Author: News Desk

ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വിളിക്കാത്തതിനെത്തുടര്‍ന്ന് വീണ്ടും സ്വകാര്യ ബസുകള്‍ പണിമുടക്കുമെന്ന് മുന്നറിയിപ്പുമായി ഉടമകള്‍. 11 മുതല്‍ അനിശ്ചിതകാലം സമരം നടത്തുമെന്നാണ് മുന്നറിയിപ്പ്. ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഇത് ഉന്നയിച്ച് നേരത്തെയും സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് പിന്‍വലിക്കുകയായിരുന്നു. ബസ് ഉടമസ്ഥ സംഘം ഭാരവാഹികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 140 കി.മീ കൂടുതലുള്ള ബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കാതെ സര്‍ക്കാര്‍ സ്വകാര്യ ബസ് ഉടമകളെ പീഡിപ്പിക്കുകയാണെന്ന് ഉടമസ്ഥ സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇന്ധന വില വര്‍ധനവ് പരിഗണിച്ച് മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍. ഇതേ ആവശ്യമുന്നയിച്ച് നവംബര്‍ 22ന് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും…

Read More

ഡല്‍ഹിയില്‍ നടന്ന പൗരത്വ നിയമഭേദഗതി സമരത്തില്‍ ഐഎസ് ഭീകര സംഘടനയുടെ പങ്ക് തെളിഞ്ഞതായി സൂചന .ഡല്‍ഹിയില്‍ അറസ്റ്റിലായ ജഹനാസൈബിനേയും ഭാര്യയേയും ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ചത് നിര്‍ണായക വിവരങ്ങളാണ് .ജഹനാസൈബ് , ഭാര്യ ഹിന ബഷീര്‍ ബീഗം എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സിഎഎ വിരുദ്ധ സമരങ്ങളില്‍ ഇടപെട്ട് കലാപം ഉണ്ടാക്കുകയാണ് ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍ ലക്ഷ്യമിടുന്നത്. ഡല്‍ഹിയില്‍ കലാപത്തിനു തുടക്കമിടുന്നതില്‍ ഐ.എസ് സ്ലീപ്പര്‍ സെല്ലുകളിം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും വലിയ പങ്കു വഹിച്ചതായാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം. കലാപം നടന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് നേരത്തെയും ഐഎസ് ഭീകര സംഘടനയുടെ ഭാഗമായവരെ പിടികൂടിയിട്ടുണ്ട്.ഡല്‍ഹി ജാഫറാബാദില്‍ നിന്ന് 2019 ഏപ്രിലില്‍ മൊഹമ്മദ് ഫായിസ് എന്ന ഐഎസ് ഭീകരന്‍ അറസ്റ്റിലായിരുന്നു. ഇതേ ജാഫറാബാദ് ആയിരുന്നു ഇപ്പോഴത്തെ ഡല്‍ഹി കലാപത്തിന്റെ കേന്ദ്രബിന്ദുവും. ഇന്ത്യയിലെ…

Read More

100 രാജ്യങ്ങളെ വിറപ്പിച്ച് കൊറോണ വൈറസ് വ്യാപനം തുടരുന്നു. വൈറസ് ബാധയെത്തുടര്‍ന്ന് മരണം 3800 ഉം കടന്നു. 1,10,071 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിതീകരിച്ചു. ചൈനയില്‍ തുടങ്ങിയ വൈറസ് ബാധയാണ് ഇന്ന് ലോകരാജ്യങ്ങളെ ഒന്നാകെ കീഴടക്കിയിരിക്കുന്നത്. അതേസമയം ചൈനയില്‍ വൈറസ് ബാധ 40പേര്‍ക്കാണ് കഴിഞ്ഞദിവസം സ്ഥിതീകരിച്ചത്. ശനിയാഴ്ച 44പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയില്‍ 3119 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. എന്നാല്‍ വൈറസ് പ്രഭവ കേന്ദ്രങ്ങളില്‍ വൈറസ് ബാധ കുറയുന്നതായണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയയിലും മരണനിരക്ക് കുറഞ്ഞുതുടങ്ങിയതാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം 133 പേര്‍ കൂടി മരിച്ചതോടെ ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 366 ആയി. 7,000ത്തില്‍ അധികം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനില്‍ ഞായറാഴ്ച 49 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 194 പേരാണ് ഇവിടെ മരിച്ചത്. കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഇറ്റാലിയന്‍ കപ്പലിന് മലേഷ്യയിലും തായ്‌ലന്‍ഡിലും പ്രവേശനം നിഷേധിച്ചു. ജപ്പാനിലെ കോബ നഗരത്തില്‍ ആദ്യമായി…

