Author: News Desk

മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം കോവിഡ് 19 കമ്മ്യൂണിറ്റി ഹെൽപ്പ് ഡസ്ക്  200 ദിവസം പുർത്തീകരിക്കുന്നതിന്റെ ഭാഗമായി  കോവിഡ് ക്യാമ്പുകളിൽ സേവനമനുഷ്ഠിച്ചു വരുന്ന  ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നു. കഴിഞ്ഞ 7 മാസക്കാലമായി സ്വജീവിതം പണയപ്പെടുത്തി കോവിഡ് പോസിറ്റീവ്  രോഗികളെ ചികിൽസിക്കുകയും ജീവിതത്തിലേക്കുള്ള  അവരുടെ തിരിച്ചു വരവിനായി ആഹോരാത്രം പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമർപ്പിത സേവകരെ ബി കെ എസ് എഫ് നാളെ (ഒക്ടോബർ 16 വെള്ളി)  കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ആദരിക്കുകയാണ്. സുമനസ്സുകളുടെ എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.

Read More

മനാമ: ഹിസ് മജസ്റ്റി കിംഗ്സ് ഫുട്ബോൾ കപ്പ് മുഹറഖ് കരസ്‌ഥമാക്കി. ഇൻജുറി ടൈമിൽ ഹിഡ്ഡിനെ 1-0 ന് തോൽപ്പിച്ചാണ് മുഹറഖ് കപ്പ് സ്വന്തമാക്കിയത്. ഫൈനൽ മത്സരത്തിന് സാക്ഷ്യം വഹിക്കാൻ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഹിസ് ഹൈനെസ് ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എത്തിയിരുന്നു. കിംഗ് ഫുട്ബോൾ കപ്പ് ഫൈനലിന്റെ 43-ാമത് പതിപ്പാണ് ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സെമിഫൈനലിൽ മനാമയെ തോൽപിച്ചാണ്​ മുഹറഖ്​ ​ഫൈനലിലെത്തിയത്​. റിഫയെ മറികടന്നാണ്​​ ഹിദ്ദ്​ ഫൈനലിൽ ഇടംനേടിയത്​. കോവിഡ്-19 മൂലമുള്ള അസാധാരണ സാഹചര്യങ്ങൾക്കിടയിലും കിംഗ്സ് ഫുട്ബോൾ കപ്പ് ഫൈനൽ സംഘടിപ്പിച്ചതിന് ഷെയ്ഖ് അലി ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ അധ്യക്ഷനായ ബഹ്‌റൈൻ ഫുട്ബോൾ അസോസിയേഷനെ ശൈഖ് ഖാലിദ് അഭിനന്ദിച്ചു.

Read More

മനാമ: ബഹ്​റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ്​ ഫണ്ട്​ (ഐ.സി.ആർ.എഫ്​) അംഗങ്ങളുമായി ഓൺലൈനിൽ ചർച്ച നടത്തി. സെക്കൻഡ്​ സെക്രട്ടറിമാരായ നോർബു നേഗി, രവിശങ്കർ ശുക്ല എന്നിവരും യോഗത്തിൽ പങ്കെടുത്തു. കോവിഡ് വ്യാപനത്തെ തുടർന്ന് ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന് ഐസിആർഎഫ് നൽകിവരുന്ന പിന്തുണയെ അംബാസിഡർ അഭിനന്ദിച്ചു. ഐസി‌ആർ‌എഫിലെയും റീജിയണൽ ഫോറം ടീമിലെയും 35 ലധികം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി വിർച്വൽ ആയി നടത്തിയ ആദ്യ ഓപ്പൺ ഹൗസ് വിജയകരമാണെന്നും ഓപ്പൺ ഹൗസിനെ കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് മിഷനുശേഷം രാജ്യങ്ങൾ തമ്മിലുള്ള യാത്രയുടെ കാര്യത്തിൽ എംബസി രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയാണ്. എയർ ബബിൾ കരാർ വഴി വരാൻ സാധിക്കുന്ന യാത്രക്കാരുടെ പരിധി നേരിയ തോതിൽ വർദ്ധിപ്പിക്കാൻ എംബസിക്ക് സാധിച്ചു. എംബസ്സിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ സജീവമാണെന്നും അംബാസിഡർ പറഞ്ഞു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കോവിഡ്…

