- ബഹ്റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ വരുന്നു
- പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
- കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷണം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
- ദുബൈ വാഹനാപകടം: പരിക്കേറ്റവരില്‍ 2 മലയാളികള്‍; കുടുംബങ്ങള്‍ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍
- സ്ത്രീകൾക്ക് ജൂൺ 15 മുതൽ KSRTC ഓർഡിനറി ബസുകളിൽ സൗജന്യയാത്ര; വർഷം 800 കോടി രൂപ സാമ്പത്തിക ബാധ്യത
- പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു; ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം
- വീണ്ടും ഇറാന് ആക്രമണം; വിജയകരമായി പ്രതിരോധിച്ച് ബഹ്റൈനും കുവൈത്തും
- ഐസിആർഎഫ് ബഹ്റൈൻ അസ്കറിൽ 200 ഓളം തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു. സംഗീതജ്ഞൻ ഇഷാൻ ദേവ് ഉൾപ്പെടെ പത്തുപേരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ബാലഭാസ്‌കറിന്റെ സംഗീത ഗ്രൂപ്പായ ബിഗ് ബാൻഡ് സംഘത്തിലുള്ളവരുടെയും മൊഴിയെടുക്കും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക തിരുവനന്തപുരം പൂന്തുറ സിബിഐ ഓഫീസിലാണ് മൊഴിയെടുക്കൽ പുരോഗമിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുമായുള്ള ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളടക്കമുള്ള കാര്യങ്ങളാകും സിബിഐ അന്വേഷണ സംഘം ചോദിച്ചറിയുക.
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ വൈകാതെ മുഖ്യമന്ത്രി പ്രതിപ്പട്ടികയിൽ എത്തുമെന്ന് ബിജെപി നിർവാഹക സമിതിയംഗം പി.കെ കൃഷ്‌ണദാസ്. കേസന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും കൃഷ്‌ണദാസ് ആരോപിച്ചു. https://youtu.be/8rtOVQ8bk-M ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപി നടത്തിയ സമരം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പി.കെ കൃഷ്‌ണദാസ്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കിയായിരുന്നു ബിജെപിയുടെ സമരം. അഞ്ച് പേർ വീതം അടങ്ങുന്ന ചെറു സംഘങ്ങളായാണ് ബിജെപി പ്രവർത്തകർ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ചെയ്‌തത്.
ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച കുട്ടിയുടെ തലച്ചോറിന് ക്ഷതം സംഭവിച്ചതായി റിപ്പോർട്ട്. എയിംസിൽ ചികിത്സയിൽ കഴിയുന്ന 11 കാരിയുടെ തലച്ചോറിലെ ഞരമ്പിനാണ് കൊറോണ വൈറസ് മൂലം ക്ഷതം സംഭവിച്ചത്. കുട്ടികളിൽ ആദ്യമായാണ് കൊറോണ മൂലം ഇത്തരത്തിലുള്ള ഗുരുതര സാഹചര്യം കണ്ടെത്തുന്നതെന്നാണ് എംയിസ് റിപ്പോർട്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കുട്ടിയുടെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങൾ തയ്യാറാക്കി വരികയാണെന്ന് എയിംസിലെ ന്യൂറോളജി വിഭാഗം അറിയിച്ചു. തലച്ചോറിലെ ഞരമ്പിന് ക്ഷതം സംഭവിക്കുന്ന അക്യൂട്ട് ഡെമിലേറ്റിംഗ് സിൻഡ്രോമാണ് കുട്ടിയെ ബാധിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധ മൂലമാണ് ഈ രോഗം ഉണ്ടായത്. രോഗം ബാധിച്ചതിന്റെ പാർശ്വഫലമായി കുട്ടിയ്ക്ക് കാഴ്ച്ച വൈകല്യം സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലെ ഞരമ്പുകൾക്ക് സംരക്ഷണ കവചം നൽകുന്ന മൈലിൻ എന്ന ആവരണത്തിന് ക്ഷതം സംഭവിക്കുന്ന അവസ്ഥയാണ് അക്യൂട്ട് ഡെമിലിനേറ്റിംഗ് സിൻഡ്രം. പേശികളുടെ ചലനവും കാഴ്ച്ച ശക്തിയുമെല്ലാം മൈലിനുമായി ബന്ധപ്പെട്ടിക്കുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കാഴ്ച്ച നഷ്ടമായതിനാലാണ് കുട്ടി…