Read More

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഈ രാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. യു.എ.ഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകളാണ് പ്രധാനമായും നിര്‍ത്തിവെച്ചത്.  കൊറോണയുടെ പശ്ചാത്തലത്തില്‍ യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ലബനാന്‍, സിറിയ, സൌത്ത് കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് സൗദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രക്ക് വിലക്കേര്‍പ്പെടുത്തി. കൊറോണ പശ്ചാത്തലത്തില്‍ യാത്രാ വിലക്കുള്ള ഏഴ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. കൊറോണ സ്ഥിരീകരിച്ച കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലേക്കുള്ള വഴികളെല്ലാം അടച്ചിട്ടുണ്ട്. അതേസമയം സൗദി അറേബ്യയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അറുന്നൂറോളം പേര്‍ നിരീക്ഷണത്തിലുള്ള സൌദിയില്‍ 15 പേര്‍ക്കാണ് ഇതു വരെ കൊറോണ സ്ഥിരീകരിച്ചത്. സൗദി തലസ്ഥാനമായ റിയാദില്‍ ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലി സന്ദര്‍ശിച്ച യുഎസ് പൌരനാണ് റിയാദില്‍ ചികിത്സയിലുള്ളത് ബാക്കി രണ്ട് പേര്‍ ബഹ്‌റൈന്‍ വനിതകളും ഒരാള്‍ നേരത്തെ കൊറോണ ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുമാണ്. അറുന്നൂറോളം പേരാണ് സൌദിയില്‍ കൊറോണ സംശയത്തിന്റെ…

Read More

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്ത സ്ത്രീകള്‍ ഇവര്‍.  വിവിധ മേഖലകളില്‍ നേട്ടം കൊയ്ത വനിതകള്‍ക്കാണ് തന്റെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനുള്ള അവസരം പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരുന്നത്. ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സാധുജന സംരക്ഷണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തന മുദ്ര പതിപ്പിച്ച ഏഴ് വ്യക്തിത്വങ്ങളാണ് മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചത്. ഷീ ഇന്‍സ്പയേഴ്സ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ചായിരുന്നു ട്വീറ്റ്. ചെന്നൈയില്‍ നിന്നുള്ള സ്നേഹ മോഹന്‍ദാസിനായിരുന്നു ആയിരുന്നു പ്രധാനമന്ത്രിയുടെ അക്കൗണ്ട് ആദ്യം ഉപയോഗിക്കാനുള്ള അവസരം ലഭിച്ചത്. ചെന്നൈയില്‍ നിന്നുള്ള പ്രചോദന അഭിഭാഷകയും മോഡലുമായ മാളവിക അയ്യരാണ് പിന്നീട് വന്നത്. 13 -ാം വയസില്‍ രാജസ്ഥാനിലെ ബോംബ് സ്ഫോടനത്തില്‍ 2 കൈകളും നഷ്ടപ്പെട്ട മാളവിക ആത്മധൈര്യം കൈവെടിയാതെ പഠിച്ച് പിഎച്ച്ഡി നേടിയ വ്യക്തിയാണ്. നാരീശക്തി പുരസ്‌ക്കാര ജേതാവ് കൂടിയായ ആരിഫ ജാനാണ് മൂന്നാമതായി പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചത്. കശ്മീരില്‍ നിന്നുള്ള…

