Author: News Desk

മനാമ: കൊറിയൻ ഭാഷ പ്രസംഗ മത്സരത്തിൽ ബഹ്​റൈൻ വിദ്യാർഥിനി സഹ്‌റ ജാഫർ അലി മുഹമ്മദ് ഹുസൈൻ അൽ സഫി ഒന്നാം സ്ഥാനം നേടി. ലോകമെമ്പാടുമുള്ള 76 രാജ്യങ്ങളിൽ നിന്നുള്ള 1,918 മത്സരാർത്ഥികളെ തോൽപ്പിച്ചാണ് 19 കാരിയായ ബഹ്‌റൈൻ വിദ്യാർത്ഥി വിജയം നേടിയത്. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി ഓഫ് ബഹ്‌റൈൻ വിദ്യാർത്ഥിനിയാണ് സഹ്‌റ ജാഫർ. 10 പേരാണ്​ ഫൈനലിൽ മത്സരിച്ചത്​. 25 കാരനായ ഒരു തുർക്കി വിദ്യാർത്ഥിക്കാണ് രണ്ടാം സ്ഥാനം. ‘ഞാൻ കണ്ട കൊറിയക്കാരും കാണാനിരിക്കുന്ന കൊറിയക്കാരും’ എന്ന വിഷയത്തിലാണ്​ മത്സരം നടന്നത്. കൊറിയൻ സാംസ്കാരിക, കായിക, ടൂറിസം മന്ത്രാലയത്തിന്റെയും കിംഗ് സെജോംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തിലാണ് കൊറിയൻ പ്രസംഗ മത്സരം നടക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കൊറിയൻ ഭാഷയുടെ പഠനത്തെ സ്വാധീനിച്ച കൊറിയൻ ജനതയുടെയും സംസ്കാരത്തിന്റെയും മൂന്ന് സവിശേഷതകൾ സഹ്‌റ വിവരിച്ചു. മറ്റുള്ളവരെ അഭിനന്ദിക്കാനുള്ള കൊറിയക്കാരുടെ മനസ്സ് അവളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതെങ്ങനെയെന്ന് അവർ വിവരിച്ചു. ഒന്നും സംസാരിക്കാതെതന്നെ മറ്റുള്ളവരുടെ…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,755 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 978 ആയി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyApp  ക്ലിക്ക് ചെയ്യുക ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 169 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1580, കോഴിക്കോട് 1249, തിരുവനന്തപുരം 1062, തൃശൂര്‍ 1208, എറണാകുളം 979, കൊല്ലം 1083, ആലപ്പുഴ 825, കണ്ണൂര്‍ 542, പാലക്കാട്…

Read More

മനാമ: മൂന്നാം ഘട്ട കോവിഡ് -19 വാക്‌സിൻ പരീക്ഷണങ്ങളിൽ പങ്കെടുക്കാനായതിൽ വൈദ്യുതി, ജലകാര്യ മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക് അഭിമാനം പ്രകടിപ്പിച്ചു. സമീപഭാവിയിൽ പകർച്ചവ്യാധിയെ മറികടക്കാൻ ബഹ്‌റൈൻ പ്രാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. വളരെ ചുരുങ്ങിയ കാലയളവിലാണ് സന്നദ്ധപ്രവർത്തകരുടെ എണ്ണം 7,700 എന്ന ലക്ഷ്യത്തിലെത്തിയത്. ഇത് ഒരു നാഴികക്കല്ലാണെന്നും അദ്ദേഹം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വാക്‌സിൻ പരീക്ഷണങ്ങളിൽ വൻതോതിൽ പങ്കെടുക്കുന്നത് ബഹ്‌റൈൻ പൗരന്മാരുടെ ഉയർന്ന അവബോധവും അവരുടെ ആഴത്തിലുള്ള ദേശസ്നേഹ വികാരവും എല്ലാ മേഖലകളിലും സ്വമേധയാ ഉള്ളതും മാനുഷികവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള താൽപ്പര്യവും തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Read More

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് 1,90,000 ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തല്‍. കോണ്‍സുലേറ്റിലെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി ഡോളര്‍ കടത്തിയത്. ഇതിന്റെ വിശദാംശങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ലൈഫ് മിഷൻ ഇടപാടുമായ ബന്ധപ്പെട്ട കമ്മീഷൻ തുകയാണ് സ്വപ്ന സുരേഷ് കടത്തിയതെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.

