Author: News Desk

ഹോളി ദിനത്തില്‍ ആസ്‌ട്രേലിയന്‍ കൊടുമുടിയില്‍ ഇന്ത്യന്‍ പതാക പാറിച്ച് പര്‍വ്വതാരോഹക. മധ്യപ്രദേശ് സ്വദേശിനി ഭാവന ദേഹരിയയാണ് ആസ്‌ട്രേലിയയിലെ ഏറ്റവും കൂടിയ കൊടുമുടിയായ കോസിയുസ്‌കോ കീഴടക്കിയിരിക്കുന്നത്. 2,228 മീറ്ററാണ് കൊടുമുടിയുടെ ഉയരം. കഴിഞ്ഞവര്‍ഷം ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസറ്റും, കിളിമഞ്ചാരോയും ദേഹരിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോസിയുസ്‌കോയും കീഴടക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ദീപാവലി ദിനത്തില്‍ ആയിരുന്നു ദേഹരിയ ആഫ്രിക്കയിലെ കിളിമഞ്ചാരോ കീഴടക്കിയത്. ഈ വര്‍ഷത്തെ തന്റെ ഹോളി ആഘോഷം ആസ്‌ട്രേലിയയില്‍ ആണെന്ന് ദേഹരിയ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയിലെ രണ്ട് പ്രധാനപ്പെട്ട ആഘോഷങ്ങളാണ് ഹോളിയും ദീപാവലിയും. രണ്ട് ഉത്സവങ്ങളും കൊടുമുടികളില്‍ ആഘോഷിക്കാനുള്ള ഭാഗ്യം തനിക്ക് ഉണ്ടായെന്നും ദേഹരിയ പറഞ്ഞു.

Read More

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ പതിനൊന്ന് വയസ്സുകാരന് ഗുരുതര പരിക്ക്. പരിക്കേറ്റ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്നും മതപഠനത്തിന് പോകാനായി തയ്യാറാകുന്നതിനിടെയാണ് കുട്ടിയ്ക്ക് നേരെ ആക്രമണം നടന്നത്. പരിക്കേറ്റ കുട്ടിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി. ആക്രമണ സമയത്ത് കുട്ടിയുടെ മാതാവ് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടിലെ കിടപ്പുമുറിയുടെ വാതില്‍ തുറന്ന് എത്തിയ അക്രമി കയ്യില്‍ ഉണ്ടായിരുന്ന മരത്തിന്റെ വടി ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടി എത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി കുന്നത്തുനാട് പോലീസിനു കൈമാറി. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഇയാള്‍ പ്രദേശത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് വരികയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡില്‍ ഇറങ്ങി ഇയാള്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞതായും, മറ്റൊരു വീട്ടില്‍ അതിക്രമിച്ച്…

Read More

സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മസ്‌ക്കറ്റിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. മാര്‍ച്ച് 11, 13, 24 തിയതികളില്‍ കൊച്ചിയില്‍ നിന്നും മസ്‌ക്കറ്റിലേക്കുള്ള ഒമാന്‍ എയര്‍വേസിന്റെ വിമാനങ്ങളാണ് താത്കാലികമായി റദ്ദാക്കിയത്. ഇത് കൂടാതെ മസ്‌ക്കറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാന സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ആഗോള തലത്തിലും വിമാന സര്‍വ്വീസുകളുടെ റദ്ദാക്കല്‍ തുടരുകയാണ്. അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ് തുടങ്ങിയ കമ്പനികള്‍ ചൈനയിലേക്കുള്ള മുഴുവന്‍ സര്‍വ്വീസുകളും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഇത് കൂടാതെ എയര്‍ ഇന്ത്യ ഷാങ് ഹായി, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരു അറിയിപ്പ് ലഭിക്കുന്നതുവരെ ചൈനയിലേക്കുള്ള സര്‍വ്വീസുകള്‍ ഖത്തര്‍ എയര്‍വേസും , ഒമാന്‍ എയര്‍ലൈന്‍സും റദ്ദാക്കിയിട്ടുണ്ട്.

