100 രാജ്യങ്ങളെ വിറപ്പിച്ച് കൊറോണ വൈറസ് വ്യാപനം തുടരുന്നു. വൈറസ് ബാധയെത്തുടര്‍ന്ന് മരണം 3800 ഉം കടന്നു. 1,10,071 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിതീകരിച്ചു. ചൈനയില്‍ തുടങ്ങിയ വൈറസ് ബാധയാണ് ഇന്ന് ലോകരാജ്യങ്ങളെ ഒന്നാകെ കീഴടക്കിയിരിക്കുന്നത്.
അതേസമയം ചൈനയില്‍ വൈറസ് ബാധ 40പേര്‍ക്കാണ് കഴിഞ്ഞദിവസം സ്ഥിതീകരിച്ചത്. ശനിയാഴ്ച 44പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയില്‍ 3119 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. എന്നാല്‍ വൈറസ് പ്രഭവ കേന്ദ്രങ്ങളില്‍ വൈറസ് ബാധ കുറയുന്നതായണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയയിലും മരണനിരക്ക് കുറഞ്ഞുതുടങ്ങിയതാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം 133 പേര് കൂടി മരിച്ചതോടെ ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 366 ആയി. 7,000ത്തില്‍ അധികം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനില്‍ ഞായറാഴ്ച 49 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 194 പേരാണ് ഇവിടെ മരിച്ചത്.
കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഇറ്റാലിയന്‍ കപ്പലിന് മലേഷ്യയിലും തായ്ലന്‍ഡിലും പ്രവേശനം നിഷേധിച്ചു. ജപ്പാനിലെ കോബ നഗരത്തില്‍ ആദ്യമായി ഒരാള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഒസാക്കയില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്ത 40 കാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ജമ്മുകശ്മീരിലും കൊറോണ സ്ഥിതീകരിച്ചതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 42 ആയി. അടുത്തിടെ ഇറാനിലേക്ക് യാത്ര ചെയ്ത 63 കാരിക്കാണ് കൊറോണ സ്ഥിതീകരിച്ചത്. അതേസമയം ഇറ്റലിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ മൂന്നുവയസുളള കുട്ടിക്കും രോഗം സ്ഥിതീകരിച്ചു. കേരളത്തില്‍ ആറുപേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.