മനാമ : കൊറോണ വൈറസ് സ്ഥിരീകരിച്ച ശേഷം ഇറാനിൽ നിന്നുള്ള ബഹറിൻ പൗരന്മാരുടെ ആദ്യ ബാച്ച് ബഹ്റൈനിലെത്തി. സുരക്ഷയും മുൻകരുതൽ നടപടികളും അനുസരിച്ചു ഇറാനിൽ നിന്നുള്ളവരുടെ സുരക്ഷയും രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പു നല്കുന്ന രീതിയിൽ ആരോഗ്യ മന്ത്രാലയം ഏർപ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് പൗരന്മാരെ ഒഴിപ്പിച്ചത്. ഒരു പ്രത്യേക മെഡിക്കൽ സ്റ്റാഫിന്റെ മേൽനോട്ടത്തിലാണ് ലബോറട്ടറി പരിശോധനയ്ക്കു ഇവരെ എത്തിച്ചത്. അവരുടെ ഫലത്തിന്റെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടനാ അംഗീകരിച്ച നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചാണ് മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നത്.
കുടിയൊഴിപ്പിക്കൽ പദ്ധതി പ്രകാരം അവശേഷിക്കുന്ന പൗരന്മാരെ ഷെഡ്യൂൾ അനുസരിച്ചു ഒഴിപ്പിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. എല്ലാ മെഡിക്കൽ ഉദ്യോഗസ്ഥരുടെയും സന്നദ്ധതയും ഇറാനിൽ നിന്ന് എത്തുന്ന എല്ലാ പൗരന്മാർക്കും നൽകുന്ന ചികിത്സയിൽ ഏറ്റവും ഉയർന്ന കാര്യക്ഷമത നൽകാനുള്ള അവരുടെ താൽപ്പര്യവും അധികൃതർ സ്ഥിരീകരിച്ചു.
image and video courtesy : Ministry of Health