Read More

ഹ്യുസ്റ്റൺ: വീറും വാശിയും നിറഞ്ഞ അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോൾ, ലോക ശ്രദ്ധ ട്രംപിലേക്കും ബൈഡനിലേക്കും. അടുത്ത നാല് വർഷം ആര് ഭരിക്കും? ക്രിസ്ത്യൻ മേധാവിത്വത്തിലും ഇസ്രായേൽ ചൈനാ വിഷയങ്ങളിൽ തനിക്കു ലഭിച്ച പിന്തുണയും ട്രംപിന് പ്രതീക്ഷ നൽകുന്നു. ന്യുനപക്ഷ വിഷയങ്ങളിലും ആഗോള കാലാവസ്ഥ വിഷയങ്ങളിലും ലഭിച്ച പിന്തുണയിൽ പ്രതീക്ഷയർപ്പിച്ചു ബൈഡനും മുന്നേറുമ്പോൾ ടെക്സസിലെ ഹ്യുസ്റ്റണിൽ ടോം വിരിപ്പൻ, റോബിൻ എലക്കാട്ട് എന്നീ രണ്ടു മലയാളികൾ മത്സരരംഗത്ത് ശക്തമായ നിറസാന്നിധ്യമായി നിൽക്കുന്നു. മലയാളികൾ അധികവും വോട്ടർമാരായുള്ള ടെക്സസിലെ ഹൌസ് ഡിസ്ട്രിക്ട് 27ൽ (HD-27) നിന്ന് ഡെമോക്രാറ്റിന്റെ റോൺ റെയ്നോൾഡ്സിനെതിരെ റിപ്പബ്ലിക്കൻ ടിക്കറ്റിൽ മത്സരിക്കുകയാണ് മലയാളിയായ ടോം വിരിപ്പൻ. കേരളത്തിൽ തൊടുപുഴ സ്വദേശിയായ ടോം, വേൾഡ് മലയാളി കൗൺസിലിന്റെ അംഗവുമാണ്. ടോം ഒരു നല്ല എഴുത്തുകാരനും ഹ്യുസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തു നിറ സാന്നിധ്യവും റിയൽ എസ്റ്റേറ്റ് ഏജന്റുമാണ്. റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഇന്ത്യക്കാരനായ മനീഷ് സേഥ്നെ 576 വോട്ടിനു പരാജയപ്പെടുത്തിയാണ് ടോം ഇപ്പോൾ…

Read More

കേരളത്തിൽ ഇന്ന് 7789 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂർ 867, തിരുവനന്തപുരം 679, കണ്ണൂർ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസർഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മന്നംകുന്നം സ്വദേശിനി കമലാഭായ് (70), കാഞ്ഞിരംകുളം സ്വദേശിനി സുലോചന (60), ബാലരാമപുരം സ്വദേശിനി ലീല (75), നാലാഞ്ചിറ സ്വദേശി നാരായണൻ (69), പെരുന്താന്നി സ്വദേശി എ.വി. കൃഷ്ണൻ (75), ഭഗവതിനട സ്വദേശിനി ശോഭന (55), പൂവാർ സ്വദേശിനി നൂർജഹാൻ (53), കല്ലമ്പലം സ്വദേശി രേവമ്മ (59), കൊടങ്ങാവിള സ്വദേശിനി ശകുന്തള (69), മണക്കാട് സ്വദേശിനി തുളസി (53), ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുൾ സലാം (61), കല്ലറ സ്വദേശിനി ഫാത്തിമബീവി (88), വെള്ളനാട് സ്വദേശി ദാമോദരൻ നായർ (72),…

