Author: News Desk

മനാമ : ഹഥ്റാസിലെ പെൺകുട്ടിയെ ക്രൂരമായ  കൊലപാതകത്തിനും കുടുംബത്തിനു നേരിടേണ്ടി വന്ന നീതിനിഷേഷത്തിനുമെതിരെ  പെൺ സുരക്ഷക്കായ് പെൺ പ്രതിഷേധങ്ങൾ എന്ന പേരിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു.  നാളെ (തിങ്കൾ ) വൈകീട്ട് 7.30 നടക്കുന്ന പരിപാടി സാമൂഹ്യ പ്രവർത്തക ഇ സി ആയിഷ ഉത്ഘാടനം ചെയ്യും. പരിപാടിയിൽ ബഹ്റൈനിലെ സാമൂഹീക സാംസ്ക്കാരീക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന്  വനിതാവിഭാഗം സെക്രട്ടറി സക്കീന അബ്ബാസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 34114971 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക

Read More

മനാമ : കേന്ദ്ര സർക്കാരിന്റെ മാറുന്ന വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സൂമിൽ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന കാവിവൽകരണത്തിൻ്റെ ഭാഗം തന്നെയാണ് പുതിയ വിദ്യാഭ്യാസനയവുമെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ചുകൊണ്ട് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനും പ്രഭാഷകനുമായ ഡോ.ആർ. യൂസുഫ് വിശദീകരിച്ചു. ജയഫർ മൈദാനി, കമാൽ മുഹ് യുദ്ദീൻ, ചെമ്പൻ ജലാൽ, ഫസ് ലുറഹ്മാൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരും സംഘടനാ പ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ പ്രസിഡൻ്റ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം സുബൈർ സ്വാഗതവും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇ . കെ. സലീം നന്ദിയും പറഞ്ഞു. എ എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.

Read More

മനാമ: ബഹറിനിൽ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ രക്തദാന ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. നവംബർ 6 വെള്ളിയാഴ്ച കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 7.30 മണി മുതൽ 1 മണിവരെയാണ് ക്യാമ്പ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 39691451 , 39889086 , 36539986 , 37354730 , 39985396 , 39793188 എന്നീ നമ്പറുമായി ബന്ധപ്പെടുക.

Read More

മനാമ: അമേരിക്കൻ പൗരന്മാർക്ക് ഇലക്ട്രോണിക് മൾട്ടിപ്പിൾ എൻട്രി വിസ ഏർപ്പെടുത്തിയതായി നാഷണൽ, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് അറിയിച്ചു. വിസ നൽകിയ തീയതി മുതൽ പത്തുവർഷത്തേക്കാണ് വിസയ്ക്ക് സാധുതയുള്ളത്. ഓരോ തവണയും 90 ദിവസത്തിൽ കൂടാത്ത കാലയളവിൽ ഉടമയെ രാജ്യത്ത് തുടരാൻ അനുവദിക്കുന്നു. www.evisa.gov.bh എന്ന വെബ്‌സൈറ്റ് വഴി അമേരിക്കൻ പൗരന്മാർക്ക് മാത്രമായി വിസയ്ക്ക് അപേക്ഷിക്കാൻ കഴിയും. 60 ബഹ്‌റൈൻ ദിനാറാണ് ഇതിന്റെ നിരക്ക്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത സൗഹൃദത്തെ അടിസ്ഥാനമാക്കി അമേരിക്കൻ പൗരന്മാർക്ക് സൗകര്യങ്ങൾ ഒരുക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായി കോർഡിനേറ്റിംഗ് കമ്മിറ്റി പുറപ്പെടുവിച്ച തീരുമാനത്തിന് അനുസൃതമായാണ് ഈ മൾട്ടിപ്പിൾ വിസ സൗകര്യം ഒരുക്കിയിരിക്കുന്നത്. രാജ്യത്തിലെ ടൂറിസത്തെയും സാമ്പത്തിക മുന്നേറ്റത്തെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നിർദേശങ്ങൾക്കനുസൃതമായാണ് പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കിയിരിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് സേവനങ്ങളും നേട്ടങ്ങളും വികസിപ്പിക്കുന്നതിൽ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് മുന്നോട്ട് പോവുകയാണെന്ന് നാഷണൽ, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ്…

