Author: news editor

മനാമ: ബഹ്‌റൈനിലെ പുതിയ മാധ്യമ നിയമം അംഗീകരിച്ച് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (41) പുറപ്പെടുവിച്ചു.പത്രം, അച്ചടി, പബ്ലിഷിംഗ് എന്നിവയുടെ നിയന്ത്രണം സംബന്ധിച്ച 2002ലെ ഉത്തരവിലെ (47) ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമത്തിന് ശൂറ കൗണ്‍സിലിന്റെയും പ്രതിനിധി കൗണ്‍സിലിന്റെയും അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്നാണ് രാജാവിന്റെ ഉത്തരവ്. രാജ്യത്തെ പത്രം, അച്ചടി, പ്രസിദ്ധീകരണം, ഡിജിറ്റല്‍ മീഡിയ എന്നിവയെ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂടില്‍ സമഗ്രമായ ഭേദഗതികള്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ള ലൈസന്‍സിംഗ്, ഉടമസ്ഥാവകാശം, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയെ ഉള്‍ക്കൊള്ളുന്ന അപ്ഡേറ്റ് ചെയ്ത നിര്‍വചനങ്ങളും നിയന്ത്രണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എഡിറ്റര്‍-ഇന്‍-ചീഫിന്റെയും മീഡിയ മാനേജര്‍മാരുടെയും ഉത്തരവാദിത്തങ്ങളും ഇത് നിര്‍വചിക്കുന്നു.തിരുത്തലിനും മറുപടി അവകാശത്തിനുമുള്ള നടപടിക്രമങ്ങള്‍ നിയമത്തിലുണ്ട്. സുതാര്യത, എഡിറ്റോറിയല്‍ ഉത്തരവാദിത്തം, പ്രൊഫഷണല്‍ പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍, ലൈസന്‍സില്ലാത്ത പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ നിരോധിത വസ്തുക്കളുടെ പ്രസിദ്ധീകരണം പോലുള്ള ലംഘനങ്ങള്‍ക്കുള്ള ശിക്ഷകളും നിയമം വ്യവസ്ഥ ചെയ്യുന്നു.മാധ്യമപ്രവര്‍ത്തകരെ വിചാരണയ്ക്കു മുമ്പ് തടങ്കലില്‍…

Read More

മനാമ: അല്‍ ഹിലാല്‍ ഡിഫീറ്റ് ഡയബറ്റിസ് വാക്കത്തോണ്‍ സീസണ്‍ 4 നവംബര്‍ 14ന് രാവിലെ 7 മണിക്ക് ആരംഭിക്കും.മികച്ച ആരോഗ്യത്തിനായി ഒരുമിച്ച് ചുവടുവെക്കൂ എന്ന മുദ്രാവാക്യവുമായി ദോഹത്ത് ആറാദ് പാര്‍ക്കിലാണ് (ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിര്‍വശത്ത്) വാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.പങ്കെടുക്കുന്നവര്‍ക്ക് 100 ദിനാര്‍ വിലയുള്ള സൗജന്യ പൂര്‍ണ്ണ ശരീര പരിശോധനാ കൂപ്പണ്‍, പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ്, ആദ്യത്തെ 500 പങ്കാളികള്‍ക്ക് പ്രത്യേക ടീഷര്‍ട്ട് എന്നീ ആനുകൂല്യങ്ങള്‍ ലഭ്യമാകും.രജിസ്റ്റര്‍ ചെയ്യാന്‍ https://www.alhilalhealthcare.com/lp/defeat-diabetes-Walkathon/ ക്ലിക്ക് ചെയ്യുക. ഉടന്‍ വിവരങ്ങള്‍ ലഭിക്കാന്‍+973 33609362, +973 33241442 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍: ദോഹത്ത് ആറാദ് പാര്‍ക്ക് https://maps.app.goo.gl/13daSKW3K572HhrQ9?g_st=com.google.maps.preview.copy