Read More

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പതിനാലു വയസുകാരനായ മകൻ ബാരോൺന് കൊറോണ സ്ഥിരീകരിച്ചന്നതായി ഭാര്യ മെലാനിയ ട്രംപ് അറിയിച്ചു. മുതിർന്നവരേക്കാൾ ചെറുപ്പക്കാരുടെ പ്രതിരോധ ശേഷി വളരെ വലുതാണ് അതുകൊണ്ട് അവർക്ക് വൈറസിനെ ചെറുത്ത് തോൽപ്പിക്കാൻ കഴിയുമെന്നും അതുകൊണ്ട് സ്‌കൂളുകൾ തുറക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപ് പറഞ്ഞിരുന്നു.

Read More

മുംബൈ: ബെംഗളൂരു മയക്കുമരുന്നു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ വീട്ടിൽ സെൻട്രൽ ക്രൈംബ്രാഞ്ച് അധികൃതർ റെയ്‌ഡ്‌ നടത്തി. അദ്ദേഹത്തിന്റെ മുംബൈയിലെ വസതിയിലാണ് റെയ്‌ഡ്‌. ഭാര്യാസഹോദരനായ ആദിത്യ ആൽവ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലാണ് റെയ്‌ഡ്‌ നടത്തിയത്. കർണാടക മുൻ മന്ത്രി ജീവരാജ് അൽവയുടെ മകനായ ആദിത്യ അൽവ ഒളിവിലാണുള്ളത്. വിവേക് ​​ഒബറോയ് അദ്ദേഹത്തിന്റെ ബന്ധുവാണെന്നും വിവേകിന്റെ വീട്ടിൽ ആൽവ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് കോടതി വാറണ്ട് വാങ്ങുകയും പരിശോധന നടത്തുകയും ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഈ വർഷം ആദ്യം കന്നഡ ചലച്ചിത്ര നിർമ്മാതാവ് ഇന്ദ്രജിത് ലങ്കേഷാണ് ചന്ദന മയക്കുമരുന്ന് റാക്കറ്റ് തുറന്നുകാട്ടിയത്. മയക്കുമരുന്ന് കടത്തുകാർ, വിതരണക്കാർ, പാർട്ടി സംഘാടകർ എന്നിവർക്കെതിരെ പോലീസ് അന്വേഷണം നടത്തിയതു മുതൽ ആൽവയും പ്രധാന പ്രതികളായ ശിവപ്രകാശ് ചുപ്പി, ഷെയ്ക്ക് ഫാസിൽ എന്നിവരും ഒളിവിലാണ്. അതേസമയം, മയക്കുമരുന്ന് കേസിൽ ഇതുവരെ പന്ത്രണ്ട് പേരെ അറസ്റ്റ്…

Read More

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ അന്വേഷണം വിപുലപ്പെടുത്തി സിബിഐ. 2019ലെ സ്വർണക്കടത്ത് കേസ് വിവരങ്ങൾ ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിൽ നിന്ന് സിബിഐ വാങ്ങി. 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്‌ഷനു സമീപം അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളാണ് കേസിൽ പ്രതികളായിരിക്കുന്നത്. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടെന്ന് വെളിപ്പെടുത്തിയ കലാഭവന്‍ സോബിയെ ഡിആര്‍ഐ വിളിച്ചുവരുത്തി മൊഴിയെടുത്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