Read More

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് സൂചന. വൈകുന്നേരം 6 മണിയോടെ അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പ്രാഥമിക അംഗത്വം രാജിവെക്കുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ അദ്ദേഹം നേരത്തെ തന്നെ അറിയിച്ചിരുന്നു. മാര്‍ച്ച് 26ന് നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെ പരിചയ സമ്പന്നനായ നേതാവ് പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിന്ധ്യയെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ജനങ്ങളേയും രാജ്യത്തേയും സേവിക്കുക എന്ന തന്റെ ലക്ഷ്യം തുടരും. പക്ഷേ ഈ പാര്‍ട്ടിയില്‍ നിന്ന് ഇനി അത് നടക്കില്ല എന്ന് തിരിച്ചറിയുന്നു. രാജ്യത്തെ സേവിക്കാന്‍ അവസരം തന്നതില്‍ പാര്‍ട്ടിയിലെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായും രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സിന്ധ്യ സന്ദര്‍ശിച്ചിരുന്നു. മദ്ധ്യപ്രദേശില്‍ സിന്ധ്യക്കൊപ്പമുള്ള 17 എം.എല്‍.എമാര്‍ നിലവില്‍ അജ്ഞാത കേന്ദ്രത്തിലാണ്.

Read More

ജമ്മു കശ്മീരില്‍ പാകിസ്താന്‍ പൗരനെ ഇന്ത്യന്‍ സൈന്യം പിടികൂടി. പാകിസ്താനിലെ നക്കിയാല്‍ കോട്ടില്‍ സ്വദേശി ഫരിയാദ് അലി(20) യെയാണ് പിടികൂടിയത്. ബലക്കോട്ടിന് സമീപത്തെ അതിര്‍ത്തി പ്രദേശത്ത് നിന്നുമാണ് ഇയാളെ പിടികൂടിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ മെന്ദാര്‍ പോലീസിന് കൈമാറി. കഴിഞ്ഞ ദിവസം രാത്രിയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ സൈനികര്‍ ഫരിയാദ് അലിയെ കണ്ടത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പാകിസ്താന്‍ സ്വദേശിയാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ പോലീസിന് കൈമാറിയത്. എങ്ങിനെയാണ് ഇയാള്‍ നിയന്ത്രണ രേഖ കടന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിയന്ത്രണ രേഖ കടക്കന്‍ ഇയാള്‍ക്ക് പാക് സൈന്യത്തിന്റെ സാഹായം ലഭിച്ചതായും കരുതുന്നുണ്ട്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. പിന്നാലെ മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ പിടികൂടിയിരുന്നു. ഇതിന് ശേഷം അതിര്‍ത്തിയില്‍ ഇയാളെ കണ്ടെത്തിയത് സംശയം ഉളവാക്കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം…

Read More

സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സിനിമ തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനം. നാളെ മുതല്‍ ഈ മാസം 31 വരെ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. വിവിധ മലയാള സിനിമ സംഘടനകള്‍ നടത്തിയ യോഗത്തിനു ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായിരിക്കുന്നത്. വലിയ രീതിയിലുള്ള ഒത്തുകൂടലുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നാളെ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സമരം മാറ്റിവെച്ചിരിക്കുന്നത്. ബസ് ഉടമസ്ഥരുടെ 13 സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ഉത്സവങ്ങളും വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളും ഒഴിവാക്കി ചടങ്ങുകള്‍ മാത്രമാക്കി നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ശബരിമലയില്‍ മാസപൂജക്ക് ഭക്തര്‍ എത്തരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്തരെത്തിയാല്‍ തടയില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ അയല്‍ സംസ്ഥാനങ്ങളിലെ മാദ്ധ്യമങ്ങളില്‍ ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കും.

