ബഹ്റൈൻ കേരളീയ സമാജത്തിന്റെ എഴുപതാം വാർഷിക ആഘോഷത്തോനുബന്ധിച്ച് ബഹ്റൈൻ പ്രതിഭയുമായി സഹകരിച്ച് ഖത്തർ എഞ്ചിനിയറിങ് ലാബോറട്ടറീസ് എം.ഡി ശ്രീ.കെ.ജി. ബാബുരാജ് നിർമ്മിച്ച രണ്ടു വീടുകളുടെ താക്കോൽ ദാനം മാർച്ച് 15 ന് ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും. ആലപ്പുഴ അമ്പലപ്പുഴയിലുള്ള രണ്ട് നിർധനരായവർക്കാണ് ഈ വീടുകൾ ലഭിക്കുന്നത്.
എസ്.ഡി.കോളേജിൽ താൽക്കാലിക ജീവനക്കാരിയും അവിടെ തന്നെ അന്തേവാസിയുമായ ആരാലും തുണയില്ലാതെ കഴിഞ്ഞ വിജയകുമാരിക്കാണ് ഒരു വീട് ലഭിക്കുന്നത്. മറ്റൊരു വീടാവട്ടെ വർഷങ്ങളായി ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സ തുടരുന്ന ശ്രീ സുരേഷ് ബാബുവിനാണ്. രണ്ട് പെൺകുട്ടികളും വൃദ്ധരായ മാതാപിതാക്കളുമായി പൊട്ടിപൊളിഞ്ഞ വീട്ടിൽ കഴിയുകയായിരുന്നു സുരേഷ് ബാബു.ഈ രണ്ടു പേർക്കും ജീവിതാവ സ്ഥയിലെ സന്തോഷകരമായ മുഹുർത്തം ആവാൻ പോകുകയാണ്, സ്ഥലം എം.എൽ.എ തന്നെയായ മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്ത് നടപ്പിലാക്കിയ ഈ വീടുകൾ.