Author: Starvision News Desk

തിരുവനന്തപുരം:ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എന്‍ വി കൃഷ്ണവാര്യര്‍ സ്മാരക വൈജ്ഞാനിക പുരസ്‌കാരത്തിന് അഭിലാഷ് മലയിലിനെ തെരഞ്ഞെടുത്തു. റയ്യത്തുവാരി എന്ന കൃതിക്കാണ് പുരസ്‌കാരം. ഡോ. കെഎം ജോര്‍ജ് സ്മാരക ഗവേഷണ പുരസ്‌കാരത്തിന് ഡോ.അശോക് എ ഡിക്രൂസ്, ഡോ രതീഷ് എന്നിവര്‍ അര്‍ഹരായി. എംപി കുമാരന്‍ സ്മാരക വിവര്‍ത്തന പുരസ്‌കാരത്തിന് ആശാലതയെ തെരഞ്ഞെടുത്തു. താര്‍ക്കികരായ ഇന്ത്യക്കാര്‍ എന്ന കൃതിക്കാണ് പുരസ്‌കാരം. വൈജ്ഞാനികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കാനും പ്രോത്സാഹിപ്പിക്കാനുമായി ഒരു ലക്ഷം രൂപ വീതം നല്‍കുന്ന മൂന്ന് പുരസ്‌കാരങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2022 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിച്ചിട്ടുളള കൃതികളും പ്രബന്ധങ്ങളുമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിട്ടുളളത്. പുരസ്‌കാരങ്ങള്‍ 2023 സെപ്റ്റംബര്‍ 20 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 55-ാം വാര്‍ഷികാഘോഷത്തിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ്…

Read More

തൃശൂര്‍: ചൊവ്വൂരില്‍ കൊലക്കേസ് പ്രതിയുടെ വെട്ടേറ്റ് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍ കുമാറിനാണ് വെട്ടേറ്റത്. കൊലക്കേസ് പ്രതി ജിനു ആണ് സുനില്‍ കുമാറിനെ ആക്രമിച്ചത്. മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് തടഞ്ഞപ്പോഴാണ് സുനില്‍ കുമാറിന് വെട്ടേറ്റത്.പിന്നീട് പൊലീസ് ജിനുവിനെ കീഴ്‌പ്പെടുത്തി.

Read More

കോഴിക്കോട്: നിപ രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ക്കും മരിച്ച രണ്ടുപേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരിച്ച വ്യക്തികളുടേത് ഉള്‍പ്പെടെ അഞ്ച് സാമ്പിളുകളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ ആദ്യം മരിച്ച വ്യക്തിയുടെ ബന്ധുക്കളും ഉള്‍പ്പെടുന്നുണ്ട്. ചികിത്സയിലുള്ള നാലുപേരില്‍ 9 വയസ്സുള്ള ആണ്‍കുഞ്ഞ് പോസിറ്റീവ് ആണ്. കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച വ്യക്തിയുടെ 24 വയസ്സുള്ള ഭാര്യാ സഹോദരനും പോസിറ്റീവ് ആണ്. മരിച്ചവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യം മരിച്ച വ്യക്തിയുടെ നാല് വയസ്സുള്ള മകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഭാര്യാ സഹോദരന്റെ പത്തു മാസം പ്രായമുള്ള കുഞ്ഞും നെഗറ്റീവാണ്.- വീണാ ജോര്‍ജ് പറഞ്ഞു. മരിച്ച വ്യക്തികളുടെ യാത്രാ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രണ്ട് എപിക് സെന്ററുകളാണ് നിലവില്‍ ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ, സംസ്ഥാനത്ത് നിപാ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ…

