ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,383 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 918 പേര് കോവിഡ് ബാധിച്ചു മരിച്ചു.
രാജ്യത്ത് ഇതുവരെ 70,53,807 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8,67,496 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. മൊത്തം രോഗബാധിതരിൽ 12.30 ശതമാനമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 1,08,334 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ മരണ നിരക്ക് 1.54 ശതമാനമാണ്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
അതേസമയം, രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 60 ലക്ഷം കടന്നു. 60,77,977 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 86.17 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,78,544 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.