Author: News Desk

തിരുവനന്തപുരം: പാലിയേറ്റീവ് കെയറിൽ രജിസ്റ്റർ ചെയ്യപ്പെട്ട കിടപ്പുരോഗികളുടെ കോവിഡ് പരിശോധന വീട്ടിലെത്തി നടത്തുന്ന സാന്ത്വനസ്പർശം പദ്ധതിക്കു ജില്ലയിൽ തുടക്കമായി. പാലിയേറ്റിവ് കെയർ ദിനത്തിൽ ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പദ്ധതി ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രതിരോധ ശേഷിക്കുറവും മറ്റ് അനുബന്ധ രോഗങ്ങളുമുളള പാലിയേറ്റീവ് രോഗികൾ ഏറെ ജാഗ്രത പുലർത്തണമെന്ന് വിഡിയോ കോൺഫറൻസിലൂടെ നടന്ന ഉദ്ഘാടന ചടങ്ങിൽ കളക്ടർ പറഞ്ഞു. വീടുകളിലെത്തി പരിശോധിക്കുന്നതോടെ രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനുള്ള പ്രയാസം ലഘുകരിക്കാം. സാധിക്കും. ജീവന്റെ വിലയുള്ള പരിചരണം ഉറപ്പ് വരുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും കളക്ടർ പറഞ്ഞു. ജില്ലയിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും കോവിഡ് പശ്ചാത്തലത്തിൽ കിടപ്പിലായ രോഗികളുടെ സ്രവപരിശോധനയ്ക്ക് പാലിയേറ്റീവ് കെയർ സ്റ്റാഫുകൾ തയാറാകണമെന്നും കളക്ടർ അഭ്യർഥിച്ചു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ചടങ്ങിൽ തിരുവനന്തപുരം ജില്ലാ .മെഡിക്കൽ ഓഫീസർ ഡോ.കെ .എസ് ഷിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി…

Read More

മനാമ: നാസർ ബിൻ ഹമദ് പ്രീമിയർ ലീഗിന്റെ ഈ സീസണിന്റെ സമാപന ചടങ്ങ് ഇസ ടൗണിലെ ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്നു. മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കും വേണ്ടിയുള്ള രാജാവിന്റെ പ്രതിനിധിയും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് നാസർ ബിൻ ഹമദ് പ്രീമിയർ ലീഗ് ചടങ്ങ് നടന്നത്. ചടങ്ങിൽ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ബഹ്‌റൈൻ ഫുട്‌ബോൾ അസോസിയേഷൻ (ബി‌എഫ്‌എ) ചെയർമാൻ ഷെയ്ഖ് അലി ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, ലീഗിലെ ചാമ്പ്യൻമാരായ ദി ഹിദ്ദ് ടീമിന് ട്രോഫി കൈമാറി. ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് വൈസ് ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ എച്ച് എച്ച് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. എല്ലാ ദേശീയ…

Read More

ന്യൂഡൽഹി : അതിർത്തിയിൽ സംഘർഷം പുകയുമ്പോൾ ചൈനയ്ക്ക് അനുകൂല പ്രസ്താവനയുമായി ജമ്മു-കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടി ചൈന ഒരിക്കലും അംഗീകരിച്ചില്ലെന്നും ചൈനയുടെ പിന്തുണയോടെ ഇത് പുനസ്ഥാപിക്കപ്പെടുമെന്നും ഫറൂക്ക് അബ്ദുള്ള പറഞ്ഞു. ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനീസ് ആക്രമണത്തിന് കാരണം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രത്തിന്റെ തീരുമാനമാണ്. അതുകൊണ്ട് തന്നെ ചൈനയുടെ സഹായത്തോടെ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനാകും.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9347 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1003 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Read More

തിരുവനന്തപുരം : മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. എന്‍ഫോഴ്‌സ്‌മെന്റിന് സ്വപ്‌ന നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്ത് വന്നു. മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നെന്നും സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴിയില്‍ പറയുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറിന്‌ ആയിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു. അന്നുമുതല്‍ എല്ലാ കാര്യങ്ങള്‍ക്കും ശിവശങ്കര്‍ തന്നെ വിളിച്ചിരുന്നു. ശിവശങ്കറെ തനിക്ക് അടുത്തറിയാമായിരുന്നു.