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി കസ്റ്റംസ് സംഘം. തിരുവനന്തപുരത്തെ ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ശിവശങ്കർ ചികിത്സ തേടിയത് ഇതിന്റെ ഭാഗമാണെന്നും സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം വിമർശനം ഉന്നയിച്ചു. അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ വാദത്തിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നും കസ്റ്റംസ് പറഞ്ഞു. വേദനസംഹാരി കഴിച്ചാൽ മാറാവുന്ന അസുഖം മാത്രമായിരുന്നു ശിവശങ്കറിന് ഉണ്ടായിരുന്നത്. വക്കാലത്ത് ഒപ്പിട്ട് കൊച്ചിയിൽ നിന്നും മടങ്ങുമ്പോൾ തന്നെ ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഒഴിവാക്കാനായിരുന്നു അസുഖം നടിച്ചതെന്നും അന്വേഷണം സംഘം കുറ്റപ്പെടുത്തി. ശിവശങ്കറിന് കിടത്തി ചികിത്സ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ശിവശങ്കറിന്റെ നടുവേദന ഗുരുതരമായ ആരോഗ്യപ്രശ്‌നമല്ലെന്നും ഇതിന് വേദനസംഹാരികൾ മതിയെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്…
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 20) ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, അൽ നയീം ആരോഗ്യ കേന്ദ്രം, ഹമദ് ടൗൺ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയാണ് പരിശോധന നടത്തുന്നത്. അസ്കർ യൂത്ത് സെന്റർ, നുവൈഡ്രത്ത് കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ് എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ പരിശോധന നടത്തും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
തായ്‌പേയ്: ചൈനയുടെ ഗുണ്ടാനയതന്ത്രങ്ങളെ ഭയപ്പെടുന്നില്ലെന്ന് തായ്‌വാന്‍. ചൈനയുടേത് തരംതാണ ‘ഹൂളിഗാനിസ’മാണെന്നും നയന്ത്രത്തിലെ അത്തരം ഗുണ്ടാശൈലികളെ പേടിച്ചല്ല തായ്‌വാന്‍ ജീവിക്കുന്നതെന്നും തായ്‌വാന്‍ മന്ത്രി പറഞ്ഞു. തായ്‌വാന്റെ ഡെപ്യൂട്ടീ വിദേശകാര്യ മന്ത്രി ഹെന്റി സെംഗാണ് ചൈനയ്‌ക്കെതിരെ പ്രതികരിച്ചത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക തായ്‌വാന്റെ പാര്‍ലമെന്റില്‍ ചൈനയുടെ ഭീഷണിക്കെതിരെ സംസാരിക്കുക യായിരുന്നു ഹെന്റി. ചൈന തായ് വാനെതിരെ സൈനിക വിന്യാസം നടത്തിയ പശ്ചാത്തലവും സ്ഥിതിഗതികളുടെ അവലോകനവും പാര്‍ലമെന്റില്‍ നടത്തിക്കൊണ്ടാണ് ഹെന്റിയുടെ പ്രതികരണം. തായ്‌വാന്റെ ദേശീയ ദിന പരിപാടികളുടെ ചിത്രങ്ങള്‍ ചൈനയുടെ നയതന്ത്ര പ്രതിനിധികള്‍ രഹസ്യമായി എടുത്തതുമായി ബന്ധപ്പെട്ടാണ് ഹെന്റിയുടെ പരാമര്‍ശം. ഇതിനിടെ ഫിജി ദ്വീപില്‍ വച്ച് ഇരുരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും തമ്മിൽ കയ്യേറ്റം നടന്നതിന്റെ പിന്നിലും ചൈനയുടെ കരുതിക്കൂട്ടിയുള്ള ഇടപെടലാണെന്നും ഡെപ്യൂട്ടീ വിദേശകാര്യ മന്ത്രി ആരോപിച്ചു.
