കോവിഡ് 19 ഭീതിയില്‍ നിരവധി രാജ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അന്താരാഷ്ട്രസര്വ്വീസുകള് റദ്ദാക്കുന്നതിന്റെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ചൈനയിലേക്കുള്ള പറക്കലുകളാണ് പൂര്‍ണ്ണമായും നിര്‍ത്തിയിരിക്കുന്നത്. ഏപ്രില്‍ 24 വരെ സര്‍വ്വീസ് നിര്‍ത്തുന്നതായാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള സര്‍വ്വീസില്‍ എയര്‍ ഇന്ത്യ ഷാന്ഹായിലേക്കും ഹോങ്കോങ്ങി ലേക്കുമുള്ള സര്‍വ്വീസും റദ്ദാക്കി. ബ്രിട്ടീഷ് എയര്‍ലൈന്‍സ് ഏപ്രില്‍ 17 വരെ സര്‍വ്വീസ് നടത്തില്ല. ചൈനയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തലാക്കിയതില്‍ യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ഈജിപ്ത്, സിറിയ, ഇറാഖ്, ഇറ്റലി, കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തലാക്കിയതായി സൗദി എയര്‍വെയ്സും ചൈനയുടെ വിമാനക്കമ്പനികളും അറിയിച്ചു.