- ബഹ്റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ വരുന്നു
- പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
- കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷണം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
- ദുബൈ വാഹനാപകടം: പരിക്കേറ്റവരില്‍ 2 മലയാളികള്‍; കുടുംബങ്ങള്‍ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍
- സ്ത്രീകൾക്ക് ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസുകളിൽ സൗജന്യയാത്ര; വർഷം 800 കോടി രൂപ സാമ്പത്തിക ബാധ്യത
- പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം
- വീണ്ടും ഇറാന് ആക്രമണം; വിജയകരമായി പ്രതിരോധിച്ച് ബഹ്റൈനും കുവൈത്തും
- ഐസിആർഎഫ് ബഹ്റൈൻ അസ്കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
മനാമ: ബഹ്റൈൻ മൈത്രി സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച മാപ്പിളപ്പാട്ട് ഓണ്ലൈന്‍ മത്സരം – ” മൈത്രി ഇശല്‍ നിലാവ് 2020″ ന്റ്റെ വിജയികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു മാസക്കാലമായി ഓൺലൈൻ വഴി നടത്തിയ മാപ്പിളപ്പാട്ട് മത്സരത്തില്‍ ജൂനിയർ സബ്ജൂനിയർ സീനിയർ എന്നി വിഭാഗങ്ങളായി പ്രതിഭാധനരായ നിരവധി പ്രതിഭകള്‍ പങ്കെടുക്കുകയുണ്ടായി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പ്രശസ്ത പിന്നണി ഗായകൻ അഫ്സൽ, മ്യൂസിക് ഡയറക്ടർ യാസർ അഷ്റഫ്, ഷംസു കൊച്ചിൻ എന്നിവരയിരുന്നു വിധി കര്‍ത്താക്കള്‍, കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ വിധികര്‍ത്താക്കല്‍ വിജയികളെ പ്രഖ്യാപിച്ചു. സബ്ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയത് നഥാ ഫാത്തിമ, സെക്കൻഡ് പ്രൈസ്, ഫാത്തിമ സഹ്റ, ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയത് ഡൽസ മറിയ ജോജി, സെക്കൻഡ് പ്രൈസ് സഹ്റ അഷറഫ്, സീനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയത് സുഹൈബ് കോയ, സെക്കൻഡ് പ്രൈസ് ഷെഫീക്ക് പെരുമ്പിലാവ്. അ തുകൂടാതെ എഫ് ബി പേജിൽ ഏറ്റവും കൂടുതൽ…
നിർധന കുടുംബത്തിലെ കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുത്തു ദിലീപ് ഫാൻസ് അസോസിയേഷൻ ബഹ്റൈൻ
മനാമ: ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനത്തിനോടനുബന്ധിച്ചു ഒരു മാസം നീണ്ടു നിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധന കുടുംബത്തിലെ കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് ദിലീപ് ഫാൻസ് & വെൽഫെയർ അസോസിയേഷൻ, ബഹ്‌റൈൻ കമ്മിറ്റി ഏറ്റെടുത്തു. ഇരിങ്ങാലക്കുട, കൊനത്തു കുന്ന്, അംന അൻസാരിയുടെ കുട്ടിയുടെ 4 ക്ലാസ്സ് മുതൽ SSLC വരെയുള്ള മുഴുവൻ വിദ്യാഭ്യാസ ചിലവുമാണ് ബഹ്‌റൈനിലെ ദിലീപ് ഫാൻസ് അസോസിയേഷൻ ഏറ്റെടുത്തത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ബഹ്‌റൈനിലെ ദിലീപ് ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ ദിലീപ് ഫാൻസ് അസോസിയേഷൻ ചെയർമാൻ റിയാസിനെ ബന്ധപെടുകയും റിയാസ് വഴി കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കാമെന്നുള്ള വിവരം കുടുംബത്തെ അറിയിക്കുകയുമായിരുന്നു. മാതൃകപരമായ പ്രവർത്തനം നടത്തിയ ദിലീപ് ഫാൻസ് & വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ കമ്മിറ്റിക്ക്, ആൾ കേരള ദിലീപ് ഫാൻസ് & വെൽഫെയർ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