Read More

സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പന്ത്രണ്ട് വയസുകാരനു ദാരുണാന്ത്യം. പെരുമ്പറമ്പ് കലിയംകുളം കുട്ടന്റെ മകനും, അരീക്കോട് ജിഎച്ച്എസ്എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമായ സജിമോൻ ആണ് മരിച്ചത്. മുണ്ടമ്പ്ര തെക്കേ പാട്ട് പഞ്ചായത്ത് കുളത്തിൽ ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് ആയിരുന്നു സംഭവം. കുളത്തിൽ മുങ്ങിത്താഴുന്ന കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

Read More

ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തില്‍ എത്തിയ, കൊറോണ വൈറസിന്റെ ലക്ഷണങ്ങളോടെ ആശുപത്രിയിലെ ഐസോലെഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഒരാളെ കാണാതായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച എത്തിയ രോഗിയെ കടുത്ത പനിയും കൊറോണ വൈറസിന്റെ ചില ലക്ഷണങ്ങളുമായി വെൻലോക്ക് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വൈറസ് ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം രാത്രി വൈകി ആശുപത്രി ജീവനക്കാരുമായി തർക്കിക്കുകയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുമെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തുപോവുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ആളെ കണ്ടെത്താൻ ആരോഗ്യ ഉദ്യോഗസ്ഥർ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. തീരദേശ ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ, രോഗിയെ 24 മണിക്കൂർ നിരീക്ഷണത്തിലാക്കുമെന്നും പതിവ് പരിശോധനകൾക്ക് ശേഷം ഡിസ്ചാർജ് ചെയ്യുമെന്നും ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ ഓഫീസർ സിക്കന്ദർ പാഷ വ്യക്തമാക്കിയിരുന്നു. ജില്ലാ ആരോഗ്യ വകുപ്പ് തിങ്കളാഴ്ച മംഗളൂരു പോലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്.

Read More

കൊറോണ പടര്‍ന്ന് ഇറ്റലിയില്‍ നിന്നെത്തിയവര്‍ മതിയായ മുന്‍കരുതല്‍ എടുക്കാഞ്ഞത് കാരണമുണ്ടായ സംഭവ വികാസങ്ങളാണിപ്പോള്‍ ചര്‍ച്ചാവിഷയം. എന്നാല്‍ അതിനിടയില്‍ മലപ്പുറം സ്വദേശി രേഷ്മ ചെയ്ത കാര്യം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.  ഇറ്റലിയില്‍ നിന്നെത്തിയ ഉടനെ തെന്റ യാത്ര സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച് പരിശോധനക്ക് വിധേയയാവുകയും കൊറോണ ലക്ഷണങ്ങളില്ലാതിരുന്നിട്ടും വീട്ടില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് രേഷ്മ. നൗഷാദ് പൊന്മള എന്ന വ്യക്തി സുഹൃത്ത് രേഷ്മയുടെ അനുഭവം പരാമര്‍ശിച്ച് എഴുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഇറ്റലിയില്‍ നിന്നു വന്ന മൂന്നു പേര്‍ ആ വിവരം മറച്ചു വെച്ച് വീട്ടില്‍ പോവുകയും, മറ്റുള്ളവര്‍ക്ക് രോഗം പകരാന്‍ ഇടയവുകയും ചെയ്തല്ലോ. ഇതേ സമയത്താണ് എന്റെ സുഹൃത്തിനെ കുറിച്ച് ഒരു പോസ്റ്റ് ഇടണം എന്ന് തോന്നിയത്. പ്രിയ സുഹൃത്ത് രേഷ്മയും, ഭര്‍ത്താവ് അകുല്‍ പ്രസാദും കഴിഞ്ഞ മാസം 21ന് ഇറ്റലിയില്‍ ആയിരുന്നു. ആ ദിവസങ്ങളിലാണ് ഇറ്റലിയില്‍ കൊറോണ വ്യാപകമാവുകയും ആളുകള്‍ മരിക്കുകയും ചെയ്തത്. അവര്‍ പിന്നീട് അവിടെ നിന്ന് ഡെന്മാര്‍ക്കില്‍…

