Author: News Desk

കൊച്ചി : വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇത് കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെയും മറ്റുള്ളവരുടെയും ഹര്‍ജികൾ ഡിവിഷൻ ബഞ്ച് തള്ളി.

Read More

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയ 641 പേർക്കെതിരെ ഇന്ന് നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. തുടർച്ചയായി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച മൂന്നു കടകൾ താത്കാലികമായി അടപ്പിച്ചു. 20 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെക്ഷൻ 144 പ്രകാരം ഒരാൾക്കെതിരെ നടപടി സ്വീകരിച്ചു. 133 പേരിൽ നിന്നും പിഴ ഈടാക്കിയതായും ജില്ലാ കളക്ടർ അറിയിച്ചു. ഒക്ടോബർ നാലു മുതലാണ് ജില്ലാ കളക്ടർ  നിയോഗിച്ച 92 സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളടക്കമുള്ള പൊതുസ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചത്. ഇന്നുവരെയുള്ള കണക്കനുസരിച്ച് ആകെ 2,483 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇതിൽ സെക്ഷൻ 144 ലംഘിച്ച 43 പേരും  കൃത്യമായി മാസ്‌ക് ധരിക്കാത്ത 574 പേരുമുണ്ട്. സന്ദർശക രജിസ്റ്റർ സൂക്ഷിക്കാത്ത 875 സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക്…

Read More

മനാമ: കോവിഡ് വ്യാപനത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് പോർട്ട് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കോവിഡിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന പൗരന്മാരെ ബഹ്‌റൈനിലെത്തിക്കാൻ 108 ഓളം ദൗത്യങ്ങളും ബഹ്‌റൈനിൽ താമസിക്കുന്ന വിദേശികളെ അവരുടെ രാജ്യത്തെത്തിക്കാൻ 188 ദൗത്യങ്ങളും ഡയറക്ടറേറ്റ് നടത്തിയിട്ടുള്ളതായി അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്‌സ് ലൈസൻ ഓഫീസർ ഫസ്റ്റ് ലഫ്റ്റനന്റ് റാഷിദ് ഹമദ് അൽ ദോസരി പറഞ്ഞു. ഇതിന്റെ ഭാഗമായി കോവിഡ് വ്യാപനം തുടങ്ങിയതുമുതൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന 10,218 പൗരന്മാരെ ബഹ്‌റൈനിൽ തിരികെയെത്തിച്ചു. അതേസമയം ബഹ്‌റൈനിൽ താമസിക്കുന്ന 19, 757 വിദേശികളെ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനും സാധിച്ചു. വിദേശത്ത് നിന്ന് ബഹ്‌റൈനിൽ എത്തിയ 91, 029 യാത്രക്കാർക്ക് ഡയറക്ടറേറ്റ് കോവിഡ് -19 പരിശോധനകളും നടത്തിയിട്ടുണ്ട്. ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ റിസപ്ഷൻ ഹാളിൽ മെഡിക്കൽ എക്‌സാമിനേഷനായി ഒരു പ്രത്യേക വിഭാഗത്തേയും ഒരുക്കിയിട്ടുണ്ട്. ഈ വിഭാഗം അവിടെ എത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ രേഖപ്പെടുത്തുകയും പരിശോധനകൾ…

Read More

മനാമ : “മുഹമ്മദ് നബി(സ): ജീവിതം, സമഗ്രം, സമ്പൂർണ്ണം ” എന്ന പ്രമേയത്തില്‍ സമസ്ത ബഹ്റൈന്‍ സംഘടിപ്പിക്കുന്ന നബിദിന കാമ്പയിന് തുടക്കമായി. ഒരു മാസം നീണ്ടു നില്‍ക്കുന്ന ‘ഈദേ റബീഅ് -2020’ നബിദിന കാമ്പയിനിന്‍റെ ഉദ്ഘാടനം സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനാഘോഷത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കിയ തങ്ങള്‍, പ്രവാചക ചര്യകള്‍ നാം മുറുകെ പിടിക്കണമെന്നും ആഹ്വാനം ചെയ്തു. ഓണ്‍ലൈനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സയ്യിദ് യാസർ ജിഫ് രി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. അശ്റഫ് അൻവരി പ്രമേയ പ്രഭാഷണം നടത്തി, ഹംസ അൻവരി മോളൂർ, അബ്ദുൽ മജീദ് ചോലക്കോട് ആശംസകൾ അർപ്പിച്ചു. തുടര്‍ന്നു നടന്ന മൗലിദ് മജ് ലിസിന് ഉസ്താദ് ഹാഫിള് ശറഫുദ്ദീൻ മൗലവി നേതൃത്വം നല്‍കി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക എസ്.എം. അബ്ദുൽ വാഹിദ്  സ്വാഗതവും, മുസ്തഫ കളത്തില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും രാത്രി 8.30ന്…

