- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
- വീണ്ടും ക്രൂരത: ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്‌റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
Author: News Desk
കെ.ടി ജലീലും കടകംപള്ളി സുരേന്ദ്രനും പല തവണ കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി
തിരുവനന്തപുരം: മന്ത്രിമാരായ കെ. ടി ജലീലും കടകംപള്ളി സുരേന്ദ്രനും പല തവണ കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയുടെ വിവരങ്ങളാണ് പുറത്തുവന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനാണ് കോൺസുലേറ്റ് ജനറലിനെ കണ്ടതെന്ന് സരിത്ത് നൽകിയ മൊഴിയിലുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ശുപാർശയിലാണ് സ്‌പേസ് പാർക്കിൽ ജോലി കിട്ടിയതെന്നും സരിത്ത് വെളിപ്പെടുത്തി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കള്ളക്കടത്തിനെ പറ്റി കോൺസുൽ ജനറലിനോട് ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാൽ കോൺസുൽ ജനറലിന്റെ പേരിലും കള്ളക്കടത്തിന് കമ്മീഷൻ കൈപ്പറ്റിയിരുന്നു. രണ്ട് തവണ സ്വർണം വന്നപ്പോൾ അറ്റാഷെയ്ക്ക് 1500 ഡോളർ വീതം കമ്മീഷൻ നൽകിയെന്നും സരിത്തിന്റെ മൊഴിയിൽ പറയുന്നു.അതിനിടെ കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയുടെ വിവരങ്ങളും പുറത്തുവന്നു. മുഖ്യമന്ത്രിയുമായോ കുടുംബവുമായോ തനിക്ക് ബന്ധമില്ലെന്നും ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളതെന്നും സ്വപ്‌ന പറയുന്ന മൊഴിയാണ്…
തിരുവനന്തപുരം: നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിംഗ് താത്ക്കാലികമായി നിർത്തിവച്ചു. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും താരങ്ങളും ക്വാറന്റീനിൽ പോകേണ്ടി വരും.
കുവൈറ്റ് സിറ്റി : നബി ദിന അവധി പ്രഖ്യാപിച്ച് കുവൈറ്റ്. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 29 വ്യാഴാഴ്‍ചയായിരിക്കും അവധിയെന്നു സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു.അറബി മാസം റബീഉല്‍ അവ്വല്‍ 12നാണ് നബിദിനം. നവംബര്‍ ഒന്ന് ഞായറാഴ്‍ചയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അവധി കഴിഞ്ഞുള്ള അടുത്ത പ്രവര്‍ത്തന ദിവസം. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനമായി ആചരിക്കുന്നത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
മനാമ: സമൂഹത്തിന്റെ ഭാവി കരുത്തുറ്റ സ്ത്രീകളിൽ ആണെന്ന് കേരളത്തിലെ പ്രശസ്ത എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ: എം. ജി. മല്ലിക. അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം “അതിജീവിക്കാൻ കരുത്തുള്ളവൾ” എന്ന തലകെട്ടിൽ സംഘടിപ്പിച്ച ഓൺലൈൻ വനിതാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. നാളെയുടെ വാഗ്ദാനങ്ങളായ പെൺകുട്ടികൾക്ക് ഏത് സാഹചര്യത്തിലും ധീരമായ നിലപാടുകൾ എടുക്കാനും സ്നേഹവും ധർമ്മവും പകർന്നുനൽകാനുമുള്ള പാഠശാലകളായി ഓരോ കുടുംബങ്ങളും മാറേണ്ടത് ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മുഖ്യ പ്രഭാഷകയായിരുന്ന സാമൂഹിക പ്രവർത്തക എ. റഹ്മത്തുന്നിസ ടീച്ചർ സ്ത്രീ പ്രകൃതിപരമായി തന്നെ കരുത്തുള്ളവൾ ആണെന്നും, മനുഷ്യ സമൂഹം പ്രതിസന്ധിയിൽ അകപെടുന്ന സമയങ്ങളിലെല്ലാം സ്ത്രീകൾ ഉണർന്ന് പ്രവർത്തിച്ചിട്ടുണ്ട് എന്നും തന്റെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. സമീപ കാലത്ത് നടന്ന പല സമരചരിത്രങ്ങളും കാണിച്ചു തരുന്നതും അത്തരം കരുത്തുറ്റ പെൺകുട്ടികൾ നമുക്കിടയിൽ തന്നെ ഉണ്ട് എന്നാണെന്നും അവർ ചൂണ്ടിക്കാട്ടി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കെ.…
