- ബിഡികെ ബഹ്റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു
- ആഗോള സാഹസികന് ശിങ്കാര വടിവേലിനെ ഭാരതി അസോസിയേഷന് ആദരിച്ചു
- കൊടിയത്തൂരില്‍ യുവാവിന് സൂര്യാതപമേറ്റു; കൈകളിലും കാലിലും പൊള്ളല്‍
- നിതിന്‍ രാജിന്റെ മരണം: എം.കെ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല
- പാറമേക്കാവിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; രാസപരിശോധനാ ഫലം പുറത്ത്
- ജെയിംസ് മാത്യുവിന് എ.കെ.സി.സി. യാത്രയയപ്പ് നല്കി
- ‘പോടാ പുല്ലേ പോലീസേ’ മുദ്രാവാക്യം: ശ്രീലേഖയ്ക്കെതിരെ കേസ്
- ദര്‍ശന നിയന്ത്രണം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മെയ് 1, 2 തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍
Author: news editor
മദ്ധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷ: മനാമ ഉച്ചകോടിയില്‍ പലസ്തീന് വിദേശകാര്യ മന്ത്രി പങ്കെടുക്കും
മനാമ: മദ്ധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷ സംബന്ധിച്ച് ഈ വാരാന്ത്യത്തില്‍ മനാമയില്‍ നടക്കുന്ന ഉച്ചകോടിയില്‍ (മനാമ ഡയലോഗ് 2025) പലസ്തീന് വിദേശകാര്യ മന്ത്രി ഡോ. വാര്‍സെന്‍ അഗാബെക്കിയാന് ഷാഹിന്‍ പങ്കെടുക്കും.വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ റിറ്റ്സ് കാള്‍ട്ടണ്‍ ബഹ്റൈന്‍ ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) ആണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
മനുഷ്യക്കടത്ത് വിരുദ്ധ പരിശീലന കേന്ദ്രത്തെ സഹായിക്കാന്‍ എല്‍.എം.ആര്.എയും ഐ.ഒ.എമ്മും കരാര്‍ ഒപ്പുവെച്ചു
മനാമ: ബഹ്റൈനില്‍ മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രാദേശിക പരിശീലന കേന്ദ്രത്തെ സഹായിക്കാനുള്ള രണ്ടാംഘട്ട കരാറില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും (എല്‍.എം.ആര്.എ) ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷനും (ഐ.ഒ.എം) ഒപ്പുവച്ചു.എല്‍.എം.ആര്.എ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ കമ്മിറ്റി ചെയര്‍മാനുമായ നിബ്രാസ് താലിബും ബഹ്റൈനിലെ (ഐ.ഒ.എം) മിഷന് മേധാവി ഐഷത്ത് ഇഹ്മ ഷെരീഫുമാണ് കരാറില്‍ ഒപ്പുവെച്ചത്. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള ബഹ്റൈന്റെ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുക, ദേശീയ- പ്രാദേശിക ശേഷി വര്‍ധിപ്പിക്കുക, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് കരാറിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിന്റെ വിജയത്തെ തുടര്‍ന്നാണ് രണ്ടാംഘട്ട കരാറുണ്ടാക്കിയതെന്ന് നിബ്രാസ് താലിബ് പറഞ്ഞു.