Read More

മനാമ : കൊറോണ വൈറസ് സ്‌ഥിരീകരിച്ച ശേഷം ഇറാനിൽ നിന്നുള്ള ബഹറിൻ പൗരന്മാരുടെ ആദ്യ ബാച്ച് ബഹ്‌റൈനിലെത്തി. സുരക്ഷയും മുൻകരുതൽ നടപടികളും അനുസരിച്ചു ഇറാനിൽ നിന്നുള്ളവരുടെ സുരക്ഷയും രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പു നല്കുന്ന രീതിയിൽ ആരോഗ്യ മന്ത്രാലയം ഏർപ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് പൗരന്മാരെ ഒഴിപ്പിച്ചത്. ഒരു പ്രത്യേക മെഡിക്കൽ സ്റ്റാഫിന്റെ മേൽനോട്ടത്തിലാണ് ലബോറട്ടറി പരിശോധനയ്ക്കു ഇവരെ എത്തിച്ചത്. അവരുടെ ഫലത്തിന്റെ അടിസ്‌ഥാനത്തിൽ ലോകാരോഗ്യ സംഘടനാ അംഗീകരിച്ച നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചാണ് മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നത്. കുടിയൊഴിപ്പിക്കൽ പദ്ധതി പ്രകാരം അവശേഷിക്കുന്ന പൗരന്മാരെ ഷെഡ്യൂൾ അനുസരിച്ചു ഒഴിപ്പിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. എല്ലാ മെഡിക്കൽ ഉദ്യോഗസ്ഥരുടെയും സന്നദ്ധതയും ഇറാനിൽ നിന്ന് എത്തുന്ന എല്ലാ പൗരന്മാർക്കും നൽകുന്ന ചികിത്സയിൽ ഏറ്റവും ഉയർന്ന കാര്യക്ഷമത നൽകാനുള്ള അവരുടെ താൽപ്പര്യവും അധികൃതർ സ്ഥിരീകരിച്ചു. image and video courtesy : Ministry of Health

Read More

മനാമ/ സൗദി: ബഹറിനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സൗദി പൗരന്മാർക്ക് 72 മണിക്കൂർ സമയപരിധി പ്രഖ്യാപിച്ചു. രണ്ടു രാജ്യങ്ങളിലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പ്രഖ്യാപനം. സൗദി അറേബ്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ബഹറിനിലെ സൗദി പൗരന്മാർക്ക് കിംഗ് ഫഹദ് കോസ് വേയിലൂടെ യാത്ര ചെയ്യാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കര ഗതാഗത മാർഗങ്ങൾ ഇല്ലെങ്കിൽ മടങ്ങാൻ താത്പര്യമുള്ളവർക്ക് ബഹറിനിൽ ലഭ്യമായ വിമാനക്കമ്പനികൾ വഴി വിമാനത്തിൽ യാത്ര ചെയ്യാമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്ത 72 മണിക്കൂർ ഈ നടപടി ക്രമങ്ങൾ ബാധകമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അന്വേഷണങ്ങൾക്ക് 17537722 , 00973-33500012 എന്നീ നമ്പറിലേക്കു ബന്ധപ്പെടുക.

Read More

കൊച്ചി:പാലാരിവട്ടം പാലം അഴിമതി കേസില്‍ തന്നെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ പ്രേരിതമെന്ന് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. എറണാകുളം ജില്ലയിലെ ചില സിപിഎം നേതാക്കളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. അതേസമയം അറസ്റ്റിനെ ഭയപ്പെടുന്നില്ലെന്നും കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കില്ലെന്നും, കളമശ്ശേരി സീറ്റാണ് സിപിഎം ലക്ഷ്യവക്കുന്നതെന്നും ഇബ്രാഹിം കുഞ്ഞ് ആരോപിച്ചു. ഇന്നലെ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ തന്റെ വീട്ടില്‍ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി.

Read More

കോവിഡ് 19 ഭീതിയില്‍ നിരവധി രാജ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അന്താരാഷ്ട്രസര്‍വ്വീസുകള്‍ റദ്ദാക്കുന്നതിന്റെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ചൈനയിലേക്കുള്ള പറക്കലുകളാണ് പൂര്‍ണ്ണമായും നിര്‍ത്തിയിരിക്കുന്നത്. ഏപ്രില്‍ 24 വരെ സര്‍വ്വീസ് നിര്‍ത്തുന്നതായാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള സര്‍വ്വീസില്‍ എയര്‍ ഇന്ത്യ ഷാന്‍ഹായിലേക്കും ഹോങ്കോങ്ങി ലേക്കുമുള്ള സര്‍വ്വീസും റദ്ദാക്കി. ബ്രിട്ടീഷ് എയര്‍ലൈന്‍സ് ഏപ്രില്‍ 17 വരെ സര്‍വ്വീസ് നടത്തില്ല. ചൈനയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തലാക്കിയതില്‍ യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍, ഈജിപ്ത്, സിറിയ, ഇറാഖ്, ഇറ്റലി, കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തലാക്കിയതായി സൗദി എയര്‍വെയ്‌സും ചൈനയുടെ വിമാനക്കമ്പനികളും അറിയിച്ചു.

Read More