മനാമ: വിദേശത്തുള്ള മുവാറ്റുപുഴ നിയോജകമണ്ഡലത്തിലെ കോൺഗ്രസ്സുകാരുടെ സംഘടന നിലവിൽ വന്നു. ഗ്ലോബൽ പ്രവാസി കോൺഗ്രസ് എന്ന പേരിൽ നിലവിൽ വന്ന സംഘടനയിൽ കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന കോൺഗ്രസ് അനുഭാവികൾക്ക് സംഘടനയിൽ അംഗമാകാം. മുവാറ്റുപുഴ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പാർട്ടിയെ ശക്തിപെടുത്തുക, മണ്ഡലത്തിലെ പൊതു വിഷയങ്ങളിൽ ഇടെപെടുക, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുക ഇതെല്ലാമാണ് സംഘടനയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ. സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം സൂം മീറ്റിംഗിലൂടെ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ ഉപാധ്യക്ഷൻ ജോസഫ് വാഴക്കൻ നിർവ്വഹിച്ചു. ബേസിൽ നെല്ലിമറ്റം അധ്യക്ഷത വഹിച്ച യോഗത്തിന് ബോബിൻ ഫിലിപ്പ് സ്വാഗതവും, മൈതീൻ പനക്കൽ നന്ദിയും അറിയിച്ചു. ഒഐസിസി ഗ്ലോബൽ സെക്രട്ടറി അഷ്‌റഫ് മുവാറ്റുപുഴ, യൂത്ത് കോൺഗ്രെസ്സ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ് എന്നിവർ സ്വാഗതം ആശംസിച്ചു. ജോബി കുര്യാക്കോസ് പരുപാടി നിയന്ത്രിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പ്രവാസി…
മനാമ: ഇസ്രായേല്‍, ബഹ്റൈന്‍ നയതന്ത്ര ബന്ധത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കാൻ ഇസ്രായേൽ, അമേരിക്കൻ പ്രതിനിധി സംഘം ബഹ്‌റൈനിൽ എത്തി. സമാധാനപരവും സൗഹാർദ്ദപരവുമായ നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള സംയുക്ത കരാറിൽ ഒപ്പുവച്ചു. സാമ്പത്തിക, വാണിജ്യ ബന്ധങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ, വാണിജ്യം, വ്യോമ സേവനങ്ങൾ, ആളുകളുടെ മുന്നേറ്റം, ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണം, ബഹ്‌റൈൻ രാജ്യവും പരസ്പര ആനുകൂല്യത്തിന്റെ മറ്റ് മേഖലകൾ എന്നിവ സംബന്ധിച്ച ധാരണാപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കൂടാതെ, ഏവിയേഷൻ, ഹെൽത്ത് കെയർ, ടെക്നോളജി, ടൂറിസം, അഗ്രികൾച്ചർ എന്നിവയുൾപ്പെടെയുള്ള സഹകരണത്തിനുള്ള വിവിധ മേഖലകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും അവരുടെ ഉഭയകക്ഷി ബന്ധം ആസൂത്രണം ചെയ്യുന്നതിനും വർക്കിംഗ് ഗ്രൂപ്പുകൾ യോഗം ചേർന്നു. ഇരുരാജ്യങ്ങളിലും എംബസികള്‍ തുറക്കാനും ധാരണയായി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്‌ഥതയിൽ ഒപ്പുവച്ച അബ്രഹാം കരാറാണ് ഈ ചരിത്രപരമായ നയതന്ത്ര മുന്നേറ്റത്തിന് കാരണം. 2020 സെപ്റ്റംബർ 15 ന് വാഷിംഗ്ടണിലാണ് ഇരു…
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 19) തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. ആലി ആരോഗ്യ കേന്ദ്രം, ഈസ്റ്റ് റിഫ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയാണ് പരിശോധന നടത്തുന്നത്. കരാന യൂത്ത് സെന്റർ, അൽ ഇത്തിഹാദ് സ്പോർട്സ് ക്ലബ്, അൻസാർ ഗാലറി എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ പരിശോധന നടത്തും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
ന്യൂഡല്‍ഹി: രാജ്യത്തിന് ആശ്വാസമായി കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,722 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 579 പേര്‍ മരിച്ചു. രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 75 ലക്ഷം കടന്നു. ഇതുവരെ 75,50,273 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 66 ലക്ഷം കടന്നു. 66,63,608 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 88.26 ശതമാനമാണ്. 7,72,055 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഇന്ത്യയിൽ 1,14,610 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണ നിരക്ക് 1.52 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,59,786 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. മൊത്തം 9,50,83,976 പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.