മനാമ: വിലയേറിയ ആഡംബര വാച്ചുകള്‍ നികുതി വെട്ടിച്ച് ബഹ്റൈനില്‍നിന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരുടെ വിചാരണ ഒന്നാം ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.35ഉം 40ഉം വയസുള്ള ഏഷ്യക്കാരാണ് പ്രതികള്‍. 182 ഇടപാടുകളില്‍ 3,09,755 ദിനാറിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) വെട്ടിപ്പ് നടത്തിയതിനും ഇവരുടെ പേരില്‍ കേസുണ്ട്. കോടതിയില്‍ ഇവര്‍ കുറ്റം നിഷേധിച്ചു. പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കാനായി കേസ് നവംബര്‍ രണ്ടിലേക്ക് മാറ്റിവെച്ചു.വാച്ചുകള്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുകയായിരുന്ന ഇവര്‍ നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് സെന്ററില്‍നിന്ന് നികുതി വെട്ടിപ്പ് കുറ്റകൃത്യ വിഭാഗത്തിന് ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പിടിയിലായത്. നികുതി വെട്ടിപ്പ് കുറ്റകൃത്യ വിഭാഗം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാടുവിടാന്‍ ശ്രമിക്കുകയായിരുന്ന ഇവരെ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
മനാമ: ബഹ്റൈനിലെ വടക്കന്‍ നാവിക മേഖലയില്‍ (ഹരേ ഷ്തായ) ഒക്ടോബര്‍ 28നും 29നും രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെ വെടിവെപ്പ് പരിശീലനം നടത്തുമെന്ന് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് (ബി.ഡി.എഫ്) അറിയിച്ചു.സുരക്ഷ കണക്കിലെടുത്ത് ഈ പ്രദേശത്തേക്ക് ഈ സമയത്ത് വരുന്നത് ഒഴിവാക്കണമെന്ന് ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനിലെ ഹൗറത്ത് അഅലിയിലെ പാര്‍ക്കുകളില്‍ സോളാര്‍ വിളക്കുകാലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്കി.ഡോ. സല്മാന് അബ്ദുല്ലയുടെ നേതൃത്വത്തില്‍ നാലു കൗണ്‍സിലര്‍മാര്‍ ചേര്‍ന്നാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ബ്ലോക്ക് 714ല്‍ 13 വര്‍ഷം മുമ്പ് നിര്‍മ്മിച്ച പാര്‍ക്കുകളിലാണ് വിളക്കുകാലുകള്‍ സ്ഥാപിക്കുന്നത്.ആവശ്യമായ വെളിച്ചത്തിന്റെ അഭാവം ഈ പാര്‍ക്കുകളില്‍ സന്ദര്‍ശകരുടെ സുരക്ഷിതത്വത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് ഡോ. അബ്ദുല്ല പറഞ്ഞു.
മനാമ: ബഹ്റൈനില്‍ പുതിയ മാധ്യമ നിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്കി.2002ലെ പത്ര, അച്ചടി, പ്രസിദ്ധീകരണ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമമാണിത്. പരമ്പരാഗത മാധ്യമങ്ങള്‍ക്കും ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുമെല്ലാം ബാധകമായ തരത്തില്‍ ഒരു ആധുനിക നിയമ ചട്ടക്കൂട് കൊണ്ടുവരാനുള്ളതാണ് ഭേദഗതി. മാധ്യമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് തടവുശിക്ഷ ഒഴിവാക്കാനുള്ള വ്യവസ്ഥ പുതിയ നിയമത്തിലുണ്ട്.അഭിപ്രായ സ്വാതന്ത്ര്യവും നിയമപരമായ ഉത്തരവാദിത്വവും സന്തുലിതമാക്കിക്കൊണ്ടുള്ള നിയമമാണിത്. രാജ്യത്തിന്റെ പുതിയ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനൊപ്പം മാധ്യമങ്ങള്‍ക്കും ഇടം നല്‍കാനുള്ള വ്യവസ്ഥകളും നിയമത്തിലുണ്ട്.
