- ബഹ്റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ വരുന്നു
- പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
- കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷണം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
- ദുബൈ വാഹനാപകടം: പരിക്കേറ്റവരില്‍ 2 മലയാളികള്‍; കുടുംബങ്ങള്‍ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍
- സ്ത്രീകൾക്ക് ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസുകളിൽ സൗജന്യയാത്ര; വർഷം 800 കോടി രൂപ സാമ്പത്തിക ബാധ്യത
- പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം
- വീണ്ടും ഇറാന് ആക്രമണം; വിജയകരമായി പ്രതിരോധിച്ച് ബഹ്റൈനും കുവൈത്തും
- ഐസിആർഎഫ് ബഹ്‌റൈൻ അസ്കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
ഇന്ത്യയിൽ കോവിഡ് ബാധിതർ 76 ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 717 പേരുടെ മരണം സ്‌ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊറോണ ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നുണ്ട്. രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 76 ലക്ഷം കടന്നു. ഇതുവരെ 76,51,107 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ എണ്ണം 67 ലക്ഷം കടന്നു. 67,95,103 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 88.81 ശതമാനമാണ്. 7,40,090 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 1,15,914 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം 10,83,608 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. രാജ്യത്ത് ഇതുവരെ 9,72,00,379 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.
മനാമ: മാരാമൺ പനത്തോടത്തിൽ മാത്യു തോമസ് (രാജു) ഭാര്യ ഏലിയാമ്മ മാത്യു (അമ്മിണി) ബഹ്‌റൈനിൽ നിര്യാതിയായി. എഴുപത്തിരണ്ട് വയസായിരുന്നു. ദീർഘകാലം ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ഹെൽത്ത് ജോലി ചെയ്തിരുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക മക്കൾ മേബ്ൾ മാത്യു , അജയ് മാത്യു ,മരുമകൻ സിബി ജോസഫ്, കൊച്ചുമക്കൾ എൻഗേല ,ആന്ധ്രിയ. ശവസംസ്‌കാരം ഒക്ടോബർ 21 ബുധനാഴ്ച ബഹ്‌റൈനിൽ നടത്തുന്നതാണ്.
റിയാദ്: സൗദി അറേബ്യയിലെ സെക്കൻഡ് ഇൻഡസ്‌ട്രിയൽ സിറ്റിയിൽ തീപിടിത്തം. തീ പിടിത്തത്തിൽ ഒരു ഫാക്ടറിക്ക് ഭാഗീകമായി നാശനഷ്ടം സംഭവിച്ചു. 15 തൊഴിലാളികൾക്ക് പരിക്കേറ്റു. മണിക്കൂറുകള്‍ നീണ്ട തീവ്ര പരിശ്രമത്തിലൂടെ സൗദി സിവില്‍ ഡിഫന്‍സിന്റെ മേല്‍നോട്ടത്തില്‍ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഇന്ന് പുലർച്ചെ 12.16 നാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ വിവരം റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ എത്തി. ഉടനടി സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം നടത്തിയത് കൊണ്ടാണ് ആളപായം കുറച്ചത്. പരിക്കേറ്റവരില്‍ രണ്ടുപേരെ റിയാദിലെ കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിസാര പരിക്കേറ്റ മറ്റുള്ളവര്‍ക്ക് സംഭവസ്ഥലത്ത് തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.
