Author: News Desk

ഡോക്ടര്‍മാര്‍ക്കും ഗവേഷകര്‍ക്കും വെല്ലുവിളിയായി നജാത ശിശുവിന് രോഗബാധ. വൈറസ് രോഗബാധ ഗര്‍ഭാവസ്ഥയില്‍ നിന്നും തന്നെ ശിശുവിന് ലഭിച്ചു. ലണ്ടനിലാണ് സംഭവം . ലണ്ടനിലെ വടക്ക്-പടിഞ്ഞാറന്‍ മേഖലയിലെ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നുവെന്ന് മിഡില്‍സെക്സ് സര്‍വ്വകലാശാലാ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗര്‍ഭിണിയായിരിക്കെ കടുത്ത ന്യൂമോണിയാ ബാധമൂലമാണ് യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിടയായത്. പ്രസവത്തിന് മുമ്പ് യുവതിക്കും പ്രസവശേഷം കുട്ടിക്കും കോവിഡ്-19 സ്ഥിരീകരിച്ചു. അമ്മയേയും കുഞ്ഞിനേയും പ്രത്യേകം പരിചരണവിഭാഗങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.ഫെബ്രുവരി ആദ്യവാരത്തില്‍ ചൈനയിലും ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ലണ്ടനില്‍ 136 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.

Read More

കോവിഡ്-19 ബാധ വ്യാപാരമേഖലക്കൊപ്പം രാഷ്ട്രീയരംഗത്തേയും ബാധിക്കുന്നു. പ്രാദേശിക തെരഞ്ഞെടുപ്പുകളെയാണ് കോവിഡ്-19 ബാധിച്ചിരിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളും ഒരു വര്‍ഷത്തേക്കാണ് മാറ്റിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുകളും മേയര്‍മാരെ തെരഞ്ഞെടുക്കുന്നതുമടക്കമാണ് ഒരു വര്‍ഷത്തേക്ക് നീട്ടിയിരിക്കുന്നത്. വരുന്ന മെയ് മാസത്തിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. നിലവില്‍ തെരഞ്ഞെടുപ്പ് പ്രക്രീയകള്‍ നിര്‍ത്തിവച്ചതിനെ എല്ലാ സ്ഥാനാര്‍ത്ഥികളും പിന്തുണച്ചിരിക്കുകയാണ്. കോവിഡ്-19 ബാധയെ പ്രതിരോധിക്കാന്‍ എല്ലാ വിദ്യാലയങ്ങളും അടക്കാനും ജനക്കൂട്ടം പങ്കെടുക്കുന്ന പരിപാടികള്‍ റദ്ദാക്കാനും ജനപ്രതിനിധികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നിലവില്‍ 798 പേര്‍ക്ക് കോവിഡ്-19 പിടിപെട്ടിരിക്കുകയാണ്.

Read More

സംസ്ഥാനത്ത് നിലവില്‍ മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കടകള്‍ അടക്കാന്‍ നിര്‍ദ്ദേശമില്ലാത്തതിനാല്‍ മദ്യശാലകളും അടച്ചിടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ ഭീതിയിലും സംസ്ഥാന സര്‍ക്കാരിന് വര്‍ദ്ധനവാണ് മുഖ്യം എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. സ്‌കൂളുകളും തിയേറ്ററുകളും അടച്ചിടുമ്പോഴും ബാറുകളും, ബിവറേജസ് ഔട്ട്‌ലെറ്റുകളും സര്‍ക്കാര്‍ തുറന്നിടുകയാണ്. നൂറു കണക്കിന് ആളുകള്‍ കൂട്ടമായെത്തുന്ന ബിവറേജും, ബാറും കൊറോണ കാലത്തും തുറന്നിരിക്കുമ്പോള്‍ രോഗവ്യാപനത്തിന്റെ ഭീതിയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ജനങ്ങള്‍ ഒത്തുകൂടുന്ന പൊതുപരിപാടികളെല്ലാം മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരും,ആരോഗ്യ വിഭാഗവും കര്‍ശനമായി നിര്‍ദ്ദേശിക്കുമ്പോഴാണ് സംസ്ഥാനത്തെ മുഴുവന്‍ ബിവറേജസ് ഔട്ട് ലെറ്റുകളും തുറന്നിരിക്കുന്നത്. ഒപ്പം യാതൊരു മുന്‍കരുതലുകളുമില്ലാതെ ബാറുകളും തുറന്നിരിക്കുന്നു. കൊറോണ രോഗം സ്ഥിരീകരിച്ച പത്തനംതിട്ട റാന്നിയിലെ ഒരു ബിവറേജസ് ഔട്ട് ലെറ്റ് മാത്രമാണ് ബിവറേജസ് കോര്‍പറേഷന്‍ അടച്ചിട്ടിരുക്കുന്നത്.