മനാമ: ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ (ബി.ഡബ്ലിയു.എഫ്) പാരാ ബാഡ്മിന്റണ്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് 2026 ബഹ്റൈനില്‍ നടക്കും.2026 ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് മത്സരം. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.ഇതിനുള്ള കരാറില്‍ ബഹ്റൈന്‍ പാരാലിമ്പിക് കമ്മിറ്റി (ബി.പി.സി) പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ ദുഐജ് അല്‍ ഖലീഫയും ബി.ഡബ്ലിയു.എഫ്. പ്രസിഡന്റ് ഖുനിയിങ് പട്ടാമ ലീസ്വാദ് ട്രാക്കൂലും ഒപ്പുവെച്ചു. ബി.പി.സി. സെക്രട്ടറി ജനറല്‍ അലി മുഹമ്മദ് അല്‍ മാജിദും ബഹ്റൈന്‍ ബാഡ്മിന്റണ്‍ ആന്റ് സ്ക്വാഷ് ഫെഡറേഷന് പ്രസിഡന്റ് ഡോ. സസ്വാന്‍ തഖാവിയും ഒപ്പുവെക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു.
ബഹ്റൈന്‍ നാഷണല്‍ മ്യൂസിയവും ഖല്‍അത്ത് അല്‍ ബഹ്റൈനും നവീകരിക്കുന്നു; കരാര്‍ ഒപ്പുവെച്ചു
മനാമ: ബഹ്റൈന്‍ നാഷണല്‍ മ്യൂസിയവും യുനെസ്കോയുടെ ലോക പൈതൃക ഇടങ്ങളിലൊന്നായ ഖല്‍അത്ത് അല്‍ ബഹ്റൈനും നവീകരിക്കാന്‍ യൂറോപ്യന്‍ യൂണിയനും (ഇ.യു) ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസും (ബി.എ.സി.എ) കരാര്‍ ഒപ്പുവെച്ചു.സാംസ്കാരിക സംരക്ഷണം, നവീകരണം, പ്രൊഫഷണല്‍ ശേഷി വര്‍ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കരാര്‍. ഇതിനായി പ്രധാന പങ്കാളികളുമായി ചേര്‍ന്ന് യൂറോപ്യന്‍ യൂണിയന് വിദഗ്ധര്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ പദ്ധതി കുറഞ്ഞ കാലയളവിനുള്ളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി ബി.എ.സി.എയിലെ മ്യൂസിയം ഡയറക്ടര്‍ ഹയ അഹമ്മദ് അല്‍ സാദ പറഞ്ഞു.
മനാമ: ക്വാലാലംപൂരില്‍ നടന്ന അസോസിയേഷന് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ തായ്ലന്ഡും കംബോഡിയയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചതിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.പൗരരുടെ ജീവന് സംരക്ഷിക്കാനും ശാശ്വത സമാധാനം കൈവരിക്കാനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പായിട്ടാണ് രാജ്യം ഈ കരാറിനെ കാണുന്നതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍, ആസിയാന്റെ തത്വങ്ങളും ലക്ഷ്യങ്ങളും എന്നിവയ്ക്കനുസൃതമായി സ്ഥിരത, പ്രാദേശിക സഹകരണം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വസ്ത്രക്കടകളില്‍ ഓഫറുകള്‍: സാമൂഹിക വികസന മന്ത്രാലയവും അപ്പാരല്‍ ഗ്രൂപ്പും കരാര്‍ ഒപ്പുവെച്ചു
മനാമ: ബഹ്റൈനലുടനീളമുള്ള തിരഞ്ഞെടുത്ത വസ്ത്രക്കടകളില്‍ എക്സ്ക്ലൂസീവ് ഓഫറുകളും ആനുകൂല്യങ്ങളും നല്കുന്ന സഹകരണ കരാറില്‍ സാമൂഹിക വികസന മന്ത്രാലയവും അപ്പാരല്‍ ഗ്രൂപ്പും ഒപ്പുവെച്ചു.പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ഐക്കണ്‍ ആലേഖനം ചെയ്ത സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ള ആളുകള്‍ക്ക് ഇത് നല്‍കാനുള്ള കരാറിലാണ് ഒപ്പുവെച്ചത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കായുള്ള സാമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്താനും സാമൂഹിക ശാക്തീകരണ സംരംഭങ്ങളെ പിന്തുണയ്ക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