Read More

കണ്ണൂർ : കണ്ണൂർ ആലക്കോട് തേർത്തല്ലിയിൽ കൊറോണ ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി ആലക്കോടെ ജിമ്മി ജോസിൻ്റെ മകൻ ചെറുകരകുന്നേൽ ജോസൻ മരിച്ചു. ഈ മാസം ആറിനാണ് തളിപ്പറമ്പ് ഗവ. ആശുപത്രിയിൽ കൊറോണ പരിശോധനക്ക് വിധേയമായത്. എട്ടിന് പോസിറ്റീവ് ആവുകയായിരുന്നു. കലശലായ ശ്വാസതടസത്തെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലിരിക്കെയായിരുന്നു അന്ത്യം.

Read More

കോഴിക്കോട്:  ലോക്ക് ഡൗൺ മൂലം 6 മാസമായി ഓട്ടം നിലച്ച മുക്കം സ്വദേശി ഇർഷാദിൻ്റെ ടിപ്പർ രണ്ടാഴ്ച്ച മുൻപാണ് ഓടാൻ തുടങ്ങിയത്.  ഇതിനിടയിലായിരുന്നു വിജലൻസിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ക്വാറികൾ കേന്ദ്രികരിച്ചുള്ള മിന്നൽ   പരിശോധന നടന്നത്. ഓപ്പറേഷൻ സ്റ്റോൺ വാൾ എന്ന പേരിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyApp  ക്ലിക്ക് ചെയ്യുക കോഴിക്കോട് മുക്കത്തെ ക്വാറികൾ കേന്ദ്രികരിച്ച് നടന്ന പരിശോധനയിലാണ് അമിത ഭാരം കയറ്റിയ ടിപ്പറുകൾക്ക് വൻ പിഴ ചുമത്തിയത്.  ഇതിൽ മനം നൊന്താണ് മുക്കം സ്വദേശി ഇർഷാദ് ഫേസ്ബുക്കിൽ തൻ്റെ വിഷമം പങ്കുവെച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. മാസങ്ങൾക്ക് ശേഷം കഴിഞ്ഞ രണ്ടാഴ്ച്ച മുൻപാണ് ടിപ്പറിന് ഓട്ടം ലഭിച്ച് തുടങ്ങിയതെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ഇർഷാദ് വ്യക്തമാകുന്നു. എന്നാൽ ഒരു തരത്തിലും തന്നെ ജീവിക്കാൻ മൈനിങ് ആൻ്റ് ജിയോളജി വകുപ്പ് അനുവദിക്കുന്നില്ല.  18.5 ടൺ ഭാരം കയറ്റാവുന്ന ടിപ്പറിൽ 8.5 ടൺ…

Read More

തിരുവനന്തപുരം: ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. വിജയ് പി നായർ ഭാഗ്യലക്ഷ്മിയെ കൈയേറ്റം ചെയ്ത പരാതിയിലെ അന്വേഷണ പുരോഗതി കോടതി ആരാഞ്ഞപ്പോഴാണ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുക്കാൻ കഴിയാത്തതിനെ കുറിച്ചും അവർ ഒളിവിലാണെന്നും പ്രോസിക്യൂഷൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ അറിയിച്ചത്. യുട്യൂബിലൂടെ സ്ത്രീവിരുദ്ധതയും അശ്ലീലവും അവതരിപ്പിച്ച വിജയ് പി. നായരെ ലോഡ്ജ് മുറിയിൽ കയറി ആക്രമിച്ച കേസില്‍ മൂവരുടെയും മുന്‍കൂര്‍ ജാമ്യം കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. ഭാഗ്യലക്ഷ്മിയെ വിജയ് പി. നായര്‍ കൈയേറ്റം ചെയ്ത പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല. വിജയ് പി നായർ തന്നെ കയ്യേറ്റം ചെയ്തു എന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുക്കാന്‍ കഴിയാത്തതിനാലാണ് വിജയ് പി നായര്‍ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം തുടങ്ങാത്തതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

