Author: News Desk

റിയാദ്: സൗദി അറേബ്യയിൽ മൂന്നിടങ്ങളിലുണ്ടായ തീപിടിത്തത്തിൽനിന്ന് 13 പേരുടെ ജീവൻ സിവിൽ ഡിഫൻസിെൻറ ശ്രമഫലമായി രക്ഷിച്ചു. വടക്കൻ പ്രവിശ്യയിലെ തബൂക്കിലും പടിഞ്ഞാറൻ മേഖലയിെല തായിഫിലും കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുമാണ് അഗ്നിബാധയുണ്ടായത്. സാന്ദർഭോചിതമായ ഇടപെടലിലൂടെ സൗദി സിവിൽ ഡിഫൻസ് ജീവനുകൾ രക്ഷിക്കുകയായിരുന്നു. തായിഫിൽ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നാണ് ആറു പേരെ രക്ഷപ്പെടുത്തിയത്. തബൂക്കിൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാളെ പരിക്കുകളോടെയും ബാക്കി ആറു പേരെ സുരക്ഷിതരായും രക്ഷപ്പെടുത്താൻ സാധിച്ചു. ദമ്മാമില് കിങ് അബ്ദുൽ അസീസ് തുറമുഖത്തോടനുബന്ധിച്ചുള്ള കണ്ടെയ്നർ യാഡിലുണ്ടായ തീപിടിത്തം കൂടുതൽ നാശനഷ്ടങ്ങളോ ആളപയമോ ഉണ്ടാകാതെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായും സിവിൽ ഡിഫൻസ് വാക്താവ് അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് ആകാശത്തേക്കുയർന്ന പുകച്ചുരുളകൾ ആളുകൾക്കിടയിൽ ഭീതിപടർത്തിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസം മദീനയില്‍ വീട്ടില്‍ തീ പടര്‍ന്നു പിടിച്ചിരുന്നു. ശൂറാന്‍ ഡിസ്ട്രിക്ടിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി.സംഭവസ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തീയണച്ച്…

Read More

കൊച്ചി: മാസപ്പടി വിവാദത്തില്‍ കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണം ഉണ്ടോയെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉത്തരവ് വെള്ളിയാഴ്ചയ്ക്കകം ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. മാസപ്പടി വിവാദത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരനായ ഷോണ്‍ ജോര്‍ജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണ ഉത്തരവിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ അന്വേഷണം വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്ന് ഷോണ്‍ ജോര്‍ജ് കോടതിയില്‍ വ്യക്തമാക്കി. ഇതില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് നിലപാട് അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹര്‍ജി ഈ മാസം 24 ന് വീണ്ടും പരിഗണിക്കും.

Read More

തിരുവനന്തപുരം: തിരുവനന്തപുരം നോർക്ക  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ഫോറിൻ  ലാഗ്വേജില്‍ (N.I.F.L) ആരംഭിക്കുന്ന പുതിയ  IELTS (International English Language Testing System)  (ONLINE/OFFLINE) ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ  പ്രൊഫഷണലുകൾക്കും  അപേക്ഷിക്കാവുന്നതാണ്. കോഴ്സ് വിജയകരമായി പൂർത്തിയാകുന്ന  നഴ്സിംഗ് പ്രൊഫഷണലുകൾക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. IELTS ഓഫ്‌ലൈൻ ബാച്ചുകളുടെ കോഴ്സ് ദൈർഘ്യം 2 മാസവും ഓൺലൈൻ ബാച്ചുകളുടെ കോഴ്സ് ദൈർഘ്യം 1 മാസവുമായിരിക്കും. തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസുകൾ. ഓൺലൈൻ ബാച്ച് രാവിലെ 7 മുതൽ 9 വരെ അല്ലെങ്കിൽ വൈകിട്ട് 7 മുതൽ 9 വരെയും ആണ്. ഓഫ് ലൈൻ ബാച്ച് രാവിലെ  9 മുതൽ  11 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. മുൻകാല IELTS പരീക്ഷയിൽ ഓവറോൾ 6. 5 ലഭിച്ചവർക്ക് മാത്രമായിരിക്കും  ഓൺലൈൻ അഡ്മിഷന്‍. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക -റൂട്ട്സിന്റെയോ, എന്‍.ഐ.എഫ്.എല്ലിന്റെയോ വെബ്ബ്സൈറ്റുകളായ  www.norkaroots.org,  www.nifl.norkaroots.org  സന്ദർശിച്ച്  അപേക്ഷ നല്‍കാവുന്നതാണ്.  ഓഫ്‌ലൈൻ പഠിക്കുന്ന ബി.പി.എൽ, എസ്. സി,…

