Author: News Desk

ഹൂസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ( മാഗ്) ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ജനുവരി 26ന് കേരള ഹൗസിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിന ആഘോഷത്തിന് അസോസിയേഷൻ പ്രസിഡൻറ് ശ്രീ മാത്യൂസ് മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായ പത്മശ്രീ ഷൈനി വിത്സൻ മുഖ്യാതിഥിയായിരുന്നു. മാഗ് സെക്രട്ടറി സുബിൻ കുമാരൻ  സ്വാഗതം അറിയിച്ചു. ഇന്ത്യയ്ക്ക് പൂർണ്ണ അർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 1950 ജനുവരി 26ന്, പുതിയ ഭരണഘടന നിലവിൽ വന്നപ്പോഴാണ് എന്ന് മുണ്ടക്കൽ തൻ്റെ ആവേശകരമായ മുഖപ്രസംഗത്തിൽ അനുസ്മരിച്ചു. ഫോർട് ബെന്ഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേലിനോപ്പം മുഖ്യാതിഥിയായ പത്മശ്രീ ഷൈനി വിൽസണും ചേർന്ന് അമേരിക്കൻ പതാക ഉയർത്തിയപ്പോൾ മാഗ് പ്രസിഡൻറ് മാത്യൂസ് മുണ്ടക്കലാണ് ഇന്ത്യൻ പതാക ഉയർത്തിയത്. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂസ്, , മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ജഡ്ജ് സുരേന്ദ്രൻ കെ…

Read More

മനാമ: ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം  ഇന്ത്യൻ സ്‌കൂളിൽ  ദേശസ്‌നേഹത്തിന്റെ നിറവിൽ വർണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ  ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്,സെക്രട്ടറി വി.രാജപാണ്ഡ്യൻ,വൈസ് ചെയർമാൻ ഡോ.മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണ സമിതി  അംഗങ്ങളായ മിഥുൻ മോഹൻ, ബോണി ജോസഫ്, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സന്നിഹിതരായിരുന്നു. അഡ്വ.ബിനു മണ്ണിൽ വറുഗീസ് പതാക ഉയർത്തി. സ്‌കൂൾ  ബാൻഡ് ദേശഭക്തിഗാനം ആലപിച്ചു. നേരത്തെ സ്കൂൾ ബാൻഡും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് അംഗങ്ങളും വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചു.  മുൻ സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഉൾപ്പെടെയുള്ള സാമൂഹിക നേതാക്കളും വിദ്യാർഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി സ്വാഗതം പറഞ്ഞു. അഡ്വ. ബിനു മണ്ണിൽ വറുഗീസ്  തന്റെ സന്ദേശത്തിൽ  കുട്ടികളിൽ പരസ്‌പര ബഹുമാനവും ആഴത്തിലുള്ള ആദരവും വളർത്തിയെടുക്കുന്നതിൽ നാം നിർണായക…

Read More

കൊല്ലത്ത് എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നുണ്ടായ നാടകീയ രംഗങ്ങൾക്ക് പിന്നാലെ ഗവർണർക്ക് കേന്ദ്ര സുരക്ഷ. ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കാൻ തീരുമാനം. ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് രാജ്ഭവനെ ഇക്കാര്യം അറിയിച്ചത്. ഏറ്റവും ഉയര്‍ന്ന ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. എസ്എഫ്ഐ പ്രതിഷേധത്തിനിടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ ഫോണിൽ വിളിച്ചാണ് ഗവർണർ പരാതി അറിയിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി എസ്എഫ്‌ഐക്കാർ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഗവർണർ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. പിന്നാലെ ഗവർണറുടെ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാർ മാത്രമാണ് എസ്എഫ്ഐക്കാരെന്നും പൊലീസിന് ഇവിടെ യാതൊരുവിധ റോളുമില്ല എന്നും അദ്ദേഹം പറഞ്ഞു. 17 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം…

Read More

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാമീർ ഗ്രാൻഡ് റെസ്റ്റോറന്റ് ഹാളിൽ വച്ച് മെംബേർസ് മീറ്റ് സംഘടിപ്പിച്ചു. നൂറോളം ഏരിയ അംഗങ്ങൾ പങ്കെടുത്ത മീറ്റ് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു. റിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ ജോ. സെക്രട്ടറി സാജൻ നായർ സ്വാഗതവും, ഏരിയ ട്രെഷറർ മജു വർഗീസ് നന്ദിയും പറഞ്ഞു. ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി അനോജ് മാസ്റ്റർ, അസ്സി. ട്രെഷറർ ബിനു കുണ്ടറ ഏറിയ കോ-ഓർഡിനേറ്റർമാരായ അനിൽകുമാർ, കോയിവിള മുഹമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ഏരിയ അംഗങ്ങളും, കുട്ടികളും അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ മീറ്റിനു മിഴിവേകി.  റസീല മുഹമ്മദ്, പ്രദീപ അനിൽ എന്നിവർ നോർക്ക രജിസ്ട്രേഷന് നേതൃത്വം നൽകി.  അനന്തു…

