മനാമ: ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ 13 മത് വാർഷികത്തോടനുബന്ധിച്ചു ഒരുക്കിയ ഷോപ് ആൻഡ് വിൻ പ്രൊമോഷനിലെ രണ്ടാമത്തെ ഇ-റാഫിൾ നറുക്കെടുപ്പ് ഒക്ടോബർ 18 ഞായറാഴ്ച റിഫയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്നു. രണ്ടാമത്തെ നറുക്കെടുപ്പിലെ 400 വിജയികൾക്ക് 25,000 ദിനാറിന്റെ സമ്മാനങ്ങൾ ലഭിച്ചു. 150 പേർക്ക് 100 ദിനാറിന്റെയും 150 പേർക്ക് 50 ദിനാറിന്റെയും 100 പേർക്ക് 25 ദിനാറിന്റെയും ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ ലഭിച്ചു. ആകെ ഒന്നര ലക്ഷം ദിനാറിന്റെ സമ്മാനങ്ങളാണ് ഈ ഷോപ്പിംഗ് മേളയിൽ നൽകുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
രണ്ടു തവണത്തെ നറുക്കെടുപ്പിലുമായി 800 വിജയികൾക്ക് 50,000 ഡോളർ ഷോപ്പിംഗ് ഗിഫ്റ്റ് കാർഡ് സമ്മാനമായി നൽകിയിട്ടുണ്ട്. 100, 50, 25 ദിനാറിന്റെ വീതം ലുലു ഷോപ്പിംഗ് ഗിഫ്റ്റ് കാർഡ് വർഷാവസാനം വരെ ഇ-റാഫിൾ നറുക്കെടുപ്പിലൂടെ ഷോപ്പർമാർക്ക് നൽകും. ഇടവേളകളിൽ നാല് റാഫിൾ നറുക്കെടുപ്പുകൾ ഉണ്ടാകും. എട്ട് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ചെലവഴിക്കുന്ന ഓരോ അഞ്ചു ദീനാറിനും ഇ-റാഫിൾ ലഭിക്കും. തിരഞ്ഞെടുത്ത ബ്രാൻഡുകളിലുള്ള സാധനം വാങ്ങിയാൽ ഇരട്ടി അവസരം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് https://www.luluhypermarket.com/en-bh/winners’ സന്ദർശിക്കുക.