Read More

മുംബൈ: ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് തീരുമാനം. ആകെയുള്ള 243 സീറ്റുകളിൽ 150ലും സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ശരദ് പവാർ വ്യക്തമാക്കി. ആദ്യഘട്ട തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന 71 സീറ്റുകളിൽ 32ലും എൻ.സി.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത ഘട്ടത്തിലേക്കുള്ള സീറ്റുകളിലെ സ്ഥാനാർത്ഥികളെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് പാർട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി നേതാവ് പ്രഫുൽപട്ടേൽ അറിയിച്ചു. മഹാസഖ്യവുമായി പ്രധാനപ്പെട്ട നിയമസഭാമണ്ഡലങ്ങളിലെ സീറ്റ് ചർച്ച പരാജയപ്പെടുകയായിരുന്നു. സുപ്രധാന മണ്ഡലങ്ങളായ 12 എണ്ണത്തിൽ കുറഞ്ഞത് നാലു സീറ്റുകളെങ്കിലും വേണമെന്ന ശരദ് പവാറിന്റെ ആവശ്യം തള്ളിയതാണ് എല്ലായിടത്തും സ്വന്തം സ്ഥാനാർത്ഥികളെ നിർത്താൻ കാരണം.

Read More

അബുദാബി: ആവേശകരമായ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 2 റണ്‍സ് ജയം. 165 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19-ാം ഓവറാണ് മത്സരം കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കിയത്. പതിവുപോലെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാര്‍ കത്തിക്കയറിയെങ്കിലും പഞ്ചാബിന് ജയിക്കാന്‍ അത് മതിയായിരുന്നില്ല. നായകന്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും അര്‍ദ്ധ സെഞ്ച്വറി കുറിച്ചു. ഒന്നാം വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു ശേഷമാണ് സഖ്യം പിരിഞ്ഞത്. മായങ്ക് 39 പന്തില്‍ 6 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ 56 റണ്‍സെടുത്തു. 58 പന്തുകള്‍ നേരിട്ട രാഹുല്‍ റണ്‍സ് 77 റണ്‍സ് നേടി പുറത്തായതോടെ കൊല്‍ക്കത്ത പിടിമുറുക്കി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ 14 റണ്‍സ് വേണമായിരുന്നു. അപകടകാരിയായ ഗ്ലെന്‍ മാക്‌സ്‌വെല്‍ ക്രീസിലുണ്ടായിട്ടും പഞ്ചാബിനെ ഭാഗ്യം തുണച്ചില്ല.…

Read More

കൊവിഡ് വ്യാപനം രൂക്ഷമായതോടെ തന്റെ അഭിനയം ഒക്കെ നിര്‍ത്തിവെച്ച് നഴ്‌സിന്റെ കുപ്പായത്തിലേക്ക് വീണ്ടും എത്തുകയായിരുന്നു നടി ശിഖ മല്‍ഹോത്ര. കഴിഞ്ഞ ആറ് മാസമായി നടി കൊവിഡ് രോഗികളെ പരിചരിച്ച് വരികെയാണ്. ഇതിനിടെ തനിക്കും രോഗം പിടിപെട്ടു എന്ന വാര്‍ത്ത തന്റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ശിഖ. “തന്റെ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണെന്നും ആശുപത്രിയില്‍ നിന്നുമുളള ചിത്രം പങ്ക് വെക്കുന്നത് ഈ രോഗത്തെ ഗൗരവമായി തന്നെ കാണണം എന്ന് അഭ്യര്‍ത്ഥിക്കാനുമാണ് എന്ന് നടി പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പരമാവധി വീട്ടില്‍ തന്നെ ഇരിക്കാന്‍ ശ്രമിക്കണം. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും എന്റെയൊപ്പം ഉണ്ട്. കൊറൊണയെ തോല്‍പിച്ച് ഉടന്‍ തന്നെ തിരിച്ചുവരും. ഇതുവരെ വാക്‌സിന്‍ ഒന്നും കണ്ടുപിടിച്ചിട്ടില്ല, വാക്‌സിന്‍ കണ്ടുപിടിക്കും വരെ സുരക്ഷ മുന്‍കരുതലുകളില്‍ വീഴ്ച്ചകള്‍ ഒന്നും വരുത്തരുത്. മാസ്‌ക് ധരിക്കാന്‍ മറക്കരുത്, കൈകള്‍ ഇടക്കിടെ വൃത്തിയായി കഴുകണം. എല്ലാവരുടെയും പ്രര്‍ഥനയ്ക്കും സ്‌നേഹത്തിനും നന്ദി”. ഒരു നഴ്‌സ് എന്ന നിലയിലും…