Read More

ബംബ്രാണ വില്ലേജ് ഓഫീസില്‍ കയറി വനിത വില്ലേജ് ഓഫീസര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും ജില്ലാ കലക്ടറെ വെല്ലുവിളിക്കുകയും ചെയ്ത സംഭവത്തില്‍ ഉളുവാര്‍ സ്വദേശിക്കെതിരെ കേസ്. ഓണന്ത ലത്തീഫ് എന്നയാള്‍ക്കെതിരെ കുമ്പള പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണമാരംഭിച്ചു. വധ ഭീഷണിമുഴക്കിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മണല്‍ക്കടത്തു സംഘത്തലവനായ ലത്തീഫിനെതിരെ കേസെടുത്തത്. ബംബ്രാണ വില്ലേജ് ഓഫീസര്‍ കീര്‍ത്തനയെയാണ് കഴിഞ്ഞ ദിവസം ഓഫിസിലെത്തിയ ലത്തീഫ് ഭീഷണിപ്പെടുത്തിയത്. മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപ അടയ്ക്കാത്തതിനെതിരായി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം വില്ലേജ് ഓഫിസര്‍ റവന്യൂ റിക്കവറി നോട്ടീസ് ലത്തീഫിന്റെ വീട്ടില്‍ പതിച്ചിരുന്നു. ഇതറിഞ്ഞ് പ്രകോപിതനായ യുവാവ് ഓഫീസിലെത്തി കീര്‍ത്തനയ്ക്കെതിരെ വധഭീഷണി മുഴക്കി. താന്‍ കൊലപാതക കേസിലെ പ്രതിയാണെന്നു പറഞ്ഞുകൊണ്ടായിരുന്നു ഭീഷണി. തനിക്ക് ആരെയും പേടിയില്ലെന്നു പറഞ്ഞ് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിനെ വെല്ലുവിളിക്കുകയും ചെയ്തു. നേരത്തെ കലക്ടറുടെ ഉത്തരവ് കൈമാറാന്‍ എത്തിയപ്പോഴും വനിത വില്ലേജ് ഓഫീസറെ ഇയാള്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതക കേസടക്കം…

Read More

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആളുകള്‍ അത്യാവശ്യ കാര്യമാണെങ്കില്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇറ്റലിയില്‍ നിന്നും വര്‍ക്കലയിലെത്തിയ ആള്‍ നിരവധി സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയതായി സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച വിദേശി ഓരോ വര്‍ഷവും വര്‍ക്കലയില്‍ എത്തുന്നയാളാണ്. ഇയാള്‍ അവിടെയുള്ള പല കടകളിലും പോയിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാതെ ഓട്ടോയില്‍ സഞ്ചരിച്ചത് വലിയ വീഴ്ചയാണ്. പത്താം തീയതിയാണ് ഇയാള്‍ക്ക് രോഗ ലക്ഷണം കണ്ടത്. ഇയാള്‍ക്ക് വര്‍ക്കലയിലെ കടകളുമായി നല്ല അടുപ്പമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വീടുകളില്‍ നിരീഷണത്തിലുള്ളവര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നില്ലെന്നും കലക്ടര്‍ പറഞ്ഞു. കൂടുതല്‍ സ്ഥാപനങ്ങള്‍, മാളുകള്‍ എന്നിവ നിരീക്ഷിച്ച് വരികയാണ്. ബീച്ചുകള്‍, പാര്‍ലറുകള്‍ , ജിംനേഷ്യം എന്നിവ അടച്ചിടും. വര്‍ക്കലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സ്ഥിതി നിയന്ത്രിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Read More