Read More

മനാമ: ബഹ്‌റൈനില്‍ സാമൂഹിക വികസന മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത ഒരു സോഷ്യല്‍ സെന്ററിന്റെ ഫണ്ട് വെട്ടിച്ച കേസില്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം തടവും അഞ്ചു ലക്ഷം ദിനാര്‍ പിഴയും വിധിച്ചു.ലൈസന്‍സില്ലാതെ സംഭാവനകള്‍ സ്വീകരിച്ചു, ഇങ്ങനെ ശേഖരിച്ച തുക ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടത്. വെട്ടിപ്പിലൂടെ ഇയാള്‍ കൈക്കലാക്കിയ 97,000 ദിനാര്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കുറ്റകൃത്യത്തില്‍ ഇയാളുടെ പങ്കാളിയായ രണ്ടാം പ്രതിക്ക് ഒരു വര്‍ഷം തടവും വിധിച്ചു.ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഇന്‍വെസ്റ്റിഗേഷന്‍ കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സാമൂഹിക വികസന മന്ത്രാലയത്തില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്.

Read More

മനാമ: വര്‍ക്കേഴ്സ് സപ്പോര്‍ട്ട് ആന്റ് ഇന്‍ഷുറന്‍സ് ഫണ്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖോലൂദ് സെയ്ഫ് അല്‍ കുബൈസിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ പ്രതിനിധി സംഘം ബഹ്‌റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ആസ്ഥാനം സന്ദര്‍ശിച്ചു.മനുഷ്യക്കടത്തിനിരകളായവര്‍ക്കും ഇരകളാവാന്‍ സാധ്യതയുള്ളവര്‍ക്കും വേണ്ടിയുള്ള അഭയകേന്ദ്രം കൈകാര്യം ചെയ്യുന്നതിലും പ്രവര്‍ത്തിപ്പിക്കുന്നതിലും ബഹ്റൈന്റെ അനുഭവത്തെക്കുറിച്ച് മനസ്സിലാക്കുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.ബഹ്റൈനും ഖത്തറും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും മനുഷ്യക്കടത്ത് തടയുന്നതിലും ഇരകളെ സംരക്ഷിക്കുന്നതിലും സംയുക്ത ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് വൈദഗ്ദ്ധ്യം കൈമാറേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എല്‍.എം.ആര്‍.എയുടെ എന്‍ഫോഴ്സ്മെന്റ് ആന്റ് പ്രൊട്ടക്ഷന്‍ ഡെപ്യൂട്ടി സി.ഇ.ഒയും നാഷണല്‍ കമ്മിറ്റി ഫോര്‍ കോംബാറ്റിംഗ് ഇന്‍ പേഴ്സണ്‍ ട്രാഫിക്കിംഗ് (എന്‍.സി.സി.ടി.ഐ.പി) അംഗവുമായ നൂറ ഇസ മുബാറക് ഖത്തര്‍ സംഘത്തോട് സംസാരിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ 2018ല്‍ കൊണ്ടുവന്ന ‘കറാഫ്’ എന്ന പേരിലുള്ള ബോട്ടം ട്രോള്‍ നെറ്റ് മത്സ്യബന്ധന നിരോധനം റദ്ദാക്കാനുള്ള തീരുമാനത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.നിരോധനം നീക്കി പകരം ഫലപ്രദമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.എം.പിമാരായ ഖാലിദ് ബുവാനാഖ്, ഹിഷാം അല്‍ അവാദി, അഹമ്മദ് ഖരാത, സൈനബ് അബ്ദുല്‍ അമീര്‍, മുഹമ്മദ് അല്‍സല്ലൂം എന്നിവര്‍ ചേര്‍ന്നാണ് ഇതു സംബന്ധിച്ച പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നിരോധനം പ്രാബല്യത്തില്‍ വന്നതിനുശേഷമുള്ള ഏഴു വര്‍ഷങ്ങളില്‍ രാജ്യത്തെ ജലാശയങ്ങളിലെ മത്സ്യസമ്പത്തിലോ വൈവിധ്യങ്ങളിലോ കാര്യമായ വര്‍ധനയൊന്നും വന്നിട്ടില്ലെന്ന് ബുവാനാഖ് പറഞ്ഞു. മാത്രമല്ല ചിലയിനം മത്സ്യങ്ങളും ചെമ്മീനുകളും അയല്‍ ജലാശയങ്ങളിലേക്ക് മാറിയെന്നും ഇത് പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ വരുമാനം കുറയ്ക്കുകയും വിപണിയില്‍ മത്സ്യലഭ്യത കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ വ്യാജ തൊഴില്‍, സാമൂഹ്യ ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ അഞ്ചു പേര്‍ക്ക് ഒന്നാം ഹൈ ക്രിമിനല്‍ കോടതി തടവുശിക്ഷ വിളിച്ചു.ഒന്നാം പ്രതിക്ക് അഞ്ചു വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും രണ്ടാം പ്രതിക്ക് മൂന്നു വര്‍ഷം തടവും 5,000 ദിനാര്‍ പിഴയുമാണ് വിധിച്ചത്. മൂന്നു മുതല്‍ അഞ്ചുവരെ പ്രതികളായ സ്ത്രീകള്‍ക്ക് മൂന്നു മാസം വീതം തടവും 1,000 ദിനാര്‍ വീതം പിഴയും വിധിച്ചു. ഇതില്‍ അഞ്ചാം പ്രതിയുടെ ശിക്ഷ മൂന്നു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.2022നും 2024നുമിടയിലാണ് തട്ടിപ്പ് നടന്നത്. വ്യാജ തൊഴില്‍ രേഖകള്‍ ചമച്ച് 55 തൊഴിലാളികളെ ഒരു വ്യാജ കമ്പനിയില്‍ നിയമിച്ചതായി കാണിച്ച് ഇവരുടെ രേഖകള്‍ സമര്‍പ്പിച്ച് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍നിന്ന് (ജി.ഒ.എസ്.ഐ) 3,199.400 ദിനാറിന്റെ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തതായാണ് കേസ്. ജി.ഒ.എസ്.ഐയുടെ നിയമകാര്യ ഡയറക്ടറേറ്റിലെ ഒരു കോടതി സൂപ്പര്‍വൈസറുടെ റിപ്പോര്‍ട്ടനുസരിച്ച് പരിശോധനാ വകുപ്പ് കടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തിയയോടെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Read More

