Author: News Desk

യുഎഇയില്‍ നിന്നുള്ള ആദ്യ ചരക്ക് കപ്പല്‍ ഇന്നു രാവിലെ ഇസ്രായേലി തുറമുഖമായ ഹൈഫയില്‍ എത്തിച്ചേര്‍ന്നു. ജബല്‍ അലി തുറമുഖത്ത് നിന്നു പുറപ്പെട്ട എംഎസ്‌സി എന്ന ചരക്കുകപ്പിലില്‍ ഇരുമ്പ്, അഗ്നിശമന ഉപകരണങ്ങള്‍, ശുചീകരണ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് ഉള്ളത്. ഇത് ആഴ്ചതോറും യുഎയില്‍നിന്ന് ചരക്കുമായെത്തും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കി കൊണ്ട് യുഎസ് മധ്യസ്ഥതയില്‍ കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് ചരക്കുനീക്കവുമായി ഇരു രാജ്യങ്ങളും മുന്നോട്ട് വന്നത്. കഴിഞ്ഞ മാസം ഇസ്രയേല്‍ ദേശീയ വിമാനക്കമ്പനിയായ എല്‍ അല്‍ തെല്‍ അവീവില്‍ നിന്ന് ദുബയിലേക്ക് ചരക്കു വിമാനം പറത്തിയതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ചരക്കു ഗതാഗതത്തിന് തുടക്കം കുറിച്ചിരുന്നു.

Read More

തിരുവനന്തപുരം: കെപിസിസി വർക്കിംഗ് പ്രസിഡന്റും എംപിയുമായ കൊടിക്കുന്നിൽ സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം പോസിറ്റീവായത്.നേരത്തെ കെപിസിസി ആസ്ഥാനത്തെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് മൂലം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള ആളുകൾ നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു.

Read More

തിരുവനന്തപുരം: നവരാത്രി ഘോഷയാത്ര ഒഴിവാക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി സംസ്ഥാന സർക്കാർ. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ഘോഷയാത്ര നടത്താൻ സർക്കാർ തീരുമാനിച്ചു. ഹിന്ദു സംഘടകളുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. കാൽനട ഘോഷയാത്ര ഒഴിവാക്കി പത്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് നവരാത്രി വിഗ്രഹങ്ങൾ വാഹനത്തിൽ എത്തിക്കാനുള്ള തീരുമാനമാണ് സർക്കാർ ഉപേക്ഷിച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. കാൽനടയായുള്ള ഘോഷയാത്ര ഒഴിവാക്കി വാഹനത്തിൽ എഴുന്നള്ളിച്ചാൽ ആചാര ലംഘനം ഉണ്ടാകുമെന്നാരോപിച്ചാണ് ഹിന്ദു സംഘടനകൾ രംഗത്തെത്തിയത്. തുടർന്നാണ് സർക്കാർ തീരുമാനത്തിൽ നിന്നും പിന്മാറിയത്. നിയന്ത്രണങ്ങളോടെ മൂന്ന് ദിവസത്തെ ഘോഷയാത്ര നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഘോഷയാത്ര വരുന്ന വഴിയുള്ള സ്വീകരണങ്ങളും ആഘോഷ പരിപാടികളും ഒഴിവാക്കി. ഘോഷയാത്രയുടെ ഭാഗമായുള്ള വെള്ളിക്കുതിര എഴുന്നള്ളിപ്പും ഇത്തവണ ഉണ്ടാകാൻ സാധ്യതയില്ല. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക നാലു പേർ ചുമക്കുന്ന ചെറു പല്ലക്കിൽ മൂന്ന് വിഗ്രഹങ്ങൾ കൊണ്ടുവരാനാണ് യോഗത്തിൽ…

Read More

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി മുഖവിലയ്ക്കെടുക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയാണ് എല്ലാവരുടെയും വേദ വാക്യം. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരം നടത്തുന്നത് – കോടിയേരി പ്രസ്‌താവനയിൽ പറഞ്ഞു. ഇപ്പോൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്താതിരിക്കാനുള്ള ആസൂത്രിത ശ്രമം കൂടി ഇതിനു പുറകിലുണ്ട്. ഇന്ത്യയിൽ ആദ്യമായി പൊതുവിദ്യാഭ്യാസത്തിൽ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ദിവസം തന്നെ സമരത്തിന് ഇക്കൂട്ടർ തെരഞ്ഞെടുത്തത് യാദൃശ്ചികമല്ല. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ലക്ഷക്കണക്കിന് കുട്ടികൾക്ക് ഗുണം ചെയ്യുന്ന ഈ പദ്ധതിയെ മറച്ചുവെക്കാനുള്ള വൃഥാ ശ്രമം കൂടി ഇതിനു പുറകിലുണ്ട്‌.കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഭൂരിപക്ഷം മാദ്ധ്യമങ്ങളും പ്രതിപക്ഷവും സ്വർണ്ണക്കടത്ത് എന്ന ഒറ്റ വിഷയത്തിൽ മാത്രമാണ് കേന്ദ്രീകരിക്കുന്നത്. ആദ്യം പറഞ്ഞത് തന്നെ ആവർത്തിക്കുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. ഇത് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞെന്നും കോടിയേരി…