Read More

തിരുവനന്തപുരം: പച്ചത്തുരുത്തുകളിലൂടെ കേരളത്തെ കാർബൺ ന്യൂട്രൽ പ്രദേശമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ ആയിരം പച്ചത്തുരുത്തുകൾ യാഥാർത്ഥ്യമായതിന്റെ പ്രഖ്യാപനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പച്ചത്തുരുത്തുകൾ വരും തലമുറയ്ക്കുള്ള മഹത്തായ സംഭാവനയാണ്. ആയിരം പച്ചത്തുരുത്തുകളാണ് ലക്ഷ്യമിട്ടതെങ്കിലും 1261 എണ്ണം ഒരുക്കാനായി. നിലവിൽ 454 ഏക്കർ സ്ഥലത്താണ് പച്ചത്തുരുത്തുള്ളത്. പച്ചത്തുരുത്തുകൾ കേരളത്തിൽ വ്യാപിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വർഷവും ഈ മാതൃകയിൽ കൂടുതൽ പച്ചത്തുരുത്തകൾ സൃഷ്ടിക്കാനാവണം. തദ്ദേശസ്ഥാപനങ്ങളും ജനങ്ങളും സഹകരിച്ചാൽ അത് സാധ്യമാകും. ഇനിയും ഒരു ആയിരം പച്ചത്തുരുത്തുകൾ സ്ഥാപിക്കണം. ഇതിനായി പൊതുസ്ഥലങ്ങളില്ലെങ്കിൽ താത്പര്യമുള്ള വ്യക്തികളുടെ സ്ഥലത്ത് പച്ചത്തുരുത്ത് സ്ഥാപിക്കാൻ പ്രോത്‌സാഹിപ്പിക്കണം. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക പച്ചത്തുരുത്ത് പദ്ധതിയിലൂടെ പ്രകൃതിയെ പരിപാലിച്ചു വളർത്തണമെന്ന ബോധം സൃഷ്ടിക്കാനായി. ഓരോ പ്രദേശത്തിനും അനുയോജ്യമായ വൃക്ഷത്തൈ തെരഞ്ഞെടുത്താണ് പച്ചത്തുരുത്തുകൾ സൃഷ്ടിച്ചത്. ആദ്യത്തെ പച്ചത്തുരുത്തായ തിരുവനന്തപുരത്തെ പോത്തൻകോട് വേങ്ങോടിൽ പാലോട് ബൊട്ടാണിക്കൽ ഗാർഡന്റെ സഹായത്തോടെ അപൂർവ ഔഷധസസ്യങ്ങൾ…

Read More

മനാമ: ലുലു ഹൈപ്പർമാർക്കറ്റ് റോയൽ തായ് എംബസിയുമായി സഹകരിച്ച് ഒരുക്കിയ തായ്​ലൻഡ് ഭക്ഷ്യമേളയ്ക്ക് തുടക്കമായി. ഒക്ടോബർ 14 മുതൽ 20 വരെയാണ് മേളയിൽ നടക്കുന്നത്. തായ്‌ലൻഡിലെ ജനപ്രിയവും ആകർഷകവുമായ ഭക്ഷണവിഭവങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. തായ്​ലൻഡ്​ അംബാസഡർ താനിസ്​ നാ സോങ്​ഖ്​ലയും ലുലു ഗ്രൂപ്പ്​ ഡയറക്​ടർ ജുസെർ രൂപവാലയും ചേർന്ന് ജുഫെയർ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ​ മേള ഉദ്​ഘാടനം ചെയ്​തു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക തിരഞ്ഞെടുത്ത തായ് ഉൽ‌പ്പന്നങ്ങൾ‌ക്ക് എല്ലാ ലുലു ഹൈപ്പർ‌മാർക്കറ്റുകളിലും 30 ശതമാനം ഇളവ്​ ലഭിക്കും. തായ് പച്ചക്കറികളുടെ പ്രത്യേക പ്രദർശനവും ഒരുക്കിയിട്ടുണ്ട്​. ഷെഫ് വസാനി ബോർഡീറാത്ത് തായ് വിഭവങ്ങളുടെ തത്സമയ കുക്കറി ഡെമോ അവതരിപ്പിക്കും. വൈവിധ്യവും രുചി​യും കൊണ്ട്​ ലോകശ്രദ്ധ നേടിയതാണ്​ തായ്​ വിഭവങ്ങളെന്ന്​ അംബാസഡർ പറഞ്ഞു.

Read More