തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. ഇതോടെ വീരേന്ദ്രകുമാറിന്റെ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റില്‍ തെരഞ്ഞെടുപ്പ് ഉറപ്പായി. ലാല്‍വര്‍ഗീസ് കല്‍പ്പകവാടി ആണ് യുഡിഫിന്റെ സ്ഥാനാര്‍ഥിയാകുക. ജയസാധ്യത കുറവാണെങ്കിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ ഈസി വാക്കോവര്‍ ഉണ്ടാകുമെന്നും അത് രാഷ്ട്രീയ തിരിച്ചടിക്ക് കാരണമായേക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. ഇതേതുടര്‍ന്നാണ് സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയത്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ലാല്‍വര്‍ഗീസ് കല്‍പ്പകവാടി. ആഗസ്റ്റ് 24നാണ് തെരഞ്ഞെടുപ്പ്. അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ശ്രേയാംസ് കുമാറാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
റിപ്പോർട്ട് – കൃഷ്ണ പ്രസാദ്