Read More

കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെ പ്രതിസന്ധിയുടെ ആഴം ഒന്നുകൂടി വർദ്ധിപ്പിക്കുവാൻ ഇടയാക്കുന്ന പലിശ നിർണയ ഉത്തരവ് അടിയന്തരമായി പുനപരിശോധിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വക്കേറ്റ് കരകുളം കൃഷ്ണപിള്ള ആവശ്യപ്പെട്ടു.കേരള ബാങ്കിനെ സഹായിക്കുവാനും കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളെ തകർക്കുവാനും ഉതകുന്നതാണ് പലിശ നിർണയ സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള രജിസ്ട്രാറുടെ സർക്കുലർ. കാലാകാലങ്ങളിൽ പ്രാഥമിക സഹകരണ സംഘങ്ങൾ സ്വരൂപിക്കുന്ന നിക്ഷേപങ്ങൾ അതേ പലിശ നിരക്കിൽ ആണ് കേരളബാങ്ക് സ്വീകരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ സ്വരൂപിക്കുന്ന നിക്ഷേപങ്ങൾക്ക് 9.50 ശതമാനം പലിശയാണ് നൽകേണ്ടി വരുന്നത്. അത് കേരള ബാങ്കിൽ നിക്ഷേപിക്കുമ്പോൾ കിട്ടുന്നത് 8.50 ശതമാനമാണ്. ഈ ഇനത്തിൽ വരുന്ന ഭാരിച്ച നഷ്ടം നികത്താനാ കാത്തതാണ്. കേരളത്തിലെ സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന്റെ 20% തരള ധനമായി സൂക്ഷിക്കേണ്ടതാണ്. സർവീസ് സഹകരണ ബാങ്കുകൾക്ക് ഒഴികെ ഒരു സഹ സ്ഥാപനത്തിനും ഒരുതരത്തിലുമുള്ള സാമ്പത്തിക സഹായവും കേരള ബാങ്കിൽ നിന്നും ലഭിക്കുന്നില്ല. ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ ഇപ്പോഴും…

Read More

കൊച്ചി: മാസപ്പടി കേസ് എഷഡിഎഫ്- യുഡിഎഫ് സംയുക്ത അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വീണാ വിജയന് മാത്രമല്ല മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിംകുട്ടിക്കുമെല്ലാം പണം കിട്ടിയിട്ടുണ്ട്. പണം വാങ്ങിയ എല്ലാവരും മറുപടി പറയണമെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മാസപ്പടി ആരോപണം ഉയർന്നപ്പോൾ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഒത്തുകളിച്ചത്. നിയമസഭാ സമ്മേളനം പിരിയാനുള്ള അവസരം മുഖ്യമന്ത്രിക്ക് കൊടുത്തത് സതീശനാണ്. എൽഡിഫും യുഡിഎഫും ചേർന്ന് നടത്തിയ അഴിമതിയാണിത്. കേന്ദ്രത്തിൽ കോൺഗ്രസായിരുന്നെങ്കിൽ എല്ലാം തേച്ച് മാച്ച് കളഞ്ഞേനെ. എന്നാൽ നരേന്ദ്രമോദി സർക്കാരിന്റെ കാലത്ത് എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കും. അതുകൊണ്ടാണ് ഇപ്പോൾ കേന്ദ്രസർക്കാർ അന്വേഷിക്കുന്നത്. മാസപ്പടി വാങ്ങിയ സ്ഥാപനത്തിനും കൊടുത്ത സ്ഥാപനത്തിനും ആദായനികുതി വകുപ്പിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ല. പിണറായി വിജയനും മകൾക്കും പണം കൊടുത്തത് ബിസിനസ് നടത്താൻ വേണ്ടിയാണെന്നാണ് കെഎംആർഎൽ പറയുന്നത്. രണ്ട് കൂട്ടരുടേയും വിശദീകരണം കൃത്യമല്ലാത്തത് കൊണ്ടാണ് അന്വേഷണം നടക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Read More

മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ ചേർന്ന വാർഷീക പൊതുയോഗത്തിൽ വച്ച് പതിനഞ്ചംഗ എക്‌സിക്കൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ചെയർമാൻ റെജി കുരുവിള, പ്രസിഡന്റ് അനീഷ് ഗൗരി, വൈസ് പ്രസിഡന്റ് ഷൈജു ചാക്കോ തോമസ്, സെക്രട്ടറി നിഖിൽ, ജോയിന്റ് സെക്രട്ടറി സാജോ, ട്രഷറർ റിന്റോ, ജോയിന്റ് ട്രഷറർ ബോബി പറമ്പുഴ, പബ്ലിസിറ്റി കൺവീനേഴ്സ് റോബി കാലായിൽ, മനു, എക്സ് ഓഫീഷ്യോ മനോഷ് കോര, കമ്മറ്റി അംഗങ്ങളായി ശ്രീരാജ്, ബിനു, റെനിഷ്, ജോൺസൺ, മെബിൻ എന്നിവരെയും തെരഞ്ഞെടുത്തു. ബി. കെ. എൻ. ബി. എഫ് താരങ്ങൾ പങ്കെടുത്ത ഒമാൻ കപ്പ്, ഫെഡറേഷൻ കപ്പ്, കെ. എൻ. ബി. എ കപ്പ് ടൂർണമെന്റുകളിൽ വിജയികളായ ടീം അംഗങ്ങളെ ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ആദരിച്ചു.

Read More

മനാമ: പ്രസവാനന്തരം കഴിഞ്ഞ ദിവസം സൽമാനിയ ഹോസ്പിറ്റലിൽ മരണപ്പെട്ട വടകര സ്വദേശി ജിൻസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബഹ്‌റൈൻ അൽ അറബി കമ്പനിയിൽ ജോലി ചെയ്യുന്ന സുബീഷ് ആണ് ഭർത്താവ്. കമ്പിനി നേരിട്ട് ആണ് മൃതദേഹം കയറ്റി വിടുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ ചെയ്തത്. സാമൂഹ്യ പ്രവർത്തകർ ആയ സുബൈർ കണ്ണൂർ, പ്രവീൺ നായർ, നജീബ് കടലായി എന്നിവരാണ് ഇതിനു ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകിയത്. മൃതദേഹം എയർപോർട്ടിൽ നിന്നും വീട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ആംബുലസ് സർവീസ് നോർക്ക സഹായത്തോടെയാണ് ലഭിച്ചത്.

Read More

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയയുടെ 2024-2025 കാലയളവിലേക്കുള്ള വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. മുംതാസ് റൗഫ്  (ഏരിയ ഓർഗനൈസർ), ഹേബ നജീബ് (സെക്രട്ടറി), സുബൈദ മുഹമ്മദലി കെവി, ജമീല അബ്ദു റഹ്മാൻ ( അസിസ്റ്റന്റ് ഓർഗനൈസർമാർ ), റഷീദ മുഹമ്മദലി( ജോയിന്റ് സെക്രട്ടറി) എന്നിവരാണ്. മറ്റ് ഭാരവാഹികൾ നാസിയ അബ്ദുൽ ഗഫാർ , സന റജുല്‍ , സാബിറ ഫൈസൽ  എന്നിവർ ഏരിയ സമിതി അംഗങ്ങളാണ്. മുഹറഖ് ഏരിയയിലെ യൂണിറ്റുകളുടെ പുനഃസംഘാടനവും നടന്നു. മുഹറഖ് യൂണിറ്റ് – ഫസീല യൂനുസ് (പ്രസിഡന്റ് ), ശബ്നം ഷുഹൈബ്  (സെക്രട്ടറി), നുഫീല ബഷീർ  (വൈസ് പ്രസിഡന്റ്),  നാസിയ (ജോയിന്റ് സെക്രട്ടറി). ഹിദ്ദ് യൂണിറ്റ് –  സുബൈദ മുഹമ്മദ് അലി (പ്രസിഡന്റ് ), റഷീദ  മുഹമ്മദ് അലി (സെക്രട്ടറി),  ജമീല അബ്ദു റഹ്മാൻ (വൈസ് പ്രസിഡന്റ്), യാസ്മിൻ കമാൽ ( ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ.എം.എം, മുഹറഖ്…