മനാമ: ‘സുരക്ഷിത പരിസ്ഥിതിക്കുള്ള രസതന്ത്രം’ എന്ന വിഷയത്തില്‍ ബഹ്റൈനിലെ ഗള്‍ഫ് ഹോട്ടലില്‍ ആദ്യ അന്താരാഷ്ട്ര കെമിക്കല്‍ സുരക്ഷാ സമ്മേളനവും പ്രദര്‍ശനവും (കെംസേഫ് 2025) ആരംഭിച്ചു.ഒക്ടോബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ എണ്ണ-പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന പങ്കെടുത്തു. എണ്ണ-പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് ലോകമെമ്പാടുമുള്ള വിദഗ്ധര്‍, നയനിര്‍മാതാക്കള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ രാസസുരക്ഷയിലെ മികച്ച അന്താരാഷ്ട്ര രീതികളും മാനദണ്ഡങ്ങളും ഉയര്‍ത്തിക്കാട്ടാനും അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രതിരോധത്തിന്റെയും സുരക്ഷയുടെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കാനുമായി ബഹ്റൈന്‍ സൊസൈറ്റി ഓഫ് കെമിസ്റ്റ്‌സും അല്‍ മഷ്റെഖ് പരിശീലന കേന്ദ്രവും ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്.സുരക്ഷയിലെ നേതൃത്വം, കെമിക്കല്‍ പ്രവര്‍ത്തന സുരക്ഷ, റിസ്‌ക് മാനേജ്‌മെന്റ്, അടിയന്തര പ്രതികരണം, സുരക്ഷാ മാനേജ്‌മെന്റിലെ മാനുഷികവും പെരുമാറ്റപരവുമായ ഘടകങ്ങള്‍, പരിസ്ഥിതി സുസ്ഥിരത, വ്യാവസായിക വിഭവങ്ങളുടെ സംരക്ഷണം, ലബോറട്ടറി സുരക്ഷ എന്നിവയുള്‍പ്പെടെ മേഖലയിലെ വ്യവസായവും സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുന്നുണ്ട്.