ലോക മാരത്തണുകളില്‍ പ്രസിദ്ധമായ ലണ്ടന്‍ മാരത്തണ്‍ കോവിഡ്-19 നെ തുടര്‍ന്ന് മാറ്റിവച്ചു. വരുന്ന ഏപ്രില്‍ മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മാരത്തണാണ് ഒക്ടോബറിലേക്ക് മാറ്റുന്നതായി അധികൃതര്‍ അറിയിച്ചത്. ‘ അടുത്തമാസം നടക്കേണ്ടിയിരുന്ന മാരത്തണ്‍ ലോകം മുഴുവന്‍ വ്യാപിച്ച കോവിഡ്-19 മൂലം അനിശ്ചിതത്വത്തിലാണ്. നിരവധി കായികതാരങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ട കായിക ഇനത്തിന് നിലവിലെ അന്തരീക്ഷം അനുകൂലമല്ല. മാരത്തണിന്റെ 39 വര്‍ഷത്തെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ മാറ്റിവക്കേണ്ടിവന്നത്.’ മുഖ്യ സംഘാടകനായ ഹ്യൂഗ് ബ്രാഷര്‍ അറിയിച്ചു. ‘ ലോകം ഭീതിയിലാണ്. പൊതു ആരോഗ്യത്തിന് എല്ലാവരും മുന്‍ഗണന കൊടുക്കണം. ഏറെ നാളത്തെ പരിശീലനം നടത്തി തയ്യാറെടുത്ത കായിക താരങ്ങളെ വിവരം അറിയിക്കുന്നതില്‍ വിഷമമുണ്ട്. പലരും നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിക്കാനായിട്ടാണ് ഇത്തരം കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നത്. ഒപ്പം ലക്ഷ ക്കണക്കിനാളുകളാണ് ദൃശ്യമാദ്ധ്യമങ്ങളിലൂടെ മാരത്തണ്‍ കാണാറുള്ളത്. എല്ലാവരും സ്ഥിതിഗതികളെക്കുറിച്ച് നല്ല ബോധവാന്മാരാണെന്ന് മനസ്സിലാക്കുന്നു.’ ഹ്യൂഗ് പറഞ്ഞു. 40-ാം മത് ലണ്ടന്‍ മാരത്തണില്‍ അരലക്ഷം പേര്‍ പങ്കുചേരുമെന്നാണ് കരുതുന്നത്.…

Read More

ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ ആളുകളിലേക്ക്. ബുര്‍ഖ ധരിച്ച് രത്തന്‍ ലാലിനെ ആക്രമിച്ച ആറ് സ്ത്രീകളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 24ന് ഗോകുല്‍പുരിയില്‍ വെച്ചാണ് രത്തന്‍ ലാലിനെ സിഎഎ വിരുദ്ധ കലാപകാരികള്‍ കൊലപ്പെടുത്തിയത്. കലാപകാരികള്‍ക്കൊപ്പം നിരവധി സ്ത്രീകളുമുണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. പ്രദേശത്തുള്ള നിരവധി സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആറ് സ്ത്രീകളെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവരെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് നടപടികളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഡല്‍ഹി പോലീസ്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ കൂടുതല്‍ ആളുകളെക്കുറിച്ച് വിവരം ലഭിക്കുമെന്ന നിഗമനത്തിലാണ് പോലീസ്. വീഡിയോ ദൃശ്യങ്ങളില്‍ ബുര്‍ഖ ധരിച്ച 70 മുതല്‍ 80 വരെ സ്ത്രീകള്‍ ഉണ്ടെന്ന് വ്യക്തമായിരുന്നു. ഇവര്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്റേയും പോലീസിനു നേരെ കല്ലെറിയുന്നതിന്റേയും ദൃശ്യങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.

Read More

കോവിഡ്-19 ബാധയില്‍ വൃദ്ധ ദമ്പതികള്‍ക്ക് അന്ത്യം. ഇറ്റലിയിലെ ആല്‍ബിനോ നഗരത്തിലെ ദമ്പതികള്‍ക്കാണ് കോവിഡ്-19 ബാധ രൂക്ഷമായത്. 86 വയസ്സുള്ള ലൂയിജി കരാരയും ഭാര്യ 82 വയസ്സുള്ള സെവേരാ ബലേറ്റിയുമാണ് ഒരേ ദിവസം മരണത്തിന് കീഴടങ്ങിയത്. 60 വര്‍ഷം നീണ്ട വിജയകരമായ ദാമ്പത്യം ഇരുവരുടേയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ അത്ഭുതമായിരുന്നു. കോവിഡ്-19 ബാധയെ തുടര്‍ന്ന് നല്ല പനിയുണ്ടായിരുന്ന ഇരുവരും 8 ദിവസത്തോളം വീട്ടില്‍ത്തന്നെയായിരുന്നു. തുടര്‍ന്നാണ് ആരോഗ്യം മോശമായതിനാല്‍ ബെര്‍ഗാമോ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മകന്‍ ലൂക്കാ പറഞ്ഞു. ഇറ്റലിയിലെ ആശുപത്രികളിലെ സംവിധാനം തീര്‍ത്തും പരിതാപകരമാണെന്നും കോവിഡിനെ എങ്ങനെ ചികിത്സിക്കണമെന്നും അവര്‍ക്കറിയില്ല. ഏറ്റവും കുറഞ്ഞത് വരുന്ന രോഗികളെ എങ്ങനെ സ്വസ്ഥമാക്കി കിടത്താം എന്നതിലും അലംഭാവമാണെന്ന് കുറ്റപ്പെടുത്തി.