Read More

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,383 പേര്‍ക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്‌. രാജ്യത്ത് 918 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് ഇതുവരെ 70,53,807 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8,67,496 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. മൊത്തം രോഗബാധിതരിൽ 12.30 ശതമാനമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 1,08,334 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ മരണ നിരക്ക് 1.54 ശതമാനമാണ്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക അതേസമയം, രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 60 ലക്ഷം കടന്നു. 60,77,977 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 86.17 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,78,544 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 427 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 133 പേർ പ്രവാസി തൊഴിലാളികളാണ്. 282 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 12 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 75,000 കടന്നു. ഇപ്പോൾ മൊത്തം കോവിഡ് ബാധിതർ 75,287 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 402 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 70,808 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 94.05 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 4,206 പേരാണ്. ഇവരിൽ 58 പേരുടെ നില ഗുരുതരമായും 4,148 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 5.59 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 273 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,792 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്.…

Read More

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ക്കെതിരെ കൊഫേപോസ ചുമത്തിയ സാഹചര്യത്തിൽ ഇവരെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെയും സരിത്തിനെയും പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാണ് മാറ്റുന്നത്. ഇന്നോ നാളെയോ പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം.

Read More

ന്യൂ ഡൽഹി : ഹാഥ്രസ് കേസില്‍ യുപി സർക്കാരിന്റെയും, പോലീസിന്റെയും ഇടപെടലുകൾക്കെതിരെ രാഹുല്‍ ഗാന്ധി. ലജ്ജാകരമായ സത്യം എന്തെന്നാല്‍ ദളിതരെയും മുസ്ലീംകളെയും ആദിവാസികളെയും പല ഇന്ത്യക്കാരും മനുഷ്യരായി കാണുന്നില്ല. മുഖ്യമന്ത്രിയും പൊലീസും ആരും അവളെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് പറയുന്നു, അവര്‍ക്കുവേണ്ടി. മറ്റ് പല ഇന്ത്യക്കാര്‍ക്കും അവള്‍ ആരുമല്ല” രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.

Read More

മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനു എതിരെ സ്‌കൂളിന്റെ  വിശ്വാസ്യതയെ നശിപ്പിക്കുകയെന്ന  ലക്ഷ്യത്തോടെ ചിലർ വ്യാപകമായി വ്യാജ ആരോപണം പ്രചരിപ്പിക്കുന്നതു  ശ്രദ്ധയിൽപെട്ടതായി സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജനും, സെക്രട്ടറി സജി  ആന്റണിയും സ്കൂളിനെ പിന്തുണക്കുന്ന പ്രോഗ്രസിവ് പാരന്റ്സ് അലയന്‍സ് (പി.പി. എ)ന്‍റെ  രക്ഷാധികാരി മുഹമ്മദ് ഹുസൈന്‍  മാലീമും കൺവീനർ വിപിൻ കുമാറും പ്രസ്താവനയിൽ പറഞ്ഞു. ഒരു  രക്ഷിതാവ് കഴിഞ്ഞ വർഷം ഫീസ് അടക്കാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്തെന്നാണ് ചിലര്‍  പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ അത്തരമൊരു സംഭവം നടന്നതായി  അറിവില്ല. ആരെങ്കിലും  അവരുടെ വ്യക്തിപരമായ പ്രശ്‌നത്തിൽ ആത്മഹത്യയോ മറ്റോ ചെയ്താൽ അതെല്ലാം സ്‌കൂളിന്റെ തലയിൽ കെട്ടിവക്കുന്നത് നികൃഷ്ടവും നിന്ദ്യവുമാണ്‌. പ്രോഗ്രസിവ് പാരന്റ്സ് അലയന്‍സിന്‍റെ  നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ വന്ന ശേഷം അർഹതപ്പെട്ട നൂറുകണക്കിനു   വിദ്യാർത്ഥികൾക്കാണ് ഫീസിളവു   നൽകിവരുന്നത്. 2018- 19, 2019-20 എന്നീ അധ്യയന വർഷങ്ങളിൽ മാത്രം ആയിരത്തോളം വിദ്യാർത്ഥികൾക്കാണ് സ്കൂള്‍ ഫീസിളവു നൽകിയത്.  അതോടൊപ്പം പല കാരണങ്ങളാൽ കുടുംബനാഥൻ മരണമടയുകയോ,…

Read More