Read More

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിൽ നിന്നും തെലങ്കാനയിൽ നിന്നുമായി രണ്ടു സീറ്റിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. പ്രാദേശിക കോൺഗ്രസ് ഘടകത്തെ അറിയിക്കാതെ, എഐസിസി കർണാടകയിലെ കൊപ്പൽ ലോക്സഭാ മണ്ഡലത്തിൽ സർവേ നടത്തിക്കഴിഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കൊപ്പലിനു പുറമേ തെലങ്കാനയിലെ മറ്റൊരു സീറ്റിലും പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുമെന്നാണ് വിവരം. എന്നാൽ, മുതിർന്ന കോൺഗ്രസ് നേതാക്കളാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കർണാടകയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകളിലൊന്നാണ് കൊപ്പൽ. ജില്ലയിലെ 8 നിയമസഭാ മണ്ഡലങ്ങളിൽ 6 എണ്ണത്തിൽ കോൺഗ്രസാണ്. എഐസിസി നടത്തിയ സർവേയിൽ കൊപ്പൽ പ്രിയങ്കാ ഗാന്ധിക്ക് സുരക്ഷിതമായ സീറ്റാണെന്ന് കണ്ടെത്തിയെന്നാണ് വിവരം. നിലവിൽ ബിജെപിയുടെ കാരാടി സംഗണ്ണയാണ് കൊപ്പൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മുൻപ് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കർണാടകയിലെ ചിക്കമംഗളൂരു ലോക്‌സഭാ സീറ്റിൽ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. 1999-ൽ കർണാടകയിലെ ബല്ലാരി മണ്ഡലത്തിൽ നിന്ന് അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിനെതിരെ…

Read More

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഷോൺ മാർഷ്. 23 വർഷം നീണ്ടുനിന്ന ക്രിക്കറ്റ് കരിയറിന് മെൽബൺ റെനഗേഡ്സിന്റെ സിഡ്‌നി തണ്ടേഴ്‌സിനെതിരായ മത്സരത്തോടെ അവസാനമാകുമെന്ന് താരം പറഞ്ഞു. സുഹൃത്തും സഹതാരവുമായ ആരോൺ ഫിഞ്ചും കഴിഞ്ഞ ദിവസം ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ബിഗ് ബാഷ് ലീഗിലും മികച്ച പ്രകടനമാണ് മാർഷ് പുറത്തെടുക്കുന്നത്. ഈ സീസണിൽ 45.25 ശരാശരിയിൽ 181 റൺസാണ് താരം നേടിയത്. റെനഗേഡ്സിന് വേണ്ടി കളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, കഴിഞ്ഞ അഞ്ച് വർഷമായി ടീമിൽ മികച്ച ആളുകളെയാണ് കണ്ടുമുട്ടിയത്. കൂടെയുള്ള സൗഹൃദങ്ങൾ ജീവിതകാലം മുഴുവൻ നിലനിൽക്കും. റെനഗേഡ്‌സ് എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ. തന്റെ യാത്രയിൽ ഒപ്പം നിന്ന ആരാധകരുടെയും താരങ്ങളുടെയും പിന്തുണയ്‌ക്ക് നന്ദി പറയുന്നതായും മാർഷ് വ്യക്തമാക്കി. ബിഗ് ബാഷ് ലീഗിന്റെ 2019-20 സീസണിലാണ് മാർഷ് റെനഗേഡ്‌സിലേക്ക് എത്തിയത്. അതിന് മുമ്പ് പെർത്ത് സ്‌കോർച്ചേഴ്‌സിന്റെ താരമായിരുന്നു മാർഷ്. ഓസ്‌ട്രേലിയയ്‌ക്കായി 38 ടെസ്റ്റുകളിലും(2265 റൺസ്) 73…

Read More