ബഹ്റൈനിലേക്ക് തിരികെ വരുന്ന പ്രവാസികളെ അമിത ടിക്കറ്റ് നിരക്ക് ചൂഷണത്തിൽ നിന്നും ഒഴിവാക്കണം: ബഹ്‌റൈൻ പ്രതിഭ
മനാമ: നാട്ടിൽ നിന്നും ബഹ്റൈനിലിലേക്ക് മടങ്ങിയെത്താൻ ശ്രമിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയായിരിക്കുകയാണ് മടക്ക യാത്രക്കുള്ള അമിത ടിക്കറ്റ് നിരക്ക്. കോവിഡ് കാല ജീവിതം ഏറ്റവും ദുരിതപൂർണ്ണമാക്കിയിരിക്കുന്നത് നാട്ടിലകപ്പെട്ടു പോയ പ്രവാസിയെയും അവനെ ആശ്രയിച്ചു കഴിയുന്ന കുടുംബാംഗങ്ങളെയുമാണ്. കോവിഡ് മഹാമാരി ഇത്ര കാലം നീണ്ടു നിൽക്കും എന്ന പ്രതീക്ഷയിൽ അല്ല ആരും പ്രവാസത്തിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ചെന്നെത്തിയവരാകട്ടെ വിമാനം ലഭിക്കാതെ വിസ കാലാവധിയുടെ തിയ്യതിയെ വധശിക്ഷക്ക് വിധിക്കപ്പെട്ട തടവുകാരന്റെ മാനസിക അവസ്ഥയോടെ നോക്കി ഉരുകുകയാണ്. ഏത് നിമഷവും ജോലി പോകാം എന്ന പരിഭ്രാന്തിയിൽ പെട്ട മാസങ്ങളായി വരുമാനം ഇല്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാരിൽ സാധാരണക്കാരായ വലിയൊരു വിഭാഗം പ്രവാസി മലയാളികളെയാണ് വിമാനക്കമ്പനികളുടെ ഈ ചൂഷണ നിലപാട് ദുരിതത്തിലാക്കിയിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കേരള മുഖ്യമന്ത്രി, നോർക്ക അധികാരികൾ കേരളത്തിൽ നിന്നും തെരഞ്ഞെടുത്തയച്ച എം.പി. മാർ, ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി എന്നിവരുടെ സത്വര ശ്രദ്ധയിലേക്ക് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിന്റെ നേതൃത്വത്തിൽ…
മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ ഉപദേഷ്ടാവ് ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയെ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ സന്ദർശിച്ചു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും സഹകരണവും ചർച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഉപദേഷ്ടാവ് പ്രശംസിച്ചു. ബഹ്‌റൈൻ-ഇന്ത്യൻ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനും അംബാസഡർക്ക് കഴിയട്ടെ എന്നും ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ ആശംസിച്ചു.
കോട്ടയം: ടിക്ടോക് താരം അമല്‍ ജയരാജ് ആത്മഹത്യ ചെയ്ത നിലയില്‍. 19 കാരനായ അമല്‍ പാല രാമപുരം പാലമേലി നാഗത്തുങ്കല്‍ ജയരാജിന്റെ മകനാണ് . വീട്ടിലെ കിടപ്പുമുറിയിലാണ് അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അമല്‍ ഉപയോഗിച്ച ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും ആയിരക്കണക്കിന് ഫോളോവേഴ്സ് ആണ് അമൽ ജയരാജിനുള്ളത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 885, കോഴിക്കോട് 735, മലപ്പുറം 692, എറണാകുളം 438, ആലപ്പുഴ 574, കൊല്ലം 556, കോട്ടയം 430, തിരുവനന്തപുരം 324, പാലക്കാട് 242, കണ്ണൂര്‍ 372, പത്തനംതിട്ട 195, കാസര്‍ഗോഡ് 139, വയനാട് 80, ഇടുക്കി 55 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 24 മരണങ്ങളാണ് ഇന്ന്…
ഒന്നര വയസ്സുള്ള കുഞ്ഞിനെ ആറുദിവസം വീട്ടിൽ പൂട്ടിയിട്ട് കൊന്നു; 18 കാരിയായ അമ്മ അറസ്റ്റിൽ