തൃശൂര്‍: ടയര്‍ പഞ്ചറായത് ഒട്ടിച്ച് നല്‍കാത്തതിലുള്ള മുന്‍ വൈരാഗ്യത്തെതുടർന്ന് ഇന്നലെ രാത്രിയിൽ ര്‍ക്കഞ്ചേരിയിൽ കടയുടമ പാലക്കാട് സ്വദേശി മണികണ്ഠന് നേരെ മൂവർ സംഘം എത്തി വെടിവച്ചു. എയര്‍ ഗണ്‍ ഉപയോഗിച്ചുള്ള വെടിവയ്പ്പിൽ മണികണ്ഠൻറെ കാലിന് വെടിയേറ്റു. തൃശൂര്‍ ഈസ്റ്റ് പോലീസ് പ്രതികളായ ഷഫീക്ക്, സാജില്‍, ഡിറ്റ് എന്നിവരെ പിടികൂടി.
മനാമ: സംസ്കൃതി ബഹ്‌റൈൻന്റെ ആഭിമുഖ്യത്തിൽ 9-ദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ നവരാത്രി മഹോത്സവം 17-മുതൽ തുടങ്ങി. കേരളം ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളുടെ കലാവിരുന്നുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നാം ദിവസമായ ഇന്ന്, 19-ന് കേരളം-തമിഴ് നാട് ഉൾപ്പെടുന്ന സംസ്കൃതി ശബരീശ്വരം ബാഗിന്റെതാണ് പരിപാടികൾ എന്ന് സംസ്കൃതി പ്രസിഡന്റ് പ്രവീൺ കുമാർ, ജനറൽ സെക്രട്ടറി പങ്കജ് മാലിക് എന്നിവർ അറിയിച്ചു. സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിഡന്റ് സിജു കുമാർ പരിപാടികൾ ഉൽഘാടനം ചെയ്തു. ശബരീശ്വരം ഭാഗ് സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ അനിൽ പിള്ള, ജോയിന്റ് കൺവീനർ ഹരി പ്രകാശ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സംസ്കൃതി ബഹ്റിന്റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജായ Facebook.com/Samskruthibh എന്ന പേജിലൂടെയാവും പരിപാടികൾ പ്രക്ഷേപണം ചെയ്യുക. ബഹ്‌റൈൻ സമയം രാത്രി 7.30 മുതൽ 45 മിനിറ്റ് ആകും പരിപാടികൾ ഉണ്ടാകുക. എല്ലാവരേയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. വീഡിയോ പ്രൊഡക്ഷൻ: സ്റ്റാർവിഷൻ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ക്വാറൻ്റൈനിൽ. ഡ്രൈവർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ പുതുപ്പള്ളിയിലെ വീട്ടിൽ ഉമ്മൻ ചാണ്ടി നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം വിവിധ പരിപാടികളിൽ ഉമ്മൻ ചാണ്ടി പങ്കെടുത്തിരുന്നു. ഉമ്മൻ ചാണ്ടി ഇന്ന് കോട്ടയത്ത് നടത്താനിരുന്ന വാർത്താ സമ്മേളനം ഉൾപ്പടെയുളള പൊതുപരിപാടികൾ ഉപേക്ഷിച്ചു. പകരം തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, ജോസഫ് വാഴക്കൻ, ജോഷി ഫിലിപ്പ് എന്നിവർ ഡിസിസി ഓഫീസിൽ വാർത്താ സമ്മേളനം നടത്തും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
മനാമ: ബഹ്‌റൈനിൽ പുതുതായി 331 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 112 പേർ പ്രവാസി തൊഴിലാളികളാണ്. 213 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 6 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 77,902 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 479 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 74,320 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 95.40 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,282 പേരാണ്. ഇവരിൽ 39 പേരുടെ നില ഗുരുതരമായും 3,243 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 4.21 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു 7 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മൊത്തം മരണം 300 ആയി ഉയർന്നു. മരണനിരക്ക് 0.39 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,940 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ…