Read More

കോവിഡ് 19 ലോകത്ത് ഭീതി വിതയ്ക്കുന്ന സാഹചര്യത്തിൽ എവറസ്റ്റ് പര്യവേക്ഷണം നടത്തുന്നതിനുള്ള അനുമതി കൊടുക്കുന്നത് നേപ്പാള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പര്യവേക്ഷണത്തിനായി സമര്‍പ്പിച്ച അപേക്ഷകള്‍ക്ക് നേപ്പാള്‍ അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു. സര്‍ക്കാറിന്‍റെ തുടര്‍ തീരുമാനം അറിഞ്ഞ ശേഷം ഭാവി പരിപാടികള്‍ തയാറാക്കുമെന്ന് ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു. എന്നാൽ, നിബന്ധനകള്‍ക്ക് വിധേയമായി എവറസ്റ്റ് പര്യവേക്ഷണത്തിന് അനുമതി നല്‍കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എവറസ്റ്റ് പര്യവേക്ഷകര്‍ 14 ദിവസത്തെ യാത്രാവിവരങ്ങളും വൈദ്യപരിശോധനാ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്നായിരുന്നു നിബന്ധന. നേപ്പാളിലൂടെയും ടിബറ്റിലൂടെടെയും എവറസ്റ്റ് കൊടുമുടി കയറാം. ഇതില്‍ വടക്കന്‍ മേഖല വഴിയുള്ള പര്‍വ്വതാരോഹണത്തിന് ചൈന നേരത്തെ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു.

Read More

ചേര്‍ത്തലയില്‍ നിന്നു കാണാതായ പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിയെ കട്ടപ്പനയ്ക്കു സമീപം കാല്‍വരിമൗണ്ടില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ്‌ ആലപ്പുഴ പട്ടണക്കാട പൊലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും 15കാരിയെ കാണാതായത്‌. വൈകിട്ട്‌ എട്ടു മണിയോടെ കാല്‍വരിമൗണ്ടില്‍ ബസ്സില്‍ വന്നിറങ്ങുകയായിരുന്നു. തുടര്‍ന്ന്‌ ഓട്ടോ വിളിച്ചു. കാല്‍വരി മൗണ്ട്‌ കട്ടിങ്ങില്‍ സ്വന്തക്കാരുടെ വീടുണ്ടന്നും അവിടേക്ക്‌ പോകാന്‍ ആണെന്നും ഓട്ടോ ഡ്രൈവറോട്‌ കുട്ടി പറഞ്ഞു. സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവര്‍ തങ്കമണി പൊലീസ്‌ സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പട്ടണക്കാട സ്വകാര്യ ഐസിഎസ്സി സ്കൂള്‍ വിദ്യാര്‍ഥിയാണ്‌. ഒന്‍പതാം ക്ലാസ്‌ വരെ നല്ല മാര്‍ക്ക്‌ വാങ്ങിയിരുന്നു കുട്ടി 10-ാം ക്ലാസില്‍ അവസാന നാളുകളില്‍ മാര്‍ക്ക്‌ കുറവായിരുന്നു. അടുത്ത വര്‍ഷവും 10-ആം ക്ലാസില്‍ തന്നെ ഇരുത്താന്‍ രക്ഷകര്‍ത്താക്കള്‍ തീരുമാനിച്ചത്‌ കുട്ടിക്ക്‌ വിഷമം ഉണ്ടാക്കിയതായി സഹപാഠികള്‍ മോഴി നല്‍കിയതായാണ്‌ പൊലീസ്‌ പറഞ്ഞത്‌. രാവിലെ പൊന്നും വെളി ബസ്‌ സ്റ്റോപ്പില്‍ നിന്ന്‌ ചേര്‍ത്തലയിലേക്കുള്ള ബസില്‍ കയറി പോകുന്നതായി സമീപത്തെ കടയില്‍ നിന്നുള്ള സിസിടിവി ദൃശങ്ങളില്‍ നിന്ന്‌…

Read More