Read More

എറണാകുളം: സിറ്റി ഗ്യാസ് വിതരണ പദ്ധതി എറണാകുളം ജില്ലയിലെ മുഴുവൻ താലൂക്കുകളിലും നടപ്പാക്കാൻ തീരുമാനം. നിലവിൽ കരിങ്ങാച്ചിറ – കുണ്ടന്നൂർ -ഇടപ്പള്ളി – ആലുവ വരെ പ്രകൃതി വാതക പൈപ്പ് ലൈൻ ലഭ്യമാണ്. തുടർന്ന് അങ്കമാലിയിലേക്കും പെരുമ്പാവൂരിലേക്കും കോലഞ്ചേരിയിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ആറ് മുനിസിപ്പാലിറ്റികളിലും ഇതിനുള്ള പ്രവർത്തനം ആരംഭിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 2500 വീടുകളിൽ നിലവിൽ ഗ്യാസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. 1500 വീടുകളിൽ പ്ലംബിങ് ജോലികൾ പൂർത്തിയായി. ഒൻപത് സി.എൻ.ജി സ്റ്റേഷനുകൾക്കു പുറമെ വെല്ലിങ്ങ്ടൺ ഐലൻഡ്, കാലടി, പെരുമ്പാവൂർ, പൂത്തോട്ട തുടങ്ങിയ പ്രദേശങ്ങളിൽ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പദ്ധതി നടത്തിപ്പിന് അനുവാദം നൽകാത്ത നഗരസഭകളോട് 21 ദിവസത്തിനകം തീരുമാനം എടുക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക പദ്ധതി പ്രാവർത്തികമാകുന്നതോടെ 24 മണിക്കൂറും പ്രകൃതി വാതകം ആവശ്യാനുസരണം ലഭിക്കും. സാധാരണ ലഭിക്കുന്ന ഇന്ധനവാതകത്തേക്കാൾ 30 ശതമാനം വിലക്കുറവുണ്ടാകും. ഗാർഹിക ഉപഭോക്താക്കൾക്കു പുറമെ സി.എൻ.ജി വാഹനങ്ങൾ, വാണിജ്യ ഉപഭോക്താക്കൾ,…

Read More

മനാമ: ബഹ്‌റൈൻ, യു.എസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ ഇന്ന് മനാമയിൽ യോഗം ചേരുന്നു. യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിൻ ആണ് അമേരിക്കൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്. ഇസ്രയേൽ പ്രതിനിധി സംഘത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മെയർ ബെൻ-ഷബ്ബത്താണ് നയിക്കുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണപ്രകാരം 2020 സെപ്റ്റംബർ 15 ന് വാഷിംഗ്ടണിൽ ബഹ്‌റൈനും ഇസ്രായേലും തമ്മിലുള്ള സമാധാന പ്രഖ്യാപനം ഒപ്പുവെച്ചതിനെത്തുടർന്നാണ് ഈ ചരിത്രപരമായ നയതന്ത്ര മുന്നേറ്റം. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മനാമയിൽ ഇന്നത്തെ മീറ്റിംഗിൽ, നയതന്ത്രവും സമാധാനപരവും സൗഹൃദപരവുമായ ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് ബഹ്‌റൈനും ഇസ്രായേലും സംയുക്ത ഉടമ്പടിയിലും നിരവധി ധാരണാപത്രങ്ങളിലും ഒപ്പ് വയ്ക്കും.

Read More

ആലപ്പുഴ: കരുവാറ്റ സഹകരണ ബാങ്കില്‍ കവര്‍ച്ച നടത്തിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. ആല്‍ബിന്‍ രാജാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ ആല്‍ബിന്‍ താമസിച്ച വീട്ടില്‍ നിന്നും ഒന്നേമുക്കാല്‍ കിലോയോളം സ്വര്‍ണം പോലീസ് കണ്ടെത്തി. പോലീസ് പിടിയിലാകുമെന്ന് ഭയന്ന ആല്‍ബിന്‍ കീഴടങ്ങുകയായിരുന്നു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക തിരുവനന്തപുരം: കാട്ടാക്കടയിലെ വീടിനു സമീപത്താണ് സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നതെന്ന് ആല്‍ബിന്‍ ആദ്യം കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, പോലീസ് കാട്ടാക്കടയില്‍ ആല്‍ബിനെ എത്തിച്ച് നടത്തിയ പരിശോധനയില്‍ നാനൂറ് ഗ്രാം സ്വര്‍ണം മാത്രമാണ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കോയമ്പൂത്തൂരിലെ വീടിന്റെ കാര്‍പോര്‍ച്ചില്‍ സ്വര്‍ണം കുഴിച്ചിട്ടിരിക്കുകയാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. പോലീസ് സംഘം വീണ്ടും കോയമ്പത്തൂരിലെത്തി സ്വര്‍ണം വീണ്ടെടുക്കുകയായിരുന്നു. ഒരു കിലോ എണ്ണൂറ്റിയമ്പത് ഗ്രാം സ്വര്‍ണം ഇവിടെ നിന്നും കണ്ടെടുത്തു. കൂട്ടുപ്രതികള്‍ പിടിയിലായതോടെ ആല്‍ബിന്‍ കീഴടങ്ങുകയായിരുന്നു എന്നാണ് പോലിസ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍, ടെറസിന്റെ മുകളിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച ആല്‍ബിന്‍ രാജ് പോലീസിനു…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7631 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 22 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നാലാഞ്ചറ സ്വദേശി ഗോപാലകൃഷ്ണന്‍ (62), പള്ളിത്തുറ സ്വദേശിനി ത്രേസ്യാമ്മ (82), ആനയറ സ്വദേശിനി സരോജം (63), തിരുവനന്തപുരം സ്വദേശിനി ബീമ, ആലപ്പുഴ തലവടി സ്വദേശി സെബാസ്റ്റ്യന്‍ (84), എറണാകുളം വട്ടത്തറ സ്വദേശിനി അഗ്നസ് (73), ചിറ്റൂര്‍ സ്വദേശിനി അമൂല്യ (16), മൂപ്പതടം സ്വദേശി അഷ്‌റഫ് (56), പനങ്ങാട് സ്വദേശി ബാലകൃഷ്ണന്‍ (84), തൃശൂര്‍ ഒല്ലൂക്കര സ്വദേശി രാധാ ഭാസ്‌കരന്‍ (75), തൃശൂര്‍ സ്വദേശിനി പാറുക്കുട്ടി (83),…