Read More

മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്  ബഹ്‌റൈൻ അലുംനിയുടെ വാർഷിക ജനറൽബോഡി യോഗം 2024 ജനുവരി 12 വെള്ളിയാഴ്ച, സൽമാനിയ കലവറ റസ്‌റ്ററന്റ് ഹാളിൽ വെച്ച് നടന്നു. യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, അടുത്ത വർഷത്തേക്കുള്ള അലുംനി യൂണിയനെ തിരഞ്ഞെടുക്കയും ചെയ്തു. കോളേജ് സ്റ്റുഡന്റ് യൂണിയൻ രീതിയിലാണ് ബഹ്‌റൈനിലെ ഗുരുവായൂരപ്പൻ കോളേജ് അലുംനി പ്രവർത്തിക്കുന്നത്. ഒൻപതംഗ യൂണിയൻ ഭാരവാഹികളിൽ ചെയർമാനായി  പ്രജി വി, വൈസ് ചെയർമാൻ  ജുന ദീപക്‌, ജനറൽ സെക്രട്ടറി  വി ചന്ദ്രകുമാർ നായനാർ , ജോയിന്റ് സെക്രട്ടറി സരിത സജീഷ്, ഫൈൻ ആർട്സ് സെക്രട്ടറി ജിജു പൂളക്കൽ  , ജനറൽ ക്യാപ്റ്റൻ സുനിൽ ലോറൻസ്, മാഗസിൻ എഡിറ്റർ / റിപ്പോർട്ടർ ബിജു സി , സോഷ്യൽ സർവീസ് കൗൺസിലർ അരവിന്ദൻ എം , മെമ്പർഷിപ്പ് കൗൺസിലർ ജിതേഷ് എം ആർ , എന്നിവരെയും  അലുംനി യൂണിയൻ  എക്സിക്യൂട്ടീവ് അംഗങ്ങളായി പങ്കജനാഭൻ, പ്രിയേഷ് ജി , ഐശ്വര്യ ജഗദീഷ്,…

Read More

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന് കീഴിലുള്ള ടീൻ ഇന്ത്യ സംഘടിപ്പിക്കുന്ന വിദ്യാർഥി സംഗമം ശനി രാവിലെ 9 .30 മണിക്ക് സിഞ്ചിലെ ഫ്രന്റ്‌സ് സെന്റർ ഹാളിൽ സംഘടിപ്പിക്കുന്നു. എട്ട് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർഥി, വിദ്യാർഥിനികളുടെ ഒത്തുചേരലിൽ കേരളത്തിലെ പ്രമുഖ ആക്ടിവിസ്റ്റും പ്രഭാഷകനുമായ റസാഖ് പാലേരി  സംവദിക്കും. വാഹന സൗകര്യത്തിനും കൂടുതൽ വിവരങ്ങൾക്കും 39303961 (റിഫ), 39593782 (മനാമ), 38884102 (മുഹറഖ്) എന്നീ നമ്പറുകളിൽ  ബന്ധപ്പെടാവുന്നതാണെന്ന് ടീൻ ഇന്ത്യ  കൺവീനർ അനീസ് വി.കെ അറിയിച്ചു.

Read More

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ലേഡീസ് വിംഗ് ബഹ്റൈൻ നാഷണൽ ഡേ യോടനുബന്ധിച്ച് സംഘടിപ്പിച്ച ഡ്രോയിംഗ് ആൻ്റ് കളറിംഗ് മത്സരത്തിൻ്റെ ഫലം പ്രഖ്യാപിക്കുകയും വിജയികൾക്ക് സർട്ടിഫിക്കറ്റ് ട്രോഫി എന്നിവ നല്കി ആദരിക്കുകയും ചെയ്തു. നാല് ഗ്രൂപ്പുകളിലായി നടത്തിയ മത്സരത്തിൽ എ ഗ്രേഡ് കാറ്റഗറിയിൽ(5 മുതൽ 8 വയസ്സ് വരെ) ധ്രുവികസദാശിവ് , ആദ്യ ലക്‌ഷ്മി സുഭാഷ്, ഇവാൻ മാത്യു ജോമോൻ,ധ്രുവത് ഷിജു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും പേർക്ക് (മൂന്നാം സ്ഥാനംരണ്ട് പേർക്ക്) ലഭിച്ചു. ഗ്രേഡ് ബി ഗ്രേഡ് കാറ്റഗറിയിൽ (8 മുതൽ 11 വയസ്സ് വരെ) എലീന പ്രസന്ന, ശ്രീഹരി സന്തോഷ്, നിള ബിമീഷ് എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചു. ഗ്രേഡ് സി കാറ്റഗറിയിൽ (11 മുതൽ 14 വയസ്സ് വരെ) ദേവ് ന പ്രവീൺ, നേഹ ജഗദീഷ്,ത്രിദേവ് കരുൺ, ദിവ്യ ഷെറീൻ (മൂന്നാം സ്ഥാനം രണ്ട് പേർക്ക്) എന്നിവർക്ക് യഥാക്രമം…