Read More

വടകര: ആയഞ്ചേരി മംഗലാട് സ്വദേശിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വടകരയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 15ഓളം ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കി. വടകര സഹകരണ ആശുപത്രിയിലെ ഡോക്ടറടക്കം 13 പേരും വടകര ജില്ല ആശുപത്രിയിലെ ഡോക്ടറും നഴ്സുമാണ് വീടുകളിലും ആശുപത്രികളിലുമായി ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഞായറാഴ്ച രാവിലെ 11.15 നും 11.45നും ഇടയിലാണ് ആയഞ്ചേരി മംഗലാട് സ്വദേശി ശക്തമായ പനിയെ തുടര്‍ന്ന് വടകര ജില്ല ആശുപത്രിയില്‍ എത്തിയത്. അത്യാഹിത വിഭാഗത്തില്‍ എത്തിയ രോഗിയെ പരിശോധിച്ച ഡോക്ടറും നഴ്‌സുമാണ് സമ്പര്‍ക്കത്തിലായത്. തിങ്കളാഴ്ച സഹകരണ ആശുപത്രിയിലെ ഡോക്ടറെ കാണാനും രോഗി എത്തി. ഇവിടെ രക്തപരിശോധനയടക്കം നടത്തി. കൂടുതല്‍ പരിശോധനക്ക് കോഴിക്കോട് ലാബിലേക്കും ഇയാള്‍ പോയിരുന്നു. സഹകരണ ആശുപത്രിയില്‍ നടത്തിയ രക്തപരിശോധനയില്‍ ഡോക്ടര്‍ക്ക് സംശയമുണ്ടായതിനെ തുടര്‍ന്നാണ് വിദഗ്ധ പരിശോധനക്ക് കോഴിക്കോട് ലാബിലേക്ക് അയച്ചത്. ഇതിനുപുറമെ വെള്ളിയാഴ്ച ആയഞ്ചേരി ആരോഗ്യ കേന്ദ്രത്തിലും അടുത്തദിവസംതന്നെ വില്യാപ്പള്ളി ആരോഗ്യകേന്ദ്രത്തിലും പരിശോധനക്ക് എത്തിയിരുന്നു

Read More

തൃശൂര്‍: ഇസ്ലാമിലേയും ക്രിസ്തുമതത്തിലേയും മിത്തുകള്‍ പാഠപുസ്തകത്തിലേക്കെത്തുന്ന സാഹചര്യം വന്നാല്‍ അതിനെയും എതിര്‍ക്കുമെന്ന് സിപിഎം നേതാവ് എം സ്വരാജ്. മിത്തുകളെ ശാസ്ത്ര സത്യമാക്കി പാഠപുസ്തകത്തില്‍ തിരുകിക്കയറ്റുന്നതിനെ എതിര്‍ത്ത സ്പീക്കറുടെ പ്രസംഗം വികലമാക്കി അവതരിപ്പിക്കാന്‍ ഗൂഢ ശ്രമം നടന്നു. ഷംസീര്‍ സ്വന്തം മതത്തിലെ മിത്തുകളെക്കുറിച്ച് സംസാരിക്കുന്നില്ലെന്നു വരെ പറഞ്ഞവരുണ്ടെന്നും സ്വരാജ് പറഞ്ഞു. മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ സംഘടിപ്പിച്ച ‘ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മോദി സര്‍ക്കാറാണ്. ഇന്ന് കാണുന്ന വിധത്തില്‍ രാജ്യം നിലനില്‍ക്കുമോ എന്ന് ആശങ്കപ്പെടേണ്ട സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

ന്യൂഡൽഹി: ഏകാധിപത്യപരമായി പെരുമാറുന്നു എന്ന് ആരോപിച്‌ പശ്ചിമ ബം​ഗാളിൽ കേന്ദ്ര സഹമന്ത്രിയെ പാർട്ടി ഓഫീസിൽ പൂട്ടിയിട്ട് ബിജെപി പ്രവർത്തകർ. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയും ബാങ്കുര എംപിയുമായ സുഭാഷ് സർക്കാരിയെ ആണ് പ്രവർത്തകർ പൂട്ടിയിട്ടത്. മന്ത്രി ഏകാധിപത്യപരമായി പെരുമാറുന്നു എന്ന് ആരോപിച്ചാണ് നടപടി.ജില്ലാ കമ്മിറ്റിയിലേക്ക് മന്ത്രി അടുപ്പക്കാരെ മാത്രം പരി​ഗണിക്കുന്നുവെന്നും പ്രവർത്തകർ ആരോപിച്ചു. ബാങ്കുരയിൽ മന്ത്രി യോ​ഗം ചേരുന്നതിനിടെ ഒരു കൂട്ടം പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ചു കയറി മന്ത്രിയെ പൂട്ടിയിടുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് മന്ത്രിയെ പുറത്തിറക്കിയത്.

Read More

തൃശൂരില്‍ പൊതുസ്ഥലത്തു മദ്യപിച്ചെന്ന് കാട്ടി സി.ഐ. അറസ്റ്റ് ചെയ്ത എസ്.ഐ. മദ്യപിച്ചിട്ടില്ലെന്ന് രക്തപരിശോധന ഫലം. കൊച്ചിയിലെ‍ കെമിക്കല്‍ ലാബില്‍ നടത്തിയ രക്തപരിശോധന ഫലം മനോരമ ന്യൂസ് പുറത്തുവിട്ടു. കള്ളക്കേസിന് ഇരയായ എസ്.ഐ. ഇപ്പോഴും സസ്പെഷനിലാണ്. സി.ഐയ്ക്കെതിരെ നടപടിയെടുക്കാതെ സംരക്ഷിക്കുന്നത് സിറ്റി പൊലീസ് കമ്മിഷണറും.