ലുലു ഷോപ്പ് & വിൻ രണ്ടാംഘട്ട നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു; നൽകിയത് 25,000 ദിനാറിന്റെ സമ്മാനങ്ങൾ
മനാമ: ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ 13 മത് വാർഷികത്തോടനുബന്ധിച്ചു ഒരുക്കിയ ഷോപ് ആൻഡ് വിൻ പ്രൊമോഷനിലെ രണ്ടാമത്തെ ഇ-റാഫിൾ നറുക്കെടുപ്പ് ഒക്ടോബർ 18 ഞായറാഴ്ച റിഫയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്നു. രണ്ടാമത്തെ നറുക്കെടുപ്പിലെ 400 വിജയികൾക്ക് 25,000 ദിനാറിന്റെ സമ്മാനങ്ങൾ ലഭിച്ചു. 150 പേർക്ക് 100 ദിനാറിന്റെയും 150 പേർക്ക് 50 ദിനാറിന്റെയും 100 പേർക്ക് 25 ദിനാറിന്റെയും ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ ലഭിച്ചു. ആകെ ഒന്നര ലക്ഷം ദിനാറിന്റെ സമ്മാനങ്ങളാണ് ഈ ഷോപ്പിംഗ് മേളയിൽ നൽകുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രണ്ടു തവണത്തെ നറുക്കെടുപ്പിലുമായി 800 വിജയികൾക്ക് 50,000 ഡോളർ ഷോപ്പിംഗ് ഗിഫ്റ്റ് കാർഡ് സമ്മാനമായി നൽകിയിട്ടുണ്ട്. 100, 50, 25 ദിനാറിന്റെ വീതം ലുലു ഷോപ്പിംഗ് ഗിഫ്റ്റ് കാർഡ് വർഷാവസാനം വരെ ഇ-റാഫിൾ നറുക്കെടുപ്പിലൂടെ ഷോപ്പർമാർക്ക് നൽകും. ഇടവേളകളിൽ നാല് റാഫിൾ നറുക്കെടുപ്പുകൾ ഉണ്ടാകും. എട്ട് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ചെലവഴിക്കുന്ന ഓരോ അഞ്ചു…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് ഡിസംബറിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ പറഞ്ഞു.തെരഞ്ഞടുപ്പ് ഡിസംബർ 11ന് മുൻപ് നടത്താനാണ് ആലോചന. എന്നാൽ, രണ്ട് ഘട്ടമായി തെരഞ്ഞടുപ്പ് നടത്തണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും രണ്ട് ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.വാർത്താ സമ്മേളനത്തിലൂടെയായിരിക്കും തീയതി പ്രഖ്യാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ 7 മുതൽ 5 വരെയായിരുന്ന വോട്ടിങ് ഒരു മണിക്കൂർ കൂടി നീട്ടും. പ്രചാരണത്തിനു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പൊതുസമ്മേളനങ്ങളിൽ ആളുകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകും. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനായിരിക്കും മുൻതൂക്കം നൽകുക വീടുകൾ കയറിയിറങ്ങിയുള്ള വോട്ടുപിടിത്തത്തിനു നിയന്ത്രണം ഏർപ്പെടുത്തും. ശാരീരിക അകലം പാലിച്ചായിരിക്കും ബൂത്തിലെ ക്രമീകരണങ്ങള്‍ നടത്തുക. എല്ലാ ബൂത്തിലും സാനിറ്റൈസർ ഉണ്ടായിരിക്കും. 75 വയസു കഴിഞ്ഞവർക്കും കൊറോണ ബാധിതർക്കും പോസ്റ്റൽ വോട്ടിനുള്ള സംവിധാനം ഒരുക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.
മനാമ: ബഹ്‌റൈനിൽ പുതുതായി 322 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 97 പേർ പ്രവാസി തൊഴിലാളികളാണ്. 213 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 12 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 78,224 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 363 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 74,683 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 95.47 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,239 പേരാണ്. ഇവരിൽ 35 പേരുടെ നില ഗുരുതരമായും 3,204 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 4.14 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു 2 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മൊത്തം മരണം 302 ആയി ഉയർന്നു. മരണനിരക്ക് 0.39 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,444 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ…
സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സാന്‍ഫ്രാന്‍സിസ്‌കോ സംസ്ഥാനം വോട്ടിംഗ് ആരംഭിച്ചു. തെരഞ്ഞെടുപ്പിന്റെ പ്രചാരണവും സംവാദവും അവസാനിക്കാന്‍ 15 ദിവസം കൂടി അവശേഷിക്കേ യാണ് സാന്‍ഫ്രാന്‍സിസ്‌കോ സംസ്ഥാനം വോട്ടിംഗ് ആരംഭിച്ചത്. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ തിരക്കുകള്‍ കുറയ്ക്കാനും മുഴുവന്‍ പൗരന്മാര്‍ക്കും വോട്ട് ചെയ്യാനുമാണ് സംവിധാനം ഒരുക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനിടെ ഡെമോക്രാറ്റുകളെ തകര്‍ത്തുകളയണമെന്നാണ് ട്രംപ് സാന്‍ഫ്രാന്‍സിസ്‌കോയിലെ വോട്ടര്‍മാരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ആകെ 3.7 കോടി വോട്ടര്‍മാരാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ പ്രസിഡന്റിനായി തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ളത്. വോട്ടര്‍ പട്ടികയിലുള്ളത് 3,07, 38,627 പേരാണുളളത്. ടെക്‌സാസില്‍ 4 കോടിയും കാലീഫോര്‍ണിയയില്‍ മൂന്ന് കോടിയും ഫ്‌ലോറിഡയില്‍ രണ്ടു കോടിയുമാണ് വോട്ടർ പട്ടികയിലുള്ളത്. ഫ്‌ലോറിഡയിലും ഹിയാലേയിലും മിയാമിയിലും വോട്ടിംഗിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. അഭിപ്രായ വോട്ടെടുപ്പില്‍ ബൈഡന്‍ ട്രംപിനേക്കാള്‍ 8 ശതമാനം മുന്നിലാണുള്ളത്.