Read More

മനാമ: 55 സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ എന്നിവർക്കായി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം വർക്ക് ക്വാളിറ്റി മാനേജ് മെന്റിനെ കുറിച്ച് ഓൺലൈൻ വർക്ക്ഷോപ് സംഘടിപ്പിച്ചു. 2020-2021 അധ്യയന വർഷത്തേക്കുള്ള സ്വകാര്യ സ്കൂളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മാർഗങ്ങളെ കേന്ദ്രീകരിച്ചാണ് ഓൺലൈൻ വർക്ക്ഷോപ്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക സ്വകാര്യ സ്കൂളുകൾക്ക് വിദ്യാഭ്യാസ പ്രക്രിയയിൽ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് പിന്തുണയും സഹായവും നൽകുന്നതിനുള്ള ഈ പ്രോഗ്രാം സ്കൂളിന്റെ മൊത്തത്തിലുള്ള പ്രകടനം വികസിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളുടെ ഭാഗമാണ്.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5930 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി രാജന്‍ (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍ സ്വദേശി രവീന്ദ്രന്‍ (48), തട്ടത്തുമല സ്വദേശിനി ഓമന (65), മണക്കാട് സ്വദേശി കൃഷ്ണന്‍ (89), തിരിച്ചെന്തൂര്‍ സ്വദേശി പനീര്‍സെല്‍വം (58), കൊല്ലം വാടി സ്വദേശി ലോറന്‍സ് (62), ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഖദീജ ബീവി (85), ചിങ്ങോലി സ്വദേശി സുരേഷ് കുമാര്‍ (53), എറണാകുളം പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് (51), വാഴക്കുളം സ്വദേശി പരീദ് (45), പിറവം സ്വദേശി അയ്യപ്പന്‍…

Read More

കൊച്ചി : യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ പ്രതികൾ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഇന്ന് വൈകിട്ടോ നാളെയോ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. നേരത്തെ തിരുവനന്തപുരം സിജെഎം കോടതി മൂന്ന് പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

Read More

തിരുവനന്തപുരം:കൊറോണ ഭീതി ഒഴിയാതെ സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കില്ലെന്ന്  മുഖ്യമന്ത്രിപിണറായി വിജയൻ. ക്ലാസുകൾ തുടങ്ങാൻ സമയമെടുക്കും. ക്ലാസ് റൂം പഠനത്തിന് പകരമല്ല ഓൺലൈൻ വിദ്യാഭ്യാസം. ഇത് നേരത്തേ പറഞ്ഞിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും അടുത്ത സമയം ക്ലാസുകൾ ആരംഭിക്കും. അതുവരെ ഓൺലൈൻ പഠനം നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാന പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ 45,000 ക്ലാസ് മുറികളുടേയും ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഹൈടെക് ലാബുകളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. 41 ലക്ഷം കുട്ടികൾക്കായി 3,74,274 ഇലക്ട്രോണിക് ഉപകരണങ്ങളാണ് നൽകിയത്. 12,678 സ്കൂളുകൾക്ക് ബ്രോഡ് ബാൻഡ് ഇൻറർനെറ്റ് സൗകര്യം 1,19,055 ലാപ്പ് ടോപ്പുകളും 69,944 മൾട്ടി മീഡിയ പ്രൊജക്ടറുകളും ഒരുലക്ഷം എസ് ബി സ്പീക്കറുകളും അടക്കമുള്ള ഉപകരണങ്ങളും നൽകി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ അധ്യാപകർക്ക് കഴിയണം. ജനകീയ…

Read More

കൊച്ചി : സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ടൊവിനോ ആശുപത്രി വിട്ടത്. ആശുപത്രി വിട്ട ടൊവിനോ ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തു. ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച എല്ലാവർക്കും നന്ദിയറിയിക്കുന്നുവെന്നും ടൊവിനോ പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ടൊവിനോയ്ക്ക് അപകടം ഉണ്ടായത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയുടെ വയറിന് പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റിട്ടും ടൊവിനോ ചിത്രീകരണം തുടര്‍ന്നു. പിന്നീട് കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ടൊവിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More

ന്യൂഡൽഹി: പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു. ഡൽഹി ബിജെപി ആസ്ഥാനത്തെത്തിയാണ് ഖുശ്ബു ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവിയാണ് ഖുശ്ബുവിന് ബിജെപി അംഗത്വ നൽകിയത്.

Read More