Read More

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഭക്ഷണം ലഭിക്കാൻ വൈകിയെന്നാരോപിച്ച് കൊവിഡ് രോഗികൾ പ്രതിഷേധിച്ചു. രോഗികൾ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി പ്രതിഷേധിക്കാൻ ശ്രമം നടത്തി. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വൈകിയെന്നായിരുന്നു പരാതി. പിന്നാലെ ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി ആശുപത്രിയിലെത്തി. നാല് മണിയോടെ രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്തു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഭക്ഷണ വിതരണം ചെയ്യാൻ കരാറെടുത്ത കുടുബശ്രീക്ക് ആദ്യ ദിവസമുണ്ടായ ആശയകുഴപ്പമാണ് വിതരണം വൈകാൻ കാരണമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അൽപം വൈകിയെങ്കിലും ഭക്ഷണം വിതരണം ചെയ്യാൻ സാധിച്ചുവെന്നും അധികൃതർ. 260നടുത്ത് ആളുകളാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മെഡിക്കൽ കോളജ് കഴിഞ്ഞാൽ കോഴിക്കോട്ടെ പ്രധാന കൊവിഡ് ചികിത്സാകേന്ദ്രമാണ് ബീച്ച് ആശുപത്രി.

Read More

നോക്‌സ് വില്ല: അമ്മൂമ്മയോടുള്ള അതിരറ്റ സ്‌നേഹം കൊച്ചുമകനെ അമ്മൂമ്മയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതിനായി കല്ലറ പൊളിച്ച ടെന്നസിയില്‍ നിന്നുള്ള 34 വയസുകാരന്‍ ഡാനി ഫ്രെയ്ഡറെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മൂമ്മയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുവാനുള്ള ശ്രമത്തിനിടെ സെമിത്തേരിക്ക് നാശനഷ്ടം വരുത്തിയതിനാണ് കേസ്. അമ്മൂമ്മയെ അടക്കം ചെയ്തിരുന്നത് ഹക്കിള്‍ബറി സ്പ്രിംഗ്‌സ് സെമിത്തേരിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. തന്റെ അമ്മൂമ്മയെ ജീവനോടെ കാണണമെന്ന ആഗ്രഹമാണ് ഇതിനൊക്കെ തന്നെ പ്രേരിപ്പിച്ചതെന്ന് ഡാനി പറഞ്ഞു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക

Read More

കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കോഫെപോസെ ചുമത്തി. സ്വപ്ന, സന്ദീപ് എന്നിവർക്കെതിരെയാണ് കോഫെപോസെ ചുമത്തിയത്. ഇതിന് ആഭ്യന്ത്ര സെക്രട്ടറി അനുമതി നൽകി. വാറണ്ട് നടപ്പാക്കുന്നതിനായി കസ്റ്റംസ് സംഘം സ്വപ്നയെ പാർപ്പിച്ചിരിക്കുന്ന കാക്കനാട് ജയിലിൽ എത്തും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കൊഫേപോസ ചുമത്തിയതിനാൽ പ്രതികൾക്ക് ഒരു വർഷം വരെ ജാമ്യം ലഭിക്കാതിരിക്കാം. സ്ഥിരം സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ചുമത്തുന്ന വകുപ്പാണ് കോഫെപോസ. കൊഫേപോസെ ചുമത്തിയതിനെതിരെ പ്രതികൾക്ക് കോടതിയെ സമീപിക്കാം.

Read More