Read More

മനാമ: ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയിൽ (BTEA) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെയും ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഡെപ്യൂട്ടി രാജാവ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പുറപ്പെടുവിച്ചു. ടൂറിസം മന്ത്രിയുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി, മന്ത്രിസഭയുടെ അംഗീകാരത്തെത്തുടർന്നാണ് പ്രഖ്യാപനം. https://youtu.be/o5wmWvzw0zc?si=zdHSQm6T9kI35T0i സാറാ അഹമ്മദ് ബുഹിജിയെയാണ് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുടെ പുതിയ സി ഇ ഒ ആയി നിയമിക്കുക. ബി.ടി.ഇ.എ-യിലെ റിസോഴ്‌സ് ആന്റ് പ്രോജക്ടുകളുടെ ഡെപ്യൂട്ടി സിഇഒ ആയി ഡാന ഒസാമ യൂസിഫ് അൽ സാദിനെ നിയമിക്കും. ടൂറിസം മന്ത്രി ഈ ഉത്തരവിലെ വ്യവസ്ഥകൾ നടപ്പിലാക്കും.

Read More

മനാമ: ബഹ്‌റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായി ജനുവരി 14 മുതൽ 20 വരെയുള്ള ആഴ്ചയിൽ 1,159 പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും നടപ്പിലാക്കിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) അറിയിച്ചു. 207 നിയമലംഘകരെ നാടുകടത്തി. പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും തൊഴിൽ, താമസ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ ഷോപ്പുകളിൽ 1,142 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായി അതോറിറ്റി വിശദീകരിച്ചു. കൂടാതെ 17 സംയുക്ത പരിശോധന കാമ്പെയ്‌നുകളും സംഘടിപ്പിച്ചു. നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, ആഭ്യന്തര മന്ത്രാലയത്തിലെ സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് വ്യാപക പരിശോധന. നിയമ ലംഘനങ്ങൾ അതോറിറ്റിയുടെ വെബ്‌സൈറ്റായ www.lmra.gov.bh-ലെ ഇലക്ട്രോണിക് ഫോം വഴിയോ…

Read More

മനാമ: വേൾഡ് മലയാളീ കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ലോകസഞ്ചാരിയായ ഹരി ചെറുകാട്ടിനെ ആദരിച്ചു. ആറു ഭൂഖണ്ഡലങ്ങളായി 32 രാജ്യങ്ങളും ആന്റാർട്ടിക്കാ അടക്കം സന്ദർശിച്ച് വന്നപ്പോഴാണ് ആദരിച്ചത്. ബഹ്‌റൈനിലെ പൊതുപ്രവർത്തകരും, ബഹ്‌റൈൻ കേരളീയസമാജം മുൻ പ്രസിഡന്റുമാരുമായ ആർ. പവിത്രൻ, കെ. ജനാർദ്ദനൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. വേൾഡ് മലയാളീ കൌൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, സാമൂഹിക പ്രവർത്തകരായ പ്രൊഫ. കെ. പി ശ്രീകുമാർ, ഇ.വി രാജീവൻ, ഉണ്ണികൃഷ്ണൻ, സുധീർ തെക്കെടുത്ത്, ഡബ്ലു, എം സി ട്രഷറാർ ഹരീഷ് നായർ, സുജിത് കൂട്ടല, വിമൻസ് ഫോറം പ്രസിഡണ്ട് ഷെജിൻ സുജിത്, എന്നിവർ ആശംസകൾ അറിയിച്ചു. ഡബ്ലു, എം സി ബഹ്‌റൈൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി അമൽദേവ് സ്വാഗതവും വിമൻസ് ഫോറം സെക്രട്ടറി അനു അലൻ നന്ദിയും രേഖപ്പെടുത്തി. 1996-ൽ ദുബായിൽ എത്തിയ ഹരി ചെറുകാട് 1998 മുതൽ 2004 വരെ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലും…

Read More