Read More

ബഹ്റൈൻ കേരളീയ സമാജത്തിന്റെ എഴുപതാം വാർഷിക ആഘോഷത്തോനുബന്ധിച്ച് ബഹ്റൈൻ പ്രതിഭയുമായി സഹകരിച്ച് ഖത്തർ എഞ്ചിനിയറിങ് ലാബോറട്ടറീസ് എം.ഡി ശ്രീ.കെ.ജി. ബാബുരാജ് നിർമ്മിച്ച രണ്ടു വീടുകളുടെ താക്കോൽ ദാനം മാർച്ച് 15 ന് ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും. ആലപ്പുഴ അമ്പലപ്പുഴയിലുള്ള രണ്ട് നിർധനരായവർക്കാണ് ഈ വീടുകൾ ലഭിക്കുന്നത്. എസ്.ഡി.കോളേജിൽ താൽക്കാലിക ജീവനക്കാരിയും അവിടെ തന്നെ അന്തേവാസിയുമായ ആരാലും തുണയില്ലാതെ കഴിഞ്ഞ വിജയകുമാരിക്കാണ് ഒരു വീട് ലഭിക്കുന്നത്. മറ്റൊരു വീടാവട്ടെ വർഷങ്ങളായി ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സ തുടരുന്ന ശ്രീ സുരേഷ് ബാബുവിനാണ്. രണ്ട് പെൺകുട്ടികളും വൃദ്ധരായ മാതാപിതാക്കളുമായി പൊട്ടിപൊളിഞ്ഞ വീട്ടിൽ കഴിയുകയായിരുന്നു സുരേഷ് ബാബു.ഈ രണ്ടു പേർക്കും ജീവിതാവ സ്ഥയിലെ സന്തോഷകരമായ മുഹുർത്തം ആവാൻ പോകുകയാണ്, സ്ഥലം എം.എൽ.എ തന്നെയായ മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്ത് നടപ്പിലാക്കിയ ഈ വീടുകൾ.

Read More

ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മീഡിയ വണ്ണും ഏഷ്യാനെറ്റും 48 മണിക്കൂര്‍ സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. ഇന്ന് രാത്രി 7.30 മുതല്‍ ഞായറാഴ്ച രാത്രി 7.30 വരെയാണ് നടപടി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്ന പരാതിയെ തുടര്‍ന്ന് വാര്‍ത്താവിതരണ മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ സമയങ്ങളില്‍ പ്രസ്തുത ചാനലുകളുടെ ഓണ്‍ലൈന്‍ സൈറ്റും യൂ ട്യൂബ് ചാനലുകളും മാത്രമേ ലഭ്യമാവുകയുള്ളു. ഉത്തരവിന്റെ ഭാഗമായി ഏഷ്യാനെറ്റും മീഡിയാവണ്ണും സംപ്രേക്ഷണം നിര്‍ത്തിവച്ചു. 1994 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്‌സ് നിയമത്തിലെ 6(1), (സി), 6(1) (ഇ) എന്നീ ചട്ടങ്ങള്‍ ഈ വാര്‍ത്താചാനലുകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി വാർത്താ വിതരണ മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. അതിന് അവര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളില്‍ പറഞ്ഞു. മതവിഭാഗങ്ങള്‍ക്കും സമുദായങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമങ്ങളുടെ ദൃശ്യങ്ങള്‍, വാക്കുകള്‍ എന്നിവയുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്ന് 6(1))(സി) ചട്ടത്തില്‍…

Read More