തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനുമായ എം ശിവശങ്കറിനെ തിരുവനന്തപുരത്തെ പി ആർ എസ് ആശുപത്രിയിലെ കാർഡിയാക് ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
വെെകീട്ട് അഞ്ച് മണിയോടെ കസ്റ്റംസ് സംഘം പൂജപ്പുരയിലുള്ള അദ്ദേഹത്തിൻെറ വസതിയിൽ എത്തിയിരുന്നു. ആറ് മണിയോടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തു. തുടർന്ന് അഭിഭാഷകനെ വിവരമറിയിച്ച ശിവശങ്കർ, കസ്റ്റംസ് സംഘത്തിന് ഒപ്പം പുറപ്പെട്ടു. യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് അറിയുന്നത്.
അറസ്റ്റ് ഭയന്നാണ് ശിവശങ്കറിന് രക്ത സമ്മർദ്ദം ഉണ്ടായതെന്നാണ് സൂചന.