Read More

മനാമ: ബഹ്‌റൈന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം അടയാളപ്പെടുത്തുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന ആഘോഷമായ സെലിബ്രേറ്റ് ബഹ്‌റൈന്‍ 2025 നവംബര്‍ 28ന് ആരംഭിക്കും.പ്രമുഖ മാളുകളും മറ്റു വ്യാപാരസ്ഥാപനങ്ങളും പങ്കാളികളാകുന്ന ബഹ്‌റൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. ഈ കാലയളവില്‍ ഈ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ക്ക് മികച്ച കിഴിവ് ലഭ്യമാകും.രാജ്യത്തിന്റെ ടൂറിസം സ്ട്രാറ്റജി 2022-2026ലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും സെലിബ്രേറ്റ് ബഹ്‌റൈന്‍ ഫെസ്റ്റിവലെന്ന് ടൂറിസം മന്ത്രി ഫാത്തിമ അല്‍സൈറാഫി പറഞ്ഞു.

Read More

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി വിവാദത്തില്‍ സി.പി.ഐയുടെ ഉപാധിക്കു മുന്നില്‍ മുട്ടുമടക്കി സി.പി.എം.പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെട്ട് കത്തു നല്‍കാന്‍ തീരുമാനമായി. ഇന്നു രാവിലെ എ.കെ.ജി. സെന്ററില്‍ ചേര്‍ന്ന സി.പി.എമ്മിന്റെ അവെയ്‌ലബിള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.കേന്ദ്രത്തിന് അയയ്ക്കാനുദ്ദേശിക്കുന്ന കത്തിന്റെ കരട് സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി സി.പി.ഐ. നേതൃത്വത്തിന് കൈമാറി. ഈ കരട് സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുകയാണ്.രാവിലെ നടന്ന അടിയന്തര യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ. ബേബി, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, എല്‍.ഡി.എഫ്. കണ്‍വീനല്‍ ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. പി.എം. ശ്രീ നടപ്പാക്കാനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് ആവശ്യപ്പെടാനാണ് യോഗത്തില്‍ ധാരണയായത്. പി.എം. ശ്രീയില്‍നിന്ന് പിന്‍മാറുന്നുവെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തു നല്‍കണമെന്നാണ് സി.പി.ഐ. വെച്ചിരുന്ന ഉപാധി.അതേസമയം, സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. ഇന്നു വൈകുന്നേരം നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐയുടെ നാലു…

Read More

മനാമ: ബഹ്‌റൈനിലെ മുഹറഖില്‍ തെരുവുനായ ശല്യം പരിഹരിക്കാനുള്ള നടപടികള്‍ക്ക് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ഐകകണ്‌ഠ്യേന അംഗീകാരം നല്‍കി.തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണിത്. തെരുവുകളില്‍ അലയുന്ന ജീവികളെ പിടികൂടാനും പുനരധിവസിപ്പിക്കാനും അവയ്ക്ക് ഭക്ഷണം നല്‍കാനുമൊക്കെയായി സര്‍ക്കാര്‍ പ്രതിവര്‍ഷം 2,00,000 ദിനാര്‍ ചെലവഴിച്ചിട്ടും അതിനൊന്നും ഫലം കാണുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.തെരുവുനായ ശല്യം പരിഹരിക്കാന്‍ പുതിയ നടപടികള്‍ ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Read More