Author: News Desk

മനാമ: കൊറോണ വൈറസ് ബാധിച്ചവരെ കണ്ടെത്താൻ പോലീസ് നായ്ക്കളെ ഉപയോഗിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ കെ 9 യൂണിറ്റിലെ പോലീസ് നായ്ക്കളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. കൊറോണ വൈറസ് വ്യാപിക്കുന്നത് പരിമിതപ്പെടുത്താനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ആരംഭിച്ച പുതിയ ട്രയലാണ് ഇത്. വൈറസിനെ പ്രതിരോധിക്കാൻ ലഭ്യമായ എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തുന്നതിനായി അടുത്തിടെ രൂപീകരിച്ച ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളിലൊന്നാണ് മെഡിക്കൽ കെ 9 ഡിറ്റക്ഷൻ വിഭാഗം. പരിശീലന പരിപാടിയുടെ വിജയ നിരക്ക് 92.8% ആണ്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സജീവവും കൃത്യവുമായ നടപടിക്രമങ്ങൾക്കായി നായ്ക്കളെ ഉപയോഗിച്ച് കോവിഡ് ബാധ കണ്ടെത്തുന്നതിനുള്ള പരീക്ഷണ പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇതിനായി പോലീസ് നായ്ക്കൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ഗന്ധം ഉപയോഗിച്ച് അണുബാധ കണ്ടെത്തുന്നതുൾപ്പെടെ തുറമുഖങ്ങളിലെ പോലീസ് നായ്ക്കൾ വഴി വിജയകരവും കാര്യക്ഷമവുമായ നിരവധി പരിശോധനകൾ നടത്തി.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു. പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആണ് അറിയിച്ചിരിക്കുന്നത്. കോവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നാണ് മന്ത്രി അറിയിച്ചത്. കോവിഡ് ബോര്‍ഡിന്റെ നിര്‍ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി

Read More

തിരുവനന്തപുരം: മന്ത്രി ജലീൽ സാമൂഹിക ക്ഷേമമല്ല, സ്വന്തം സമുദായത്തെ മാത്രം സ്നേഹിക്കുന്നയാളാണെന്ന് വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനത്തേക്കു ജലീൽ സ്വന്തം സുഹൃത്തിനെയാണ് നിയമിച്ചത്. ശ്രീനാരായണ ദർശനങ്ങൾ അറിയുന്ന ഒരാളെയാണ് ഈ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഇടതുപക്ഷത്ത് എത്തിയിട്ടും ജലീൽ പഴയ തീവ്രവാദ നിലപാട് മാറ്റിയിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഖുറാൻ വിതരണം ചെയ്ത ജലീൽ ബൈബിളോ മഹാഭാരതമോ ആർക്കും കൊടുത്തിട്ടുമില്ല. ജലീൽ മന്ത്രിയായശേഷം നടത്തിയ നിയമനങ്ങളെല്ലാം ഒരു സമുദായത്തിൽനിന്ന് മാത്രമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 327 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 104 പേർ പ്രവാസി തൊഴിലാളികളാണ്. 214 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 9 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 75,000 കടന്നു. ഇപ്പോൾ മൊത്തം കോവിഡ് ബാധിതർ 75,614 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 441 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 71,249 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 94.23 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 4,090 പേരാണ്. ഇവരിൽ 57 പേരുടെ നില ഗുരുതരമായും 4,033 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 5.41 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 275 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,086 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്.…

Read More

ദുബായ്: സഞ്ജു സാംസണ്‍ തന്റെ 100-ാം ഐ.പി.എല്‍ മത്സരത്തിനാണ് ഇന്നലെ സണ്‍റൈസേഴ്‌സിനെതിരെ ഇറങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കളിക്കുന്ന സഞ്ജു 2013ലാണ് ഐ.പി.എല്ലില്‍ എത്തിയത്. വലം കയ്യന്‍ ബാറ്റ്‌സ്മാനായ സഞ്ജു അവശ്യഘട്ടത്തില്‍ ബൗളിങ്ങും ചെയ്യും.2020 സീസണില്‍ 7 മത്സരങ്ങളിലായി 202 റണ്‍സാണ് ഇതുവരെ എടുത്തത്. 85 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആകെ നേടിയത് രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍. ഐ.പി.എല്ലില്‍ ഇതുവരെ 100 മത്സരങ്ങളിലിറങ്ങിക്കഴിഞ്ഞു. ആകെ 96 ഇന്നിംഗ്‌സിലാണ് കളിച്ചത്. 2019ലെ ഒരു സെഞ്ച്വറി അടക്കം ആകെ 2411 റണ്‍സാണ് അടിച്ചിരിക്കുന്നത്. സീസണുകളിലെ ഏറ്റവും ആധികം റണ്‍സടിച്ച നേട്ടം 2018ലെ 441 ആണ്.