ഇംഗ്ലണ്ട്: ഇരുപതു മാസം മാത്രം പ്രായമുള്ള മകളുടെ കാര്യം ശ്രദ്ധിക്കാതിരുന്ന് മകളെ കൊന്ന സംഭവത്തിൽ പതിനെട്ടുകാരിയായ അമ്മ കുറ്റക്കാരി. 20 മാസം മാത്രം പ്രായമുള്ള മകളെ ഫ്ലാറ്റിൽ ആറു ദിവസം തനിച്ചാക്കി ഇവർ പുറത്തു പോയി. ഇതിനിടയിലാണ് കുഞ്ഞ് മരിച്ചത്. സംഭവത്തിൽ കോടതി വാദം കേട്ടു. ഇംഗ്ലണ്ടിലെ ബ്രൈട്ടണിൽ കഴിഞ്ഞവർഷം ഡിസംബറിലാണ് സംഭവം. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക പതിനെട്ടുകാരിയായ വെർഫി കുഡിയാണ് വിവാദനായികയായ അമ്മ. മകൾ അസിയാ മരിച്ചതിനെ തുടർന്ന് അമ്മയായ കുഡിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബ്രൈട്ടണിലെ ഇസ് ലിങ് വേർഡ് റോഡിലുള്ള ഫ്ലാറ്റിൽ നിന്ന് 2019 ഡിസംബർ അഞ്ചിന് കുഡി പോകുന്നത് സിസിടിവിയിൽ ദൃശ്യമാണ്. കുഡിയുടെ പതിനെട്ടാം പിറന്നാളിനോട് അനുബന്ധിച്ച് ആയിരുന്നു യാത്ര. എന്നാൽ, ഡിസംബർ 11 വരെ ഇവർ മടങ്ങിയെത്തിയില്ല. അമ്മ അരികിലില്ലാത്തതിനാലാണ് മകൾ അസിയാ മരിച്ചതെന്ന് പ്രോസിക്യൂട്ടിംഗ് ജെറമി കിംഗ് പറഞ്ഞു. കുഞ്ഞിനെ ബ്രൈട്ടണിലെ റോയൽ അലക്സാൻഡ്രയിലെ ശിശുക്കളുടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…
അബുദാബി: ഈജിപ്തിൽ ലുലു ഗ്രൂപ്പ് നടപ്പാക്കുന്ന വൻ പദ്ധതികൾക്ക് ഒരു ബില്യൺ യുഎസ് ഡോളർ (7,500 കോടി രൂപ) നിക്ഷേപിക്കാൻ അബുദാബി സർക്കാർ. അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ളതും രാജകുടുംബാംഗമായ ഷെയ്ഖ് തമൻ ബിൻ സായിദ് അൽ നഹ്യാൻ ചെയർമാനുമായ അബുദാബി കമ്പനിയാണ് (എ.ഡി.ക്യു) വീണ്ടും ലുലു ഗ്രൂപ്പിൽ മുതൽ മുടക്കുന്നത്. ഈജിപ്തിലെ വിവിധ നഗരങ്ങളിൽ ഹൈപ്പർമാർക്കറ്റുകൾ, മിനി മാർക്കറ്റുകൾ എന്നിവയ്ക്കുവേണ്ടിയാണ് പുതിയ നിക്ഷേപം ഉപയോഗിക്കുക. മിഡിൽ ഈസ്റ്റിലേയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ വിപണിയായ ഈജിപ്തിലെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനായാണ് ലുലുവിൻ റെ ഈജീപ്പ് കമ്പനിയിൽ അബുദാബി സർക്കാർ ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച കരാറിൽ അബുദാബി കമ്പനി ചീഫ് എക്സികുട്ടീവ് ഓഫീസർ മുഹമ്മദ് ഹസ്സൻ അൽ സുവൈദിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും തമ്മിൽ ഒപ്പ് വെച്ചു. കരാറിലെ വ്യവസ്ഥകൾ പ്രകാരം, ഈജിപ്തിലെ ചില്ലറ വ്യാപാരികളുടെ ഇ-കൊമേഴ്‌സ് ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിനായി 30 ഹൈപ്പർമാർക്കറ്റുകളും 100 എക്സ്പ്രസ്…
തൃശൂർ: ത്യശൂരിൽ വടക്കാഞ്ചേരിയിൽ വീടിന് നേരെ ആക്രമണമുണ്ടായി. വീടിന്റെ മുറ്റത്ത് കിടന്നിരുന്ന വാഹനങ്ങളാണ് തീയിട്ട് നശിപ്പിച്ചത്. വടക്കാഞ്ചേരി കുന്നത്ത് വീട്ടിൽ ജയചന്ദ്രന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ജയചന്ദ്രന്റെ വീടിന്റെ പോർച്ചിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ പെട്രോളൊഴിച്ച് തീയിട്ട് നശിപ്പിക്കുകയായിരുന്നു. രണ്ട് ബൈക്കുകകളും രണ്ട് ഓട്ടോറിക്ഷകളും പൂർണമായും കത്തിനശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നും ആക്രമിച്ചത് ഗൂണ്ടാ നേതാവ് കല്ലമ്പാറ സുരയുടെ നേതൃത്വത്തിലുള്ള സംഘമാണെന്നും ജയചന്ദ്രൻ പോലീസിനോട് പറഞ്ഞു. മുൻപ് ഇരുവരും തമ്മിൽ ഉണ്ടായ സംഘർഷമാണ് ഈ ആക്രമണം നടത്താൻ കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് ഫോറൻസിക് വിദഗ്ദരെത്തി പരിശോധന നടത്തി.