Read More

തിരുവനന്തപുരം:  സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. പവന് 240 രൂപകൂടി 37,800 രൂപയായി. ഇതോടെ ഗ്രാമിന് 4725 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.ഇന്നലെ പവന് 360 രൂപ കൂടി 37,560 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ദേശീയ വിപണിയിലും വില വർധിക്കുന്നത്. സ്പോട്ട് ഗോൾഡ് വിലയിൽ ഇന്ന് 35 ഡോളറാണ് വർധിക്കുന്നത്. ഇതോടെ ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 1,930.33 ഡോളറാണ് ഉയർന്നത്. ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് ആഗോള വിപണിയിൽ സ്വർണ വില ഉയരാൻ കാരണമായത്.

Read More

മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യാസര്‍ അറഫാത്ത് (26) ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ കൂട്ടായി മാസ്റ്റര്‍ പടി സ്വദേശി ഏനിന്റെ പുരക്കല്‍ ഷമീം(24), സഹോദരന്‍ സജീഫ്(26) എന്നിവര്‍ ചികിത്സയിലാണ്. ആയുധങ്ങളുമായി ഇരുവിഭാഗവും സംഘടിച്ചെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം നടന്നത്. മരിച്ച യാസര്‍ അറഫാത്തും സുഹൃത്തുക്കളും വീടിന് സമീപത്തെ എല്‍പി സ്‌കൂള്‍ മൈതാനത്ത് കൂട്ടംകൂടിയിരിക്കുന്നത് പതിവാണ്. സമീപത്തെ വീട്ടിലെ ഏണീന്റെ പുരക്കല്‍ അബൂബക്കറും മക്കളും നിരവധി തവണ ഇതിനെതിരെ ഇവര്‍ക്ക് താക്കീത് നല്‍കിയിരുന്നു. വെള്ളിയാഴ്ച രാത്രിയിലും ഇത് സംബന്ധിച്ച് തര്‍ക്കമുണ്ടായി. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് പോയ യാസര്‍ അറഫാത്തും സുഹൃത്തുക്കളും പിന്നിട് സംഘടിച്ചെത്തി വെല്ലുവിളി നടത്തുകയായിരുന്നു. തുടര്‍ന്ന് മറുഭാഗവുമായി സംഘര്‍ഷമുണ്ടായി. അബൂബറിന്റെ മക്കളായ ഷമീം, ഷജീം എന്നിവര്‍ക്കും കുത്തേറ്റു. യാസര്‍ അറഫാത്ത് സംഭവ…

Read More

തിരുവനന്തപുരം:  ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിച്ചു. ഏഴാച്ചേരി രാമചന്ദ്രനാണ് 44-ാം വയലാർ അവാർഡ് ലഭിച്ചിരിക്കുന്നത്. ഒരു വിർജീനിയൻ വെയിൽകാലം എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശിൽപവുമാണ് അവാർഡ്.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിൽ ജനിച്ച ഏഴാച്ചേരി രാമചന്ദ്രൻ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് ആർദ്രസമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂർ, എന്നിലൂടെ എന്നിവയാണ് പ്രധാന കവിതകൾ. ഉയരും ഞാൻ നാടാകെ, കാറ്റുചിക്കിയ തെളിമണലിൽ (ഓർമ്മപ്പുസ്തകം) എന്നിവയാണ് ഗദ്യരൂപത്തിലുള്ള പ്രധാന കൃതികൾ..

Read More