കോവിഡ്-19 ബാധ വ്യാപാരമേഖലക്കൊപ്പം രാഷ്ട്രീയരംഗത്തേയും ബാധിക്കുന്നു. പ്രാദേശിക തെരഞ്ഞെടുപ്പുകളെയാണ് കോവിഡ്-19 ബാധിച്ചിരിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളും ഒരു വര്‍ഷത്തേക്കാണ് മാറ്റിയിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പുകളും മേയര്‍മാരെ തെരഞ്ഞെടുക്കുന്നതുമടക്കമാണ് ഒരു വര്‍ഷത്തേക്ക് നീട്ടിയിരിക്കുന്നത്. വരുന്ന മെയ് മാസത്തിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
നിലവില്‍ തെരഞ്ഞെടുപ്പ് പ്രക്രീയകള്‍ നിര്‍ത്തിവച്ചതിനെ എല്ലാ സ്ഥാനാര്‍ത്ഥികളും പിന്തുണച്ചിരിക്കുകയാണ്. കോവിഡ്-19 ബാധയെ പ്രതിരോധിക്കാന്‍ എല്ലാ വിദ്യാലയങ്ങളും അടക്കാനും ജനക്കൂട്ടം പങ്കെടുക്കുന്ന പരിപാടികള്‍ റദ്ദാക്കാനും ജനപ്രതിനിധികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നിലവില്‍ 798 പേര്‍ക്ക് കോവിഡ്-19 പിടിപെട്ടിരിക്കുകയാണ്.