Read More

ന്യൂഡൽഹി: കോഴിക്കോട് ജില്ലയിൽ നിപ ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംസ്ഥാന സര്‍ക്കാരുമായി ഏകോപനത്തിനായി കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്ന്‌ രോഗ വിവരം സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നു. 0495 2383100, 0495 2383101, 0495 2384100, 0495 2384101 എന്നീ നമ്പറുകളിൽ വിളിക്കാം. വൈകീട്ട് ആറ് മണിക്ക് ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്നുണ്ട്. യോ​ഗത്തിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് കരുതുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി സജ്ജീകരണങ്ങൾ വിലയിരുത്തിയതായി ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 75 ബെഡുകളുള്ള ഐസലേഷൻ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേകമായും ഐസലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഐ.സി.യു, വെൻറിലേറ്റർ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് നിപ ബാധിച്ച്‌ മരിച്ചത്. മരിച്ചതിൽ ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്.…

Read More

നാദാപുരം : പരപ്പുപാറയിലെ വാടകവീട്ടിലും മറ്റുമായി 10 വയസ്സുകാരിയെ പലതവണ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയ കേസിൽ യുവതിക്ക് വിവിധ വകുപ്പുകൾ പ്രകാരം നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി 75 വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു. പാലക്കാട് മണ്ണാർക്കാട് ചക്കിങ്ങൽ വസന്തയെയാണ് (സന്ധ്യ –42) ജഡ്ജി എം.ശുഹൈബ് ശിക്ഷിച്ചത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വസന്തയ്ക്കെതിരായ കേസ്. പെൺകുട്ടിയെ മറ്റുള്ളവർക്ക് ലൈംഗികാതിക്രമത്തിന് ഒത്താശ ചെയ്തു കൊടുത്തതിനു വസന്തയ്ക്കെതിരെ ഇതേ കോടതിയിൽ 3 കേസുകളും നിലവിലുണ്ട്. കുറ്റകൃത്യത്തെക്കുറിച്ചു വിവരം ഉണ്ടായിരുന്നിട്ടും മറച്ചുവച്ചതിന് കോട്ടയം ഏറ്റുമാനൂർ സ്വദേശി ചെറുമുകത്ത് ദാസിനെ (42) 6 മാസം തടവിനും കോടതി ശിക്ഷിച്ചു. കുറ്റ്യാടി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ടി.പി.ഫർഷാദാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

Read More

കോഴിക്കോട്; നിപ്പ ബാധ സംബന്ധിച്ച പരിശോധനാഫലം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും പ്രതിരോധ പ്രവർത്തനത്തിന് സർക്കാർ എല്ലാ രീതിയിലും സജ്ജമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കുറ്റ്യാടിയിൽ എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുത്ത അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘നിലവിൽ ഇവിടെ ആശങ്കപ്പെടാൻ ഒന്നുമില്ല. പരിശോധനാഫലം വരുന്നതിനു മുൻപുതന്നെ ചെയ്യേണ്ടതെല്ലാം എംഎൽഎമാർ ഉൾപ്പെട്ട ജനപ്രതിനിധികളുടെ സംഘം കൃത്യമായി ചെയ്തിട്ടുണ്ട്. പ്രാദേശിക തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തിൽ തീരുമാനമെടുത്തു. ആരോഗ്യമന്ത്രി രാവിലെ തന്നെ ജില്ലയിലെത്തി കാര്യങ്ങൾ വിലയിരുത്തുകയും അവലോകന യോഗങ്ങൾ ചേരുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഒരു കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ല. ഭീതി പരത്താതിരിക്കാൻ മാധ്യമങ്ങളും ശ്രദ്ധിക്കണം’’– മന്ത്രി പറഞ്ഞു. കുറ്റ്യാടി എംഎൽഎ കെ.പി.കുഞ്ഞമ്മദ്കുട്ടി, നാദാപുരം എംഎൽഎ ഇ.കെ.വിജയൻ, കുറ്റ്യാടി, കുന്നുമ്മൽ, വേളം, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, കാവിലുംപാറ, ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളുടെ പ്രസിഡന്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Read More