റിയാദ് :സൗദിയിലെ വ്യവസായ മേഖല രണ്ടിലുള്ള അസംസ്‌കൃത നിര്‍മാണ ഫാക്ടിയിലാണ് തീപ്പിടിത്തമുണ്ടായത്. സൗദി സിവില്‍ ഡിഫന്‍സും, സുരക്ഷാ വകുപ്പും ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴിൽ കേരള സർവ്വകലാശാലയുടെ കാര്യവട്ടം കാമ്പസ്സിൽ അന്താരാഷ്ട്ര ആർക്കൈവ്‌സ് ആൻറ് ഹെറിറ്റേജ് സെന്റർ സ്ഥാപിക്കുന്നു. ആറുകോടി രൂപ ചെലവിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കാൻ സർക്കാർ ഭരണാനുമതി നൽകിതായി തുറമുഖ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. കേരള സർവകലാശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കാര്യവട്ടം കമ്പസ്സിൽ ഇതിനായി ഒരേക്കർ സ്ഥലം അനുവദിച്ചിട്ടുണ്ട്. സർവ്വകലാശാലയുമായി സംസ്ഥാന പുരാരേഖാ വകുപ്പ് ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. സർവകലാശാലയുടെയും പുരാരേഖ വകുപ്പിന്റെയും സർക്കാറിന്റെയും പ്രതിനിധികൾ അടങ്ങിയ ഒരു സമിതിയായിരിക്കും പദ്ധതിക്ക് മേൽനോട്ടം വഹിക്കുക. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ലോകത്തുതന്നെ അപൂർവ്വമായ ഒരു കോടിയിലേറെ തളിയോലകളുടെ അമൂല്ല്യശേഖരമുള്ളതാണ് സംസ്ഥാന ആർക്കൈവസ്. ഇവയെ സംബന്ധിച്ച പഠന ഗവേഷണങ്ങൾക്കായി കാര്യവട്ടത്ത് ഒരു അന്താരാഷ്ട്ര ആർക്കൈവ്‌സ് ആൻറ് ഹെറിറ്റേജ് സെന്റർ ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഹെറിറ്റേജ് സെന്റർ സ്ഥാപിതമാകുന്നതോടെ അന്തർദേശീയ തലത്തിൽതന്നെ പുരാരേഖകളുടെ പഠന-ഗവേഷണങ്ങൾക്ക് ഇവിടെ സൗകര്യമൊരുക്കും. ഇത്…
ശബരിമല: നിയുക്ത ശബരിമല മേൽശാന്തി വി കെ ജയരാജ് പോറ്റി ശബരിമലയിൽ ദർശനം നടത്തി. മക്കളായ ആനന്ദ്, അർജുൻ, ബന്ധുക്കളായ ഉണ്ണികൃഷ്ണൻ, അജിത്ത് പോറ്റി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പമ്പാ ഗണപതി കോവിലിലും ഹനുമാൻ കോവിലിലുമെത്തി തൊഴുത ശേഷം മേൽശാന്തിമാരായ കെ നാരായണൻ പോറ്റിയുടെയും ആർ സുരേഷ് പോറ്റിയുടെയും അനുഗ്രഹം വാങ്ങിയ ശേഷമാണ് അദ്ദേഹം മല കയറിയത്. എട്ടു മണിയോടെ അദ്ദേഹം സന്നിധാനത്തെത്തി. പിന്നീട് അയ്യപ്പനേയും മാലികപ്പുറത്ത് അമ്മയേയും തൊഴുതു. തന്ത്രി കണ്ഠരര് രാജീവരെയും മേൽശാന്തി എ കെ സുധീർ നമ്പൂതിരിയെയും കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം 11 മണിയോടെ ജയരാജ് പോറ്റി മലയിറങ്ങി.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. വേദന സംഹാരികള്‍ മാത്രം കഴിച്ചാല്‍ മാറ്റാവുന്ന പ്രശ്നങ്ങളെ ഉള്ളൂവെന്നും മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ശിവശങ്കറിന് ഇല്ലെന്നുമുള്ള മെഡിക്കൽ ബോർഡിന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസ്‌ചാർജ് ചെയ്‌തിരിക്കുന്നത്. കിടത്തി ചികിത്സ നല്‍കേണ്ട ആരോഗ്യപ്രശ്നങ്ങള്‍ ശിവശങ്കറിന് ഇല്ലെന്നും നടുവേദന ഗുരുതര പ്രശ്നമല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു.
തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച 5022 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂർ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂർ 293, പാലക്കാട് 271, കോട്ടയം 180, കാസർഗോഡ് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ഇടവ സ്വദേശിനി രമഭായ് (54), കാഞ്ഞിരംപാറ സ്വദേശിനി ഇന്ദിരദേവി (66), പുന്നയ്ക്കാമുഗൾ സ്വദേശിനി സ്നേഹലത ദേവി (53), കൊല്ലം വടക്കേവിള സ്വദേശിനി റഹ്‌മത്ത് (64), പെരുമൺ സ്വദേശി ശിവപ്രസാദ് (70), എറണാകുളം സൗത്ത് വൈപ്പിൻ സ്വദേശിനി ഖദീജ (74), ഇടകൊച്ചി സ്വദേശിനി ലക്ഷ്മി (77), മാലിയൻകര സ്വദേശിനി ശ്രീമതി പ്രകാശൻ (75), തുറവൂർ സ്വദേശി സി.എസ്. ബെന്നി (53), ഫോർട്ട് കൊച്ചി സ്വദേശി പി.എസ്. ഹംസ (86), തൃശൂർ ഒല്ലൂർ സ്വദേശിനി ഓമന (63), വടക്കേക്കാട്…
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ നടത്തിയ ഈ വർഷത്തെ ഓണാഘോഷപരിപാടിയായ “കെ. പി. എ പൊന്നോണം 2020” ത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കെ. പി. എ യുടെ ഒഫീഷ്യൽ യൂട്യൂബ്, ഫേസ്‍ബുക് പേജിലൂടെ സംപ്രേക്ഷണം ചെയ്ത ലൈവ് പ്രോഗ്രാമിലൂടെയാണ് ഓണപ്പാട്ട് , ഓണപ്പുടവ എന്നീ മത്സരങ്ങളിൽ പങ്കെടുത്ത വിജയികളെ പ്രഖ്യാപിച്ചത്. ഫുഡ് ബുക്കിങ്ങിനായി https://www.facebook.com/indiandelightsbh/ ക്ലിക്ക് ചെയ്യുക ഓണപ്പുടവ മത്സരം ഫാമിലി കാറ്റഗറി അനൂബ് & ഫാമിലി (ഫസ്റ്റ്), ഷൈൻദേവ് & ഫാമിലി (സെക്കന്റ്), സന്തോഷ് & ഫാമിലി (തേർഡ്) എന്നിവരും, ലേഡീസ് കാറ്റഗറി അലീന മറിയം വർഗീസ് (ഫസ്റ്റ്), ജിബി ജോൺ വർഗീസ് (സെക്കന്റ്), സ്മിത സന്തോഷ് (തേർഡ്) എന്നിവരും ജന്റ്സ് കാറ്റഗറി സജീവ് ആയൂർ (ഫസ്റ്റ്), അനൂബ് തങ്കച്ചൻ (സെക്കന്റ്), നൗഷാദ് (തേർഡ്) എന്നിവരും കിഡ്സ് കാറ്റഗറി അയാൻഷ് ശ്രീചന്ദ് (ഫസ്റ്റ്), ഇഹ രതിൻ (സെക്കന്റ്), ദേവലക്ഷ്മി (തേർഡ്) എന്നിവരും വിജയികൾ ആയി. ഓണപ്പാട്ട്…