Read More

ന്യൂഡൽഹി: പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം ഖുശ്ബു സുന്ദർ കോൺഗ്രസിൽ നിന്നും രാജിവെച്ചു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്ത് പോവുകയാണെന്ന് വ്യക്തമാക്കി ഖുശ്ബു കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. എഐസിസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഖുശ്ബുവിനെ പാർട്ടി ചുമതലകളിൽ നിന്നും നീക്കിയതായി അറിയിച്ചു. പേരും പ്രശസ്തിയും പ്രതീക്ഷിച്ചല്ല താൻ പാർട്ടിയിലെത്തിയത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരെ അടിച്ചമര്‍ത്തുന്ന പ്രവണത കോൺഗ്രസിൽ ശക്തമാണെന്നും ഖുശ്ബു വ്യക്തമാക്കി. ബി ജെ.പിയിലേക്ക് പോകുമെന്നും സൂചനകൾ ഉണ്ട്.

Read More

എറണാകുളം: ലഹരി വിപത്തുകൾക്കെതിരെ സമൂഹം ജാഗ്രതയോടെ നിലയുറപ്പിക്കണമെന്ന് എക്സൈസ് അഡീ. കമ്മീഷണർ ഡി. രാജീവ് ഐ.ഒ.എഫ്.എസ് അഭിപ്രായപ്പെട്ടു. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജന മിഷനും കുടുംബ ശ്രീയും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ പ്രചാരണം ‘ജാഗ്രത’യുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുടെ സ്വാധീനം പുതുതലമുറയിൽ ഭീതിജനകമായ വിധം വർധിക്കുന്നുണ്ട്. അതിൽ ആൺ-പെൺ ഭേദമില്ല. ഇതിനെതിരെ കൂട്ടായ പ്രതിരോധ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ചടങ്ങിൽ കുടുംബശ്രീ മിഷൻ ജില്ല അസി. കോർഡിനേറ്റർ റജീന ഹാഷിം അധ്യക്ഷത വഹിച്ചു.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എൻ. സുധീർ ആമുഖ പ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഷൈൻ.ടി.മണി പദ്ധതി വിശദീകരണം നടത്തി. തുടർന്ന് ലഹരിയും മാനസീക ആരോഗ്യവും എന്ന വിഷയത്തിൽ മൂവാറ്റുപുഴ വിമുക്തി ഡി അഡിക്ഷൻ സെന്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് ക്ലാസ് നയിച്ചു. വിമുക്തി മിഷൻ…

Read More

മനാമ: ഒക്ടോബർ 11 മുതൽ 22 വരെ സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്കൂളുകളിൽ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതായി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അറ്റാച്ചുചെയ്ത ഫോം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പൂരിപ്പിക്കണമെന്നും ആവശ്യമായ രേഖകൾ ഇ-മെയിൽ വഴി Tve.students@moe.gov.bh ലേക്ക് അറ്റാച്ചുചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക

Read More

തിരുവനന്തപുരം : കൊറോണ പ്രോട്ടോകോൾ പാലിച്ച് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ രണ്ട് ഘട്ടമായി തുറക്കാൻ തീരുമാനിച്ചു . ഹില്‍ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ച് ഉത്തരവിട്ടതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഹൗസ് ബോട്ടുകള്‍ക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകള്‍ക്കും സര്‍വീസ് നടത്താനും അനുമതി നല്‍കി. എന്നാല്‍, ബീച്ച് ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരത്തിന് അനുമതി നവംബര്‍ 1 മുതല്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. കഴിഞ്ഞ 6 മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. കൊവിഡ് 19 ഭീഷണിക്കിടെയും രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ടൂറിസം മേഖല നേരത്തെ തുറന്നുകൊടുത്തിരുന്നു. എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട ജനസാന്ദ്രതയേറിയ സംസ്ഥാനമെന്ന നിലയില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്ന രീതിയാണ് കേരളത്തില്‍ അവലംബിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം…

Read More

തിരുവനന്തപുരം: എല്ലാ വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുകളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാകാനുള്ള കേരളത്തിൻ്റെ മുന്നേറ്റത്തിൽ തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളിൽ സ്ഥാപിച്ചത് 31130 ഐടി ഉപകരണങ്ങൾ. ജില്ലയിലെ 1270 വിദ്യാലയങ്ങളിലായാണ് ഇവ സ്ഥാപിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഹൈടെക് നിലവാരത്തിലാക്കിയ ക്ലാസ് റൂമുകൾ ജില്ലയുടെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണുണ്ടാക്കിയിരിക്കുന്നത്. സർക്കാർ- എയ്ഡഡ് വിഭാഗങ്ങളിലെ ഒന്നുമുതൽ 7 വരെ ക്ലാസുകളുള്ള 868ഉം 8 മുതൽ 12 വരെ ക്ലാസുള്ള 402ഉം സ്കൂളുകളിൽ ഹൈടെക് ഉപകരണങ്ങളുടെ വിന്യാസം പൂർത്തിയായി. 9,507 ലാപ്‌ടോപ്പ്, 5,775 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 7,970 യു.എസ്.ബി. സ്പീക്കര്‍, 3,694 മൗണ്ടിംഗ് അക്‌സസറീസ്, 2,613 സ്‌ക്രീന്‍, 379 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 399 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 401 എച്ച്.ഡി വെബ്ക്യാം, 392 43” ടെലിവിഷന്‍ എന്നിവയും സ്ഥാപിച്ചു. 1,032 സ്‌കൂളുകളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും ഏര്‍പ്പെടുത്തി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലാണ്…

Read More