിക് ദിന സന്ദേശം അവതരിപ്പിച്ചു. സാംസ പ്രസിഡന്റ്‌ ബാബു മാഹീ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു. സംസാ രാക്ഷധികാരികൾ മുരളി കൃഷ്ണൻ, മനീഷ് പോന്നോത്ത്‌, സാംസ സെക്രട്ടറി ഇൻചാർജ് സിതാര മുരളി കൃഷ്ണൻ, ട്രെഷറർ റിയാസ് കല്ലമ്പലം എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നിധി വിനോദ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ലാസ്സ്‌  നടത്തി. തുടർന്ന് സാംസ വനിതാവിഗ് എക്സിക്യൂട്ടീവ് നിധി വിനോദിന് മൊമെന്റോ നൽകി ആദരിച്ചു. നൂറോളം പേർ പങ്കെടുത്ത പരിപാടിക്ക്  സാംസ വൈസ് പ്രസിഡന്റ് സോവിൻ, വിനീത്, രാജ്‌കുമാർ, അനിൽ കുമാർ, സംഗീത്, ദിലീപ്, രഘുദാസ്, അമൽ വേണു, ബൈജു,…

Read More

മനാമ: ഇന്ത്യൻ ലേഡീസ് അസോയേഷന്റെ വർക്കേഴ്സ് വെൽഫെയർ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിഫയിലെ അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ അസ്കറിലെ അൽ കൂഹ്ജി വർക്കേഴ്സ് ക്യാമ്പിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 75-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഐഎൽഎ പ്രസിഡണ്ട് ശാരദ അജിത്ത്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ, സബ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്ന രമൻപ്രീത് പ്രവീൺ, രഞ്ജന ബൻസാലി, രഞ്ജന ജെയ്സ്വാൾ എന്നിവർ സന്നിഹിതരായിരുന്നു. മെഡിക്കൽ ക്യാമ്പിന് ശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.

Read More

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍മാരായ ലൈല ഫിലിപ്പ്, ലിജോ സാജു എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട ബോധവല്‍ക്കരണ സെമിനാറിന് കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം റിസോഴ്‌സ് പേഴ്‌സണ്‍ സജോ ജോയി നേതൃത്വം നല്‍കി. കൂടാതെ ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങളെക്കുറിച്ച് നടത്തപ്പെട്ട ബോധവല്‍ക്കരണ പരിപാടിയ്ക്ക് ഹെല്‍പ്പേജ് ഇന്‍ഡ്യ പ്രോജക്ട് ഓഫീസര്‍ ആതിര പി. മണിയും നേതൃത്വം നല്‍കി. സംഗമത്തോടനുബന്ധിച്ച് ചൈതന്യ പാര്‍ക്ക്, കാര്‍ഷിക മ്യൂസിയം, ഹെല്‍ത്ത് ഫിറ്റ്നസ് സെന്റര്‍, നക്ഷത്ര വനം, കാര്‍ഷിക നേഴ്സറി എന്നിവ സന്ദര്‍ശിക്കുന്നതിനും…

Read More

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വിവിധ പരിപാടികളോടെ സമുചിതമായി  ഇന്ത്യയുടെ 75 ആം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്തു പ്രസിഡന്റ് നിസാർ കൊല്ലം ദേശീയ പതാക ഉയർത്തി.  ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി ഉത്‌ഘാടനം ചെയ്തു. പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരായ അമൽ ദേവ്,  നൗഷാദ് മഞ്ഞപ്പാറ, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. ചിൽഡ്രൻസ് പാർലമെന്റ് അംഗം മിഷേൽ പ്രിൻസ് നിയന്ത്രിച്ച യോഗത്തിനു  സെക്രട്ടറി അനോജ് മാസ്റ്റർ സ്വാഗതവും , കോ-ഓർഡിനേറ്റർ അനിൽകുമാർ നന്ദിയും പറഞ്ഞു. സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ കിഷോർ കുമാർ, ബിനു കുണ്ടറ, ചിൽഡ്രൻസ് വിങ് കോ-ഓർഡിനേറ്റർ ജ്യോതി പ്രമോദ് എന്നിവർ സന്നിഹിതരായിരുന്നു.  തുടർന്ന് ചിൽഡ്രൻസ് പാർലമെന്റ് അംഗങ്ങൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും, പ്രസംഗങ്ങളും, നൃത്തങ്ങളും അരങ്ങേറി.  പ്രവാസിശ്രീ  മൂന്നു,…

Read More

മനാമ: ഇന്ത്യയുടെ 75 -മത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ ബഹ്‌റൈന്റെ വിവിധയിടങ്ങളിൽ നടന്നു. സീ​ഫി​ലെ ഇന്ത്യൻ എം​ബ​സി പ​രി​സ​ര​ത്ത് രാ​വി​ലെ 7.15ന് ആയിരുന്നു പതാകയുയർത്തൽ ചടങ്ങ്. ചടങ്ങിൽ അംബാസിഡർ വിനോദ് കെ ജേക്കബ് ത്രിവർണ്ണ പതാകയുയർത്തി. തുടർന്ന് അദ്ദേഹം രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. രാഷ്ട്രപിതാവിന് പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. 1500-ഓളം വരുന്ന ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹം ചടങ്ങിൽ പങ്കെടുത്തു. ബഹ്‌റൈനിലെ എല്ലാ പ്രവാസികൾക്കും അബാസിഡർ റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്നു. രാജ്യത്തെ വിവിധ കൂട്ടായ്മകൾ അവരുടെ സംഘടനാ ആസ്‌ഥാനങ്ങളിൽ ദേശീയ പതാകയുയർത്തി. സംഘടനകളുടെയും കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷസംഗമങ്ങളിൽ നിരവധി പേർ പങ്കെടുത്തു. https://youtu.be/M7dIeaJcwOk?si=B0bMdIQR1y-ZBhya

Read More