Read More

പാലക്കാട്: ആരോഗ്യ പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് കൊറോണ പോസിറ്റീവായ ചിലരിൽ അസാധാരണ ലക്ഷണങ്ങൾ. മസ്തിഷ്‌ക ജ്വരം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് ചികിത്സ തേടിയെത്തിയവർക്ക് രോഗബാധ സ്ഥിരീകരിച്ചതാണ് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നത്. പാലക്കാട് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ മൂന്ന് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇത്തരം ലക്ഷണങ്ങളോടെ കൊറോണ സ്ഥിരീകരിക്കുന്ന അപൂർവ്വം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവർക്ക് മസ്തിഷ്‌ക ജ്വരത്തിന് മറ്റ് കാരണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കൊറോണ ചികിത്സയ്ക്കിടെ രോഗിയുടെ കാലുകൾ തളർന്ന സംഭവവും ഉണ്ടായി. ഇയാൾ ഇപ്പോൾ വിദഗ്ധ ചികിത്സയിലാണ്. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് ചികിത്സ തേടുന്നവരിലും കുഴഞ്ഞു വീണു മരിക്കുന്നവരിലും കൊറോണ സ്ഥിരീകരിക്കുന്നു. ഇത്തരം കേസുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനയും ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പനി, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം, ഛർദ്ദി രുചിയും മണവും അനുഭവപ്പെടാതിരിക്കൽ എന്നിവയാണ് കൊറോണയുടെ…

Read More

കൊച്ചി: കോവിഡ് ലോക്ക്ഡൗണ്‍ കാലത്തെ വാടക കുടിശികയുടെ പേരില്‍ 12 കമ്പനികളെ സ്മാര്‍ട്‌സിറ്റിയിൽ നിന്ന് പുറത്താക്കി. കമ്പനികള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ചവരുത്തരുതെന്ന കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് സ്മാര്‍ട്‌സിറ്റി ലിമിറ്റഡിന്റെ നടപടി. സ്മാര്‍ട് സിറ്റിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിയ്ക്കാനൊരുങ്ങുകയാണ് കമ്പനികള്‍. കോവിഡ് ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഐടി കമ്പനികള്‍ക്ക് വാടകയില്‍ ഇളവ് നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. 10000 സ്വകയര്‍ ഫീറ്റ് വരെയുള്ള കമ്പനികള്‍ക്ക് 3 മാസത്തെ വാടക പൂര്‍ണ്ണമായും ഒഴിവാക്കി. എന്നാല്‍ സ്മാര്‍ട് സിറ്റി പ്രദേശത്തെ കമ്പനികള്‍ക്ക് ഈ ഇളവ് ലഭിച്ചില്ല. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സ്മാര്‍ട് സിറ്റി ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റിഡിന്റെ നിലപാടിനെതിരെ കമ്പനികള്‍ കോടതിയെ സമീപിച്ചിരിക്കെയാണ് 12 സ്ഥാപനങ്ങളെ പുറത്താക്കികൊണ്ടുള്ള നടപടി. കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി വാടക നല്‍കാത്തതാത് പുറത്താക്കാന്‍ കാരണമെന്നാണ് നോട്ടീസില്‍ പറയുന്നത്. സ്മാര്‍ട് സിറ്റി പ്രൈവറ്റ് ലിമിറ്റഡുമായി 6 വര്‍ഷത്തെ കരാറാണ് കമ്പനികള്‍ ഒപ്പുവെച്ചിരിയ്ക്കുന്നത്. ഇതില്‍ 3 വര്‍ഷം ലോക് ഇന്‍ പീരീഡാണ്. ഇക്കാലയളവില്‍ ഏതെങ്കിലും കമ്പനി…

Read More